ഒപ്പീനിയന്‍

പി.ജെ ബേബി

ഇന്ത്യന്‍ സ്വകാര്യമേഖല 2017-ല്‍ 2016 നെ അപേക്ഷിച്ച് മൂലധനാവശ്യങ്ങള്‍ക്കു ബാങ്കുകളെ ആശ്രയിക്കുന്നതില്‍ വലിയ കുറവുവന്നതായി കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. 2016 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു സ്വകാര്യ മേഖലയുടെ മൊത്തം കടമെടുപ്പില്‍ ഒരു ലക്ഷം കോടിയുടെ കുറവും വന്നിട്ടുണ്ട്. അവ കടമെടുത്ത 14.5 ലക്ഷം കോടിയില്‍ ബാങ്കുകളില്‍ നിന്ന് സ്വീകരിച്ചത് വെറും അഞ്ചു ലക്ഷം കോടിയാണ്. അതായത് 35%. ബാക്കി തുക ബോണ്ട് മാര്‍ക്കറ്റ്, വിദേശനിക്ഷേപം, NBFCIÂ, ഹൌസ്സിങ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയില്‍ നിന്നാണ് സമാഹരിച്ചത്. ഇത് ബാങ്കുകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതമെന്ത്? അതാണിന്നു പ്രധാനമായിട്ടുള്ളത്.

നോട്ടു റദ്ദാക്കല്‍ നടന്നിട്ടു വര്‍ഷം ഒന്നാകാറായി. അന്ന് കേരളത്തിലെ ചില ''മാര്‍ക്‌സിസ്‌റ്'' സാമ്പത്തിക ശാസ്ത്രജ്ഞരെന്ന് പറയപ്പെടുന്നവര്‍ ബാങ്കുകളുടെ വലിയ പ്രതിസന്ധി പരിഹരിക്കാനായി ജനങ്ങളുടെ ചെലവില്‍ ബാങ്കിലേക്ക് പണമൊഴുക്കാനുള്ള തന്ത്രം, സാമ്രാജ്യത്വ ഗൂഢാലോചന, എന്നൊക്കെ ഈ നീക്കത്തെ വിശേഷിപ്പിക്കുകയുണ്ടായി. നേരെ തിരിച്ചു, കാര്യമായ പ്രശ്‌നങ്ങളില്ലാതിരുന്ന ബാങ്കുകളെ വന്‍തോതില്‍ പണം നിറച്ചു പ്രതിസന്ധിയിലാക്കിയതാണ് നാമിന്നു കാണുന്നത്. ഡീമോണിറ്റൈസേഷന് മുന്‍പ് തന്നെ ഇന്ത്യന്‍ ബാങ്കുകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ശ്രമം നടത്തുന്നതിനെ തടഞ്ഞ മോദിയുടെ നയങ്ങളായിരുന്നു അതില്‍ മുഖ്യ പങ്കു വഹിച്ചത്. മോഡി നോട്ടു നിരോധിച്ചതിനൊപ്പം ജനരോഷത്തെ വഴിതിരിച്ചു വിടാനായി കള്ളപ്പണത്തിനെതിരെ വലിയ വാചകമടി നടത്തുകയുമുണ്ടായി. കൈയ്യിലുള്ള നോട്ട് മുഴുവന്‍ ബാങ്കിങ് വ്യവസ്ഥയിലേക്കു എത്തിക്കണം, ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്ക് ഡിജിറ്റലായി പണം കണ്ടെത്തിക്കൊള്ളണം, കാഷ് ആയി ആവശ്യങ്ങളുണ്ടെങ്കില്‍ ആഴ്ചയില്‍ കിട്ടുന്ന ചെറു തുക കൊണ്ട് തൃപ്തിപ്പെട്ടോളണം, അത് ചെയ്യാത്തവര്‍ രാജ്യദ്രോഹികളാണ് എന്നായിരുന്നു പ്രചാരണം. അതിന്റെ ഫലം ചെറുകിട ഇടത്തരം വ്യവസായങ്ങള്‍, കാര്‍ഷിക വ്യാപാരം എന്നിവ പാടെ കുഴപ്പത്തിലാകുകയായിരുന്നു. നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തി. ബാങ്കുകളിലെ മൊത്തം നിക്ഷേപം 101 ലക്ഷം കോടിയില്‍ നിന്ന് 110 ലക്ഷം കോടിയിലെത്തി. വലിയ തുകകള്‍ കാഷ് ആയി പിന്‍വലിക്കുന്നതിന് ക ണക്കുകള്‍ കാണിക്കണമെന്നതിനാല്‍ പിന്‍വലിക്കല്‍ കുറഞ്ഞു. ഈ പ്രക്രിയ മാസങ്ങള്‍ നീണ്ടു നിന്നതോടെ വന്‍ തോതില്‍ തൊഴില്‍, കാര്‍ഷിക വരുമാനം എന്നിവയിടിഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് സ്വകാര്യമേഖല അല്ലാതെ വേറൊരു സംവിധാനവുമില്ലാത്ത ഇന്ത്യയില്‍ വലിയൊരു ഭാഗം ഉല്‍പ്പന്നങ്ങള്‍ സംഭരിക്കപ്പെടാതെ നശിച്ചു പോകുകയും ചെയ്തു. ഇത് മഹാഭൂരിപക്ഷം ജനങ്ങളുടെ ക്രയശേഷിയെ തകര്‍ത്തു. അവരുടെ വാങ്ങല്‍ ശേഷി കുറഞ്ഞതോടെ അവര്‍ക്കു വേണ്ട തരം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ നഷ്ടത്തിലേക്ക് നീങ്ങി. ഇപ്പോള്‍ ഇന്ത്യയിലെ സ്വകാര്യ സംരംഭങ്ങളില്‍ പകുതിക്കും debt സര്‍വീസിങ്ങിനു കഴിയാതെ കടക്കെണിയിലാകുക എന്ന പ്രശ്‌നം വന്നുചേര്‍ന്നു. വ്യവസായങ്ങള്‍ പറയുന്നത് ഇപ്പോഴത്തെ ബാങ്ക് നിരക്കുകള്‍ ശരാശരി പത്തു-പത്തൊന്നു ശതമാനമാണെന്നും അത് തങ്ങള്‍ക്കു താങ്ങാന്‍ പറ്റില്ലെന്നുമാണ്.

അതുകൊണ്ടു അവര്‍ കുറഞ്ഞ നിരക്കുള്ള വായ്പകള്‍ എടുക്കാന്‍ സാധ്യത തേടുകയാണ്. അങ്ങനെയാണ് മൊത്തം വായ്പ്പയില്‍ ബാങ്കുകളുടെ വിഹിതം വളരെ കുറയുന്നത്. ബാങ്ക് വായ്പ്പകളുടെ അനുപാതം വര്‍ദ്ധിക്കണമെങ്കില്‍ പലിശ നിരക്ക് കുറക്കണം. പലിശ നിരക്ക് കുറച്ചാല്‍ ബാങ്കുകളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാകും. അപ്പോള്‍ എങ്ങനെ വലിയൊരു തുക കിട്ടാക്കടത്തിലേക്കു മാറ്റിവെക്കാന്‍ കഴിയും? കിട്ടാക്കടമായി ഒടുവില്‍ അംഗീകരിക്കപ്പെട്ട തുക എട്ടരലക്ഷം കോടിയാണ്. അതിനെ ബാന്‍ക്‌റുപ്‌സി നിയമത്തിനു വിധേയമാക്കിയാല്‍ പകുതി തുക പോലും തിരിച്ചുകിട്ടില്ലെന്ന് ആഗോള റേറ്റിംഗ് ഏജന്‍സികള്‍ പറയുന്നു. അതായത് നാലു-നാലര ലക്ഷം കൂടിയെങ്കിലും നഷ്ടമാകും.

സേവിങ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ കുറച്ചും ഒട്ടനവധി പിഴകള്‍ ഈടാക്കിയും സര്‍വീസ് ചാര്‍ജുകള്‍ കുത്തനെ കൂട്ടിയും, പുതിയവ കൊണ്ടുവന്നും വന്‍കിട ബാങ്കുകള്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ അതുകൊണ്ടൊന്നും യഥാര്‍ത്ഥ ആവശ്യത്തിന്റെ ചെറിയൊരു പങ്കുപോലും നിര്‍വ്വഹിക്കപ്പെടുന്നില്ല. അതാണ് പലിശ നിരക്കുകള്‍ കുറക്കുന്നതിന് വിലങ്ങു തടിയായി നില്‍ക്കുന്നത്.

ഇതിന്റെ പ്രത്യാഘാതമാണ് സ്വകാര്യമേഖല തങ്ങളുടെ നിക്ഷേപാവശ്യങ്ങള്‍ക്കു ബാങ്കുകളെ കൈയ്യൊഴിയുക എന്ന പ്രവണതക്കു കാരണം. ഇത് മറ്റൊരു രീതിയില്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ വലിയ പ്രതിസന്ധിക്കിടയാക്കുകയാണ്. ബാങ്കില്‍ വെറുതെ കിടക്കുന്ന പണത്തിനു ചെറിയ തോതിലായാലും പലിശ കൊടുക്കണം. അത് ബാങ്കുകള്‍ക്ക് വലിയ ബാധ്യതക്കിടയാക്കും. അല്ലെങ്കില്‍ അംബാനി, അദാനി, എസ്സാര്‍, വീഡിയോകോണ്‍ തുടങ്ങിയ വന്‍ പ്രമാണികളെക്കൊണ്ട് കിട്ടാക്കടം തിരിച്ചടപ്പിക്കണം. അത്തരമൊരു നയം മോഡിക്ക് സ്വപ്നത്തില്‍പ്പോലും ചിന്തിക്കാനാവില്ല.

സ്വകാര്യ മേഖല വിദേശ ബോണ്ട് മാര്‍ക്കറ്റുകളില്‍ നിന്ന് കടമെടുക്കുന്നതും അപകട രഹിതമായ മാര്‍ഗ്ഗമല്ല. പലിശ കുറവാണെങ്കിലും രൂപയുടെ വിനിമയനിരക്കില്‍ വരുന്ന ഏതൊരു കുറവും കടത്തിന്റെ വലിപ്പം വര്‍ധിപ്പിക്കും. രൂപയുടെ മൂല്യം കുറയാതെ ഇന്നത്തെ നിലയില്‍ നിന്നാല്‍ കയറ്റുമതി മേഖലയുടെ തളര്‍ച്ച തുടരുകയും ചെയ്യും.

അങ്ങനെ മോദിയുടെ 56 ഇഞ്ച് വീരകൃത്യങ്ങള്‍ ഒന്നുകില്‍ സ്വകാര്യ മേഖലയിലെ പകുതിയോളം സ്ഥാപനങ്ങള്‍ പൊളിയുക, അല്ലെങ്കില്‍ ബാങ്കുകള്‍ പൊളിയുക എന്ന ഒരു സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നു. പിന്നെ മറ്റു സാദ്ധ്യതകള്‍ രണ്ടാണ്. അതിലൊന്ന് രണ്ടും ഒരേസമയം പൊളിയുക എന്നതാണ്. പിന്നെയുള്ളത് ജനങ്ങളെ ഒന്നുകൂടി നന്നായി പിഴിഞ്ഞൂറ്റി ബാങ്കുകളെയും നഷ്ടത്തിലാകുന്ന സ്വകാര്യവ്യവസായങ്ങളെയും പിടിച്ചുനിര്‍ത്തുക എന്നതാണ്. അതിനായി ലാറ്റിനമേരിക്കന്‍ മോഡലില്‍ ഐ എം.എഫില്‍ നിന്ന് ഭീമമായ വായ്പ്പയെടുക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ കഴിയും. ആ നടപടി വലിയ വളര്‍ച്ച ഇടിവിലാണ് എത്തിനില്‍ക്കുക. എന്ന് മാത്രമല്ല സകല ക്ഷേമ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം എന്ന വ്യവസ്ഥയിലല്ലാതെ ഐ.എം.എഫ് കടം കൊടുക്കുന്ന ചരിത്രമില്ല. താന്‍ രാജ്യത്തിന് ഉണ്ടാക്കി വച്ച വന്‍ ദുരന്തത്തിന്റെ ഗൗരവമൊന്നും കണക്കിലെടുക്കാതെ ഇപ്പോഴും വമ്പന്‍ വാചകമടികള്‍ തുടരുകയാണ് മോഡി.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow