കടുത്ത ഇസ്ലാമോഫോബിയ വളര്‍ത്തിയും, ഐ എസിനെ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്നു പറഞ്ഞും അധികാരത്തിലേറുകയും, അധികാരത്തിലേറിയ ഉടന്‍ മുസ്ലീങ്ങള്‍ക്ക് യാത്രാവിലക്ക് പ്രഖ്യാപിക്കുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപ് സൗദിയിലേക്ക് നടത്തിയ സന്ദര്‍ശനത്തോടെ തന്റെ നിലപാടുകളെല്ലാം കൈയ്യൊഴിഞ്ഞു എസ്റ്റാബ്ലിഷ്മെന്റിന്റെ ഓമനക്കുട്ടിയായിരിക്കുകയാണ്.

90 കള്‍ മുതല്‍ അമേരിക്ക കൊണ്ടു വന്ന സംസ്‌കാരങ്ങളുടെ സംഘര്‍ഷത്തെ ''മുസ്ലിം=ഭീകരവാദം'' എന്ന തീവ്ര മുദ്രാവാക്യമാക്കിയത് അധികാരം പിടിക്കാനും തന്റെ തീവ്ര വലതു-വംശീയ നിയോജക മണ്ഡലത്തിന്റെ കൈയ്യടി നേടാനും വേണ്ടിയായിരുന്നുവെന്നും, എന്നാല്‍ തന്റെ ഇപ്പോഴത്തെ യാഥാര്‍ത്ഥ ലക്ഷ്യം എങ്ങനെയും കുറച്ചു കച്ചവടമുറപ്പിക്കലിനപ്പുറം മറ്റൊന്നുമല്ല എന്നുമാണ് ട്രംപിന്റെ സൗദി സന്ദര്‍ശനം തെളിയിച്ചത്.

സൗദിയിലെ സല്‍മാന്‍ രാജാവിന്റെ കൈ പിടിച്ചു വാള്‍ നൃത്തം, 110 ബില്യണ്‍ ഡോളറിന്റെ ആയുധക്കച്ചവടക്കരാറൊപ്പിടല്‍ എന്നിവ കഴിഞ്ഞതോടെ ആവേശ ഭരിതനായി അറബ്-മുസ്ലിം ഭരണാധികാരികളെന്ന പേരില്‍ ഒത്തുകൂടിയ 50 ലേറെ വരുന്ന സ്വേച്ഛാധിപതികളോട് ട്രംപ് പറഞ്ഞു ''നിങ്ങളെങ്ങനെ ജീവിക്കണം, എന്തുചെയ്യണം, എന്തായിത്തീരണം, എങ്ങനെ ആരാധിക്കണം എന്നൊന്നും ഉപദേശിക്കാനല്ല ഞങ്ങള്‍ ഇവിടെ വന്നത്. പകരം നമുക്കെല്ലാവര്‍ക്കും ശോഭനമായ ഒരു ഭാവിക്കായി പങ്കുവെക്കപ്പെടുന്ന മൂല്യങ്ങളിന്മേലും താല്പര്യങ്ങളിന്മേലും അടിസ്ഥാനപ്പെടുത്തി പങ്കാളിത്തം വാഗ്ദാനം ചെയ്യാനാണ് വന്നിരിക്കുന്നത്.''

എത്ര ഉദാത്തമായ ജനാധിപത്യം കടുത്ത ഇറാന്‍ വിരുദ്ധതയുടെ അടിസ്ഥാനത്തിലൊത്തു കൂടിയ ഭരണാധികാരികള്‍ക്ക് മുന്നില്‍ ട്രംപ് തട്ടിവിട്ടു ''ഇറാനാണ് ആഗോള തീവ്രവാദത്തിന്റെ കുന്തമുന''. അങ്ങനെ ഐ.എസിനെ തുരത്താന്‍ റഷ്യന്‍ സഹകരണം തേടുമെന്ന് പറഞ്ഞിടത്തുനിന്നു 180 ഡിഗ്രി കരണം മറിഞ്ഞു സൗദി രാജാവിനും സംഘത്തിനും ഇസ്രയേലിനും വേണ്ടി തന്റെ പുതിയ വെളിപാട് പ്രഖ്യാപിച്ചു. എല്ലാ ഷിയാ വിരുദ്ധ-സുന്നി ഭരണാധികാരികളുടെയും ഉള്ളു തണുത്തു. ഖത്തര്‍ എമീറിനോടു ട്രംപ് പറഞ്ഞത് ''നമുക്ക് ഒട്ടേറെ മനോഹരമായ ആയുധങ്ങളുടെ കാര്യം സംസാരിക്കാനുണ്ട്, അവ യുണൈറ്റഡ് സ്റ്റേറ്റ്‌സിനെപ്പോലെ മനോഹരമായി ആരും ഉണ്ടാക്കുന്നില്ല'' എന്നാണ്. നിങ്ങളും കുറച്ചധികം ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയാലേ കാര്യങ്ങള്‍ മനോഹരമാകൂ എന്നര്‍ത്ഥം.

തനി ഏകാധിപത്യവുമായി മുന്നോട്ടുപോകുന്ന ഈജിപ്തിലെ അല്‍-സിസിയോട് ട്രംപ് പറഞ്ഞത് ''നിങ്ങള്‍ അതിശയകരമായ ജോലിയാണ് ചെയ്യുന്നത്'' എന്നാണ്.

ഇന്ന് അമേരിക്കയില്‍ നിന്നിത്രമാത്രം പഴഞ്ചന്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ സാധ്യതയുള്ളവര്‍ മധ്യ പൂര്‍വദേശ ഏകാധിപതികള്‍ മാത്രമാണ്. അതുകൊണ്ടു 90 കള്‍ മുതല്‍ പറഞ്ഞു നടന്ന ജനാധിപത്യവും യൂറോപ്യന്‍ ആധുനിക മൂല്യങ്ങളുമൊന്നും ഇനി നമ്മുടെ വിഷയമല്ല. നല്ല ആയുധക്കച്ചവടം നടന്നതുകൊണ്ടു ട്രംപ് പറഞ്ഞു: ''ഇസ്ലാം ലോകത്തിലെ ഏറ്റവും മഹത്തായ വിശ്വസങ്ങളിലൊന്നാണ്.''

അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ സുന്നി-ഇസ്രായേല്‍ അജണ്ടക്കനുസരിച്ചുള്ള നൃത്തവും, ഇറാനെതിരെയുള്ള ഭീഷണിയും, ആയുധം വില്‍ക്കാനായുള്ള മുഖസ്തുതികളും മറ്റൊരര്‍ത്ഥത്തില്‍ വല്യേട്ടന്റെ ഗതികേടിനെയാണ് സൂചിപ്പിക്കുന്നത്. പത്തു പുത്തന്‍ സംഘടിപ്പിച്ചു അമേരിക്കയില്‍ തൊഴിലും വളര്‍ച്ചയും വര്‍ധിപ്പിക്കാന്‍ മധ്യപൂര്‍വദേശ ഏകാധിപതികള്‍ മാത്രമാനിന്നൊരാശ്രയം. അപ്പോള്‍പ്പിന്നെ ഇസ്ലാമോഫോബിയ പറഞ്ഞിരുന്നാല്‍ ശരിയാവില്ല. ഐ.എസിനെയും മറ്റു നിരവധി തീവ്രവാദി സംഘടനകളെയും പോറ്റിവളര്‍ത്തി സിറിയയിലും, ലെബനോനിലും ഇറാക്കിലും നിരന്തരം ഭീകരാക്രമണം നടത്തുന്നതിലോ ഒടുവില്‍ യൂറോപ്പില്‍ മാഞ്ചസ്റ്ററില്‍ വരെ നടന്ന ഭീകരാക്രമണങ്ങളിലോ, ഇറാനു പങ്കുള്ളതായി ഇന്ന് വരെ ആരും പറഞ്ഞിട്ടില്ല. എങ്കിലും ആഗോള തീവ്രവാദത്തിന്റെ കുന്തമുന തല്ക്കാലം ഇറാന്റെ കൈയ്യില്‍ പിടിപ്പിച്ചേക്കാം!

Like our Facebook Page

നീണ്ടുനില്‍ക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി അമേരിക്കയുടെ ആഗോള വല്യേട്ടന്‍ പദവിയെ തുരങ്കം വക്കുന്നതും അറബ്-മുസ്ലിം ഭരണാധികാരികളെ സുഖിപ്പിക്കണ്ടത് അമേരിക്കയുടെ ആവശ്യമാകുന്നതുമാണ് നാമിന്നു കാണുന്നത്. ഒരു സുന്നി-ഇസ്രായേല്‍-അമേരിക്ക അച്ചുതണ്ടിന്റെ ഉദ്ഘാടനമാണോ അതോ താല്‍ക്കാലികമായ ഒരു കളം മാറിച്ചവിട്ടലാണോ ഇതെന്നത് ഇപ്പോള്‍ വ്യക്തമല്ല. എന്ത് തന്നെയായാലും പലസ്തീന്‍ കുരുതി കൊടുക്കപ്പെടുന്നുവെന്നത് വളരെ വ്യക്തമാണ്.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow