പിണറായി സര്‍ക്കാരിലെ മന്ത്രിമാരിലെ വമ്പന്‍ പണച്ചാക്കാണ് തോമസ് ചാണ്ടി. അദ്ദേഹം മാര്‍ത്താണ്ഡം കായലടക്കം കൈയ്യേറിയതും സ്വന്തം റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ചെലവില്‍ റോഡ് ടാര്‍ ചെയ്യിച്ചതുമെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വിവാദ വിഷയങ്ങളായി നിലനില്ക്കുകയാണ്. കടല്‍, കായല്‍ തീരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തീരദേശ പരിപാലന നിയമം വളരെ കര്‍ശനമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് പട്ടിണിപ്പാവങ്ങളുടെ കാര്യത്തില്‍ നടപ്പാക്കുന്നുണ്ട്. അതുകൊണ്ട് കടലോര, കായലോര മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ചെറിയ 'പക്കാ' വീടുവക്കല്‍ ഇന്ന് ബാലികേറാ മലയാണ്. ഭൂമിക്ക് ഇന്ന് തീരപ്രദേശങ്ങളില്‍ നിലനില്ക്കുന്ന റിയല്‍ എസ്റ്റേറ്റ് വിലയനുസരിച്ച് തീരത്തു നിന്ന് നൂറു മീറ്റര്‍ മാറി രണ്ടോ മൂന്നോ സെന്റ് സ്ഥലം വാങ്ങല്‍ സാധാരണക്കാര്‍ക്ക് പ്രായോഗികമല്ല. അതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് വീടും വേണ്ട.

എന്നാല്‍ തോമസ് ചാണ്ടി കൂറ്റന്‍ റിസോര്‍ട്ട് പടുത്തുയര്‍ത്തി. ലേക്കിലേക്ക് നല്ല 'വ്യൂ' കിട്ടുന്ന ഗംഭീര റിസോര്‍ട്ട്. അതിനോട് ചേര്‍ന്ന് കായലും നല്ലൊരു പങ്കും സ്വന്തം സ്വകാര്യ സാമ്രാജ്യത്തിലേക്ക് വേലി കെട്ടി തിരിച്ചെടുത്തു. ഇതെല്ലാം വിവാദ വിഷയമായപ്പോള്‍ ആദ്യം ഉയര്‍ന്നു കേട്ടവാദം മുന്‍ യു.ഡി.എഫ് സര്‍ക്കാരാണ് ഇതില്‍ മിക്കതിനും അനുമതി കൊടുത്തതെന്നാണ്. ശരിയാണ് കേരളത്തില്‍ ഒരു നിശ്ചിത നിലവാരത്തിനു മുകളില്‍ പണമുണ്ടെങ്കില്‍ പിന്നെ അവിടെ രാഷ്ട്രീയം ബാധകമാകില്ല. പിന്നെ വികസനമെന്നാണ് കാര്യങ്ങളെ വിളിക്കുക. വികസനത്തില്‍ രാഷ്ട്രീയം പാടില്ലല്ലോ!

ഇരുമുന്നണികളുടെയും സഹായത്തോടെയാണ് 'വികസനം' നടന്നതെന്നു വന്നിട്ടും ചില ചാനലുകള്‍ കാര്യങ്ങള്‍ വെറുതെ വിടുന്നില്ല. അങ്ങനെ നഗരസഭയില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തപ്പാനിറങ്ങി. 31 ഫയലുകള്‍ ഉടനടി പുക പോലെ വായുവില്‍ ലിയച്ചു! കുറച്ചു ദിവസമേ കഴിഞ്ഞുള്ളു, അതില്‍ 18 എണ്ണം വീണ്ടും നാടകീയമായി പൊങ്ങി. പക്ഷേ അതില്‍ സുപ്രധാന ചില രേഖകള്‍ മാത്രം കാണാനില്ല.

എങ്ങനെയാണീ രേഖകള്‍ പൊങ്ങുന്നതും മുങ്ങുന്നതും? എല്ലാവര്‍ക്കും മറിയാം അതിന്റെ രഹസ്യം എന്നാലും 'നവലിബറല്‍ വിരുദ്ധ' ജനകീയ മന്ത്രിസഭയില്‍ തോമസ് ചാണ്ടി മന്ത്രിയായിത്തുടരുന്നു. മുങ്ങലിലും പൊങ്ങലിലും മാത്രമല്ല ആര്‍ക്കും നേരിട്ടു കാണാവുന്ന പ്രകടമായ കൈയ്യേറ്റങ്ങളിലും രേഖാപരമായ തെളിവില്ല. തോമസ് ചാണ്ടി ഇന്നത്തെ നിലിയില്‍ ടൂറിസവും ബിസിനസ്സും വികസിപ്പിച്ചാല്‍ റിസോര്‍ട്ടുകള്‍ക്ക് ചെറിയൊരു പേരുമാറ്റം വേണ്ടിവരും. എല്ലാറ്റിനും പേര് ഹെവന്‍(സ്വര്‍ഗ്ഗം) വ്യൂ എന്നാക്കണ്ടിവരും. കായലൊന്നും വീക്ഷിക്കാനായി ബാക്കി കാണില്ല. ഒരു പ്രധാനമന്ത്രി തന്നെ പ്രതിഫലം വാങ്ങാതെ രാജ്യത്തെ ഏറ്റവും വലിയ പണച്ചാക്കിന്റെ മൊബൈല്‍ ഫോണിന്റെ പരസ്യക്കാരനാകുന്ന നാടാണിത്. അവിടെ തോമസ് ചാണ്ടി കുറച്ചു കായല്‍ വികസിപ്പിക്കുന്നതില്‍ തെറ്റെന്താണ്?

വിദേശ-സ്വദേശ ടൂറിസ്റ്റുകളെ ആകര്‍ഷിച്ച് വരുമാനവും നികുതിയും തൊഴിലും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഉണ്ടാക്കുന്ന ഒരേര്‍പ്പാടിനെ വിമര്‍ശിക്കുന്നതതു ശരിയോ? തോമസ് ചാണ്ടിയുടെ വികസനം 'നവ ലിബറല്‍' നയത്തില്‍പ്പെടുമോ? ഇല്ല. അത് 'ഓള്‍ഡ് ലിബറല്‍' നയമാണ്. 'കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി' എന്നായിരുന്നു അതിന്റെ പഴയകാലത്തെ പേര്. അതുകൊണ്ട് ഫയലുകള്‍ മുങ്ങുപൊങ്ങും. അതൊന്നും മന്ത്രി അറിഞ്ഞിട്ടില്ല. അഥവാ അറിഞ്ഞതിന് തെളിവില്ല. താന്‍ ഒരിഞ്ചെങ്കിലും കൈയ്യേറിയെന്നു തെളിഞ്ഞാല്‍ തന്റെ സ്വത്തു മുഴുവന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് എഴുതിക്കൊടുക്കാന്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞത് മറ്റെവിടെയുമല്ല, നിയമസഭയിലാണ്. തെളിയില്ലെന്ന് അത്രമാത്രം അദ്ദേഹത്തിനുറപ്പുണ്ട്. അത് കേട്ടപാടെ ഞെട്ടിവിറച്ച ഫയലുകള്‍ കാശിക്കുപോയി. പിന്നെ ചിലരൊക്കെ തിരിച്ചുവന്നത് ഉള്ളിലുള്ള ബോബ് പോലുള്ള ചില കടലാസുകളൊഴിവാക്കിയാണ് ഇതിലൊന്നും മന്ത്രിക്ക് കൈയ്യുള്ളതായി ഒരു ഫയലും സാക്ഷി പറഞ്ഞിട്ടില്ല. അതു കൊണ്ട് തോമസ് ചാണ്ടി മന്ത്രിസഭയിലിരുന്ന് ബാക്കി കാലവും നവ ലിബറല്‍ വിരുദ്ധ സോഷ്യലിസ്റ്റ് നയം നടപ്പാക്കും. പട്ടി കുരക്കന്നതു കേട്ട് സാര്‍ത്ഥവാഹകസംഘം വഴി മാറാറില്ല.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow