Loading Page: പൊളിറ്റിക്കല്‍ ഇസ്‌ളാം, SDPI, വര്‍ഗീയത - (ഭാഗം ഒന്ന്)

ഫെയിസ്ബുക്ക് പോസ്റ്റ്

പി.ജെ.ബേബി

pj babyഅഭിമന്യുവിന്റെ വധവുമായി ബന്ധപ്പെട്ട് കേരളത്തില്‍ തീവ്ര-പൊളിറ്റിക്കല്‍ ഇസ്ലാം നിലപ്പാടുകളും അതിന്റെ പ്രവര്‍ത്തനശൈലികളും ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവത്തിനുശേഷമെന്ന പോലെ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ അതിന്റെ മറവില്‍ വ്യാപകമായി തന്നെ കേരളത്തിലെ മുസ്ലീങ്ങളും ഇതര ന്യൂനപക്ഷങ്ങളെയും മൊത്തമായി വര്‍ഗ്ഗീയത എന്ന് ബ്രാന്റ് ചെയ്ത് ആക്രമിക്കുന്ന പ്രചരണങ്ങള്‍ സംഘപരിവാര്‍ ശക്തമാക്കി എന്ന വസ്തുത കുറച്ചു കണ്ടുകൂട. പരമാവധി തെറ്റിദ്ധാരണ പരത്തി ഹിന്ദു-വര്‍ഗ്ഗീയ മുതലെടുപ്പുകള്‍ക്കുള്ള ശ്രമങ്ങള്‍ നിരവധി വാട്്‌സാപ് ഗ്രുപ്പുകളില്‍ സംഘപരിവാര്‍ ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. ഇത് കേരളത്തിലെ ഹിന്ദുവര്‍ഗ്ഗീയ ശക്തികളുടെ വളമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ളാം സംഘടനകളെ കുറിച്ചും അതിന്റെ നിലപ്പാടുകളെയും കുറിച്ച് ആഴത്തില്‍ അന്വേഷണങ്ങള്‍ കേരളത്തില്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ പി.ജെ.ബേബി ഫെയ്‌സ്ബുക്ക് പോസ്റ്റായി പ്രസദ്ധീകരിച്ച നാലു പോസ്റ്റുകള്‍ ഇവിടെ പ്രസദ്ധീകരിക്കുന്നു.

അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള്‍ത്തട്ടില്‍ നിന്ന് കിട്ടിയ നിര്‍ദേശപ്രകാരം നടത്തിയ സംഗതിയാണെന്നും, അതിന് SFI കാമ്പസു-കളില്‍ നടത്തുന്ന ആധിപത്യമോ, അക്രമമോ ആയി ബന്ധമൊന്നുമില്ലെന്നും ഇപ്പോള്‍ തെളിഞ്ഞു കഴിഞ്ഞു. ജോസഫ് മാഷുടെ കൈ വെട്ടിയത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആയിരുന്നു. ഇതും അങ്ങനെ തന്നെ. നാഥനില്ലാ ഹര്‍ത്താലിലൂടെ തങ്ങള്‍ വെറും സംഘ പരിവാര്‍ സ്‌പോണ്‍സര്‍മാര്‍ മാത്രമാണെന്ന് തെളിഞ്ഞതില്‍ നിന്ന് രക്ഷപ്പെടലും, യഥാര്‍ത്ഥ മുസ്ലിം ജിഹാദികള്‍ ആയി അവതരിപ്പിക്കലും കൂടി ഇതിന്റെ പിന്നിലെ ലക്ഷ്യമായിരുന്നിരിക്കാം.

മുസ്ലിം ജനവിഭാഗങ്ങളിലെ വെറും രണ്ടു ശതമാനത്തിന്റെ പിന്തുണയില്ലാത്തവര്‍, അതുകൊണ്ട് SDPI ഉയര്‍ത്തുന്ന അപകടം നിസ്സാരം, എന്ന് ന്യായീകരിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം: ഇത് നിങ്ങള്‍ക്കെതിരെയുള്ള സാക്ഷ്യപത്രം തന്നെയാണ്. ഇന്ത്യയിലെ 'ഹിന്ദു'ക്കളില്‍ പകുതിപ്പേര്‍ ബിജെപിക്ക് വോട്ടു ചെയ്യുന്നില്ല. വോട്ടു ചെയ്യുന്നവരില്‍ പകുതി പോലും ഹിന്ദു വര്‍ഗീയ മനോഭാവമുള്ളവരുമല്ല. സംഘ പരിവാര്‍ തീവ്രവര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപീകരിച്ച ശ്രീരാമ-സേനക്കു ഹിന്ദുക്കളില്‍ ഒരു ശതമാനത്തിന്റെ പിന്തുണ പോലുമില്ല. വ്യക്തി വധങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്താനുള്ള സനാതന്‍ സന്‍സ്ത, ഹിന്ദു ജാഗരണ്‍ മന്‍ച് പോലുള്ളവക്ക് മൊത്തം ഹിന്ദു ജനസംഖ്യയുടെ ദശലക്ഷത്തില്‍ ഒന്ന് അംഗങ്ങള്‍ പോലും ഉണ്ടാകില്ല. അതുകൊണ്ട് അതിന്റെ അപകടം നിസ്സാരമാണോ? അല്ലേയല്ല.

കേരളത്തില്‍ കടുത്ത ഇസ്ലാമോഫോബിയയുണ്ട് എന്ന് പറയുന്നവര്‍ വളരെപ്പേരുണ്ട്. അതില്‍ കുറെ ശരിയുമുണ്ട്. പക്ഷേ അതിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചത് പൊളിറ്റിക്കല്‍ ഇസ്ലാമാണ്. അവരുടെ ലക്ഷ്യവുമായിരുന്നു അത്. (ഇസ്ലാമോഫോബിയയുടെ വളര്‍ച്ചയില്‍ അമേരിക്കന്‍-അറബ് സ്വേച്ഛാധിപത്യ കൂട്ടുകെട്ട് ഉണ്ടാക്കിയ ആഗോള പദ്ധതിക്കും ബാബരി മസ്ജിദ് കാലത്ത് ഉണ്ടായ അന്തരീക്ഷത്തിനുമുള്ള പങ്കു വിസ്മരിക്കുന്നില്ല). പക്ഷേ, മുഖ്യ പങ്ക് പൊളിറ്റിക്കല്‍ ഇസ്ലാമിന് തന്നെയാണ്.

'അമേരിക്കന്‍ കഴുകനും റഷ്യന്‍ കരടിക്കുമെതിരെ 'എന്ന ആകര്‍ഷകമായ പോസ്റ്റര്‍ കേരളത്തില്‍ നിറഞ്ഞത് 80-കളുടെ ആദ്യമാണ്. കേരളത്തിലേ മുസ്ലിങ്ങള്‍ ഗള്‍ഫ് സാധ്യതയുയോഗിച്ചു സാമ്പത്തികമായി ഉയര്‍ന്നു വരുന്ന ഘട്ടം. അമേരിക്കയെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും റഷ്യയെ സോഷ്യലിസത്തിന്റെയും മറു പേരാക്കി, അതിനെതിരെ ഇസ്ലാമിക ഭരണത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടാനായിരുന്നു ആ മുദ്രാവാക്യം. അതിനൊപ്പം തന്നെ കേരളീയ മുസ്ലിങ്ങളെ കേരളത്തിന്റെ ചരിത്ര-കാലാവസ്ഥാ സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടു വന്ന തദ്ദേശീയ വേഷവിധാനങ്ങളില്‍ നിന്ന് മാറ്റി ശരിക്കും ഇതരമായ വേഷവിധാനങ്ങളിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചു. ജമാ-അത്തെ -ഇസ്ലാമി, ISM, SIMI, MSM, തബ് ലീഗ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഉദിച്ചുയര്‍ന്നു; അഫ്ഗാന്‍ ശീതയുദ്ധമുന്നണിയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍-അറബ് സ്വേച്ഛാധിപത്യ സഖ്യത്തിന്റെ പെട്രോഡോളര്‍ ഒഴുകി വരുന്നതിന്റെ നേരനുപാതത്തില്‍. (കുവൈത്ത്, സൗദി, ഖത്തര്‍, ബഹ്റൈന്‍, U. A. E, തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളും സ്വകാര്യ സംഘടനകളും വഴി പണം വന്നു. അതിനെ എന്നുമെന്നപോലെ അമേരിക്ക ചാനലൈസ് ചെയ്തു. ഐജാസ് അഹമ്മദ് കാര്‍ഗില്‍ യുദ്ധ സമയത്ത് എഴുതിയ 'ഫൈവ് വേയ്‌സ് ടു കാര്‍ഗില്‍ 'എന്ന ലേഖനം പോലും വായിക്കാത്ത (വായിച്ചാല്‍ത്തന്നെ മനസ്സിലാകാത്ത) കേരളത്തിലെ വ്യവസ്ഥാപിത ഇടതു ബുദ്ധിജീവികള്‍ ഇന്ന് പോലും ഇക്കാര്യങ്ങളില്‍ പ്രായേണ നിരക്ഷരരാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ പഴയ ലെനിനിസ്റ്റ് പാന്‍-ഇസ്ലാമിസം പോലുമായി തിരിച്ചറിയുന്നതിലും, ഇവരുമായി വോട്ടിനു വേണ്ടി അവസരവാദ കൂട്ടുകെട്ടുണ്ടാക്കുന്നതിനെതിരെ രാഷ്ട്രീയ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നതിലും അവര്‍ പരാജയപ്പെട്ടു.

'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ 'എന്ന SIMI മുദ്രാവാക്യം തള്ളിക്കളഞ്ഞ മിതവാദി ജമാ-അത്തെ -ഇസ്ലാമി 1970-ല്‍ ബംഗ്ലാദേശില്‍ ഐസിസ് നടത്തിയതു പോലുള്ള കൂട്ടക്കൊലകള്‍ നടത്തിയിരുന്നു എന്ന വസ്തുത, അതിന് ഉത്തരവാദികളായ നേതാക്കള്‍ വധശിക്ഷക്കു വിധിക്കപ്പെട്ടശേഷം പോലും, എത്ര പേര്‍ക്കറിയാം?

ഇന്ന് കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മുഖ്യ ആശയ മുഖം സലഫിസമാണ്. വഹാബിസമെന്ന അതിന്റെവകഭേദം കുറേക്കൂടി അണ്ടര്‍ ഗ്രൗണ്ട് ആയി നീങ്ങുന്നു. ഇത് പ്രചരിപ്പിക്കാന്‍ നിരവധി മത പണ്ഡിതരും സോഷ്യല്‍ മീഡിയ ഗ്രൂപുകളും നിരന്തരം പ്രവര്‍ത്തിക്കുന്നു. ശ്രീരാമ സേനയുമായാണ് SDPI- ക്ക് സാദൃശ്യം. പൊളിററിക്കല്‍ ഇസ്ലാമിസത്തിന്റെ ഓപ്പറേഷന്‍ ഗ്രൂപ്പ്. പിരിച്ചു വിടുകയോ അതി രഹസ്യമായി നില്‍ക്കുകയോ ചെയ്യുന്ന ജമാ-അത്തെ -ഇസ്ഹാനിയ പോലുള്ള വിവിധ രഹസ്യ വഹാബി ഗ്രൂപ്പുകള്‍ എത്രയുണ്ട്? നമുക്കറിയില്ല. അവയെ രഹസ്യ ഇന്റലിജന്‍സ് പ്രവര്‍ത്തനം വഴി സര്‍ക്കാരിന് മാത്രമേ കണ്ടു പിടിക്കാന്‍ കഴിയൂ. പക്ഷേ, ഇന്ത്യന്‍ -കേരള രഹസ്യപ്പോലീസില്‍ 90% സംഘിസം ആയതിനാല്‍ അവര്‍ പറയുന്നത് അരക്കഴഞ്ചു പോലും വിശ്വസിക്കാനും പറ്റില്ല എന്ന സ്ഥിതിയുണ്ട്. അതിനാല്‍ ഇത്തരം രഹസ്യഗ്രൂപ്പുകളെക്കുറിച്ച് കേരളീയ സമൂഹം ഏതാണ്ട് ഇരുട്ടലാണ്.

ചുരുക്കത്തില്‍ രണ്ടു ശതമാനത്തില്‍ താഴെ വരുന്ന ഓപ്പറേഷന്‍ വിഭാഗത്തെ മാത്രം ഒറ്റപ്പെടുത്തി നാം ഒന്നും നേടില്ല. മറിച്ച്, ഇവര്‍ക്ക് വേണ്ടി പോരാളികളെ അടവച്ചു വിരിയിക്കുന്ന സലഫിസക്കാരെയും,അറബ്മുസ്ലിംസ്വത്വ നിര്‍മ്മാതാക്കളെയും പ്രത്യയ ശാസ്ത്ര തലത്തില്‍ തുറന്നു കാട്ടാനുള്ള ക്ഷമാപൂര്‍ണമായ പ്രവര്‍ത്തനമാണ് വേണ്ടത്.

തുടര്‍ ഭാഗങ്ങള്‍

പൊളിറ്റിക്കല്‍ ഇസ്ളാം, SDPI, വര്‍ഗീയത - (ഭാഗം രണ്ട്)

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow