അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രി കേരളം സ്ഥാനം തരപ്പെടുത്തിയ ''മഹാനേട്ട''ത്തിന്റെ പേരില്‍ അയാളെ അഭിനന്ദിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ അയാള്‍ക്ക് വിരുന്നൊരുക്കുന്നുവെന്ന വാര്‍ത്ത കേരളത്തിലെ ഇടതുപക്ഷവിഭാഗങ്ങളെ അത്ഭുതപ്പെടുത്തിയേക്കില്ലെങ്കിലും അസ്വസ്ഥരാക്കുമെന്നുറപ്പാണ്. എന്തിന്റെ പേരിലാണ് അയാള്‍ കേരളം തെരഞ്ഞെടുത്ത മുഖ്യമന്ത്രി വിരുന്നു നല്‍കി ആദരിക്കേണ്ട ഒരാളാകുന്നത്? യാതൊരു വിധ തത്വദീക്ഷയുമില്ലാതെ സ്വന്തം സ്ഥാനമാനലബ്ധിക്കായി അപ്പപ്പോള്‍ കാലുമാറുന്നത് ഏറ്റവും അനുകരണനീയമായ ഒരു ഗുണമാണെന്നു മുഖ്യമന്ത്രിയും കേരളത്തിലെ സി.പി.ഐ.എം നേതൃത്വവും കരുതുന്നുവെന്നതാണോ അതിനര്‍ത്ഥം? അതല്ല, എങ്ങനെയും മോദി സര്‍ക്കാരിനെ പ്രീണിപ്പിച്ചു അഞ്ചു കൊല്ലം സുഖമായി ഭരിച്ചുപോകാന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിനെ ഒരു പാലമാക്കാമെന്ന പ്രായോഗിക കണക്കു കൂട്ടലാണോ? രണ്ടായാലും സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ ഒരു വിശദീകരണം ഇക്കാര്യത്തില്‍ രാജ്യത്തെ ഇടതുപക്ഷ ജനവിഭാഗങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

അല്‍ഫോന്‍സ് കണ്ണന്താനം സ്വന്തം കരിയര്‍ കരുപ്പിടിപ്പിക്കുക എന്നതിനപ്പുറം എന്തെങ്കിലും രാഷ്ട്രീയ നിലപാടുകള്‍ ഒരു കാലത്തും വച്ച് പുലര്‍ത്തിയിട്ടില്ല. സ്വന്തം ഭരണ നേട്ടങ്ങള്‍ കൊട്ടിപ്പാടി നടന്ന അയാള്‍ നല്ല ആഡ്യ മധ്യ തിരുവിതാം കൂര്‍ നസ്രാണിയാണെന്ന നിലക്കു മനോരമ ഊതി കാറ്റു വീര്‍പ്പിച്ചു വളര്‍ത്തി. ഇടതുപക്ഷം കാഞ്ഞിരപ്പള്ളി പിടിക്കാന്‍ അയാളെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഭാഗ്യത്തിന് അയാള്‍ ഒരു എം.എല്‍.എ ആയി. അതുവച്ചുകൊണ്ടു ഒരു എന്‍ട്രന്‍സ് പരിശീലന സ്ഥാപനം തുടങ്ങി നാലു കാശുണ്ടാക്കുന്നതിനിടയിലാണ് മോദിയെ നേരിട്ട് കണ്ടു രാഷ്ട്ര സേവനത്തിനു ദേശീയ തലത്തില്‍ അവസരം ചോദിയ്ക്കാന്‍ തീരുമാനിച്ചത്! ഇപ്പോള്‍ മോഡി കേന്ദ്രമന്ത്രി കൂടിയാക്കുമ്പോള്‍ സമയം നോക്കി അപ്പപ്പോള്‍ ''ഏതേത് അഴകനെയാണ് അപ്പാ'' എന്ന് വിളിക്കേണ്ടതെന്ന തന്റെ തെരഞ്ഞെടുപ്പിന്റെ ഗാംഭീര്യത്തില്‍ സ്വയം മറന്നു തുള്ളിച്ചാടുകയാണയാള്‍. അയാള്‍ കേന്ദ്ര മന്ത്രിയായി എന്ന് കേട്ടയുടന്‍ പിണറായിയുടെ ഗംഭീര അനുമോദനം വന്നു. ഇപ്പോള്‍ വിരുന്നും നല്‍കുന്നു. വര്‍ഗീയ സംഘപരിവാറിന്റെ കുഴലൂത്തുകാരനാകാന്‍ തയ്യാറായ അവസരവാദി എന്ന് എത്രയോ വേദികളില്‍ ഇയാളെ വിമര്‍ശിച്ച സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം ഇതോടെ എത്ര വലിയ അളവില്‍ ഉയര്‍ന്നുകാണും? അവരെല്ലാം തലയില്‍ മുണ്ടിട്ടു നടക്കണോ അതോ കണ്ണന്താനത്തോട് മാപ്പു പറയണോ, അതല്ല, ഇതാണ് പുതിയ രാഷ്ട്രീയം എന്ന് ''ആദ്യേ പുതിയെ' തറ പറ മുതല്‍ പഠിച്ചു തുടങ്ങണോ?

കേന്ദ്രത്തില്‍ നിന്ന് പിന്തുണയുറപ്പാക്കി ഭരിച്ചു പോകുക എന്ന ''നല്ല പാഠം''പിണറായി ഇവിടെ പഠിക്കുന്നതാണ് നാം കാണുന്നത്. കേന്ദ്രത്തിന്റെ വികസന സങ്കല്പവുമായി പിണറായിക്കു യാതൊരു പ്രായോഗിക എതിര്‍പ്പുമില്ല എന്നതും ഇതിലൂടെ തുറന്നു പറയുന്നു! ജി.എസ.ടി വന്നപ്പോള്‍ പ്രായോഗികമായി കേരളത്തിന് ഗുണം കിട്ടും എന്ന് പറഞ്ഞു അതിന്റെ നടത്തിപ്പുകാരില്‍ പ്രധാനിയായി കേരള ധനകാര്യമന്ത്രി മാറിയിരുന്നു. താത്വികമായി വേണമെങ്കില്‍ എതിര്‍ക്കാം, പക്ഷെ അത് കൊണ്ട് കാര്യമില്ല എന്ന അന്നത്തെ നിലപാട് യാദൃശ്ചികമായിരുന്നില്ല എന്നും ഇപ്പോള്‍ ഒന്ന് കൂടി വ്യക്തമാകുന്നു. സിപിഎം കേന്ദ്ര നേതൃത്വം നവലിബറല്‍ നയമാണ് മാനദണ്ഡം, അതില്‍ നിലപാടെടുക്കാത്ത ഒരു കക്ഷിയുമായും ഒരു ധാരണയും പാടില്ല എന്ന് ഊന്നിയൂന്നി പറയുമ്പോള്‍ ആ നിലപാടിന്റെ ശക്തരായ പിന്താങ്ങികളാണ് കേരളസഖാക്കള്‍! അവര്‍ ജി.എസ്.ടി യുടെ വക്കാലത്തുകാരാകുന്നതിലോ, കണ്ണന്താനത്തിന്റെ മോദീസേവക്കു വിരുന്നൊരുക്കുന്നതിലോ രാഷ്ട്രീയമില്ല, കേന്ദ്രവുമായി നല്ല ബന്ധം വേണം എന്ന സദുദ്ദേശമേയുള്ളു! അത് കൊണ്ട് തന്നെ അത് നവ-ലിബറല്‍ വിരുദ്ധമാണ് താനും! ഈ നിലപാടിലുള്ള അടിമുടി വൈരുധ്യം ഈ പാര്‍ട്ടിയെ കുറിച്ചൊരു ചുക്കും അറിയാത്തവരായതുകൊണ്ടു വിമര്‍ശകര്‍ക്ക് മനസ്സിലാകാത്തതാണ്

എന്തായാലും കണ്ണന്താനം അനുമോദനാര്‍ഹനാകുന്ന ആ ഇടതുപക്ഷ രാഷ്ട്രീയം ഇടതുപക്ഷത്തിന്റെ കുഴിതോണ്ടലാണെന്നു വിശ്വസിക്കുന്നവരാകും ഇനിയും തനി അവസരവാദികളായിട്ടില്ലാത്ത കേരളത്തിലെ മതേതര ജനാധിപത്യ ചിന്താഗതിക്കാരിലെ ഭൂരിപക്ഷവും.

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow