മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്കാർ നൽകിയ റിപ്പോർട് അടിസ്ഥാന വസ്തുതകൾ തമസ്കരിച്ചു കൊണ്ടുള്ളതാണെന്ന വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്. എൻ .ഓ.സി വാങ്ങാതെ നിർമ്മിച്ച കെട്ടിടങ്ങളുടെ കണക്കു മാത്രം നൽകിയ സർക്കാർ അനധികൃതമായി നടത്തിയ കൈയ്യേറ്റങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് മറച്ചുവച്ചു.

അതിരപ്പള്ളിയുമായി ബന്ധപ്പെട്ട് വൈദ്യൂതി മന്ത്രി എം .എം മണി നിയമസഭയിൽ പറഞ്ഞത് അതിരപ്പള്ളി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നാണ്. കഴിഞ്ഞ കുറച്ചുനാളുകളായി സമവായമുണ്ടെങ്കിലേ പദ്ധതി നടപ്പാക്കൂവെന്നു പറഞ്ഞു നടക്കുകയായിരുന്നു മന്ത്രി.ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നു പറയുമ്പോൾ അതിരപ്പള്ളിയിൽ ഒരു കല്ല് പോലുമിട്ടിട്ടില്ല. നിർമാണത്തിന് ഒരു ടെണ്ടറും വിളിച്ചിട്ടില്ല. ജൂലൈ -18 വരെ മാത്രമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയെന്നതിനാൽ അതിനെ മറികടക്കാനായി നിർമ്മാണം തുടങ്ങിയെന്നു കള്ള റിപ്പോർട്ട് കൊടുക്കുകയും ,അങ്ങനെ തന്നെ പറഞ്ഞുകൊള്ളണമെന്നു വേണ്ടപ്പെട്ടവർ മന്ത്രിയെ ഉപദേശിക്കുകയും ചെയ്തുവെന്ന് മനസിലാക്കാം. എന്നാലും അൽപ്പം ആത്മാഭിമാനം ഉണ്ടെങ്കിൽ ഒരു മന്ത്രി ഇന്നലെ വരെ തൻ പറഞ്ഞു നടന്നകാര്യം ഇത്ര നിസ്സാരമായി മറി ച്ചു പറയാൻ തയ്യാറാകുമോ? അതാണ് മണിയെ മന്ത്രിയാക്കിയാലുള്ള ഗുണം.വൈദ്യുതി മന്ത്രിയാകാൻ മന്ത്രി മണിക്കുള്ള യോഗ്യതയെന്താണെന്ന പഴയ ചോദ്യത്തിനുള്ള ഉത്തരവും ഇവിടെ നമുക്ക് കിട്ടുന്നു.

കേരളത്തിന്റെ കിഴക്കൻ വനമേഖലകളിൽ ഈ വർഷവും കടുത്ത മഴക്കുറവാണ്. പേപ്പാറയിൽ തീരെ വെള്ളമില്ലാത്തതിനാൽ ഇപ്പോൾത്തന്നെ കുടിവെള്ള നിയത്രണം കൊണ്ടുവരാൻ പോകുകയാണ്. ഇടുക്കിയിൽ വളരെക്കുറച്ചു വെള്ളമേ ഒഴുകിയെത്തിയിട്ടുള്ളു. അതിരപ്പള്ളി നടപ്പാക്കി അവശേഷിക്കുന്ന കാടും കൂടി ഇല്ലാതാക്കിയാൽ അത്രകണ്ട് മഴയും വെള്ളവും ഇല്ലാതാകുമെന്നത് അറിയാത്തവരാരാണ് ഇന്നീ ഭൂമിമലയാളത്തിലുള്ളത്? അപ്പോൾ അതിനുള്ള കൃത്യമായ മറുപടി “വെള്ളമൊഴുകിയെത്താനല്ല, മറിച്ചു, പണമൊഴുകിയെത്താനാണ് അതിരപ്പള്ളി അണക്കെട്ട് എന്നത് ഇനിയും നിങ്ങൾക്കറിയില്ല കഴുതേ” എന്നായിരിക്കും.

മീഡിയ വണ് ചാനലിലെയൊരു ചോദ്യത്തിന് സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദൻ നൽകിയ മറുപടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് അതിരപ്പള്ളി പദ്ധതി, ഏറ്റവും കുറഞ്ഞചെലവില്‍ അത് ഉൽപ്പാദിപ്പിക്കാണ് കഴിയുക ജലവൈദ്യുത പദ്ധതിയിൽ നിന്നാണ്, വൈദ്യുതി വേണ്ട എന്നു പറയുന്നവരാണ് പദ്ധതിയെ എതിർക്കന്നവർ എന്നാണ്! സൈലന്റ്വാലി പരസ്ഥിതിയുമായി ബന്ധപ്പെട്ട് സജീവമായി ഉയര്‍ന്നപ്പോള്‍ സിംഹവാലൻ കുരങ്ങു ജീവിച്ചാൽ മതി, മനുഷ്യർ ജീവിക്കണ്ട എന്നുപറയുന്നവർ എന്നായിരുന്നു വിശേഷണം. ഇപ്പോൾ പശ്ചിമഘട്ടത്തിലെങ്ങും വനങ്ങൾ കൈയ്യേറ്റം കാരണം മുറിഞ്ഞു പോയതിനെത്തുടർന്നു നിരവധിയിടങ്ങളിൽ കാട്ടാനകൽ നാട്ടിലിറങ്ങുന്നു, പുലികളുടെ വലിയ ഭീഷണികളും ആക്രമണങ്ങളുമുണ്ടാകുന്നു. കാട്ടാനയും, പുലിയും വേണ്ട ,മനുഷ്യൻ മതി എന്നൊക്കെ ആനന്ദന്മാർക്ക് ചാനലിലിരുന്നു തട്ടിവിടാനായേക്കും.പക്ഷെ ഒരു തെരുവ് പട്ടിയെപ്പോലും കൊല്ലാൻ കഴിയാത്ത ഇന്ന് ഈ സർക്കാരിന് കാട്ടാനകളെയും പുലികളെയും കാട്ടുപന്നികളെയും കൂട്ടത്തോടെ കൊന്നൊടുക്കി പ്രശനം തീർക്കാൻപറ്റുമോ?

ഇനി അതെല്ലാം സാധിച്, മുഴുവൻ വനവും “മനുഷ്യർക്ക് വേണ്ടി” ഇല്ലാതാക്കിക്കഴിഞ്ഞാൽ മഴപെയ്യിക്കാന് കൃത്രിമമാര്ഗങ്ങളുണ്ട് എന്നാവുമോ പരിഹാരമാർഗം നിർദ്ദേശിക്കൽ ? ഹരിത ട്രിബ്യുണലിനെ കബളിപ്പിച്ചു,എല്ലാകൈയ്യേറ്റങ്ങളെയും സംരക്ഷിച്ചു,അങ്ങനെ ജനവികാരം സംരക്ഷിച്ചു വോട്ടുറപ്പിച്ചു എന്നൊക്കെ അവകാശപ്പെടാൻ തീർച്ചയായും പറ്റും. മണിയെപ്പോലുള്ളവർക്കു നല്ല സന്തോഷമാകുകയും ചെയ്യും.പക്ഷെ കേരളത്തിന് കുടിവെള്ളമെങ്കിലും എവിടെ നിന്ന് കിട്ടുമെന്ന ചോദ്യം വിദൂര ഭാവിയിലല്ല, ,മാസങ്ങൾക്കുള്ളിൽ തന്നെ ഈ സർക്കാരിന് നേരിടേണ്ടിവരും എന്നുറപ്പാണ്. മന്ത്രി മണി പ്രതിനിധാനം ചെയ്യുന്ന താല്പര്യങ്ങളുടെ നടത്തിപ്പുകാരനാകുമ്പോൾ പിണറായി വികസന നായകനല്ല , ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിടുവിഡ്ഢിയായാണ് മാറുന്നത് എന്നാരെങ്കിലും പറഞ്ഞാൽ കോപിച്ചിട്ടു കാര്യമില്ല. നഗ്നമായ വസ്തുത മാത്രമാണത്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow