പയ്യന്നൂരിൽ കഴിഞ്ഞ കുറച്ചു നാളുകളായി വലിയ തോതിൽ ബി.ജെ.പി-സി.പി.ഐ.എം. സംഘർഷം രൂക്ഷമാകുകയാണ്. ജൂലൈയിൽ നടന്ന സംഘട്ടന പരമ്പരയിൽ മുപ്പതോളം വീടുകളും നിരവധി വാഹനങ്ങളും തീർത്തും നശിപ്പിക്കപ്പെട്ടു. മൂന്നു വർഷങ്ങൾക്കുള്ളിൽ നാലു കൊലപാതകങ്ങൾ നടന്നു. ഇത്ര വലിയതോതിൽ അക്രമങ്ങൾ നടന്നിട്ടും അക്രമത്തിനറുതി വരുത്താനോ പ്രതികളെ പിടികൂടാനോ കാര്യമായ ഒരു നടപടികളും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടായില്ല. ഈ സാഹചര്യത്തിൽ പയ്യന്നൂരിൽ ചേർന്ന സാംസ്‌കാരിക പ്രവർത്തകരുടെ യോഗം സമാധാന പരിശ്രമങ്ങൾക്കു മുൻകൈയ്യെടുക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി “പയ്യന്നൂരിനെ പാനൂരാക്കരുത്” എന്ന മുദ്രാവാക്യം വച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.

സമിതി പുറപ്പെടുവിച്ച പ്രസ്താവനയിൽ നിന്ന് : “ സംഘർഷം അതിൽ നേരിട്ട് പങ്കാളികളാകുന്നവരെ മാത്രമല്ല ബാധിക്കുന്നത്‌. അടികളും തിരിച്ചടികളും നടക്കുമ്പോൾ ഉടനടി കടകൾക്ക് ഷട്ടർ വീഴുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്നു. ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കും പുറത്തു പോയവർ തെരുവിൽ കുടുങ്ങുന്നു. സമാധാനകാംക്ഷികളായ വലിയൊരു വിഭാഗം ജനങ്ങൾക്കുത് കടുത്ത മാനസിക സംഘർഷം നൽകുന്നു. 99 ശതമാനം ജനങ്ങൾക്കും വിയോജിപ്പുള്ള ഈ സംഘര്ഷങ്ങളും അക്രമങ്ങളും വെല്ലുവിളികളും ഒരു ജനകീയ താല്പര്യത്തേയും സേവിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ, രാഷ്ട്രീയ അക്രമങ്ങൾ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നതെങ്കിലും തികഞ്ഞ അരാഷ്ട്രീയതയിലേക്കുള്ള അധോഗമനമാണ് ഇത് സൃഷ്ടിക്കുന്നത്”.

“ലോകത്തു ജനാധിപത്യാശയങ്ങൾക്ക് ആഴവും വൈപുല്യവുമുണ്ടാകുകയും അതിന്റെ പ്രാധാന്യം കൂടുതൽ കൂടുതൽ തിരിച്ചറിയപ്പെടുകയുമാണിന്ന് .ബഹുസ്വരത അനുവദിക്കപ്പെടാത്ത ,അസഹിഷ്ണുത നിറഞ്ഞ,സമൂഹത്തിൽ ജനാധിപത്യം നിലനിൽക്കുകയില്ല എന്നത് ഒരു വസ്തുതയാണ്. ഫാസിസ്റ്റു-സ്വേഛ്വാധിപത്യ പ്രവണതകളിലൂടെ ഭരണവർഗ്ഗങ്ങൾ ജനങ്ങളെ ചങ്ങലക്കിടാൻ ശ്രമിക്കുന്നത് നമ്മുടെ രാജ്യത്തും ശക്തിപ്പെട്ടുവരികയാണ്. നിർഭയമായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്ന ഉന്നത സർവകലാശാലകളിൽപ്പോലും കടുത്ത ആക്രമണങ്ങളിലൂടെ നിശ്ശബ്ദത പരത്താനുള്ള ശ്രമം നടക്കുന്നു. നമ്മുടെ സംസ്ഥാനത്തും രാഷ്ട്രീയ ഏറ്റുമുട്ടലുകൾ വ്യാപകമാകുമ്പോൾ നിർഭയമായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്.

“പയ്യന്നുരിനു മഹത്തായ ഒരു പാരമ്പര്യമുണ്ട്. രാജ്യ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഉജ്ജ്വല പങ്കുവഹിച്ച ഉപ്പു സത്യാഗ്രഹം നടന്നതിവിടെയാണ്. ജാതി-ജന്മി വിരുദ്ധ പോരാട്ടത്തിലൂടെ ജനാധിപത്യത്തെ ഏറെ മുന്നോട്ടു കൊണ്ടുപോയ ചരിത്രവും പയ്യന്നൂരിനുണ്ട്.

ഇതിലൂടെയെല്ലാം സജീവമായ ഒരു പൊതുമണ്ഡലം പയ്യന്നൂരിൽ വികസിച്ചു വന്നു. അതേസമയം ക്ഷേത്രപ്രവേശന സന്ദേശവുമായി കടന്നു വന്ന എ.കെ.ജി.യെയും മർദിച്ചു മരണാസന്നരാക്കിയ ഒരു പാരമ്പര്യവും പയ്യന്നൂരിനുണ്ട് ആ പാരമ്പര്യം പിന്തുടരാൻ പയ്യന്നൂരുകാർ ആഗ്രഹിക്കുന്നില്ല.

സംഘര്‍ഷാവസ്ഥ ഏറെക്കാലം നീണ്ടുനിന്നാല്‍ ഒരു പ്രദേശം എന്തായിത്തീരുമെന്നതിന് ജീവിക്കുന്ന ഉദാഹരണമായി പാനൂര്‍ നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞ മൂന്നനാലു ദശകങ്ങളിലായി

തുടരുന്ന സംഘര്‍ഷാവസ്ഥ ആ പ്രദേശത്തെ ജനങ്ങളെ എലിക്കെണിയില്‍ കുടുക്കിയ സ്ഥിതിയിലാക്കിയിരിക്കുന്നു. ഒരു ചെറിയകൂട്ടം അക്രമകാരികള്‍ സൃഷ്ടിക്കുന്ന ദുഷ്‌പേരിന് ഒരു പ്രദേശമാകെ വിലകൊടുക്കേണ്ടിവരുന്നു. അവിടങ്ങളില്‍ ഒരു വിവാഹബന്ധം ഉണ്ടാക്കുന്നതിനു പോലും ആളുകള്‍ താല്പര്യപ്പെടുന്നില്ല. പുറത്തുനിന്നുള്ള ആളുകള്‍ അവിടെ സ്ഥലം വാങ്ങാന്‍പോലും മടിക്കുന്നു. സംഘര്‍ഷ മേഖലകളില്‍ നിന്ന് സ്ഥലം വിറ്റു മാറിപ്പോകാനും പ്രയാസമാണ്. സാംസ്‌കാരിക വിനിമയങ്ങളടക്കം മുരടിച്ച് അനുദിനം പിന്നാക്കാവസ്ഥയിലേക്ക് പിന്തള്ളപ്പെടുന്ന ഈ അവസ്ഥ പയ്യന്നൂര്‍ക്കാര്‍ക്ക് ഭൂഷണമല്ല.

ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചിലയിടങ്ങളില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉടനടി സമാധാന സംരക്ഷണത്തിന് ഇരുവിഭാഗവും മുന്‍കൈയെടുക്കുന്ന കാഴ്ച ഇന്ന് കേരളത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ പയ്യന്നൂരില്‍ ഇത്തരമൊരു സമാധാന പരിശ്രമം കാണാനില്ല. പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന തെരുവ് ബോര്‍ഡുകളും ഫെയിസ്ബുക്ക് പോസ്റ്റുകളും അന്തരീക്ഷം വീണ്ടും വഷളാക്കുന്നു. നിയമപരമായി നടപടിയെടുക്കേണ്ട പോലീസ് സംവിധാനം നിഷ്‌ക്രിയരായ നോക്കുകുത്തികളാകുന്നു. രാഷ്ട്രീയേതരമായി സമാധാന പരിശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങേണ്ട തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ 'രണഘടനാപരമായ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു പകരം വെറും കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളുടെ വാഹകരാവുന്നു. കണ്ണിനുപകരം കണ്ണ്, പകരത്തിനു പകരം എന്നിവയെല്ലാം മനുഷ്യ സമൂഹം ഗോത്രാവസ്ഥയില്‍ കഴിഞ്ഞിരുന്ന കാലത്തെ നിയമങ്ങളായിരുന്നു. ആ കാടന്‍ അവസ്ഥയില്‍ നിന്ന് സംസ്‌കാരത്തിന്റെ പാതയിലൂടെ ആയിരത്താണ്ടുകള്‍ സഞ്ചരിച്ചാണ് നാം ജനാധിപത്യയുഗത്തില്‍ എത്തിച്ചേര്‍ന്നത്. ഈ സംസ്‌കാരത്തെയാണ് സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പയ്യന്നൂരിലെ അരക്ഷിതാവസ്ഥ പരിഹരിക്കാനും ഉയര്‍ന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനരീതി നേടിയെടുക്കാനുമുള്ള സാംസ്‌കാരിക ഇടപെടലിന് തുടക്കം കുറിക്കാന്‍ പയ്യന്നൂരില്‍ ചേര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. സമാധാന സംരക്ഷണസമിതി പയ്യന്നൂര്‍ എന്ന സംഘടനയ്ക്ക് യോഗം രൂപംകൊടുത്തു. കെ.രാമചന്ദ്രന്‍ (ചെയര്‍മാന്‍), മനോജ് കാന, ശിവകുമാര്‍ കാങ്കോല്‍ (വൈസ് ചെയര്‍മാന്‍മാര്‍), എന്‍.സുബ്രഹ്മണ്യന്‍ (കണ്‍വീനര്‍), സുധാകരന്‍ പുഞ്ചക്കാട്, കെ.പി.വിനോദ്കുമാര്‍, ജയരാജന്‍ പി. (ജോയിന്‍റ് കണ്‍വീനര്‍മാര്‍)

എന്നിവരെ ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു. സോഷ്യല്‍ മീഡിയ, പരസ്യ ബോര്‍ഡുകള്‍ എന്നിവ വഴിയുള്ള വിദ്വേഷ പ്രചരണങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസ് തയ്യാറാകണമെന്നും, അക്രമകാരികള്‍ക്ക് ആദരവും സംരക്ഷണവും നല്‍കുന്നത് സംഘടനകള്‍ അവസാനിപ്പിക്കണമെന്നും, ഭരണകൂടം നിഷ്പക്ഷമായി നിയമവാഴ്ച നടപ്പിലാക്കാന്‍ തയ്യാറാകണമെന്നും, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കണമെന്നും, അക്രമകാരികള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും പുറത്തും നിര്‍'യമായി അഭിപ്രായപ്രകടനം നടത്തുന്നതിന് ജനങ്ങള്‍ സന്നദ്ധരാകണമെന്നും യോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.ജെ.ബേി, കെ. രാമചന്ദ്രന്‍, കെ.രാജീവ്കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍, അത്തായി ബാലന്‍, മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow