രാഷ്ട്രീയ വിശകലനം
... കേരളത്തിലെ സുന്നികളെ സലഫിസ്റ്റുകളാക്കുന്ന പണി മുജാഹിദുകാര്‍ക്ക് കരാര്‍ കൊടുത്തു എന്നതിന്റെ തെളിവാണോ ശുഭപര്യവസാനിയായ ഈ നാടകം? ... ഇതിനു മുസ്ലീം സമൂഹത്തിനു മാത്രമല്ല, കേരളീയ പൊതു സമൂഹത്തിനുമുത്തരം കിട്ടണം. കാരണം 'ദേശീയമായ' സകലതിനെയും താത്വികമായും പ്രായോഗികമായും സലഫിസ്റ്റുകള്‍ എതിര്‍ത്തു തോല്പിക്കുന്നതോടെ, മുസ്ലീങ്ങള്‍ ദേശവിരുദ്ധരാണ് എന്ന സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കപ്പെടുക. ഇത് തികച്ചും അപകടകമായ സ്ഥിതിയിലേക്കാണ് കേരളത്തെ എത്തിക്കുക. ...

മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒരാഴ്ചയായി. 2016 - ഡിസംബറില്‍ ബേപ്പൂരില്‍ വച്ചു നടന്ന ഔപചാരിക ഐക്യത്തിനു ഒരു വര്‍ഷത്തിനുശേഷം നടന്ന സമ്മേളന നഗരിയുടെ പേര് സലഫി നഗര്‍ എന്നായിരുന്നു. സമ്മേളനത്തില്‍ ബി ജെ പി നേതാവ് ശ്രീധരന്‍ പിളളയും മുസ്ലിംലീഗ്-ഇ കെ സമസ്ത നേതാക്കളും പങ്കെടുത്തു. സമ്മേളനം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഈ സമ്മേളനം നല്കുന്ന രാഷ്ട്രീയ സുചനകള്‍ ഒട്ടും തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

'സലഫി നഗറില്‍ ഐക്യസമ്മേളനം' എന്ന ക്യാപ്ഷന്‍ വ്യക്തമായിത്തന്നെ ചില കാര്യങ്ങള്‍ പറയുന്നു. അവ പ്രധാനമായും രണ്ടാണ്: 1). മുജാഹിദ് പ്രസ്ഥാനം പിളര്‍പ്പ് പരിഹരിച്ച് ഐക്യപ്പെടുന്നു. 2). ഐക്യപ്പെടുന്നത് സലഫി ആശയം സ്വീകരിച്ചുകൊണ്ടാണ്.

ഇത് 'എന്താണ് സലഫിസം' എന്ന ചോദ്യമുയര്‍ത്തുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകതലത്തിലും പൊളിറ്റിക്കല്‍ ഇസ്ലാം സ്വയം വിളിക്കുന്ന പേരാണ് സലഫി. ഇസ്ലാം ഏഴാം നൂറ്റാണ്ടില്‍ കടന്നു വന്ന ശേഷം അതു ചെന്നെത്തിയ വിവിധങ്ങളായ ഭൂപ്രദേശങ്ങളിലെ സാംസ്‌കാരിക-ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായി അത് സവിശേഷവും തദ്ദേശീയവുമായ വിശ്വാസ, ആചാര, ആരാധനാ, വസ്ത്രധാരണ, ആഘോഷ രീതികളാര്‍ജ്ജിച്ചു. ഇങ്ങനെ സ്വീകരിച്ച തദ്ദേശീയ സവിശേഷതകള്‍ ദേശീയതയുടെ വളര്‍ച്ചയോടെ പലേടങ്ങളിലും ദേശീയ-സാംസ്‌കാരിക മുസ്ലീം 'സ്വത്വ' ങ്ങള്‍ക്കു രൂപം നല്കി. ദേശീയ-സാംസ്‌കാരിക-മത-ഭാഷാ ഐക്യങ്ങളില്‍ പ്രഥമമായത് മതമാണ് എന്ന അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പാക്കിസ്ഥാന്‍ കാല്‍നൂറ്റാണ്ടു പോലും തികയുന്നതിനു മുമ്പ് പാക്കിസ്ഥാനും ബംഗ്ലാദേശുമായി പിരിഞ്ഞത് നാം കണ്ടു. ഇതടക്കമുള്ള കഴിഞ്ഞ മൂന്നു നാലു നൂറ്റാണ്ടുകളിലെ സംഭവങ്ങള്‍ (തുര്‍ക്കി സാമ്രാജ്യത്തിന്റെയും ക്രിസ്ത്യന്‍ യൂറോപ്പിന്റേയും പല രാജ്യങ്ങളായുള്ള ചിതറലടക്കം) കാണിക്കുന്നത് രാഷ്ട്രരൂപീകരണത്തില്‍ ഭാഷയും സംസ്‌കാരവുമാണ് ഐക്യത്തിന്റെ മുഖ്യ ഘടകങ്ങളെന്നും മതസ്വത്യത്തിന് കാര്യമായൊരു പ്രാധാന്യവുമില്ലെന്നുമാണ്. ഈ ചരിത്ര പാഠത്തെ നിഷേധിച്ചുകൊണ്ട്, ദേശീയ സ്വഭാവങ്ങളെ മുഴുവന്‍ ശിര്‍ക്ക് (മാലിന്യം) ആയി കണക്കാക്കി കഴുകിക്കളഞ്ഞ്, ഇസ്ലാമിനെ അതിന്റെ ആദിമ വിശുദ്ധിയിലേക്ക് മടക്കിക്കൊണ്ടുവന്ന്, ശുദ്ധ ഇസ്ലാം ഭരണ കൊണ്ടുവരലാണ് സലഫിസത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. സലഫിസ്റ്റുകള്‍ പറയുക ഇസ്ലാം ഒരു മതമല്ല, വിശ്വാസ പദ്ധതിയല്ല മറിച്ച് സമഗ്ര ജീവിത രീതിയാണെന്നാണ്.

ഫലത്തിലിത് ഒരു സാമ്രാജ്യത്വ-ഗള്‍ഫ് രാജകുടുംബ ഇസ്ലാമാണ്. എണ്ണയെന്ന ദേശീയ സമ്പത്ത് സാമ്രാജ്യത്വങ്ങള്‍ക്ക് ഊറ്റിക്കൊടുക്കുന്ന ദേശീയ വഞ്ചകരായ ഗള്‍ഫ് രാജഭരണാധികാരികളെ ന്യായീകരിക്കാനായി ദേശീയതയാണ്. ഇസ്ലാമിന്റെ മുഖ്യശത്രു എന്നത് പ്രഖ്യാപിക്കുന്നു. തങ്ങളുടെ ആഗോള പ്രോജക്ടിനെ ധനപരമായും ആയുധപരമായും സഹായിക്കുന്ന ദേശിയവ്യക്താകളായ ഗള്‍ഫ് രാജക്കന്മാരെ അവര്‍ ഇസ്ലാമിന്റെ പേരില്‍ ജനനായകരാക്കുന്നു.

അപ്പോള്‍ കൂരിയാട് നടന്ന ആശയ രൂപീകരണമെന്താണ്? കേരളീയമായ സുന്നി-കോയ-റാവുത്തര്‍ ആദി ശിര്‍ക്ക് രീതികളുപേക്ഷിച്ച്, അതായത് നൂറ്റാണ്ടുകളിലൂടെ കേരളീയ മുസ്ലീങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത സകല കേരളീയ ആരാധനാ-ആഘോഷ-പൊതുജീവിത രീതികളാകെ ഉപേക്ഷിച്ച്, സലഫി ഇസ്ലാമായി ഒന്നിക്കുക.'ഏതു മനുഷ്യരുടെയും പ്രാഥമിക സ്വത്വം മതത്തിന്റേതാണ്, മതേതര സ്വത്വം വെറും തട്ടിപ്പാണ്, മതേതരത്വവും ലിബറലിസവും പറയുന്നവര്‍ തങ്ങളുടെ മുദുഹിന്ദുത്വം വെളിപ്പെടുത്തും' എന്നു പറഞ്ഞുകൊണ്ട് കേരളത്തില്‍ സൈബര്‍ മേഖലയില്‍ ഒരു ബൗദ്ധിക യുദ്ധം ഏതാനും നാളുകളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനു മുന്നില്‍ നിന്നത് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ മാത്രമലല്. മറിച്ച് ഗണ്യമായ ഒരു പറ്റം ദളിത്/ദളിത് ഫെമിനിസ്റ്റ്, ഫെമിനിസ്റ്റ് സ്വത്വവാദി ബുദ്ധിജീവികളുമുണ്ടായിരുന്നു. 'മതേതരത്വം കഴിച്ചു മൂടുക' എന്നവര്‍ ആര്‍ത്തുവിളിച്ചു.

പോസ്റ്റ് മോഡേണ്‍ ബുദ്ധിജീവികള്‍ക്ക് മോഡേണിസത്തിന്റെ രണ്ട് നെടുംതൂണുകളില്‍, കൂടുതല്‍ ചതുര്‍ത്ഥി മതേതരത്വത്തോടായതില്‍ അതിശയമൊന്നുമില്ല. ജനാധിപത്യവും അവര്‍ക്കിഷ്ടമല്ല. ഇത്തരക്കാര്‍ ഒരു ബഹുജന പിന്‍ബലം നേടാനായണോ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തേരാളികളായത് എന്നു വ്യക്തമല്ല. എന്തായാലും പ്രയോഗതലത്തില്‍ അവരിരുവരും ഒന്നിച്ചു.

ശിര്‍ക്ക് ഇസ്ലാമിനെതിരായ എതിരാളികളില്ലാത്ത ബൗദ്ധിക യുദ്ധത്തില്‍ കേരളത്തിലാധിപത്യം കിട്ടിയതോടെ സലഫിസ്റ്റുകള്‍ സുന്നി സംഘടനകളെ പ്രതിരോധത്തിലാക്കി. അവിടെയും നില്‍ക്കാതെ അവര്‍ സുന്നി ആരാധനാലയങ്ങള്‍ പ്രഖ്യാപിച്ചു തന്നെ തകര്‍ക്കാനും തുടങ്ങി. നാടുകാണി ജാറം തകര്‍ത്തതോര്‍ക്കുക. അതിനെതിരെ മുസ്ലീം ലീഗോ, സുന്നിസംഘടനകളോ കാര്യമായി പ്രതിഷേധിച്ചില്ല. ഇത് ഹിന്ദു വര്‍ഗ്ഗീയവാദികളോ, ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദികളോ, വല്ല യുക്തിവാദികളോ ആയിരുന്നെങ്കില്‍ എന്താണ് സ്ഥിതി?

ഹാദിയക്കും ഷെഫിന്‍ ജഹാനുമൊപ്പം, അതായത് തങ്ങള്‍ക്കൊപ്പം, നില്ക്കാത്തവരെ മുഴുവന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും സ്വത്വവാദികളില്‍ ഒരു വിഭാഗവും ഹിന്ദുമതേതരര്‍ എന്നു വിളിച്ചു. മതേതരത്വം മൃദുഹിന്ദുത്വത്തിന്റെ മറ്റൊരു പേരാണ് എന്നു പറഞ്ഞു. സംഘപരിവാര്‍ മുസ്ലിങ്ങളെ ആക്രമിക്കുന്നതിനെതിരെ വേണ്ടത്ര പ്രതിഷേധിക്കാത്തതിന് മതേതരവാദികളെ വിചാരണ ചെയ്ത അവരിലൊരാളും സലഫിസ്റ്റ് സമ്മേളനത്തില്‍ സംഘപരിവാറുകാരനെ വിളിച്ചിരുത്തിയതില്‍ മുദുവായെങ്കിലും പ്രതിഷേധിച്ചില്ല എന്നതില്‍ അത്ഭുതമല്ലേ നാം കാണുക?

കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് സുന്നി-റാവുത്തര്‍ കോയ ആദിസ്വത്വങ്ങളൊന്നും വേണ്ടാ, അവ ശിര്‍ക്ക് സ്വത്വങ്ങളാണ്, അവര്‍ക്കിനി സലഫി സ്വത്വം മതി എന്ന് മുജാഹിദുകാര്‍ നിശ്ചയിച്ചത് തങ്ങളും അംഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമായിരുന്നോ മുസ്ലിം ലീഗ് - പാണക്കാട് തങ്ങള്‍മാര്‍ എന്നിവരുടെ സാന്നിദ്ധ്യം? ഇകെ സമസ്ത പോകരുതെന്നു വിലക്കുക, വിലക്ക് ലംഘിച്ച് പങ്കെടുക്കുക, പിന്നീട് മാപ്പു പറയുക, മാപ്പ് സ്വീകരിച്ച് പൂര്‍വ്വാധികം പ്രിയങ്കരാവുക എന്ന നാടകം കളി പാണാക്കാട് തങ്ങള്‍മാരുടെ കാര്യത്തില്‍ ഇ കെ സുന്നി വിഭാഗം നടത്തി. അവരും കേരളത്തിലെ സുന്നികളെ സലഫിസ്റ്റുകളാക്കുന്ന പണി മുജാഹിദുകാര്‍ക്ക് കരാര്‍ കൊടുത്തു എന്നതിന്റെ തെളിവാണോ ശുഭപര്യവസാനിയായ ഈ നാടകം?

ഇതിനു മുസ്ലീം സമൂഹത്തിനു മാത്രമല്ല, കേരളീയ പൊതു സമൂഹത്തിനുമുത്തരം കിട്ടണം. കാരണം 'ദേശീയമായ' സകലതിനെയും താത്വികമായും പ്രായോഗികമായും സലഫിസ്റ്റുകള്‍ എതിര്‍ത്തു തോല്പിക്കുന്നതോടെ, മുസ്ലീങ്ങള്‍ ദേശവിരുദ്ധരാണ് എന്ന സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കപ്പെടുക. ഇത് തികച്ചും അപകടകമായ സ്ഥിതിയിലേക്കാണ് കേരളത്തെ എത്തിക്കുക.

1980 കളുടെ രണ്ടാം പകുതി മുതല്‍ 'മതേതരത്വം തുലയട്ടെ' എന്നത് സംഘപരിവാര്‍ മുദ്രാവാക്യമാണ്. ഇപ്പോള്‍ മതേതരത്വം കാലഹരണപ്പെട്ട മോഡേണിസത്തിന്റെ ചപ്പുചവറാണ് എന്നു പ്രഖ്യാപിച്ച് പോസ്റ്റ് മോഡേണ്‍ സ്വത്വവാദികള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്നു. പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് പ്രഥമമായ, ഏകമായ മുസ്ലീം സ്വത്വം സലഫിസത്തിന്റേതാണ്. ഇസ്ലാം സമഗ്ര സമര രീതിയായിരിക്കുമ്പോള്‍ മതേതരത്വത്തിനെനന്തര്‍ത്ഥം?

ഇവര്‍ മൂവരമൊത്തു കൂടി മതേതരത്വം പറയുന്നവരെ മുഴുവന്‍ അതാതു മതസ്വത്വങ്ങളിലേക്ക് തിരിച്ചോടിക്കുന്നു. ഹിന്ദുത്വവാദത്തെ ഞങ്ങള്‍ പറയുന്നപോലെ എതിര്‍ക്കുന്നില്ല എന്നത് മതേതരവാദികള്‍ക്കെതിരെ ചാര്‍ജ് ഷീറ്റാക്കുന്നു. എന്നിട്ട് സ്വയം സലഫി പ്രഖ്യാപന സമ്മേളനത്തില്‍ സംഘപരിവര്‍ പ്രതിനിധിയെ സമാഭരിച്ചാനയിക്കുകയും ചെയ്യുന്നു. ഈ വക രാഷ്ട്രീയ പിത്തലാട്ടങ്ങളെയും പിത്തലാട്ടക്കാരെയും കേരളീയരെല്ലാം തിരിച്ചറിയേണ്ടതുണ്ട്.

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow