Loading Page: കണ്ണന്താനത്തിന് സ്വീകരണം നല്കാന്‍ തുഷാറിനു സമയമില്ല!

എന്‍.ഡി.എ യോഗം ബഹിഷ്‌കരിച്ചു കൊണ്ട് തങ്ങളെ പരിഗണിക്കത്തതിലുള്ള പ്രതിഷേധം ''ശക്തമായി''ത്തന്നെ പ്രകടിപ്പിക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനിച്ചിരിക്കുന്നതായി വാര്‍ത്ത വന്നിരിക്കുന്നു. കേന്ദ്രമന്ത്രിസ്ഥാനം ചുളുവിലടിച്ചെടുത്ത കണ്ണന്താനത്തിനു ഇനി നല്‍കുന്ന സ്വീകരണങ്ങള്‍ ബഹിഷ്‌കരിക്കനും തീരുമാനമുണ്ട്. ഇതോടെ, കേരളമുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെങ്കില്‍ പോകട്ടെ, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കിലുമാകാമെന്ന വെള്ളാപ്പള്ളി നടേശന്റെ നല്ല സ്വപ്നങ്ങള്‍ക്കും വിരാമമായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കാസര്‍കോട് നിന്ന് നമ്പൂരി മുതല്‍ നായാടി വരെയുള്ള നൂറു ജാതികളെ മൊത്തമായി അണിനിരത്തി ആനയും അമ്പാരിയുമായി വെള്ളാപ്പള്ളി ശംഖുമുഖത്തേക്കൊരു വരവ് വന്നതാണ്. വിമോചന സമരനായകനായി പണ്ട് മന്നത്തു പത്മനാഭന്‍ ആനപ്പുറത്തു കയറി കേരളമാകെ ഇളക്കി മറിച്ച ശേഷം കേരളം കണ്ട ഏറ്റവും വലിയ പടയോട്ടമെന്നതിനെ പറഞ്ഞാല്‍പ്പോരാ. വെള്ളാപ്പള്ളിയുടേതായിരുന്നു അതിലും ഒരു പണത്തൂക്കം മുന്നില്‍. അവിടെ നിന്ന് ഭാരത ധര്‍മ്മം പുലരാനായി, പുലര്‍ത്താനായി, ജനസേനയുണ്ടാക്കി. അതിന്റെ ചുരുക്കപ്പേരാണ് ബി.ഡി.ജെ.എസ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയൊന്നുമായില്ലെങ്കിലും വെള്ളാപ്പള്ളി ശരിക്കും ബി.ജെ.പി.യെ ഞെട്ടിച്ചു കളഞ്ഞു. രാജഗോപാല്ജി അകൗണ്ട് തുറന്നു, അഞ്ചിടതു രണ്ടാം സ്ഥാനം, ആറു ശതമാനം വോട്ടു കൂടുതല്‍. എത്രയോ ശശികലാജിമാരും, എത്രയോ കുമ്മനംജികളും മുപ്പതു നാല്‍പ്പതു വര്‍ഷം രാപകല്‍ മൈക്കിനു മുന്നില്‍ ഹിന്ദുത്വം വളര്‍ത്താന്‍ രാപ്പകള്‍ ക്രിസ്ത്യാനിക്കും മുസ്ലീമിനുമെതിരെ തീ തുപ്പിയിട്ട്കിട്ടിയത് വെറും എട്ടു ശതമാനം വോട്ടു മാത്രം. അവിടെയാണ് വെള്ളാപ്പള്ളി ഒരൊറ്റ യാത്ര കൊണ്ട് ഏഴു ശതമാനം വോട്ടു പിടിച്ചത്. അതോടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു. പക്ഷെ യഥാര്‍ത്ഥത്തില്‍ അന്ന് മുതല്‍ വെള്ളാപ്പള്ളിക്കും മകന്‍ തുഷാര്‍ജിക്കും ശനിദശയും തുടങ്ങി എന്നതാണ് വാസ്തവം. കേന്ദ്രത്തില്‍ മാന്യമായൊരു സ്ഥാനത്തിനായി വിളി വരുന്നതും നോക്കി അന്ന് തുടങ്ങിയ ഇരിപ്പാണ്. ഇരുന്നിരുന്നു പലതവണ വേരിറങ്ങി. അത് മുറിച്ചു കളഞ്ഞു വീണ്ടും ക്ഷമയോടെ ഇരിപ്പു തുടര്‍ന്നു. അതിനിടെ എന്തെല്ലാം കണ്ടു! വെള്ളാപ്പള്ളിയെപ്പോലെ ''എമണ്ടന്‍''ഡയലോഗ് പോയിട്ട്, സിനിമയില്‍ നിന്ന് പഠിച്ചതല്ലാത്ത സ്വന്തമായ നാല് ഡയലോഗ് പോലും പറയാനറിയാത്ത സുരേഷ് ഗോപി ആദ്യത്തെ എം.പി. സ്ഥാനം കൊണ്ടുപോയി. അടുത്തതായി എവിടെയോ കിടന്ന ഒരു ഹേ (കച്ചിത്തുരുമ്പ്) അടുത്ത എം.പി. സ്ഥാനം കൈക്കലാക്കി. അതോടെ തലകറങ്ങിപ്പോയ തുഷാര്‍ വെളിവ് വന്നപ്പോള്‍ ബി.ജെ.പി. നേതൃത്വത്തോട് ''ഇതെന്താണ് ഹേ''എന്ന് ചോദിച്ചു. ''സംവരണമാണ്, ആള് ഇന്ത്യനല്ല ,പാതി ഇ ഗ്ളീഷാണ്, മിണ്ടണ്ട''എന്ന് മറുപടിവന്നു. പിന്നെയും കാത്തിരിപ്പു തുടര്‍ന്നു. പറയുമ്പോള്‍ എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനമുണ്ട്. പക്ഷെ അതൊരു ഭയങ്കര പാരയാണ്. നമ്മുടെ സ്റ്റാര്‍ ഹോട്ടലില്‍ നായാടി മുതല്‍ നമ്പൂരി വരെയുള്ള കണ്ട അണ്ടനും അടകോടനും, കൂടെ തങ്ങള്‍ക്കും, നാലുകാശ് ചെലവില്ലാതെ കുശാലായി തീനും കുടിയും ഒപ്പിക്കാന്‍ ബി.ജെ.പി.ക്കാര്‍ കണ്ടുപിടിച്ച ഒരു വിദ്യ മാത്രമാണത്. അമിത്ഷാജി വന്നപ്പോള്‍ നാലു വാക്ക് പറയാന്‍ പോലും കണ്‍വീനറെ അനുവദിച്ചില്ല. എന്നാലും ''വേകുവോളം കാക്കാമെങ്കില്‍ ആറുവോളം കാക്കാം'' എന്നാണല്ലോ ചൊല്ല്. കാത്തിരുന്നു. ഒടുവില്‍ പുതിയ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനക്ക് കേളികൊട്ട് വന്നു. പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. ഒരു സംശയമേ ഉണ്ടായിരുന്നുള്ളു. കുപ്പായം അച്ഛന്‍ജിക്കോ അതോ മകന്‍ ജിക്കോ? കേന്ദ്രത്തില്‍ നിന്നുവരുന്ന കോള്‍ മിസ്ഡു കോളാകാതിരിക്കാന്‍ ഉറങ്ങാതെ കാത്തിരുന്നു. പക്ഷെ നിരവധി കോളുകള്‍ മിസ്ഡ് കോളുകളായിട്ടും വിടാതെ പിടിച്ചു കേന്ദ്രം മന്ത്രിയാക്കിയത് ആഢ്യ നസ്രാണിയെ! അയാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എത്ര വോട്ടു പിടിച്ചു? പരമാവധി രണ്ട്.

എന്തുകൊണ്ടാണിതു സംഭവിച്ചതെന്നു വെള്ളാപ്പള്ളി സീനിയറിനോ ജൂനിയറിനോ മനസ്സിലാകില്ല. പക്ഷെ നമുക്കതു മനസ്സിലാക്കാന്‍ പ്രയാസമില്ല. പരിവാറിനെ സംബന്ധിച്ചു ഭാരത ധര്‍മ്മം പരിപാലിക്കാന്‍ കണ്ട പഞ്ചമന്റെയൊന്നും അവശ്യമില്ല, അവരൊക്കെ വോട്ടു ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ തീണ്ടാപ്പാടകലെ നിന്നാല്‍ മതി.

ശരിക്കു പറഞ്ഞാല്‍ ആര്‍ക്കാണ് പിഴച്ചത്? പരിവാറിനോ വെള്ളാപ്പള്ളിജിക്കോ? നമ്പൂരിയെ മുതല്‍ നായാടിയെ വരെ ഒന്നിച്ചുകൂട്ടി പുതിയ ഭാരത ധര്‍മ്മമുണ്ടാക്കാന്‍ പുറപ്പെട്ടപ്പോള്‍ത്തന്നെ പരിവാര്‍

വെള്ളാപ്പള്ളിയെ നോട്ടം വച്ചതാണ്. ആര്‍ഷഭാരത ധര്‍മ്മത്തെ സമാജത്തില്‍ നിന്നില്ലാതാക്കി നായാടിയെ നമ്പൂരിക്കൊപ്പമാക്കുന്ന പരിപാടിയുമായി പടയോട്ടത്തിനിറങ്ങിയിട്ട് അന്ന് അടികിട്ടാഞ്ഞതു തന്നെ ഭാഗ്യം. പരിവാര്‍ അവരുടെ ധര്‍മ്മം എത്ര കൃത്യമായാണ് പാലിച്ചത്? ശൂദ്രനെയും പാതി സായ്പ്പിനെയും എം.പി.മാരാക്കി. മന്ത്രിയുടെ കാര്യം വന്നപ്പോള്‍ പറ്റിയ നമ്പൂരി ഇല്ലാത്തതുകൊണ്ട് ബ്രാഹ്മണന് തൊട്ടാല്‍ അയിത്തമില്ലാത്ത നസ്രാണിയെ വച്ചു.

''യു.ഡി.എഫും എല്‍.ഡി.എഫുമൊക്കെ സ്‌കൂളും കോളേജും പങ്കുവെക്കുമ്പോള്‍ വാളയും വാഹയും വരാലുമൊക്കെ നായരും നസ്രാണിയും ജോനോനുമെല്ലാം കൊണ്ടുപോകും, നമുക്കു വെറും പൂളോണ്‍ മാത്രം ''ഇതായിരുന്നു സീനിയര്‍ വെള്ളാപ്പള്ളി''യുടെ നിരന്തര പരാതി. അതിനൊരു മാറ്റം വരുത്താനാണ് പടയോട്ടം നയിച്ച് എന്‍.ഡി.എ-യിലെത്തിയത്. അവിടെ പൂളോണ്‍ പോയിട്ട് ഒരു പൊടിപ്പരല്‍ പോലുമില്ല. വിരട്ടും അവഹേളനവും മാത്രം മിച്ചം. കണ്ണന്താനത്തെ മാലയിട്ടു സ്വീകരിക്കാനുള്ള അവകാശമാണ് ഒടുവില്‍ കിട്ടിയത്.

എന്തെങ്കിലുമൊരു സംഗതി ചോദിക്കാമെന്ന് വച്ചാല്‍ പണ്ട് വാജ്‌പേയിയുടെ കാലത്തു നടന്ന റെയ്ഡില്‍ പിടിച്ചത് എന്നു പറഞ്ഞൊരു ഫയലിന്റെ കെട്ട് എടുത്തു കാണിക്കും. അതോടെ നല്ല ജീവന്‍ പോകും. അതുകൊണ്ടു അവിടെ പോയി പ്രതിഷേധി ക്കാനൊന്നും പോകുന്നില്ല. ഇവിടെ പ്രതിഷേധിക്കും. ബഹിഷ്‌ക്കരിക്കും. അത്രതന്നെ.

പക്ഷെ പ്രതിഷേധിച്ചിട്ടു എന്തുകാര്യം? ഒരു കാര്യവുമില്ല. റോഡിലിറങ്ങി നില്‍ക്കാം, അടുത്ത മുന്നണി വണ്ടിവരുമ്പോള്‍ കൈ കാണിച്ചു നോക്കാം എന്നാണ് അച്ഛന്‍ജി പറയുന്നത്. മകന്‍ജിക്കതു സ്വീകാര്യമല്ല. സി.ബി.ഐ, ശാശ്വതീകാനന്ദ എന്നൊക്കെയുള്ള പേടിസ്വപ്നങ്ങള്‍ പിന്നെയും ബാക്കിയാണ്. അതുകൊണ്ട്, ഭാരതധര്‍മ്മമൊക്കെ അതു വേണ്ടയാളുകള്‍ സംരക്ഷിക്കട്ടെ, നായാടിയോടു പോകാന്‍ പറ, നമുക്ക് നമ്മുടെ പാരമ്പര്യ ബിസിനസ്സും അല്‍പ്പസ്വല്‍പ്പം ഈഴവസേവയും മതി എന്നൊരു ലൈനെടുക്കുന്നതാണ് തടിക്കു നല്ലത്. വേണ്ടാത്ത ബഹിഷ്‌ക്കരണത്തിനും പ്രതിഷേധത്തിനും പോയാല്‍ സൗജന്യമായി ഉണ്ട തിന്നണോ എന്നചോദ്യമാകും, ഒരുപക്ഷെ, പിന്നാലെ വരിക. അതെങ്കിലുമൊഴിവായാല്‍ ഈ കലികാലത്ത് അത് തന്നെ ഭാഗ്യം.
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow