ഒപ്പീനിയന്‍

സജീഷ്

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 'LDF വരും, എല്ലാം ശരിയാകും' എന്ന മുദ്രാവാക്യത്തോടെ അഴിമതിയില്‍ മുങ്ങികുളിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ വലിയ ഭൂരിപക്ഷം നേടിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് പഴയ അച്ചുതാനന്ദന്‍ സര്‍ക്കാരിനെ പോലെ പാര്‍ട്ടിയിലെ പ്രഖലവിഭഗം അടിയില്‍ നിന്നു കരുക്കള്‍ നീക്കി സ്വതന്ത്രമായ ഭരണത്തിനു തടയിടുന്ന പ്രശ്നമെന്നും പിണറായി സര്‍ക്കാരിനെ നേരിട്ടില്ല. ഭൂരിപക്ഷം നഷ്ടപ്പെടുമെന്നു യാതൊരു ഭയവും നേരിടേണ്ടിവന്നുമില്ല. എങ്കിലും രണ്ടുവര്‍ഷഭരണം കഴിയുമ്പോള്‍ വലിയ അഴിമതിയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടില്ല എന്നതൊഴിച്ചാല്‍ പ്രതീക്ഷകള്‍ ഫലവത്താക്കുന്നതില്‍ കാര്യമായ ഒരു നേട്ടവും സര്‍ക്കാരിനുണ്ടാക്കാനായില്ല. കൂടെ, ജി എസ് ടി പോലുള്ള കേന്ദ്രനടപടികള്‍, ഗള്‍ഫിലുണ്ടായ തൊഴില്‍ സാധ്യതയിലെയും വരുമാനത്തിലെയും ഇടിവ്, കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണതളര്‍വാതം എന്നിവയെല്ലാം ചേര്‍ന്ന് സംസ്ഥാനത്തിനെത്രനാള്‍ സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താനാകുമെന്ന ഭയവും ഉയര്‍ന്നുവരുന്നു.

ബാര്‍-കോഴ അഴിമതി, സോളാര്‍ അഴിമതി എന്നിവയായിരന്നു തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചവിഷയം. അധികാരമേറ്റശേഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവസാനകാലത്തെടുത്ത കടുംവെട്ട് തീരുമാനങ്ങള്‍ പുറത്തുവന്നപ്പോള്‍ അതന്വേഷിക്കാന്‍ പ്രത്യേക മന്ത്രിസഭാ സമിതിയെയും നിയോഗിച്ചു. പക്ഷേ പിന്നീട് അഴിമതിക്കാര്‍ കുടുങ്ങുമെന്ന സകല പ്രതീക്ഷകളും ഒന്നൊന്നായി തകരുകയാണ് ചെയ്തത്. ബാര്‍ കോഴക്കേസ് സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് ഇല്ലാതാക്കുമാത്രമല്ല കെ.എം മാണിയെ വിശുദ്ധനാക്കി മുന്നണിയിലെടുക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സോളാര്‍ കേസ് റിപ്പോര്‍ട്ട് ആദ്യം ഭദ്രമായി അടച്ചുവച്ചശേഷം പൊടുന്നനെ അഴിമതി, പണാപഹരണം, ലൈംഗിക ചൂഷണം, ബലാത്സംഗം എന്നിവക്കെല്ലാം കേസ്സെടുത്ത് അന്വേഷിക്കുമെന്ന പ്രഖ്യാപനം വന്നു. മുഖ്യമന്ത്രി തന്നെ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച ആ കേസുകളിലൊന്നു പോലും ഇന്ന് അന്വേഷിക്കപ്പെടുന്ന സ്ഥിതിയില്ല.

മുഖ്യമന്തിയാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. ഏറ്റവുമധികം വിമര്‍ശനവിധേയമാകുന്നതും പോലീസ് വകുപ്പ് തന്നെ. രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലചെയ്തു കൊണ്ട് വര്‍ഗ്ഗീസിന്റെ വധത്തിനു ശേഷമുള്ള ആദ്യ ഏറ്റുമുട്ടല്‍ കൊലപാതകം നടത്തി. രോഗം പിടിച്ചവശരായ നിസ്സഹായരെയാണ് വെടിവെച്ചു കൊന്നതെന്നു പിന്നീട് വ്യക്തമായി. കുറ്റവാളികള്‍ക്കെതിരെ യാതൊരു നടപടിയമില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയുടെ തലക്കു മേലെ കൂടിയാണ് 'ഏറ്റുമുട്ടല്‍' തീരുമാനം വന്നതെന്നും പലരും സംശയിക്കുന്നു. ശ്രീജിത്ത് ഭീകര മര്‍ദ്ദനമേറ്റ് കസ്റ്റഡിയില്‍ മരിച്ചത്, വിനയകന്റെ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തശേഷമുള്ള 'ആത്മഹത്യ'കള്‍, സ്വര്‍ണ്ണവ്യാപാരിയടക്കമുള്ളവരുടെ പീഡനമടക്കമുള്ള കേസുകള്‍ തേച്ചുമാച്ചുകളയാന്‍ നടന്ന ശ്രമം, വടയമ്പാടി-അശാന്തന്‍ എന്നിവയടക്കം (ചുംബനസമരത്തെ നേരിട്ട R S S ഗുണ്ടകള്‍ക്ക് സംരക്ഷണം ഇതില്‍ എടുത്തു പറയണം) ഹിന്ദു വര്‍ഗ്ഗീയ-ജാതിക്കോമരങ്ങള്‍ക്ക് ചൂട്ടുപിടിക്കല്‍, കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്ത് ഹാദിയയെ വീട്ടുതടങ്കലില്‍ വക്കല്‍ വരെ എത്രയൊക്കെ കാര്യങ്ങളില്‍ പോലീസിന്റെ സമീപനം രൂക്ഷമായി തന്നെ വിമര്‍ശനവിധേയമായിരുന്നു എന്നതും കാണാം. അഴിമതിക്കും, കൃത്യനിര്‍വ്വഹണത്തിലെ പക്ഷപാതത്തിനും പേരുകേട്ട ടോമിന്‍ തച്ചങ്കരിയടക്കം പോലീസിന്റെ തലപ്പത്ത് രാജകീയമായി വിഹരിക്കമ്പോള്‍ 'സിറാജുന്നീസ ഫെയിം' രമണ്‍ ശ്രീവാസ്തവയാണ് ഉപദേശകന്‍.

വിദ്യാഭ്യാസ രംഗമാണ് തുടക്കത്തില്‍ നല്ല പ്രതീക്ഷയുണര്‍ത്തിയത് എന്നാല്‍ ആ മേഖലയുടെ നിലവാരത്തകര്‍ച്ചയുമായി ബന്ധപ്പെട്ടുയരുന്ന ഗുരുതരമായ വിമര്‍ശനങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നില്ല. പഴയ ചക്രച്ചാലിലൂടെ നീങ്ങുന്നുവെന്നുമാത്രം. രാജ്യത്തെ യാതൊരു നിയമവും അനുസരിക്കില്ലെന്നു പ്രഖ്യാപിച്ച കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളേജുകളെ സുപ്രീം കോടതി വിധിയില്‍ നിന്നു രക്ഷിക്കാന്‍ യുഡിഎഫും ബിജെപി യുമായി കൈകോര്‍ത്ത് സ്വാശ്രയബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതും ലോ അക്കാദമി വിവാദത്തില്‍ ലക്ഷ്മി നായര്‍ക്കു വേണ്ടി ഒത്തുകളിച്ചതുമെല്ലാം ഇടതു മുന്നണിയുടെ പ്രഖ്യാപിത നയങ്ങള്‍ കാറ്റില്‍പ്പറത്തലായി.

പരിസ്ഥിതി രംഗത്ത് ഈ സര്‍ക്കാര്‍ സ്വീകരിച്ച നയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെയും കടത്തിവെട്ടുന്നതാണ്. ഇടുക്കിയിലെ വനമേഖലയുടെ വിസ്തൃതി പരമവാധി കുറച്ച്, റവന്യൂ ഭൂമിയാക്കി, സകല കൈയ്യേറ്റക്കാര്‍ക്കും നല്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. വിഴിഞ്ഞം, എല്‍ പി ജി ടാങ്കര്‍, 45 അടി ചുങ്കപ്പാത വിഷയങ്ങളിലെല്ലാം ഇന്ന് ഈ രംഗങ്ങളില്‍ ലോകമെത്തിനില്ക്കുന്ന സ്ഥിതി കണത്തിലെടുക്കാതെ തികഞ്ഞ പരിസ്ഥിതി വിരുദ്ധ നിലപാടെടുത്ത് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. K S R T C - പൊതുമേഖലാ യാത്ര സംവിധാനം യാതൊരു പ്രതീക്ഷയുമില്ലാത്ത സ്ഥിതിയാണ്.

സര്‍ക്കാര്‍ മികവ് കാട്ടിയ ഒരു രംഗം ക്ഷേമ പെന്‍ഷന്റേതാണ്. പക്ഷേ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അനുദിനം വഷളാകുമ്പോള്‍ അതെത്ര നാള്‍ എന്നതാണു ചോദ്യം 225000 ഹെക്ടര്‍ കൃഷി യോഗ്യമാക്കി എന്നൊക്കെയുളള പ്രഖ്യാപനങ്ങള്‍ ഒരാളും വിശ്വസിക്കുന്നില്ല. വിവാദങ്ങളില്ലാത്ത മറ്റുമേഖലകളിലും കേന്ദ്രവുമായി ഉടക്കാതെ പഴയസര്‍ക്കാരിന്റെ അതേ മട്ടിലാണ് പോകുന്നത്. ചുരുക്കത്തില്‍ പ്രതീക്ഷയുടെ 25 ശതമാനം പോലും സര്‍ക്കാരിന് പ്രവൃത്തിയിലാക്കാനായിട്ടില്ല. ഇതലൊരു മാറ്റം വരുമെന്ന് ഇപ്പോഴാരും പ്രതീക്ഷിക്കുന്നുമില്ല.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow