Loading Page: ക്രൈസ്തവ സഭകളിലെ സ്ത്രീപീഡന വിവാദങ്ങള്‍

വാര്‍ത്താ വിശകലനം

ക്രൈസ്തവ സഭാ നേതൃത്വം കരുത്തരാണ്; വിവരം കെട്ട കുഞ്ഞാടുകള്‍ സ്വിച്ഛിട്ടാല്‍ തെരുവിലിറങ്ങുന്ന വിഡ്ഡിക്കോമരങ്ങളാണ്; അതുകൊണ്ട് എന്തുമാകാം എന്നു ഇടയന്മാരുടെ തണ്ടും ധിക്കാരവും പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇറ്റലിയില്‍ ഒട്ടുമിക്ക അച്ചന്മാരും പരസ്യമായി തങ്ങളുടെ വെപ്പാട്ടികള്‍ക്കൊപ്പമാണ് ജീവിക്കുന്നത് എന്ന് അന്റോണിയോ ഗ്രാംഷി ഒരു നൂറ്റാണ്ടു മുമ്പത്തെ അവസ്ഥയെക്കുറിച്ചെഴുതി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അധികാരമേറ്റയുടന്‍ റോമിലെ നിരവധി കര്‍ദ്ദിനാള്‍മാരുടെ കാമുകിമാര്‍ സംഘടിച്ച് തങ്ങള്‍ക്ക് തങ്ങളുടെ പ്രിയകാമുകരെ വിവാഹം കഴിക്കാനനുവദിക്കണമെന്ന് നിവേദനം കൊടുത്തു. കുട്ടികളെ അച്ഛന്മാര്‍ പീഡിപ്പിച്ചതിന് കോടതി വിധിച്ച നഷ്ടപരിഹാരം കൊടുക്കാനാകാതെ അമേരിക്കന്‍ കത്തോലിക്കാസഭ പാപ്പരായിട്ട് ഒരു ദശകത്തിലേറെയായി.

കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദങ്ങള്‍ ആദ്യമല്ല. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസ് ദശകോടികളിറക്കി തേച്ചുമാച്ചുകളയാന്‍ കത്തോലിക്കാസഭ അതിന്റെ സര്‍വ്വകഴിവും പ്രയോഗിച്ചു. ഇപ്പോള്‍ ആ പ്രതികള്‍ പൊതുജനമധ്യത്തില്‍ വന്നുകഴിഞ്ഞു!!! മൈനത്തരുവി കൊലക്കേസില്‍ 'നമ്മുടെ അച്ഛന്‍ ഒരിക്കലുമിതു ചെയ്യില്ല' എന്നു പറഞ്ഞ് കുഞ്ഞാടുകളെ മുഴുവന്‍ അച്ചനനുകൂലമായി അണിനിരത്തിയെങ്കില്‍ രണ്ട് അച്ഛന്മാരും ഒരു കന്യാസ്ത്രീയും നടത്തിയ കാമകേളിക്കിടയില്‍ പെട്ടുപോയതാണ് അഭയയെ കൊല്ലാന്‍ കാരണമെന്ന് ഇന്ന് മാലോകര്‍ക്കറിയാം. അഭയ സംഭവത്തിനുശേഷം സി.ജസ്മിയുടെയും കോട്ടയം രൂപതയിലെ ഒരു വനിതാ പ്രൊഫസറുടെയും വെളിപ്പെടുത്തലുകള്‍ വന്നു. ഒട്ടേറെ പെന്തക്കോസ്ത് പാസ്റ്റര്‍മാരുടെ പീഡന-കൊല സംഭവങ്ങള്‍ വന്നു. ഇതിനൊടുവിലാണ് സഭയുടെ വന്‍കിട സാമ്പത്തിക ഇടപാടുകളിലെ ഒരു പ്രമാണിയായ റോബിന്‍ അച്ചന്‍ 16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതും അത് കുട്ടിയുടെ സ്വന്തം പിതാവിനുമേല്‍ അടിച്ചേല്പിക്കാനും തേച്ചുമാച്ചുകളയാനുമുള്ള ശ്രമവും നടത്തുന്നത്. ചൈല്‍ഡ് ലൈനില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകളും ഒരിക്കല്‍ 'ലൈറ്റ് ഓഫ് ഏഷ്യ'യായിരുന്ന ഫാദര്‍ തോരകവും ഇന്ന് പോസ്‌കോ കേസ്സില്‍ പ്രതിയാണ്. പിന്നീട് തൃശൂരിലും മാനന്തവാടിയിലുമടക്കം നിരവധി കത്തോലിക്കാ അച്ചന്മാര്‍ പീഡനക്കേസുകളില്‍പ്പെട്ടു. സ്വന്തം കുട്ടികള്‍ പീഡനത്തിനിരയാകുമ്പോള്‍ മാതാപിതാക്കള്‍ കേസുകൊടുക്കാനായി കൂടുതല്‍ മുന്നോട്ടുവന്നു തുടങ്ങി.

ഇതിനിടയിലാണ് ഓര്‍ത്തഡോക്സ് സഭയിലെ കുമ്പസാരക്കെണിക്കാരായ നാല് അച്ചന്മാര്‍ കേസില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ കത്തോലിക്കാ ബിഷപ്പ് തന്നെ നിരന്തരം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കി എന്ന് ഒരു കന്യാസ്ത്രീ പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കുന്ന സ്ഥിതി വന്നു. കത്തോലിക്കാ സഭാതലവന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ദശകോടികളുടെ തട്ടിപ്പിന് അഴിയെണ്ണുന്ന സ്ഥിതി കമാല്‍പാഷയുടെ ഉത്തരവിന്മേല്‍ ഒരാഴ്ച അടയിരുന്ന് സര്‍ക്കാര്‍ ഒഴിവാക്കി പക്ഷേ സര്‍ക്കാരിന് എത്രകാലം കണ്ണുകെട്ടി ഇരിക്കാനാവും?

ക്രൈസ്തവ സഭാ നേതൃത്വം കരുത്തരാണ്; വിവരം കെട്ട കുഞ്ഞാടുകള്‍ സ്വിച്ഛിട്ടാല്‍ തെരുവിലിറങ്ങുന്ന വിഡ്ഡിക്കോമരങ്ങളാണ്; അതുകൊണ്ട് എന്തുമാകാം എന്നു ഇടയന്മാരുടെ തണ്ടും ധിക്കാരവും പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇറ്റലിയില്‍ ഒട്ടുമിക്ക അച്ചന്മാരും പരസ്യമായി തങ്ങളുടെ വെപ്പാട്ടികള്‍ക്കൊപ്പമാണ് ജീവിക്കുന്നത് എന്ന് അന്റോണിയോ ഗ്രാംഷി ഒരു നൂറ്റാണ്ടു മുമ്പത്തെ അവസ്ഥയെക്കുറിച്ചെഴുതി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അധികാരമേറ്റയുടന്‍ റോമിലെ നിരവധി കര്‍ദ്ദിനാള്‍മാരുടെ കാമുകിമാര്‍ സംഘടിച്ച് തങ്ങള്‍ക്ക് തങ്ങളുടെ പ്രിയകാമുകരെ വിവാഹം കഴിക്കാനനുവദിക്കണമെന്ന് നിവേദനം കൊടുത്തു. കുട്ടികളെ അച്ഛന്മാര്‍ പീഡിപ്പിച്ചതിന് കോടതി വിധിച്ച നഷ്ടപരിഹാരം കൊടുക്കാനാകാതെ അമേരിക്കന്‍ കത്തോലിക്കാസഭ പാപ്പരായിട്ട് ഒരു ദശകത്തിലേറെയായി. അവിടെ വെറും കുര്‍ബാനപ്പണം മാത്രം വാങ്ങി സേവനമനുഷ്ഠിക്കാന്‍ 'അഹമഹമികയാ' കുതിച്ചു നില്ക്കുന്ന മുന്തിയ പാതിരിമാരുടെ യഥാര്‍ത്ഥസേവനങ്ങളും ഇന്നു നാട്ടില്‍പ്പാട്ടാണ.് ഇനിയെങ്കിലും കത്തോലിക്കാസഭ പാതിരിമാരുടെ ബ്രഹ്മചര്യം അവസാനിപ്പിക്കാനും കന്യാസ്ത്രീ മഠങ്ങള്‍ അടച്ചു പൂട്ടാനും മുന്നോട്ടു വരുമോ?

മറുവശത്ത് കുമ്പസാരക്കെണി ഓര്‍ത്തഡോക്സ് സഭയെ വേട്ടയാടുന്നു. കിഴക്കന്‍ ക്രിസ്ത്യനികളുടെ പാരമ്പര്യം അവകാശപ്പെടുന്ന ആ സഭ എന്തിനാണ് 1215 ല്‍ മാത്രം റോമന്‍ സഭ കൊണ്ടുവന്ന കുമ്പസാരം സ്വീകരിച്ചത്? കുമ്പസാരത്തെ കുഞ്ഞാടുകള്‍ക്കു മേലുള്ള പല തട്ടിപ്പുകള്‍ക്കും മറയാക്കാം എന്നതുകൊണ്ടല്ലേ? ഇനിയെന്തായാലും കുമ്പസാരത്തിന് മക്കളെയും ഭാര്യമാരെയും പ്രോത്സാഹിപ്പിക്കുന്ന സ്ഥിതി കുറയും എന്നു പ്രത്യാശിക്കാം. യോശുവിന്റെയും ദൗത്യം, പരിത്യാഗം, ദാരിദ്രാനുകമ്പ എന്നതിന്റെ മറവില്‍ പറ്റാവുന്ന പണം തട്ടിക്കൂടി മാമോനെ സേവിക്കന്ന പുരോഹിതവൃന്ദം തിന്നു കൊഴുത്ത് പണിയില്ലാതെ ഇരിക്കുമ്പോള്‍ കടുത്ത ലൈംഗികാസക്തി പിടികൂടും. അത് സ്വാഭാവികം. അതുകൊണ്ട് ഒന്നുകില്‍ സഭ അടിമുടിപൊളിച്ചു പണിയണം. അല്ലെങ്കില്‍ അച്ഛന്മാരെ ഷണ്ഡീകരിക്കണം. ഈ രീതിയില്‍ അധികം മുന്നോട്ടു പോകുക സാധ്യമല്ല തന്നെ.
2005 ല്‍ നടന്ന പ്രമാദമായ കള്ള ഏറ്റുമുട്ടല്‍ക്കൊലപാതകത്തില്‍ സൊറാബുദ്...
CBI എന്നത് Center for Bogus Investigation (വ്യാജ അന്വേഷണങ്ങളുടെ കേന്...
ഇന്നത്തെ 'ദ ഹിന്ദു' പത്രത്തില്‍ തീവ്ര വര്‍ഗ്ഗീയ വലതുപക്ഷത്തിന്റെ വക്...
കഴിഞ്ഞ സെപ്റ്റംബറില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വിദ്യാര്‍ത്ഥി തെരഞ്ഞെട...
ശബരിമലയെ മുന്‍നിര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ സൂപ്പര്‍ പ...
ഡിസംബറില്‍ നടക്കുന്ന രാജസ്ഥാന്‍, ഛത്തിസ്ഗഡ്, തെലുങ്കാന, മധ്യപ്രദേശ്...
നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ടു വര്‍ഷം തി...
18-ാം തിയതി ശബരിമല ദര്‍ശനത്തിനു പോകുകയും 19-ാം തിയതി വീട്ടിലേക്കു വി...
ഈ അടുത്തിടെ സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ച സുപ്രധാന ലിംഗസമത...
ഈ കുറിപ്പെഴുതുമ്പോള്‍ തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍ അയ്യപ്പദര്‍ശന...
മോഹന്‍ലാല്‍ A.M.M.A യുടെ പ്രസിഡന്റായ ശേഷം തങ്ങളെ ചര്‍ച്ചക്ക് വിളിച്ച...
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോകസഭാ തെരഞ്ഞെടുപ്പിനു മുമ...
നരേന്ദ്ര മോഡി സർക്കാരിന് ആറുമാസം കൂടി ഭരിക്കാം. അതിനിടയിൽ എപ്പോൾ വേണ...
'ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി ' - മലയാളനോരമ പത്രത്തില്‍...
തന്റെ ഭരണകാലത്ത് ഇന്ന് വന്ന ഭരണഘടനാ പ്രശ്‌നങ്ങളെല്ലാം കേള്‍ക്കാന്‍ ത...
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow