Loading Page: സി.എ.ജി റിപ്പോര്‍ട്ടും കേരളത്തിന്റെ വഷളാകുന്ന സമ്പദ്സ്ഥിതിയും

രാഷ്ട്രീയ വിശകലനം

പി.ജെ. ബേബി

വിദേശത്തേക്ക് നമ്മുടെ മുഖ്യചരക്കായി മനുഷ്യരെ കയറ്റിയക്കുക, അവരയക്കുന്ന പണം കൊണ്ട് ഉപഭോഗ സംസ്‌കാരത്തിലാറാടി ജീവിക്കുക; ആ ആറാട്ടത്തിനു പുറത്തു കിടക്കുന്ന ദളിതരും ആദിവാസികളും, മത്സ്യത്തൊഴിലാളികളും, മറ്റു ദരിദ്രരും എങ്ങിനെ ജീവിക്കുന്നുവെന്ന് ഒന്നു തിരിഞ്ഞ് നോക്കാതിരിക്കുക എന്ന കേരള 'മോഡലും' അതിന്റെ മാഹാത്മ്യവും തകര്‍ന്നു തുടങ്ങിയിരിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നടത്തിപ്പോന്ന ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് കുടിയാണ് സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കേരളം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ ചര്‍ച്ചക്കെടുക്കാനെങ്കിലും കേരള ജനതയെ നയിക്കുന്നവര്‍ തയ്യാറാകുമോ

കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ടികാട്ടുന്ന സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 9656 കോടിയില്‍ നിന്നും 15485 കോടിയിലേക്കും ധനകമ്മി 17,818 കോടിയില്‍ നിന്നും 26,448 കോടിയിലേക്ക് വളര്‍ന്നുവെന്നും ആളോഹരി കേരളത്തിന് 53000 കോടിയുടെ കടം മുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

ഏതാണ്ട് ഒരു മുപ്പത് - നാല്പത് കൊല്ലമായി കേരളത്തിന്റെ സമ്പദ്ഘടന ചലിക്കുന്നതും വളരുന്നതും ഉല്പാദനമേഖലയുടെ വളര്‍ച്ചകൊണ്ടല്ല, മറിച്ച് സേവന മേഖലയുടെ വളര്‍ച്ചകൊണ്ടാണ്. കൃഷിയും വ്യവസായവും തളര്‍ന്നപ്പോള്‍ സേവനമേഖല വളര്‍ന്നതിനു കാരണം സംസ്ഥാനത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികള്‍ അയക്കുന്ന പണം ഇവിടെ കാര്യമായൊന്നും നിക്ഷേപിക്കപ്പെടാതെ വീടു പണി, സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങല്‍, വസ്ത്രങ്ങള്‍ വാങ്ങല്‍ വാഹനങ്ങള്‍ വാങ്ങല്‍ തുടങ്ങിയവയില്‍ കിടന്നു കറങ്ങിയതാണ് സെമി-സ്‌കില്‍ഡ് ജോലികളിലേക്ക് ചെറുപ്പകാരെ കയറ്റി അയച്ചു കിട്ടുന്ന വരുമാനത്തില്‍ 80 ശതമാനവും ഗള്‍ഫില്‍ നിന്നാണ് വന്നുകൊണ്ടിരുന്നത്. അത് കേരളത്തിന്റെ സാമ്പത്തിക മുഖച്ഛായ മാറ്റി.

2014-ല്‍ ആഗോള വിപണിയില്‍ എണ്ണവിലയിടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുകയും ഗള്‍ഫിലെ തൊഴില്‍ സാധ്യതകളും കൂലി കമ്പോള നിരക്കും ഇടിയുകയും ചെയ്തു. അതാണ് ഇന്നത്തെ ധനസ്ഥിതി ഇടിയാനുള്ള കാരണമെന്നതും വ്യക്തമാണ്.

കേരളം ഇന്ന് വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ഇന്ത്യയില്‍ ഒന്നാമതാണ്. അതുകൊണ്ട് തന്നെയാണ് ഇത്രയും പേര്‍ക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചതും. എന്നാലതിന്റെ മറുപുറം ഈ മേഖലയില്‍ വലിയൊരു തുക ശമ്പള ചെലവായി നല്‌കേണ്ടി വരുന്നുവെന്നതാണ്. ഇതുകൊണ്ടുകൂടിയാണ് ശമ്പള-പലിശ ചെലവ് വരുമാനത്തെ കവച്ചു വക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍ ധനസഹായം ചെയ്യേണ്ട മേഖലയില്‍ സര്‍ക്കാരിനു ധനസഹായം ചെയ്യാനുമാകുന്നില്ല. ചെലവു ചുരുക്കലിനായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഒട്ടേറെ അദ്ധ്യാപക ഒഴിവുകള്‍ നികത്താന്‍ കഴിയുന്നില്ല. ഫലം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം നിരന്തരം ഇടിയുന്നു. (ഇതിന്റെ മാത്രം ഫലമാണ് അതെന്നല്ല വിവിക്ഷ)

ഇന്ന് കേരള 'വികസന' മോഡല്‍ വന്‍ പ്രതിസന്ധിയിലേക്ക് പോകുന്ന വഴിയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കേരളീയരും അന്യസംസ്ഥാനക്കാരുമായ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്ന കണ്‍സ്ട്രക്ഷന്‍ മേഖല തളരുമെന്നുറപ്പാണ്. കരിങ്കല്ലും മണലും മുഖ്യ അസംസകൃത വസ്തുക്കളാക്കിയ കെട്ടിടനിര്‍മ്മാണ രീതിക്കിനി അത്രയേറെ പ്രകൃതി വിപത്തുകളും ഏറുന്ന സാഹചര്യത്തില്‍ അധികം മുന്നോട്ടുപോകാനാവില്ല. മറ്റൊരു രീതി വളര്‍ത്താന്‍ സര്‍ക്കാരിന് ആലോചനപോലുമില്ല.

കാര്‍ഷിക, വ്യവസായ മേഖലകള്‍ സമ്പൂര്‍ണ്ണ തകര്‍ച്ചയിലാണ്. കാര്‍ഷികമേഖലയില്‍ റബ്ബര്‍ വില ഇടിഞ്ഞതോടെ ആ കൃഷി പാതി ഉപേക്ഷിക്കപ്പെട്ട നിലയിലേക്ക് നീങ്ങി. തേങ്ങവില മെച്ചപ്പെട്ടങ്കിലും പലതരം രോഗങ്ങള്‍ നിമത്തം പുതിയതായി ആരും തെങ്ങുകൃഷിയിലേക്ക് വരുന്നില്ല. കുരുമുളക് തളര്‍വാതം പിടിപെട്ട നിലയിലാണ്. രോഗവും ചെറിയ വരള്‍ച്ചയും നിമിത്തം കമുക് കൃഷി കുറഞ്ഞു വരുന്നു. ഓരോ വര്‍ഷവും നെല്‍കൃഷിക്ക് ഭീക്ഷണിയായി വയലുകള്‍ വന്‍തോതില്‍ നികത്തപ്പെടുന്നു. ഈ വര്‍ഷം രണ്ടരലക്ഷം ഹെക്ടറില്‍ കൃഷി കൂടുതലായി ഇറക്കി, പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തതക്കടുത്തെത്തി, എന്നെല്ലാം സര്‍ക്കാര്‍ വീരവാദം മുഴുക്കുന്നുണ്ടെങ്കിലും, കൃഷിയും അതില്‍ നിന്നുള്ള വരുമാനവും വര്‍ഷം തോറും കുറയുകയാണ്. കേരളത്തിലെ സ്ഥലവില, വൈദ്യുതി ലഭ്യതയുടെ ഗുണനിലവാരക്കുറവ് തുടങ്ങിയ കാരണങ്ങളാല്‍ വ്യവസായ മേഖലയും പിന്നോട്ടാണ്. മത്സ്യമേഖല കടല്‍കയറ്റം, കാലാവസ്ഥാമാറ്റം അമിത ചൂഷണം എന്നിവയാല്‍ പിന്നോട്ടടിക്കുന്നു. പരമ്പരാഗത മേഖലകളുടെ തകര്‍ച്ച പറയാനുമില്ല.

ആകെ വികസിക്കുന്ന രണ്ടു വ്യവസായങ്ങള്‍ വിദ്യാഭ്യാസ-ആരോഗ്യ വ്യവസായങ്ങളാണ്. അവയില്‍ എഞ്ചിനിയറിങ്ങ് കോളേജുകളും, ഇന്റര്‍നാഷണല്‍ സ്‌ക്കൂളുകളും പ്രതിസന്ധിയിലായി കഴിഞ്ഞു. ഇത്രയധികം സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളും എത്രനാള്‍ ലാഭകരമായി പോകുമെന്നതും ചോദ്യചിഹ്നമാണ്.

വിദേശത്തേക്ക് നമ്മുടെ മുഖ്യചരക്കായി മനുഷ്യരെ കയറ്റിയക്കുക, അവരയക്കുന്ന പണം കൊണ്ട് ഉപഭോഗ സംസ്‌കാരത്തിലാറാടി ജീവിക്കുക; ആ ആറാട്ടത്തിനു പുറത്തു കിടക്കുന്ന ദളിതരും ആദിവാസികളും, മത്സ്യത്തൊഴിലാളികളും, മറ്റു ദരിദ്രരും എങ്ങിനെ ജീവിക്കുന്നുവെന്ന് ഒന്നു തിരിഞ്ഞ് നോക്കാതിരിക്കുക എന്ന കേരള 'മോഡലും' അതിന്റെ മാഹാത്മ്യവും തകര്‍ന്നു തുടങ്ങിയിരിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നടത്തിപ്പോന്ന ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് കുടിയാണ് സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കേരളം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ ചര്‍ച്ചക്കെടുക്കാനെങ്കിലും കേരള ജനതയെ നയിക്കുന്നവര്‍ തയ്യാറാകുമോ
ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow