ബഹുരാഷ്ട്രക്കുത്തക ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് കാന്‍സറിന്റെ പേരില്‍ 110 ദശലക്ഷം ഡോളര്‍ ശിക്ഷ വിധിച്ചിരിക്കുകയാണ്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അമേരിക്കന്‍ ബഹുരാഷ്ട്രക്കുത്തക സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന രംഗത്തെ ഭീമനാണ്. അതിന്റെ പൗഡറുള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ കാന്‍സറിനിടയാക്കി എന്നതിനാണ് അമേരിക്കന്‍ കോടതി നഷ്ട പരിഹാരം നല്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഇതിന്റെയൊക്കെ നിരവധി വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടും ബഹുരാഷ്ട്ര കുത്തക ഉല്പന്നങ്ങളിലും ബ്രാന്റ് എൈറ്റംസിലും തങ്ങളുടെ വിശ്വാസം ഉറപ്പിച്ചു ജിവിക്കുന്ന മധ്യവര്‍ഗ്ഗം അതൊന്നും കണക്കിലെടുത്തിരുന്നില്ല. ബഹുരാഷ്ട്രകുത്തക ഉല്പന്നങ്ങളുടെയും ബ്രാന്റ് ആരാധകരുടേയും കൂട്ടത്തില്‍ മലയാളി മധ്യവര്‍ഗ്ഗത്തിന്റെ എണ്ണം അനുദിനം വലുതായികൊണ്ടിരിക്കുന്നുമുണ്ട്. ബഹുരാഷ്ട്രകുത്തക ഉല്പന്നങ്ങള്‍ സൃഷ്ടിക്കുന്ന മാരകഫലങ്ങള്‍ മറച്ചുവെക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്നത് കുറ്റകരമായ ദൗത്യമാണ്.

ഇന്ത്യന്‍ ശിശു പരിപാലന ഉല്‍പ്പന്ന വിപണിയില്‍ വമ്പന്‍ പരസ്യങ്ങളിലൂടെ ഒന്നാം സ്ഥാനം ഇന്നും നിലനിര്‍ത്തുന്ന കമ്പനിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ഇന്ന് കേരളത്തിലടക്കം നവജാത ശിശുക്കളെ കാണാന്‍ പോകുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങളാണ് സമ്മാനമായി കൊണ്ടുപോകുക.

''പിഞ്ചുകുഞ്ഞിന്റെ ഇളം മേനിക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സംരക്ഷണം'' എന്ന പരസ്യമാണ് ഇപ്പോഴും വലിയ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസപ്രമാണം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഉല്‍പ്പന്നങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കൂടി കാരണമാകുമെന്ന് അമേരിക്കയില്‍ത്തന്നെ നടത്തിയ പല പഠനങ്ങളും മുമ്പേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ വിധിക്കപ്പെട്ടിരിക്കുന്ന 110 ദശലക്ഷം ഡോളര്‍ എന്നത് ഉദ്ദേശം 700 കോടി രൂപ വരും. അത് കമ്പനിയെ സംബന്ധിച്ച് അത്ര വലിയ തുകയൊന്നുമല്ല. എങ്കിലും ഇനി ഇതെല്ലാം തങ്ങള്‍ക്കെതിരായ വെറും പ്രചരണമാണെന്ന് കമ്പനിക്കു പറഞ്ഞു നില്ക്കാന്‍ കഴിയില്ല.

Like our Facebook Page

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഉല്‍പ്പന്നങ്ങള്‍ കാന്‍സറിന് കൂടി കാരണമാകുമെന്ന് തെളിഞ്ഞ നിലക്ക് ഇന്ത്യയിലെ പത്ര-ടി.വിമാധ്യമങ്ങള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ പരസ്യങ്ങള്‍ ഒഴിവാക്കുമോ എന്ന ചോദ്യമുയരുന്നുണ്ട്.

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow