ജി.എസ്.ടി കൊണ്ട് യാതൊരു ഗുണവുമുണ്ടായിട്ടില്ലെന്നും, ജനങ്ങള്‍ക്കത് വലിയ ബുദ്ധിമുട്ടു ഉണ്ടാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിറക്കിയിരിക്കുകയാണ്. ജി.എസ്.ടി നടപ്പാക്കിയ ഇത്രയും നാളത്തെ അനുഭവങ്ങളില്‍ നിന്ന് മനസ്സിലായത് എന്ന നിലയിലാണ് അദ്ദേഹം ഈ പ്രസ്താവനയിറക്കിയത്. പക്ഷേ ഈ പ്രസ്താവന അദ്ദേഹത്തിന്റെ സര്‍ക്കാറിന്റെ പൊതുനയങ്ങള്‍ കടന്നുവരുന്നതെങ്ങനെ, ആരാണത് തീരുമാനിക്കുന്നത്, എന്ന സുപ്രധാന പ്രശ്നമുയര്‍ത്തുന്നുണ്ട്.

രാജ്യത്ത് നടപ്പാക്കുന്ന നവ ലിബറല്‍ നയങ്ങള്‍ തൊഴിലാളികളും കര്‍ഷകരുമടക്കം മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും കടുത്ത ദുരിതം സമ്മാനിക്കുന്നതും ആഗോള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കന്നതെന്നുമാണ് സി.പി.ഐ(എം) നിലപാട്. അതിനെതിരെ തൊഴിലാളി-കര്‍ഷക ജനവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് പാര്‍ട്ടി നിരന്തര സമരത്തിലാണ്. മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഫാസിസ്റ്റുനയങ്ങള്‍ക്കെതിരെ ജനാധിപത്യ ശക്തികളുടെ ഐക്യമുന്നണി എന്ന പ്രശ്നം വരുമ്പോള്‍ സാമ്പത്തിക നയം മാനദണ്ഡമാക്കി മാത്രമേ മുന്നണി സാധ്യമാകൂ എന്നു വാദിക്കുന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ ശക്തനായ പിന്താങ്ങിയുമാണ് പിണറായി വിജയന്‍. എന്നിട്ടും ജി.എസ്.ടി നടപ്പാക്കുന്ന പ്രശ്നം വന്നപ്പോള്‍ അതിനെ പിന്താങ്ങുകയും ജി.എസ്.ടി കൗണ്‍സിലില്‍ അംഗമായി അതിന്റെ നടത്തിപ്പുകാര്‍ ആവുകയുമായിരുന്നു കേരള സര്‍ക്കാര്‍. ഇപ്പോള്‍ അതുകൊണ്ട് യാതൊരുമെച്ചവും ഉണ്ടായില്ല എന്ന പറയുമ്പോള്‍ ഇത്രകണ്ട് മരമണ്ടന്മാരും കാര്യവിവരമില്ലാത്തവരുമാണോ കേരള സി.പി.ഐ(എം) നേതൃത്വമെന്ന ചോദ്യമാണുയര്‍ന്നു വരുന്നത്.

ജി.എസ്.ടി ലോകത്താദ്യമായി നടപ്പാക്കുന്നത് ഇന്ത്യയിലല്ല. ലോകമാസകലം ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി നടപ്പാക്കപ്പെടുന്ന മുഖ്യമായൊരു സാമ്പത്തിക പരിഷ്‌ക്കാരമാണത്. ഇന്നലെ വരെ നികുതി പരിധിക്കു പുറത്തായിരുന്ന ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും കൂടി നികുതികളേര്‍പ്പെടുത്തിക്കൊണ്ട് പ്രത്യക്ഷ നികുതിയില്‍ നിന്ന് പരോഷ നികുതിയിലേക്കുള്ള ഒരു മാറ്റമാണത്. കോര്‍പ്പറേറ്റ് ടാക്സ്, ഇന്‍കം ടാക്സ് തുടങ്ങിയ പ്രത്യക്ഷ നികുതികളൊഴിവാക്കി സമ്പന്നരെ പ്രീണിപ്പിക്കുക, ഏറ്റവും ദരിദ്രന്‍ വാങ്ങുന്ന സകല സംഗതികള്‍ക്കും നികുതിയീടാക്കി അവരെ പിഴിഞ്ഞൂറ്റി സര്‍ക്കാര്‍ പണമുണ്ടാക്കുക എന്നതാണതിന്റെ പൊതുരീതി. ഇത്തരമൊരു സംഗതി ആര്‍ക്കെങ്കിലും ഗുണകരമാണെന്ന് ആഗോളവല്‍കരണ നയങ്ങളെ രാജ്യദ്രോഹ നയങ്ങളെന്നു വിളിക്കുന്ന പാര്‍ട്ടി തെറ്റിദ്ധരിച്ചുപോയി എന്നു പറഞ്ഞാല്‍ അത് ഒരാള്‍ക്കും വിശ്വസിക്കാനാകില്ല.

പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ 'വികസന'ത്തിനൂന്നല്‍ നല്കുന്നതാണ്. ആ വികസനം മോഡിയുടെ വികസനം തന്നെയാണ്. മോഡിയുടെ ബിനാമി എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന അദാനിയാണ് വിഴിഞ്ഞം, കൊച്ചി ഗ്യാസ് പദ്ധതി തുടങ്ങിയവയുടെ ഉടമ. കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്കു വേണ്ടി റോഡുകള്‍ വെട്ടിപ്പൊള്ിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ നിശ്ചയിച്ച നഷ്ടപരിഹാരം പകുതിയില്‍ത്താഴെയാക്കാനാണ് പിണറായി സര്‍ക്കാര്‍ കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരള സര്‍ക്കാര്‍ അദാനിക്ക് അറുപതിനായിരം കോടി അധികലാഭം നല്കുന്നതെന്ന് സി.എ.ജി കണ്ടെത്തിയ വിഴിഞ്ഞം പദ്ധതി നടപ്പാക്കുകയുമാണ്. പരിസ്ഥിതിയെ തകര്‍ക്കുന്നതും അദാനിക്ക് ലാഭമുണ്ടാക്കുന്നതും സംസ്ഥാനത്തിന് ബാധ്യതയാകുന്നതുമായ ഇത്തരത്തിലുള്ള പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയാല്‍ അത് ബദല്‍ നയമാണ്, മറ്റാര് നടപ്പാക്കിയാലും നവലിബറല്‍ നയമാണ് എന്നതാണ് ഇന്നുവരെ നാം കണ്ടുകൊണ്ടിരുന്നത്. ഇത്തരം 'വികസന'ങ്ങളെ എതിര്‍ക്കുന്നവരെ ഗുണ്ടകളെന്നു കണ്ട് നേരിടാനും തീരുമാനിച്ചിരിക്കുകയാണ്.

അപ്പോഴാണ് ജി.എസ്.ടി ക്കാര്യത്തിലെ പുത്തന്‍ വെളിപാട്. ജി.എസ്.ടി ഇന്ത്യയില്‍ നടപ്പാക്കിയത് ലോകത്തുതന്നെ നടപ്പാക്കിയതില്‍ വെച്ചേറ്റവും ജനവിരുദ്ധമാണ്. 28 ശതമാനം എന്ന കേട്ടുകേള്‍വിയില്ലാത്ത നികുതി നിരക്കാണ് പലതിനും ഈടാക്കുന്നത്. കുട്ടികള്‍ പരീക്ഷാ ഫീസിനുപോലും ജി.എസ്.ടി. നല്കണമെന്ന സ്ഥിതിയുണ്ടാക്കുകയാണ്. ഇത്ര ഉയര്‍ന്ന നിരക്കാണ് നടപ്പാക്കുന്നതെന്നും ഇത് പാവപ്പെട്ട മഹാഭൂരിപക്ഷത്തിന്റെ ക്രയശേഷിയില്‍ കുത്തനെ ഇടിവുണ്ടാക്കുമെന്നും വമ്പിച്ച വിലക്കയറ്റത്തിനിടയാക്കുമെന്നും അറിയാന്‍ അത്രമാത്രം വൈദഗ്ദ്യം വേണോ? ഇനിയഥവാ എം.എം. മണിയുടെ സാമ്പത്തിക ശാസ്ത്രനിലവാരമേ പിണറായിക്കുമുള്ളൂ എന്നു വന്നാലും പ്രഗത്ഭനായ സാമ്പത്തിക ശാസ്ത്രജ്ഞനായ ധനമന്ത്രിയും, അറിയപ്പെടുന്ന ഹാര്‍വാര്‍ഡ് സാമ്പത്തിക വിദഗ്ദയും ഉണ്ടായിരുന്നില്ലേ?

ഇപ്പോഴത്തെ പിണറായിയുടെ കരണം മറിച്ചില്‍ പിലാത്തോസിന്റെ കൈകഴുകലാണ്. കടുത്ത വിലക്കയറ്റം കൊണ്ടുപൊറുതിമുട്ടുന്ന ജനങ്ങള്‍ക്കു മുന്നില്‍ 'ഞങ്ങളെ കുറ്റം പറയരുത്' എന്ന വേഷം കെട്ടല്‍. ജി.എസ്.ടി നടപ്പാക്കിയ നാളുകളിലാണ് സീതാറാം യെച്ചൂരി തൃശൂരില്‍ ഇ.എം.എസ് സ്മൃതി പ്രഭാഷണത്തിനെത്തിയത്. ജി.എസ്.ടി യുടെ ദോഷഫലങ്ങളെപ്പറ്റി അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു. സംസ്ഥാനങ്ങള്‍ ദിക്ഷാപാത്രവുമായി കേന്ദ്രത്തിനു മുന്നില്‍ നില്‍ക്കേണ്ട വിധം ഫെഡറലിസം തകരുമെന്നദ്ദേഹം പറഞ്ഞു. തന്റെ കേന്ദ്രക്കമ്മറ്റി സെക്രട്ടറിയെയല്ല, മോഡിയെയും ജെയ്റ്റ്ലിയെയുമായിരുന്നു താന്‍ വിശ്വസിച്ചത് എന്നു കൂടി തുറന്നു പറയാനദ്ദേഹം തയ്യാറാകുമോ? അതോ അദ്ദേഹം തന്നെ 'വികസന'ത്തെ എതിര്‍ക്കുന്ന ഗുണ്ടയാകാന്‍ ഇറങ്ങിപ്പുറപ്പെടുകയാണോ?

Studies and Blogs

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചൈനക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്...
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ്.ബി.ഐ-ക്കു പിന്നാലെ പ...
ഒരു പുഞ്ചിരി മിക്കപ്പോഴും സന്തോഷത്തിന്റെ പ്രതിഫലനമാണ്. ഒരു ചിരി മിക്...
യു.പി.എ സര്‍ക്കാര്‍ 54000 കോടിക്ക് ഒപ്പിട്ട റാഫേല്‍ കരാര്‍ നേരിട്ട്...
'L D F വരും എല്ലാം ശരിയാക്കും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ...
തന്റെ വലിയ ധീരതയെക്കുറിച്ച് '56 ഇഞ്ച് നെഞ്ചുകാരന്‍' എന്നാണ് പ്രധാന മ...
കൊല്ലം ജില്ലയിലെ ഒരു പ്രാദേശിക പൊതുയോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായ...
താന്‍ പ്രധാനമന്ത്രിയായരിക്കുന്ന കാലത്ത് ഇന്ത്യയിലെ പരമാവധി സംസ്ഥാന ഭ...
കേരള പോലീസില്‍ ഉന്നതങ്ങളിയിരിക്കുന്ന നിരവധി ഓഫീസര്‍മാര്‍ രഹസ്യ ആറെസ്...
അധികം വൈകാതെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെ എസ് ആര്‍ ടി സി മാത്രമ...
മാധ്യമങ്ങള്‍ക്ക് തലക്കെട്ടുകള്‍ക്കുവേണ്ടി, സംഘപരിവാര്‍ വാട്സാപ്പ് ഗ്...
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സുപ്രധാനമായ ഉപതെരഞ്ഞെടുപ്പുകളില...
പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്ക...
2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പൂര്‍ണ്ണ ബജറ്റവതരിപ്പിക്കുന...
യു പി യിലെ കാസ്ഗഞ്ചില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പൊട്ടിപ്പുറപ്പെട്ട...
ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്ററും ദീര്‍ഘകാലമായി കേരളത്തില്‍ ആറെസ്സെസ്...
ഇതെഴുഴുതുമ്പോള്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവത് റിലീസായിരിക്കുകയ...
അതിരൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സി.പി.ഐ (എം) കേന്ദ്രക്കമ്മിറ്റി...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow