Loading Page: നമ്പിക്കു വേണ്ടി ഇടതുപക്ഷം വക്കാലത്തുമായി ഇറങ്ങുമ്പോള്‍

രാഷ്ട്രീയ വിശകലനം

ചാരക്കേസ് സിബിഐ മനപ്പൂര്‍വം ഒതുക്കിയെന്നുറച്ചു വിശ്വസിച്ചിരുന്ന ഇ.കെ. നായനാര്‍ 1996-ല്‍ അധികാരത്തില്‍ വന്ന ശേഷംആ കേസ് പുനരന്വേഷിക്കാന്‍ പറ്റാവുന്ന ശ്രമങ്ങളെല്ലാം നടത്തി. അന്ന് ആ സര്‍ക്കാരിന്റെ വിശ്വസ്തനായിരുന്ന TP സെന്‍കുമാറിനെ അന്വേഷണം ഏല്പിച്ചു. അതിനെതിരെ സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസില്‍ ചോദ്യം ചെയ്യല്‍ ടേപ്പ് കേട്ട ശേഷം ഹൈക്കോടതി കേസ് പുനരന്വേഷണം നടക്കട്ടെ എന്നു വിധിച്ചു. അതിനെതിരെ സുപ്രിം കോടതിയില്‍പ്പോയ സി.ബിഐ ക്കനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. അതിനാകെ കാരണം പറഞ്ഞത് പുനരന്വേഷണം നടത്തുന്നത് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യതയെ ബാധിക്കും എന്നാണ്.

ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീയ താല്പര്യങ്ങളോടെ പ്രഖ്യാപിച്ചതാണെന്നത് ആര്‍ക്കും വ്യക്തമാണ്. അതില്‍ കേരളത്തില്‍ നിന്ന് പത്മ അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത് രണ്ടു പേര്‍ക്കാണ്. ഒന്ന് മോഹന്‍ലാല്‍ (പത്മവിഭൂഷണ്‍), മറ്റേയാള്‍ നമ്പി നാരായണന്‍ (പത്മഭൂഷണ്‍).

സുപ്രീം കോടതി ആനക്കൊമ്പിന്റെ കസ്റ്റഡിയന്‍ രാഷ്ട്രമാണ് എന്ന് വിധിച്ച ശേഷവും നിരവധി ആനക്കൊമ്പുകള്‍ സ്റ്റേറ്റിനു കൈമാറാതെ കൈവശം വച്ചിരിക്കുന്ന ഒരു നിയമ ലംഘകനാണ് മോഹന്‍ലാല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട നടനും നടിക്കും വേണ്ടി ഒരേ സമയം പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞും താന്‍ പ്രസിഡന്റായ A. M. M.A. സംഘടനയിലേക്ക് നടനെ പുന:സ്ഥാപിച്ചും കൃത്യമായി സ്ത്രീവിരുദ്ധ നിലപാടെടുത്ത വ്യക്തി. മോഹന്‍ലാലിന്റെ സംഘപരിവാര്‍ ബന്ധങ്ങളിലും മോഡീ സ്തുതിപാടനത്തിലും യാതൊരു ഒളിവും മറവുമില്ല. നാളെ സംഘപരിവാര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആശിക്കുന്നയാള്‍ക്ക് ഇന്നു തന്നെ വലിയ ബഹുമതി നല്കി പ്രീണിപ്പിക്കുന്നത് കൃത്യമായ രാഷീയ ദുഷ്ടലാക്കോടെയാണെങ്കിലും അതിനെ വിമര്‍ശിക്കാന്‍ രണ്ടു മുന്നണികള്‍ക്കും ചങ്കൂറ്റമില്ല. കാരണം മോഹന്‍ലാല്‍ ആരാധകരുടെ വോട്ട് പോകും.

രണ്ടാമത്തെയാള്‍ നമ്പി നാരായണനാണ്. ISRO ചാരക്കേസില്‍ ചിലര്‍ അറസ്റ്റു ചെയ്യപ്പെട്ടയുടന്‍ വി.ആര്‍.എസ്സ് അപേക്ഷ കൊടുത്തു പുറത്തിറങ്ങുകയും പിന്നീട് അതില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്തയാള്‍. അദ്ദേഹമിന്ന് പരമശുദ്ധനാണ്, മഹാപ്രതിഭയാണ് എന്നെല്ലാമുള്ള ഒരു ധാരണ മാധ്യമങ്ങള്‍ സ്ഥാപിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിനും പീഡനത്തിനും 50 ലക്ഷം നഷ്ടപരിഹാരം സു പ്രീം കോടതി അനുവദിച്ചിട്ടുമുണ്ട്. ചാരക്കേസ് എഴുതിത്തള്ളിയ സി.ബി.ഐ-യുടെ 1990 കളിലെ നടപടി റാവു മനപ്പൂര്‍വം തന്റെ മകനടക്കമുള്ള ഉന്നതരെ രക്ഷിക്കാന്‍ ചെയ്തതാണെന്നാണ് അന്ന് ബി.ജെ.പിയും ഇടതുപക്ഷവും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നതും ജനങ്ങളോടു പറഞ്ഞതും. കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരും അച്ചടക്കത്തിന്റെ പേരില്‍ പരസ്യമായി വായടച്ചെങ്കിലും രഹസ്യമായി അത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

2013-ഓടെ മോഡിക്ക് ചാരക്കേസിലും നമ്പിയിലും താല്പര്യമുദിച്ചു. അന്ന് 1B യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ചാരക്കേസ് അന്വേഷണത്തില്‍ ചുക്കാന്‍ പിടിച്ച RB ശ്രീകുമാര്‍ ഗുജറാത്ത് കലാപങ്ങളിലെ മോഡിയുടെ പങ്ക് തുറന്നുകാട്ടാന്‍ വാശിയോടെ പോരാട്ടത്തിനിറങ്ങി മോഡിയുടെ നമ്പര്‍ വണ്‍ ശത്രുവായതാണ് കാരണം. തുടര്‍ന്ന് നമ്പിയെ വിളിച്ചു വരുത്തി കണ്ട മോഡി, ചാരക്കേസ് കള്ളക്കഥയാണെന്ന തെളിയിക്കാനുള്ള നമ്പിയുടെ ശ്രമത്തിന് സകലപിന്തുണയും വാഗ്ദാനം ചെയ്തുവെന്ന് തുറന്നു പറഞ്ഞത് നമ്പി നാരായണന്‍ തന്നെയാണ്.

പിന്നീട് നമ്പി നഷ്ടപരിഹാരക്കേസ് കൊടുത്തു. സുപ്രീം കോടതി അതനുവദിക്കുകയും ഒപ്പം നമ്പിയെ അറസ്റ്റു ചെയ്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനുത്തരവിടുകയും ചെയ്തു. RB ശ്രീകുമാറിനെ പൂട്ടാന്‍ അരങ്ങൊരുങ്ങി എന്നര്‍ത്ഥം. മോഡിയുടെ രണ്ടാം നമ്പര്‍ ശത്രുവായ സഞ്ജീവ് ഭട്ടിന്റെ സ്ഥിതി നമുക്കറിയാം. അവിടേക്ക് RB ശ്രീകുമാറിനെ കൊണ്ടു പോകുന്ന തിരക്കഥയിലെ അടുത്ത അധ്യായമാണ് ബി.ജെ പി ക്കാരനായ ഏഷ്യ നെറ്റ് മേധാവി രാജീവ് ചന്ദ്രശേഖര്‍ നമ്പിയെ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തതും നമ്പി പത്മഭൂഷണ്‍ നേടിയതും.

ഇപ്പാള്‍ നമ്പി ഫാന്‍സ് ആയി മാറിയിരിക്കുന്ന 'മാധ്യമലോകം നമ്പിക്കുവേണ്ടി മുന്നോട്ടു വക്കുന്ന വക്കാലത്ത് സുപ്രീം കോടതി നമ്പിക്ക് നഷ്ടപരിഹാരം നല്ലി ചാരക്കേസ് കെട്ടുകഥയാണെന്നംഗീകരിച്ചു എന്നാണ്. ഇതേ സുപ്രീം കോടതി അമിത് ഷാ മുഖ്യ പ്രതിയായ ജസ്റ്റിസ് ലോയ കൊലപാതകക്കേസ് രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുത് എന്ന തീര്‍ത്തും തെറ്റായ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതു കൊണ്ടവര്‍ ലോയയുടേത് സ്വാഭാവിക മരണമാണെന്ന് തെളിഞ്ഞു എന്നു പറയുമോ?

ചാരക്കേസ് സിബിഐ മനപ്പൂര്‍വം ഒതുക്കിയെന്നുറച്ചു വിശ്വസിച്ചിരുന്ന ഇ.കെ. നായനാര്‍ 1996-ല്‍ അധികാരത്തില്‍ വന്ന ശേഷംആ കേസ് പുനരന്വേഷിക്കാന്‍ പറ്റാവുന്ന ശ്രമങ്ങളെല്ലാം നടത്തി. അന്ന് ആ സര്‍ക്കാരിന്റെ വിശ്വസ്തനായിരുന്ന TP സെന്‍കുമാറിനെ അന്വേഷണം ഏല്പിച്ചു. അതിനെതിരെ സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസില്‍ ചോദ്യം ചെയ്യല്‍ ടേപ്പ് കേട്ട ശേഷം ഹൈക്കോടതി കേസ് പുനരന്വേഷണം നടക്കട്ടെ എന്നു വിധിച്ചു. അതിനെതിരെ സുപ്രിം കോടതിയില്‍പ്പോയ സി.ബിഐ ക്കനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. അതിനാകെ കാരണം പറഞ്ഞത് പുനരന്വേഷണം നടത്തുന്നത് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യതയെ ബാധിക്കും എന്നാണ്.

ഇന്ന് സിബിഐയുടെ വിശ്വാസ്യത എവിടെയാണ്? കേസുകളന്വേഷിച്ച് ഇല്ലാതാക്കല്‍ ഒരു കലയാക്കിയിരിക്കുന്നതിന് എത്രയോ ഉദാഹരണങ്ങള്‍. ഹിന്ദു ഭീകരര്‍ നടത്തിയ മാലേഗാവ് സ്‌ഫോടനത്തില്‍ മുസ്ലീം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് കേസു തെളിയിച്ച പൊന്‍തുവല്‍ അതിന്റെ തൊപ്പിയിലുണ്ട്. നീട്ടുന്നില്ല.

നമ്പിയുടെ തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ സെന്‍കമാറുണ്ട്. അയാള്‍ സ്വാഭാവികമായും നമ്പിക്കെന്തു സേവനത്തിനാണ് ഇത്ര ഉന്നത ബഹുമതി എന്ന് ചോദിച്ചു. ഉടനടി നമ്പിക്കുവക്കാലത്തുമായി കേരളത്തിലെ CPIM - cpi നേതാക്കള്‍ രംഗത്തു വന്നു. ഇ.പി.ജയരാജന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, കെ.എ ബാലന്‍, ജി സുധാകരന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍

നമ്പി മഹാശാസ്ത്ജ്ഞനാണ്, ചാരക്കേസ് കള്ളക്കഥയാണ് എന്ന പുതു ഭാഷ്യം ഏറ്റവുമാവേശത്തോടെ ഏറ്റെടുത്ത് അവര്‍ ഏഷ്യ നെറ്റിനൊപ്പം ചേരുന്നത് ആര്‍ക്കു വേണ്ടി? (ഏഷ്യാനെറ്റ് അക്കാലത്തും ചാരക്കേസ് കള്ളക്കഥയാണെന്നു വരുത്താന്‍ തീവ്രമായി പൊരുതിയെന്നത് മറക്കരുത്. അതിലൂടെ അവര്‍ സാമ്പത്തിക നിലനില്‍പ്പുറപ്പാക്കിയെന്നതും.)

ചാരക്കേസ് കള്ളക്കഥയാണ്, കെട്ടിച്ചമച്ച രാജ്യദോഹ പദ്ധതിയാണ് എന്നിന്നു പറയുമ്പാള്‍ അതില്‍ പങ്കു ചേര്‍ന്ന മുഖ്യ രാഷ്ട്രീയ നേതാക്കളായി അവര്‍ നായനാരെയും വി.എസിനെയും ഇ.എം.എസിനെയും പി.കെ.വി-യെയുമൊക്കെ മുന്നാട്ടു വക്കുകയാണ്. അന്നത്തെ നായനാര്‍ സര്‍ക്കാരിന്റെ വിശ്വസ്തരായ സിബി മാത്യു, സെന്‍കുമാര്‍ എന്നിവരെ അവരുടെ കൈയ്യാളുകളായ രാജ്യദ്രോഹികളാക്കുകയാണ്.

RB ശ്രീകുമാറിനെ കുടുക്കാനുള്ള മോഡി പദ്ധതിക്ക് കൂട്ടുനില്‍ക്കാന്‍ നായനാരും ഇ.എം.എസും വിഎസും പി.കെ.വി യുമടക്കമുള്ളവരെ രാജ്യദ്രോഹികളാക്കുന്ന ' കെട്ടിച്ചമക്കപ്പെട്ട ഈ പൊതുമ്പോധ'ത്തിനൊപ്പം പോകല്‍ തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയലാണ്.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow