വാര്‍ത്താ വിശകലനം

പി.ജെ. ബേബി

ഇന്ന് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിന്റെ ചുവടുപിടിച്ച് ചാനലുകളിലും ചര്‍ച്ച നടക്കുന്നു. ചര്‍ച്ചക്കാരെല്ലാം ഞെട്ടുന്നു! അതിനിടയില്‍ ആദിവാസികളുമായി 55 കൊല്ലം അടുപ്പുമുള്ള ഒരാളെന്ന നിലയില്‍ ചില നഗ്‌നമായ വസ്തുതകള്‍ പറയാന്‍ മാത്രം ഈ അവസരം ഉപയോഗിക്കുന്നു.

1) അട്ടപ്പാടി, വയനാട്, കണ്ണൂരിന്റെ കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കെതിരായ മര്‍ദ്ദനങ്ങള്‍, ബലാല്‍സംഗങ്ങള്‍, കൊലകള്‍ എന്നിവ എത്രയോ കാലമായി നടക്കുന്നു. ഒരു കേസുമുണ്ടാകാറില്ല. ഇതേസ്ഥിതി കേരളത്തിലെ മുഴുവന്‍ മലയോര മേഖലകളിലുമുണ്ട്. അവിടങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് പ്രമാണികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമാണ്. രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെ മധ്യസ്ഥതയില്ലാതെ പോലീസ് സ്റ്റേഷനുകളില്‍ ഒരു ആദിവാസിക്കും ദളിതനും പാവപ്പെട്ടവനും പോകാനാവില്ല. ഈ ഇടനിലക്കാരുടെ റോള്‍ സ്വാധീനം നിലനിര്‍ത്താനുള്ള ഒന്നാന്തരം ഉപാധിയായി ഇടതുപാര്‍ട്ടികളടക്കം എല്ലാ രാഷ്ട്രീയകക്ഷികളും ഉപയോഗിക്കുന്നു. അതുകൊണ്ട് പോലീസ് അട്ടപ്പാടിയില്‍ ഇന്നലെ പെരുമാറിയ അതേരീതിയിലാണ് എല്ലാ മലയോര പോലീസ് സ്റ്റേഷനുകളിലും പെരുമാറുന്നത്. അട്ടപ്പാടിയില്‍ ഇന്നലെ നടപ്പാക്കിയതാണ് 'നീതി'. അതറിയാത്തവരായി അഭിനയിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പലരും ഞെട്ടുന്നത് തട്ടിപ്പാണ്.

2) SC/ST അട്രോസിറ്റീസ് ആക്ട് പ്രകാരം കേരളത്തില്‍ എത്ര കേസെടുത്തിട്ടുണ്ട്, കഴിഞ്ഞ രണ്ടുപതിറ്റാണുകളില്‍? അതെടുക്കാതെ പ്രതികളെ സംരക്ഷിക്കുന്നത് രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളും പോലീസ് നേതൃത്വങ്ങളും കൂടിയാണ്. വടയമ്പാടിയില്‍ ദളിതരെ 'പട്ടികളെ, നാറികളെ' എന്നു വിളിച്ച ആറെസ്സെസ്-നായര്‍ പ്രമാണി യുവാക്കള്‍ക്ക് പൂര്‍ണ്ണ പ്രോത്സാഹനം നല്കിയ കേരളാ പോലീസ് ആ വിളി കേസെടുക്കേണ്ട ഒരു കുറ്റമായി കണ്ടില്ല. അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചവര്‍ക്കെതിരെയും ആ നിയമ പ്രകാരം കേസ്സില്ല. നഗരങ്ങളില്‍ ഇതാണ് സ്ഥിതിലെങ്കില്‍ മലയോരങ്ങളില്‍ എന്താണ് നടക്കുന്നതെന്നു പറയേണ്ടതുണ്ടോ.

3) വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ സ്ഥിരമായി പ്രീണിപ്പിച്ചുനിര്‍ത്തേണ്ടത് കുടിയേറ്റ -കൈയ്യേറ്റ-ഗുണ്ട സംഘങ്ങളെയാണ്. തലേന്ന് കള്ളും ചാരായവും പണവും വിതരണം ചെയ്താല്‍ ആദിവാസി വോട്ട് കിട്ടുമെന്ന് രാഷ്ട്രീ പാര്‍ട്ടികള്‍ക്കറിയാം.

4) ആദിവാസി ഫണ്ട് തട്ടിയെടുക്കുന്ന ഒരു സ്ഥിരം സംവിധാനം കേരളത്തിലുണ്ട്. അവരെ മറികടന്ന് ഒരു ആദിവാസിക്കും ഒരു സഹായവും ചെയ്യാന്‍ ഒരു സര്‍ക്കാരിനും കഴിവില്ല. ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ 6 1/2 വര്‍ഷമെത്തിയ തോമസ് ഐസക്കിനു പോലുമായിട്ടില്ല. കെ.എം. മാണി എന്ന ധനകാര്യമന്ത്രിയില്‍ നിന്നാരുമത് പ്രതീക്ഷിക്കുന്നില്ല.

5) കാടുമായി ബന്ധപ്പെട്ട സകല ക്രിമിനില്‍ പ്രവര്‍ത്തനങ്ങളും (കള്ളത്തടിവെട്ടല്‍, കഞ്ചാവ് കടത്ത്, കള്ളച്ചാരായം വാറ്റല്‍, മൃഗവേട്ട) കൂലിക്കാരായി ആദിവാസികളെ വെച്ചാണ് നടത്തപ്പെടുന്നത്. അതിനെതിരെ 'മുകളില്‍'നിന്നുള്ള സമ്മര്‍ദ്ദം മൂലം നടപടിയെടുക്കേണ്ട സ്ഥിതിവന്നാല്‍ എന്നും പ്രതികളാകുന്നത് ഈ കൂലിപ്പണിക്കാര്‍ മാത്രമാണ്. അവരില്‍ ഭൂരിപക്ഷവും ആദിവാസികള്‍.

6) തനിക്ക് ജോലി നല്കുന്ന പ്രമാണി (വന്തവാസി, കുടിയേറ്റക്കാരന്‍, പണച്ചാക്ക്) നിര്‍ബ്ബന്ധിച്ചു പറഞ്ഞാല്‍ ഇത്തരം പണികളില്‍ നിന്ന്, എത്രതന്നെ ഇഷ്ടമില്ലെങ്കിലും, മറുത്തു പറയാന്‍ പറ്റാത്തവരാണ് മഹഭൂരിപക്ഷം ആദിവാസികളും. ഇക്കാര്യങ്ങളെല്ലാം മലയോര രാഷ്ട്രീയക്കാര്‍ക്ക് മുഴുവന്‍ അറിയാം. അവരാരും ചാനലുകളിലിരുന്ന് ഞെട്ടുകയും മനുഷ്യത്വം പറയുകയും വേണ്ട! അട്ടപ്പാടിയില്‍ പോലീസ് നടപ്പാക്കിയതാണ് ഇന്നേവരെ നടപ്പിലുള്ള നീതി. ഇത് മാറ്റാന്‍ ആത്മര്‍ത്ഥമായ എന്തെങ്കിലും ശ്രമങ്ങള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുമെന്നാരും തെറ്റിദ്ധരിക്കരുത്! ചെറുകിട പാര്‍ട്ടിക്കാര്‍ക്ക് മലയോര പോലീസ് സ്റ്റേഷനുകളില്‍ ഒരുവിലയുമില്ല. ഇതെങ്കിലും നാട്ടുകാരറിഞ്ഞാല്‍ നന്ന് എന്നതുകൊണ്ട് കൂടുതലൊന്നും എഴുതുന്നില്ല.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow