Loading Page: പുണ്യവാളന്‍ കെ.എം മാണിയും സി.പി.എം - സി.പി.ഐ സമ്മേളനങ്ങളും

രാഷ്ട്രീയ വിശകലനം

മാണിക്ക് വേണ്ടിയുള്ള സ്തുതി പാഠനം അധികാരമുറപ്പിക്കാന്‍ എത്ര നെറിക്കെട്ട കരണം മറിച്ചിലും നടത്തുമെന്നതിന്റെ ഉദാഹരണമായേ കേരള ജനത കാണൂ. അറിഞ്ഞുകൊണ്ടു തന്നെ അതിനു മുന്നിട്ടിറങ്ങാനുള്ള ചങ്കുറ്റം സി.പി.ഐ. (എം) നേതൃത്വം നേടിയിരിക്കുന്നു. ഹാ കഷ്ടം! എന്നേ നമുക്കു പറയാന്‍ കഴിയൂ എന്ന് സി.പി.ഐ-യുടെ റിപ്പോര്‍ട്ട് പരിഹസിക്കുമ്പോള്‍ കെ.എം മാണിയെ കൈവെടിയാന്‍ എന്തെങ്കിലും അടവുനയം സി.പി.എം നേതൃത്വത്തിന് ഇല്ല എന്നതും അംഗീകരിക്കേണ്ടി വരും. ഒരുപക്ഷെ സി.പി.ഐയും സി.പി.എമ്മിനെയും വേര്‍പിരിക്കുന്ന അടവുനയ പ്രശ്‌നമായി അത് രൂപപ്പെട്ടാല്‍ പോലും!

അതിന്റെ എല്ലാ തയ്യാറെടുപ്പുകളും സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ കണ്ടതാണ്. കെ.എം. മാണിയെ കൂടെക്കൂടി 'ഇടതുപക്ഷ' മുന്നണിയുടെ അടിത്തറ വിപുലമാക്കാനൊരുങ്ങുകയാണ് തങ്ങളെന്ന് വ്യക്തമായ സൂചന നല്കി കേന്ദ്ര നേതാക്കള്‍ ഇ.പി. ജയരാജന്റെയും വിജയരാഘവന്റെയും പ്രസ്താവനകള്‍ നേരത്തെ വന്നിരുന്നു. 'നല്ല ജനകീയ അടിത്തറയുള്ള ഒരു നേതാവാണ് മാണി എന്നായിരുന്നു ജയരാജന്റെ കണ്ടുപിടിത്തം. യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കുകയെന്നതാണ് ഇടതുപക്ഷം എന്നും ലക്ഷ്യംവച്ചിട്ടുള്ളത് എന്ന് വിജയരാഘവനും പറഞ്ഞിരുന്നു. മാണി വന്നാല്‍ 'അടിത്തറ' വളരുമെങ്കില്‍ അത് എന്ത് തരം അടിത്തറയെന്നു ചോദിക്കുരുത്. അത് ജയരാജനെയും കൊടിയേരിയേയും പോലുള്ള നേതാക്കള്‍ തീരുമാനിക്കും. ഇനി യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കാനാണെങ്കില്‍ ബാക്കിയുള്ള കോണ്‍ഗ്രസ്, ലീഗ്, ആര്‍.എസ്.പി. എന്നിവരെ കൂടി ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ത്താല്‍ മതി. കാര്യങ്ങള്‍ എന്തെളുപ്പം!!

ഏതാനും നാള്‍ മുമ്പ് ഓരോ ബജറ്റും വിറ്റുകാശാക്കിയവര്‍, ബാര്‍ കോഴവീരന്‍, നോട്ടെണ്ണുന്ന യന്ത്രമുള്ളവന്‍ എന്നെല്ലാമായിരുന്നു മാണിയുടെ ലേബല്‍. ആ അഴിമതിപ്പണ്ടാരം ബജറ്റവതരിപ്പിക്കുന്നതു തടയാന്‍ കേരള നിയമസഭയില്‍ നടന്ന മഹാഭാരതയുദ്ധത്തില്‍ ഭീമനും അര്‍ജ്ജുനനുമായി ശിവന്‍കുട്ടിയും ശ്രീരാമകൃഷ്ണനും മുന്നില്‍ നിന്നു പോരാടി. വനിതാ എം.എല്‍.എ മാരുടെ വസ്ത്രാക്ഷേപവും നടന്നു. മാസങ്ങള്‍ക്കകം സകലതും തലകീഴ് മറിഞ്ഞത് മാണി ജനകീയ അടിത്തറയുളള നേതാവായി. നല്ല 'പണപരമായ' അടിത്തറക്കേ കാര്യമുള്ളു എന്ന പാഠവും 'വൈരുധ്യാത്മക' നിലപാടെന്നു പറഞ്ഞാല്‍ ഛര്‍ദ്ദില്‍ വാരിത്തിന്നുന്നതു പോലുള്ള വൈരുധ്യങ്ങളെന്നുമാണ് ജയരാജനെപ്പോലുള്ളവര്‍ കരുതുന്നതെന്ന് ഇനിയും തിരിച്ചറിയാത്ത ഇടതുപക്ഷത്തെ കുറിച്ച് സഹതപിച്ചേ മതിയാവൂ.
ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow