പി.ജെ ബേബി

കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമൻ അരുൺ ജെയ്റ്റ്ലിയുടെ കേരള സന്ദര്ശനവും അദ്ദേഹം നടത്തിയ പ്രസ്താവനയും ഇന്ന് മാധ്യമങ്ങളിൽ വലിയ വാർത്തയാണ്. ബി.ജെ,പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ വലിയ വർത്തയാക്കുന്ന പ്രതിപക്ഷ കക്ഷികൾ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ മൗനം പാലിക്കുന്നു, ഗവർണർ മുഖ്യമന്ത്രിയെ സമ്മണ് ചെയ്തത് തികച്ചും ശരിയാണ് എന്ന രണ്ടു കാര്യങ്ങൾക്കാണ്‌ ജെയ്റ്റ്ലി ഊന്നൽ നൽകിയത്.

ജെയ്റ്റ്ലിയുടെ വരവിന്റെ 95 % ഉദ്ദേശവും അദ്ദേഹം പറഞ്ഞ കാര്യങ്ങളല്ല, മറിച്ചു കേരളാ ബി.ജെ.പി അകപ്പെട്ടിരിക്കുന്ന അഴിമതിക്കുരുക്കിൽനിന്നതിനെ രക്ഷിക്കാനായി രാഷ്ട്രീയാക്രമമെന്ന മുറവിളി സജീവമായി നിലനിർത്തലാണെന്നതറിയാൻ വലിയ ബുദ്ധിയൊന്നുമാവശ്യമില്ല. തിരുവനന്തപുരം സംഭവങ്ങൾ ബി.ജെ.പി പോലും സ്വപ്നത്തിൽക്കാണാത്ത നേട്ടങ്ങളാണവർക്കുണ്ടാക്കിയത്. അതോടെ ആ ലൈൻ പിടിച്ചു സിപിഐഎം അക്രമത്തിൽ കൊല ചെയ്യപ്പെട്ടവരുടെ എണ്ണവും, കുടുംബങ്ങളുടെ ഗതികേടും ദൈന്യവും എല്ലാം ചർച്ചാവിഷയമാക്കിക്കൊണ്ടു അഴിമതിയുടെ വിഷയം പിന്നിലേക്ക് തള്ളാൻ ഇനിയും നിരവധി നേതാക്കൾ വരുമെന്ന് നമുക്കൂഹിക്കാം .

അതേസമയത്തു തന്നെ അക്രമത്തിനെതിരെ ഒരു സർവകക്ഷിയോഗവും നടന്നു. അവിടെ ഉയർന്ന ഒരു കാര്യം കേരളത്തിൽ ചിലേടങ്ങളിലെങ്കിലും സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യമല്ല എന്നതാണ്. അക്കാര്യത്തിൽ ആർ.എസ് .എസും ബി.ജെ.പിയും പലേടങ്ങളിൽ കുറ്റവാളികളാണ് എന്നതിലും തർക്കമില്ല. പക്ഷെ, പല പ്രദേശങ്ങളിലും സി.പി.ഐഎമ്മും ഇക്കാര്യത്തിൽ ഉത്തരവാദികളാണെന്നതിൽ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും യോജിക്കുന്നു. ഇക്കാര്യത്തിൽ ഒരിടതുപക്ഷപ്പാർട്ടി കുറ്റവാളിയാണെന്ന ആരോപണത്തിൽ അൽപ്പമെങ്കിലും കഴമ്പുണ്ടെങ്കിൽ അത് ഒരു ഫാസിസ്റ്റു രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ എത്രമാത്രം ദൗര്‍ബല്യമുണ്ടക്കുമെന്ന കാര്യത്തിന് അടുത്ത നാളുകളിലെ സംഭവങ്ങൾ തന്നെ തെളിവാണ്

ഉദാഹരണത്തിനു ചന്ദ്രശേഖരൻ കൊലപാതകം തന്നെയെടുക്കുക. അതിൽ പാർട്ടിക്ക് പങ്കൊന്നുമില്ല, അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ സവിശേഷതയിൽ ഞങ്ങളങ്ങനെ ചെയ്യുമോ എന്ന് സിപിഐഎം ചോദിച്ചു. അത് ശരിയായിരിക്കുമെന്നു കോഴിക്കോടിന് തെക്കുള്ള വലിയൊരു ഭാഗം ജനങ്ങൾ വിശ്വസിക്കുകയും ചെയ്തു. പിന്നീട് പാർട്ടി കേന്ദ്രസെക്രട്ടറി കാരാട്ടിന് തന്നെ ഒരു അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. ആ അന്വേഷണം നടന്നത് തീർത്തും വിശ്വസ്യതയില്ലാത്ത നിലയിലാണ്. ഒടുവിൽ ഒരു പാർട്ടിയംഗമായ രാമചന്ദ്രനെ പുറത്താക്കി. അയാളുടെ വ്യക്തി വൈരാഗ്യമാണ്‌ കൊട്ടേഷൻ കൊടുക്കാൻ കാരണമെന്നു പറഞ്ഞു. പിന്നീട് ആ കോട്ടേഷൻ സംഘങ്ങളുടെ സംരക്ഷണത്തിനായി ജയിലിലെ പ്രശ്നങ്ങളുടെ പേരിൽ സിപിഎം എം.എൽ.എ മാർക്കുവരെ ഇടപെടേണ്ടിവന്നു. ഇന്ന് പാർട്ടിക്കതിൽ യാതൊരു മനസ്സറിവുമുണ്ടായിരുന്നില്ല എന്ന കാര്യം എത്ര പാർട്ടിക്കാർ തന്നെ വിശ്വസിക്കുന്നുണ്ട്?

തീർച്ചയായും നമുക്ക്, കേരളത്തിലെ ഇടതു പക്ഷത്തിന്, ഫാസിസത്തിനെ പ്രതിരോധിക്കണം. ഗ്രാംഷിയെപ്പോലൊരു കമ്മ്യുണിസ്റ്റുകാരൻ അതീവ ഉൾക്കാഴ്ച്ചയോടെ അതേക്കുറിച്ചു 80 കൊല്ലം മുൻപെഴുതിയ കാര്യങ്ങൾ ഇനിയും നമുക്ക് അവഗണിക്കാനാകുമോ? ഒരു പൊതുമണ്ഡലം വളർത്തിയെടുക്കാതെയും അവിടെ ഫാസിസത്തിനു മേൽ മേൽക്കോയ്മ (hegemony) നേടിയെടുക്കാതെയും അതെങ്ങനെ സാധ്യമാകും? മേൽക്കോയ്മയെന്നത് കായികമായി മതി, ബൗദ്ധികമായി വേണ്ട, എന്ന നിലയാണ് കണ്ണൂരും കോഴിക്കോടും ചിലേടങ്ങളിലെങ്കിലുമുള്ളത് എന്ന വസ്തുത എത്ര ദയനീയമാണ്? രാജ്യവ്യാപകമായി നടക്കുന്ന ഫാസിസത്തിന്റെ കായിക കടന്നാക്രമണങ്ങൾക്കു മറയിടാൻ കേരളത്തിൽ കമ്യുണിസ്റ്റുകാർ ഞങ്ങളെ കൊല്ലുന്നേ എന്ന മുറവിളി വസ്തുതക്ക് നിരക്കുന്നതല്ല എന്ന് സ്ഥാപിക്കാൻ കഴിയണമെങ്കിൽ പകരത്തിനു പകരവും,എണ്ണത്തിൽ മുന്നിലെത്തി ജയിക്കലുമൊക്കെ നിർത്തേണ്ടിവരില്ലേ?

കേരളത്തിൽ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് സി.പി.ഐഎം അല്ലെന്നാരും പറയില്ലല്ലോ? ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി തന്നെയാണ്. അക്രമം അമർച്ച ചെയ്യുന്ന നടപടി അദ്ദേഹം ചെയ്തുകൊള്ളുമെന്നു അണികളെ വിശ്വസിപ്പിക്കാൻ ഇന്ന് സി.പി.ഐ.എമ്മിന് കഴിയില്ലെന്നുണ്ടോ?

അടുത്തിടെ നടന്ന സംഭവങ്ങളിൽ പിണറായിയുടെ തന്നെ പോലീസ് പറയുന്നു തിരുവനന്തപുരത്തെ കൊലപാതകം അവിടെ നടന്ന ഡി.വൈ .എഫ് ഐ -ആർ.എസ് .എസ് സംഘർഷങ്ങളുടെ തുടർച്ചയായിരുന്നുവെന്ന്. അവർക്കു മെമ്പർഷിപ്പൊന്നുമില്ലായിരിക്കാം. പക്ഷെ,

പല കൊട്ടേഷൻ സംഘങ്ങളും പലപല പാർട്ടികളുടെ തണലിലാണ് നിൽക്കുന്നതെന്നതും അവരെ നാട്ടുകാർ ആ പാർട്ടികളുടെ ആളുകളായാണ് കാണുന്നതെന്നതും വ്യക്തമാണ്. ആ കൊലപാതകം മാറ്റിവച്ചാലും ബി.ജെ.പി.സംസ്ഥാനക്കമ്മറ്റി ഓഫീസ് സകല തെളിവോടും കൂടി ഡി.വൈ .എഫ് ഐ -എസ് .എഫ് .ഐ നേതാക്കൾ ആക്രമിച്ച നടപടി ബി.ജെ.പി.ക്കു കേരളത്തിൽ എത്ര കണ്ടു നേട്ടം നൽകി? അതിൽ നിന്ന് നാം പാഠം പഠിക്കേണ്ടത് തെളിവില്ലാത്ത നിലയിൽ അക്രമിക്കണമെന്നാണോ?

കേരളത്തിൽ അക്രമ രാഷ്ട്രീയത്തെ തടയുന്നതിൽ സി.പി.ഐ.എമ്മിന് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നു പറയുന്നവരെല്ലാം ആർ.എസ് .എസ് ഏജന്റന്മാരാണ്, കുറഞ്ഞ പക്ഷം സി.പി .ഐ.എം വിരുദ്ധരെങ്കിലുമാണ് ,എന്ന വിലയിരുത്തൽ ചിലേടങ്ങളിലെങ്കിലും നിലനിൽക്കുന്നു. അത് എത്ര വിവരക്കേടാണ്? കേരളത്തിൽ ഫാസിസത്തെ തടയാൻ ഫാസിസ്റ്റുകളെ നിർബന്ധമായും ആശയപരമായ ഒരു പോരാട്ടത്തിൽ ഏർപ്പെടുത്തുകയും അവരുടെ സംഘടനയുടെ ജീർണത ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയുമാണ് വേണ്ടത്. അതിനു പറ്റിയ, നാം തെരഞ്ഞെടുക്കുന്ന, തന്ത്രങ്ങളിൽ എന്തുവന്നാലും നാം ഉറച്ചു നിൽക്കണം. അവരുടെ തന്ത്രങ്ങളിൽ നിസ്സാരമായി തലവെച്ചു കൊടുക്കരുത്. ആ ഒരു ബോധ്യം ഇടതുപക്ഷപ്പാർട്ടികൾ അവരുടെ അണികൾക്ക് ഇനിയെങ്കിലും നൽകേണ്ടതുണ്ട്.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow