Loading Page: News

തെരഞ്ഞെടുപ്പ് നേരിടാന്‍കോണ്‍ഗ്രസിന്റെയും, ബി.ജെ.പിയുടെയും വിചിത്ര സംഘടനാ പദ്ധതികള്‍

വാര്‍ത്താ വിശകലനം
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം പുതിയ സംഘടനാ പദ്ധതി പ്രഖ്യാപിച്ചു. നാലോ അഞ്ചോ >

Read more ...

പ്രളയത്തില്‍ നിന്ന് പാഠം പഠിച്ചു; ക്വാറി മാഫിയക്കു വേണ്ടി!!!

വാര്‍ത്താ വിശകലനം
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ >

Read more ...

ശ്രീധരന്‍ പിള്ളയുടെ അയോധ്യാ മോഡല്‍ എവിടെ?

വാര്‍ത്താ വിശകലനം

ഇതിനിടെ പല കേസുകളിലായി ജാമ്യം കിട്ടാതെ സുരേന്ദ്രന്‍ അകത്തു കിടക്കുകയും സുരന്ദ്രനു വേണ്ടി ആരുമൊന്നും ചെയ്യുന്നില്ലെന്ന മുറവിളി ബി.ജെ.പിയിലെ ഗ്രൂപ്പുവഴക്ക് തീവ്രമാക്കുകയുമാണ്. കൃഷ്ണദാസ് പക്ഷമെന്ന നായര്‍-നമ്പൂരിപക്ഷം സുരേന്ദ്രനെ കുടുക്കിയെന്ന വിമര്‍ശനം കടുത്തതോടെ കൃഷ്ണദാസ് പക്ഷത്തെ രണ്ടാമന്‍ എം.ടി .രമേശ് പരമാവധി തീവ്രത കൂട്ടി പറഞ്ഞിരിക്കുന്നത് സുരേന്ദ്രനെ പുറത്തുവിട്ടില്ലെങ്കില്‍ പോലീസിനെ തങ്ങള്‍ സ്വതന്ത്രമായി നടക്കാന്‍ വിടില്ലെന്നാണ്.

'ഗ്രൂപ്പുവഴക്കൊന്നുമില്ല, തങ്ങള്‍ സുരേന്ദ്രനെ ജയില്‍ തകര്‍ത്തും രക്ഷിക്കും ' എന്നു പറയുമ്പാള്‍ രമേശ് നാട്ടുകാരുടെയും മുരളീധരപക്ഷത്തിന്റെയും സാമാന്യബുദ്ധിയെ പരിഹസിക്കുകയാണ്. സുരേന്ദ്രനെ ജയിലിലിട്ടിരിക്കുന്നത് കോടതിയാണ് പോലീസല്ല എന്ന് രമേശിനറിയാഞ്ഞല്ല. പരമാവധി അക്രമം നടത്തും എന്ന് ഭീഷണി മുഴക്കിയാല്‍ സുരേന്ദ്രന് ജാമ്യം ലഭിക്കല്‍ അത്രയും വിഷമമാകുമല്ലോ? അക്കാര്യം രമേശിനും മറുപക്ഷത്തിനും നന്നായറിയാം. ഇരുമുടിക്കെട്ടേറടക്കമുള്ള സുരേന്ദ്രന്റെ വിക്രിയകള്‍ കണ്ട ഒരാള്‍ക്കും സുരന്ദ്രനെ പുറത്തു വിടണമെന്ന അഭിപ്രായമുണ്ടാകുയുമില്ല.

രണ്ടു ദിവസം മുമ്പാണ് ശബരിമലയില്‍ അയോധ്യാ മോഡല്‍ സമരം നടത്തുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തറപ്പിച്ചു >

Read more ...

പ്രീത ഷാജി നേരിടുന്ന നീതി നിഷേധവും അതിനെതിരെ നടക്കുന്ന സമരവും

ഫെയിസ്ബുക്ക് പോസ്റ്റ്

നീതി നിഷേധത്തിനെതിരെ സമരം ശക്തമാക്കാനാണ് പ്രീത ഷാജിയോടൊപ്പം നിലകൊള്ളുന്ന
സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജനറല്‍ കണ്‍വീനര്‍ വി.സി ജെന്നി പുറപ്പെടുവിച്ചിരിക്കുന്ന പ്രസ്താവന ഫെയിസ്ബുക്ക് പോസ്റ്റില്‍ നിന്നും ചേര്‍ത്തിരിക്കുന്നു

 മനസ്സാക്ഷിയുള്ള ഏതൊരാളെയും ഞെട്ടിക്കുന്ന ഒന്നാണ് പ്രീത ഷാജി എന്ന വീട്ടമ്മ നേരിട്ടുകൊണ്ടിരിക്കുന്ന നീതി നിഷേധം >

Read more ...

ബിന്ദു ടീച്ചര്‍ക്കെതിരെ നാമ ജപ ഘോഷയാത്ര!! സുനില്‍.പി ഇളയിടത്തിന് വധഭീഷണി!! - കേരള പോലീസ് എവിടെ?

രാഷ്ട്രീയ വിശകലനം
ശബരിമലയെ മുന്‍നിര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ സൂപ്പര്‍ പോലീസ് ചമഞ്ഞു കൊണ്ട് ക്രമസമാധാനം >

Read more ...

ദരിദ്രനായ ലോട്ടറിത്തൊഴിലാളിയുടെ മരണം വര്‍ഗ്ഗീയ മുതലെടുപ്പിന് ആയുധമാക്കുന്ന പിള്ളയും പരിവാറും

വാര്‍ത്താ വിശകലനം
18-ാം തിയതി ശബരിമല ദര്‍ശനത്തിനു പോകുകയും 19-ാം തിയതി വീട്ടിലേക്കു വിളിച്ച് താന്‍ ദര്‍ശനം നടത്തിയ ശേഷം സന്നിധാനത്തു >

Read more ...

മോഹന്‍ലാലിന്റെയും A.M.M.A യുടെയും തനിനിറം തുറന്നു കാട്ടിയ WCC

വാര്‍ത്താ വിശകലനം
മോഹന്‍ലാല്‍ A.M.M.A യുടെ പ്രസിഡന്റായ ശേഷം തങ്ങളെ ചര്‍ച്ചക്ക് വിളിച്ച് അപമാനിച്ചതും, പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു >

Read more ...

കന്യാസ്ത്രീ സമരം സര്‍ക്കാരിനെ അട്ടിമറിക്കാനും സഭയെ അവഹേളിക്കാനുമോ?

വാര്‍ത്താ വിശകലനം
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന സംഘടനകളില്‍ ഏറ്റവും വലുതിന്റെ സംസ്ഥാന >

Read more ...

ഇടതു ഭരണവും ഫ്രാങ്കോ ബിഷപ്പിന്റെ കേസും

വാര്‍ത്താ വിശകലനം

കേരളത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട സകല പീഡനക്കേസുകളിലും മനപൂര്‍വം അറസ്റ്റ് വൈകിച്ച് സാക്ഷികളെയും ഇരകളെയും കുറു മാറ്റിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വിതുര കേസില്‍ വെറും സ്വാധീനിക്കല്‍ പോരാതെ വന്നപ്പോള്‍ മുഖ്യ സാക്ഷി 'ആത്മഹത്യ' ചെയ്തു. അങ്ങനെ കേസ് പോയി. പ്രമാദമായ ഐസ് ക്രീം കേസില്‍ എത്രയോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊഴി നല്കിയിട്ടും പോലിസ് 'കഞ്ഞാപ്പ'യെ തൊട്ടില്ല. കിട്ടിയ സമയം കൊണ്ട് പെണ്‍കുട്ടികളത്രയും 'കൂറുമാറി'.

അത് 96 -2001 കാലത്തെ നായനാര്‍ സര്‍ക്കാരിന്റെ മഹത്തായ സ്ത്രീപക്ഷ നടപടിയായിരുന്നു എന്നാരും മറന്നിട്ടില്ല. സൂര്യനെല്ലിയില്‍ കുര്യനെ അറസ്റ്റു ചെയ്യേണ്ട സംഗതി വന്നപ്പോള്‍ കര്യന്റെ സാക്ഷ്യമാണ് തേടിയത്. ബാക്കിയാളുകളുടെ കാര്യത്തില്‍ പെണ്‍കുട്ടിയുടെ സാക്ഷ്യവും. അതും നടത്തിയത് ഘഉഎ സര്‍ക്കാരാണെന്ന് കേരളീയര്‍ മറന്നിട്ടില്ല.

കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍ സമരത്തിനിറങ്ങിയിട്ട് ഇന്ന് നാലാം ദിവസം. ഇതേ വരെ >

Read more ...

സുപ്രീം കോടതി വിധിക്കെതിരെ വര്‍ഗ്ഗീയ വാദികളും യാഥാസ്ഥിതികരും കൈകോര്‍ക്കുമ്പോള്‍

വാര്‍ത്താ വിശകലനം

തങ്ങളുടെ അടിസ്ഥാന മതതത്വങ്ങള്‍ക്ക് ഈ വിധ ലൈംഗിക ബന്ധം എതിരാണ് എന്ന് ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും വാദിക്കുന്നത് തികച്ചും പരിഹാസ്യമാണ്. ഈ രണ്ടു മതങ്ങള്‍ക്കും പലിശ വാങ്ങുന്നത് നിഷിദ്ധമാണ്. ഇന്ന് പലിശ തീര്‍ത്തും ഒഴിവാക്കി സാമ്പത്തിക പ്രവര്‍ത്തനം സാധ്യമല്ല. ക്രിസ്തീയ സഭകള്‍ അതിന്റെ സകല ഇടപാടുകളിലും പലിശയെ കുടിയിരുത്തിക്കഴിഞ്ഞു. മുസ്ലീം മതപണ്ഡിതരില്‍ ചിലര്‍ പലിശക്കെതിരെ ഉറഞ്ഞു തുള്ളുമെങ്കിലും അതിനകത്തെ 99 ശതമാനവും പലിശ വാങ്ങിയും കൊടുത്തും തന്നെയാണ് ജീവിക്കുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ രാജ്യത്തുള്ള >

Read more ...

ഡാം സേഫ്റ്റി അതാറിറ്റി ചെയര്‍മാനോ അതോ അഭിനവ ഡയറോ?

രാഷ്ട്രീയ വിശകലനം

കേരളം അതിന്റെ ചരിത്രത്തില്‍ തന്നെ വളരെ തീക്ഷ്ണമായ ദുരന്ത അനുഭവത്തിലൂടെയാണ് കടന്നുപോയത്. അതിന്റെ കെടുതികളില്‍ നിന്നും ഇനിയും ഈ കേരളം മുക്തമായിട്ടില്ല. നാട് നേരിട്ട പ്രളയാനുഭവത്തെ ഗൗരവകരമായി എടുക്കുകയാണെങ്കില്‍ അതില്‍ നിന്നും പലകാര്യങ്ങളും പഠിക്കാനുണ്ട്. വി.എസ്സ്. അച്ചുതാനന്ദനെ പോലുയുള്ളവരടക്കം പലരും അതിന്റെ ഗൗരവം ചുണ്ടിക്കാട്ടി. പക്ഷെ പാറമടക്കാരുടെയും കെട്ടിടനിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ വ്യക്താക്കള്‍ തങ്ങളുടെ വികസന വാദഗതികളുമായി സജീവമായി കഴിഞ്ഞു. ആ കുട്ടത്തില്‍ ഏറ്റവും വിഷലിപ്തമായ ഒരു നിലപ്പാടാണ് ഡാം സേഫ്റ്റി ചെയര്‍മാന്റേത്. ഭാവി കേരളം ശക്തമായി തിരിച്ചറിയേണ്ട ഒരു ദുരന്തമായി ഈ ചെയര്‍മാനെ കാണണം

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്കുത്തരവിട്ട ജനറല്‍ ഡയര്‍ >

Read more ...

വലിയ ഭീഷണികളൊഴിഞ്ഞു; ഒത്തു പിടിച്ച കേരളത്തിനഭിവാദ്യങ്ങള്‍

വാര്‍ത്താ വിശകലനം

വൈകാരികതയും പക്ഷംപിടിത്തവും മാറ്റിവച്ച് വരും ദിനങ്ങളില്‍ ശാസ്ത്രീയമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടണം. ഓഖിയുടെ മട്ടില്‍ പൊടിപടലങ്ങളടങ്ങുന്നതോടെ ചര്‍ച്ച അവസാനിപ്പിച്ചു കൂടാ. കേന്ദ്രമോ കേരളമോ എന്ന വിഡ്ഡിത്തര്‍ക്കമല്ല, നികുതി കൊടുക്കുന്ന പൗരന്മാരോട് രാജ്യത്തെ ഭരണകൂടം എത്രമാത്രം ഉത്തവാദിത്തം കാട്ടി എന്നത് മാസങ്ങളെടുത്ത് നാം ചര്‍ച്ച ചെയ്യണം. ഇനി കേരളത്തിന് ഇതൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കാനിടയായിക്കൂടാ.

 ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ കാര്യമായി വെള്ളമിറങ്ങിയിരിക്കുന്നു. 18-19 >

Read more ...

പ്രളയക്കെടുതി രൂക്ഷമാകാന്‍ സാധ്യത സമചിത്തത വെടിയാതെ രക്ഷാപ്രവത്തനത്തിനിറങ്ങുക

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മുതല്‍ മധ്യ ജില്ലകളിലേക്കു നീങ്ങി. തിരുവനന്തപുരത്ത് >

Read more ...

കേരളാ പോലീസിനെ ചോദ്യം ചെയ്ത് വിട്ടയച്ചും മാധ്യമ പ്രവത്തകരെ ചെറുതായി ശിക്ഷിച്ചും ബിഷപ്പ് ഫ്രാങ്കോ

വാര്‍ത്താ വിശകലനം

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചി ഭരിക്കുന്ന രീതിയില്‍ ജലന്ധറിലെ തന്റെ സാമ്രാജ്യം ഭരിക്കുന്നവനാണ് ഫ്രാങ്കോ. ഫ്രാങ്കോയുടെ സാമ്രാജ്യത്തില്‍ കടന്നു ചെന്ന് ചോദ്യാവലി നല്കി ജീവനോടെ തിരിച്ച് വന്നത് കേരളാ പോലീസിന്റെ വലിയ നേട്ടം തന്നെ. ബെഹ്‌റ പോലീസ് നീണാള്‍ വാഴട്ടെ!

കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔട്ട്‌ലുക്ക് മുമ്പെഴുതിയ വാക്കുകളേക്കാള്‍ >

Read more ...

ഈ പ്രളയ ദുരന്തം കേരളീയരെ വല്ലതും പഠിപ്പിക്കുമോ?

വാര്‍ത്താ വിശകലനം
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറും ഇടുക്കി തുറക്കുന്നതിന്റെ ദൃശ്യവിരുന്നൂട്ടുകയാണ് >

Read more ...

1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow