അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ സുരക്ഷാ താല്പര്യങ്ങള്‍ അട്ടിമറിക്കുന്ന പ്രശ്നം ഇന്ന് അമേരിക്കയില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാണ്. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെക്കുറിച്ചു പോലും ചര്‍ച്ചകളുയര്‍ന്നു വന്നു. ട്രംപ് ഇസ്രായേല്‍ നല്കിയ അതിരഹസ്യ വിവരങ്ങള്‍ റഷ്യക്ക് കൈമാറിയെന്നാണ് ആരോപണം. എഫ്.ബി.ഐ മേധാവി ജെയിംസ്‌കോമിയെ ഈയിടെ ട്രംപ് പിരിച്ചുവിട്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി താന്‍ നിയമിച്ച മൈക്ക് ഫ്ളിന്നിന്റെ റഷ്യന്‍ ബന്ധങ്ങള്‍ അന്വേഷിക്കുന്നത് അവസാനിപ്പിക്കാന്‍ ട്രംപ് വാക്കാല്‍ നല്കിയ നിര്‍ദ്ദേശം അവഗണിച്ചതിനാണ് കോമിയെ പിരിച്ചുവിട്ടതെന്ന കാര്യമാണ് ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള പത്രങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരിക്കുന്നത്.

'സുരക്ഷ'യെന്ന പേരില്‍ ലോകത്തുടനീളം അമേരിക്കന്‍ ഭരണകൂടം കാട്ടിക്കൂട്ടുന്ന വൃത്തികേടുകളുടെ വളരെ നേരീയൊരംശം മുമ്പ് വിക്കിലീക്സും എഡ്വേര്‍ഡ് സ്നോഡനും വഴി പുറത്തു വന്നിരുന്നു. അന്നൊന്നും പുറത്തു വരാത്ത ഐ.എസ്-ഇസ്രായേല്‍-അമേരിക്കന്‍ ബന്ധം ഈ തര്‍ക്കത്തിനിടയില്‍ പുറത്തു വന്നിരിക്കുകയാണ്.

ഐ.എസ് എന്നതൊരു അമേരിക്കന്‍-സൗദി-ഇസ്രായേല്‍ സൃഷ്ടിയാകാമെന്ന കാര്യം ഒട്ടേറെ രാഷ്ട്രീയ നിരീക്ഷകര്‍ മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ജിഹാദിസത്തിന്റെ പേരില്‍ അതിക്രൂര മതവ്യാഖ്യാനങ്ങള്‍ പുറപ്പെടുവിക്കുക, ഏറ്റവും ക്രൂരവും ഞെട്ടിക്കുന്നതുമായ ശിക്ഷാവിധികള്‍ നടപ്പാക്കി വീഡിയോകള്‍ പുറത്തുവിടുക എന്നീ നടപടികളിലൂടെ ഇസ്ലാം മതത്തെ ലോകവ്യാപകമായി മുഖ്യശത്രുവാക്കാന്‍ അമേരിക്കയെ സഹായിക്കയാണ് ഐ.എസ് ചെയ്തുപോന്നത്. ഇതറിയാമായിരുന്നീട്ടും ട്രംപ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 'ലക്ഷ്മണരേഖ' ലംഘിച്ച് ഐ.എസ് ഒബാമയുടെയും ഹില്ലാരിയുടെയും സൃഷ്ടിയാണെന്ന വിശുദ്ധ രഹസ്യം തുറന്നുപറഞ്ഞു. ഇതാണ് അമേരിക്കന്‍ എസ്റ്റാബിഷ്മെന്റിനെ ചൊടിപ്പിച്ചത്. അതിന്റെ കൂടെയാണ് ഇസ്രായേല്‍ കൈമാറിയ രഹസ്യം റഷ്യക്കുകൈമാറി ഐ.എസിനകത്തെ ഇസ്രായേല്‍ ചാരന്റെ ജീവനപകടത്തിലാക്കിയതത്രേ.

തീര്‍ച്ചയായും ഇത്തരം രഹസ്യങ്ങള്‍ പുറത്തുപറയുകയും പൊന്‍കുഞ്ഞായ ഇസ്രായേലിന്റെ ചാരന്റെ ജീവന്‍ അപകടപ്പെടുത്തുകയും ചെയ്തുവെന്നത് മാപ്പര്‍ഹിക്കുന്ന കുറ്റമല്ല.

അധികാരത്തില്‍ വന്ന ട്രംപ് തന്റെ പ്രഖ്യാപിത നയങ്ങള്‍ കാറ്റില്‍പ്പറത്തി സിറിയയിലെ വിമതര്‍ക്കായുധമെത്തിക്കാനും അസ്സദിനെതിരെ രാസായുധ പ്രയോഗമാരോപിച്ച് മിസ്സൈല്‍ വര്‍ഷം നടത്താനുമെല്ലാം തയ്യാറായിക്കൊണ്ട് എസ്റ്റാബ്ലിഷ്മെന്റിന്റെ നയങ്ങളിലേക്ക് 90 ശതമാനവും മടങ്ങി വന്നിരുന്നു. അതുപോരാ, നൂറുശതമാനവും വഴിക്കുവന്നേ മതിയാകൂ, എന്ന വിലപേശലാണിപ്പോള്‍ നടക്കുന്നത്.

Like our Facebook Page

പക്ഷേ, ഇതിനിടയില്‍ ഇറാന്‍ മുതല്‍ ഇറാക്ക്-സിറിയ വഴി ലെബനോണിലെ ഹിസ്ബുള്ള വരെയെത്തുന്ന ഷിയാ അച്ചുതണ്ട് ഇസ്രായലിന് ഉയര്‍ത്തുന്ന സുരക്ഷാ ഭീക്ഷണിയെ നേരിടാനാണ് സുന്നി-മുസ്ലിം തീവ്രവാാദ സംഘടനയായ ഐ.എസ് രൂപം കൊണ്ടതെന്നും, ഇത്രവലിയൊരു ആഭ്യന്തര യുദ്ധം രണ്ടു കോടിയോളം മനുഷ്യരുടെ പട്ടിണിയും മരണവും അഭയാര്‍ത്ഥിയായി നാടുവിട്ടോടലും സിറിയയില്‍ നടപ്പാക്കപ്പെട്ടതെന്നുള്ള യാഥാര്‍ത്ഥ്യമാണിപ്പോള്‍ പുറത്തുവരുന്നത്. അമേരിക്ക എണ്ണരാഷ്ട്രീയത്തിന്റെ ഭാഗമായി ഇസ്രായേലിനെ കരുവാക്കിക്കളിക്കുന്ന വൃത്തികെട്ട പശ്ചിമേഷ്യന്‍ തീവ്രവാദ ക്കളിയെന്ന കൂറ്റന്‍ മഞ്ഞുമലയുടെ മുകളറ്റം മാത്രമാണിപ്പോള്‍ നമുക്ക് കുറേശ്ശെ ദൃശ്യമാകുന്നത്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow