Loading Page: കേരള ബി.ജെ.പി-യും എന്‍.ഡി.എ-യും നേരിടുന്ന ദയനീയ അവസ്ഥ

രാഷ്ട്രീയ വിശകലനം

'എന്തെങ്കിലും തരണേ' എന്നു യാചിച്ചു നടന്ന N D A കണ്‍വീനര്‍ തുഷാര്‍-ജി കൊതിക്കെറുവു മൂലം പാരവെപ്പുകാരനുമായി! ഉത്തരത്തിലുള്ളതും പോയി; കക്ഷത്തിലുള്ളതും പോയി, കുമ്മനവും പോയി എന്ന നിലയില്‍ നില്ക്കുകയാണ് കേരള ബി ജെ പി. എന്നിട്ടും സുരേന്ദ്രന്റെ കീഴില്‍ പ്രവര്‍ത്തിക്കില്ലെന്നാണ് കൃഷ്ണദാസ് പക്ഷം പറയുന്നത്. കേന്ദ്രഭരണപോകുമെന്ന ഭീതി പിടികൂടുകയും, കേരളത്തില്‍ സീറ്റൊന്നും കിട്ടില്ലെന്നുറപ്പാക്കുകയും ചെയ്തനിലക്ക് കേരള ബി.ജെ.പി ക്ക് പ്രസിഡന്റ് വേണ്ട, അതിനെ R S Sഎന്തെങ്കിലും ചെയ്തോട്ടെ എന്ന തീരുമാനമാണിന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ നിന്നുവരുന്നത്. ഇതിനിടയില്‍ മിസോറാംകാരുടെ പ്രതിഷേധം കൂടി വന്നതോടെ കുമ്മനത്തിന്റെ ഏഴരശ്ശനി കണ്ടെകശ്ശനിയുമായി വലിയ പ്രതിസന്ധിയാണ് കേരള ബി ജെ പി നേരിടുന്നത്.

കേന്ദ്ര ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്കിയ തിരിച്ചടി, ചെങ്ങന്നൂരിലൂണ്ടായ വോട്ടുചോര്‍ച്ച, ബി.ജെ.പി പ്രസിഡന്റ് എന്ന നിലയില്‍ സമ്പൂര്‍ണ്ണപരാജയമായിത്തീര്‍ന്ന കുമ്മനത്തെ മാറ്റിയെങ്കിലും പകരമൊരു പ്രസിഡന്റിനെ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ചേര്‍ന്ന് കേരളത്തില്‍ ബി.ജെ.പിയും എന്‍.ഡി.എയും ദയനീയമായ പ്രതിസന്ധിയില്‍ എത്തിയിരിക്കുകയാണ്.

ബി.ജെ.പി ക്ക് ഒരു തരത്തിലും R.S.S ന്റെ വാര്‍ഗ്ഗീയക്കാര്‍ഡു വഴി കടന്നു കയറാനാകാത്ത ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, കേരളം എന്നിവിടങ്ങളില്‍ നിന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ ലോകസഭ സീറ്റുകള്‍ പിടിക്കാന്‍ അമിത് ഷാ തന്ത്രം മെനയുകയുണ്ടായി. അതില്‍ ഗോവ, ത്രിപുര, മേഖാലയ, നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, ആസ്സാം എന്നിവിടങ്ങളില്‍ ഭരണം പിടിക്കാനും ആ തന്ത്രത്തിനു കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ അവയൊന്നും യാതൊരു നേട്ടവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല, രാജഗോപാല്‍ വിജയത്തിനടുത്തെത്തിയ തിരുവനന്തപുരത്തു പോലും പ്രതീക്ഷയില്ലാതാവുകയും ചെയ്തിരിക്കുന്നു. അതില്‍ രോഷാകുലനായാണ് അമിത് ഷാ കുമ്മനത്തെ മിസോറാം ഗവര്‍ണ്ണറായി പറഞ്ഞുവിട്ടത്. ബി.ജെ.പി കേരളത്തില്‍ കുറെയെങ്കിലും വളര്‍ന്നത് RSS ക്രിസ്ത്യന്‍/മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അഴിച്ചുവിടുന്ന വര്‍ഗ്ഗീയവികാരം മൂലമാണ്. അതുകൊണ്ടുതന്നെ ജനസംഖ്യയില്‍ 46 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ഒരുശതമാനം പോലും കിട്ടുന്നില്ല. പിന്നെയുള്ള 56 ശതമാനം പേരിലുള്ള 12 ശതമാനം ദളിത്/ആദിവാസി വിഭാഗങ്ങളോടുള്ള ജാതീയമായ വിവേനവും ചെടിപ്പും വച്ചുപുലര്‍ത്തുന്ന നായരാദി സവര്‍ണ്ണ ജാതിക്കോമരങ്ങളാണ് RSS ലും ബി.ജെ.പി യിലുമുള്ളത്. അതുകൊണ്ട് ദളിത്/ആദിവാസി പിന്തുണ നേടിയെടുക്കലും വലിയ ബുദ്ധിമുട്ടിലാണ്. ഇങ്ങനെയിരിക്കുമ്പോഴാണ് വെള്ളാപ്പള്ളിയെ മുന്‍നിര്‍ത്തി ബി.ഡി.ജെ.എസ് രൂപീകരിച്ചുകൊണ്ട് ഈഴവരെ കൂട്ടമായി ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ പദ്ധതിയിട്ടത്. അത് കുറയെല്ലാം വിജയിക്കുകയും ചെയ്തു.

പക്ഷേ, ബി.ഡി.ജെ.എസിന് രാഷ്ട്രീയ മാന്യതയും പരിഗണനയും നല്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നൊരു കടുംപിടുത്തത്തിലേക്കാണ് കേരള ആറെസ്സെസും കൃഷ്ണദാസ് നേതൃത്വം നല്കുന്ന നായര്‍ പക്ഷവും എത്തിച്ചേര്‍ന്നത്. അവര്‍ ശശികലയെ മുന്നില്‍ നിറുത്തി ന്യൂനപക്ഷ വിരോധം ആളിക്കത്തിച്ചു. ബി.മുരളീധരന്റെ ഈഴവ-ലോബിയെ ഒതുക്കാന്‍ കുമ്മനത്തെ കൂട്ടുപിടിക്കുകയും ചെയ്തു. R S S പക്ഷത്തുള്ള രാഷ്ട്രീയക്കൊലപാതകങ്ങളില്‍ ഈഴവരാണ് തൊണ്ണുറു ശതമാനം ബലിദാനികളാകുന്നതെങ്കിലും സവര്‍ണ്ണലോബി തങ്ങളെ ചവിട്ടിക്കൂട്ടുകയാണെന്നാണ് മുരളീധരപക്ഷത്തിന്റെ വിമര്‍ശനം! മെഡിക്കല്‍ േേക കോളേജ്ജ് പ്രശ്നത്തില്‍ മുരളീധരപക്ഷക്കാരനായ വി.പി രാജേഷിനെ പുറത്താക്കുകയും ചെയ്തു!! ഇതിനിടയില്‍ മേഘാലയ പിടിക്കാനുള്ള ബ്രോക്കറായും, ക്രിസ്തീയസമൂദായത്തിലേക്കുള്ള പാലമായും എങ്ങോകിടന്ന 'പരട്ട നസ്രാണി' കണ്ണന്താനത്തിനു മന്ത്രിസ്ഥാനവും നല്കി. അതും 50-ഉം കൊല്ലാം 'ദണ്ഡ കളിച്ചു' നടന്ന നായര്‍ നേതാക്കളിനി കണ്ണന്താനത്തെ മാലയിട്ടു സ്വീകരിച്ചൊഴുന്നള്ളിച്ചു നടക്കേണ്ട സ്ഥിതിയുമുണ്ടാക്കി.

ഇതിനിടയില്‍ ഗ്രൂപ്പില്ലാതാക്കാന്‍ പോയ കുമ്മനം നായര്‍ ലോബിയുടെ ശിങ്കിടിയായി 'മാണിയെ കൊണ്ടുവന്നില്ല, കൂടുതല്‍ വോട്ടുപിടിച്ചില്ല, ചെല്ലുന്നിടത്തെല്ലാം കോമാളി കാട്ടി പാര്‍ട്ടിയെ നാറ്റിക്കുന്നു', കുമ്മനത്തെ തട്ടി. ഒരു ശല്യമൊഴിഞ്ഞു.

'എന്തെങ്കിലും തരണേ' എന്നു യാചിച്ചു നടന്ന N D A കണ്‍വീനര്‍ തുഷാര്‍-ജി കൊതിക്കെറുവു മൂലം പാരവെപ്പുകാരനുമായി! ഉത്തരത്തിലുള്ളതും പോയി; കക്ഷത്തിലുള്ളതും പോയി, കുമ്മനവും പോയി എന്ന നിലയില്‍ നില്ക്കുകയാണ് കേരള ബി ജെ പി. എന്നിട്ടും സുരേന്ദ്രന്റെ കീഴില്‍ പ്രവര്‍ത്തിക്കില്ലെന്നാണ് കൃഷ്ണദാസ് പക്ഷം പറയുന്നത്. കേന്ദ്രഭരണപോകുമെന്ന ഭീതി പിടികൂടുകയും, കേരളത്തില്‍ സീറ്റൊന്നും കിട്ടില്ലെന്നുറപ്പാക്കുകയും ചെയ്തനിലക്ക് കേരള ബി.ജെ.പി ക്ക് പ്രസിഡന്റ് വേണ്ട, അതിനെ R S Sഎന്തെങ്കിലും ചെയ്തോട്ടെ എന്ന തീരുമാനമാണിന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ നിന്നുവരുന്നത്. ഇതിനിടയില്‍ മിസോറാംകാരുടെ പ്രതിഷേധം കൂടി വന്നതോടെ കുമ്മനത്തിന്റെ ഏഴരശ്ശനി കണ്ടെകശ്ശനിയുമായി വലിയ പ്രതിസന്ധിയാണ് കേരള ബി ജെ പി നേരിടുന്നത്.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow