അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ജര്‍മ്മന്‍ പ്രസിഡണ്ട് ഏഞ്ചെലാമെര്‍ക്കലും തമ്മിലുള്ള വാക്പോരോടെ രണ്ടാം ലോകയുദ്ധത്തിനു ശേഷം മുക്കാല്‍ നൂറ്റാണ്ടായി നിലനില്ക്കുന്ന അറ്റ്ലാന്റിക് ചേരിയില്‍ വിള്ളല്‍ വീണിരിക്കുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പാരീസ് ഉച്ചകോടിയിലെ കരാറുമായി ബന്ധപ്പെട്ട് അമേരിക്കയോട് കരാര്‍ തള്ളികളയുമെന്ന തെരഞ്ഞെടുപ്പുവാഗ്ദാനം മുന്നോട്ടുവച്ചിരുന്ന ട്രംപ് അതിന് രണ്ടാഴ്ച സമയം ചോദിച്ചു. കാലാവസ്ഥകരാര്‍ പാലിക്കാന്‍ മാര്‍പ്പാപ്പ നടത്തിയ ആഹ്വാനം ഉടനടി തള്ളണ്ട എന്നതാകാം രണ്ടാഴ്ച സമയമാവശ്യപ്പെട്ടതിനു പിന്നില്‍. താന്‍ കരാര്‍ തള്ളിക്കളയുകതന്നെ ചെയ്യുമെന്ന് അടുപ്പക്കാരോട് ട്രംപ് പറഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.

ആ വാര്‍ത്തയോട് ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചെലാമെര്‍ക്കല്‍ പ്രതികരിച്ചത് ഏവരെയും അമ്പരിപ്പിക്കും വിധത്തിലാണ്. 'നാം യൂറോപ്യന്മാര്‍ ശരിക്കും നമ്മുടെ ഭാഗധേയം കൈയ്യിലെടുക്കേണ്ട സമയമായിരിക്കുന്നു'. 'യൂറോപ്പിന് പൂര്‍ണ്ണമായി മാറ്റാരെയെങ്കിലും കണക്കിലെടുക്കാന്‍ കഴിയുന്നകാലം കഴിഞ്ഞിരിക്കുന്നു'- എന്നാണ് മെര്‍ക്കന്‍ പറഞ്ഞത്. ലോകത്തിന്റെ ഭാവിക്കുവേണ്ടി യൂറോപ്പും ജി-7ഉം ചേര്‍ന്ന് അവശേഷിക്കുന്ന ജി-1 നെ(അമേരിക്ക)തിരെ നിലപാടെടുക്കണമെന്ന ലോകജനതയുടെ പരിസ്ഥിതി ഡിമാന്‍ഡിന്റെ പിന്‍ബലവും മെര്‍ക്കലിനു ലഭിച്ചു.

ഉടനെതന്നെ കുപിതനായ ട്രംപ് പ്രതികരിച്ചിരിക്കുന്നത് 'ജര്‍മ്മന്‍കാര്‍ മോശം' എന്നാണ്. ഇത്രവലിയ വ്യാപാരമിച്ചമുണ്ടായിട്ടും ജര്‍മ്മനി അമേരിക്കനായുധങ്ങള്‍ വാങ്ങി പണം തിരിച്ചുതരുന്നില്ലെന്നാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്. നാറ്റോക്കും മിലിട്ടറിക്കും വേണ്ടി അവര്‍ വേണ്ട പണം ചെലവിടുന്നില്ല, നമുക്കവരുമായി വ്യാപാരകമ്മിയാണുള്ളത് ട്രംപ് പാരതിപ്പെട്ടു.

അധികാരത്തിലേറിയ ശേഷം എങ്ങനെയെങ്കിലും പരമാവധി ആയുധങ്ങള്‍ വിറ്റ് പണമാക്കി അമേരിക്കയുടെ ജിഡിപി വളര്‍ച്ചക്ക് വേഗം കൂട്ടാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇസ്ലാമിനെതിരെ കുരിശുയുദ്ധമെന്നെല്ലാം പറഞ്ഞിരുന്നതുപേക്ഷിച്ച് ഇസ്ലാമിക രാജ-സുല്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് പരമാവധി ആയുധങ്ങള്‍ വിറ്റാണൊരുവിധം പിടിച്ചുനില്ക്കാന്‍ ശ്രമിക്കുന്നത്. ഇസ്ലാമിനെതിരെ സംസ്‌കാരങ്ങളുടെ സംഘര്‍ഷം പറയുകയും എന്നാല്‍ പരമാവധി ഇസ്ലാമിക രാജ്യങ്ങളെ ആയുധമണിയിക്കുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് പാടെ തുറന്നുകാട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെയാണ് ആഗോള ഭീകരവാദത്തിന്റെ ചാമ്പ്യനെന്നു തങ്ങള്‍ പറയുന്ന ഐഎസിനുപോലും അമേരിക്ക ഒരു ബില്യണ്‍ ഡോളറിന്റെ ആയുധം വിറ്റെന്ന ആംനെസ്ററി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഐഎസ് വിരുദ്ധ തീവ്ര ഇസ്ലാമിക വിഭാഗങ്ങള്‍ക്ക് 1.58 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും വിറ്റു. ഇങ്ങനെ ആയുധോല്പാദനവും വില്പനയുമല്ലാതെ തൊഴിലവസരം സൃഷ്ടിക്കാനും മാന്ദ്യം പരിഹരിക്കാനും മറ്റൊരുവഴിയില്ലാത്ത ഗതികേടിലാണ് അമേരിക്ക.

അതേസമയം സിറിയയിലും ലിബിയയിലും തങ്ങളൊന്നുചേര്‍ന്ന് ഭരണാധികാരികളെ അട്ടിമറിക്കാന്‍ നടത്തിയ കളി തങ്ങള്‍ക്ക് അഭയാര്‍ത്ഥി പ്രവാഹത്തെ സ്വീകരിക്കേണ്ടി വരുന്ന രീതിയില്‍ ഭീകരാക്രമണ ഭീക്ഷണി രൂക്ഷമാകുന്ന രീതിയില്‍ വലിയതോതില്‍ തിരിച്ചടിക്കുമ്പോള്‍ അമേരിക്ക കൈ നനയാതെ മീന്‍ പിടിക്കുകയാണെന്ന അറിവ് ജര്‍മ്മനിയെ കലിതുള്ളിക്കുന്നു. ലിബിയയിലെ അരാജകാവസ്ഥയവസാനിപ്പിക്കാന്‍ ഈജിപ്തിനെയും ട്യൂണിഷ്യയെയും പ്രേരിപ്പിക്കാനായി ഒരു മാസം മുമ്പ് മെര്‍ക്കല്‍ അവിടങ്ങളിലേക്കു നടത്തിയ സന്ദര്‍ശനം എല്ലാവരിലും അമ്പരപ്പുണ്ടാക്കിയിരുന്നു. ആ നടപടി യാദൃച്ഛികമായിരുന്നില്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്.

മെര്‍ക്കലിന്റെ 'ധീരമായ' പ്രഖ്യാപനങ്ങള്‍ ജര്‍മ്മന്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിക്കഴിഞ്ഞാല്‍ ഇത്രതന്നെ ധീരമായേക്കില്ല. പക്ഷേ, കാലാവസ്ഥകരാര്‍ പാലിക്കില്ലെന്ന അമേരിക്കന്‍ നിലപാടിനോട് മയപ്പെട്ട സമീപനമെടുത്താല്‍ യൂറോപ്പിലുടനീളം ശക്തമായി പ്രതിക്ഷേധമുയരും. ജര്‍മ്മനിക്ക് അമേരിക്കയുമായി 252.9 ബില്യണ്‍ ഡോളറാണ് 2016 ലെ വ്യാപാരമിച്ചം. ചൈനയും ജപ്പാനും കഴിഞ്ഞാല്‍ ഏറ്റവും വലിയ മിച്ചം. 2008ലെ സാമ്പത്തിക പ്രതിസന്ധി ലോകശാക്തികബന്ധങ്ങളിലും വിള്ളലുണ്ടാക്കുന്നതിന്റെ സൂചനകളാണിതെല്ലാം. ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണ്‍ അധികാരമേറ്റയുടന്‍ റഷ്യന്‍ പ്രസിഡണ്ട് പുടിനുമായി നടത്തിയ കൂടിക്കാഴ്ചയും നിര്‍ണ്ണായകമാണ്. ഫ്രാന്‍സ്-ജര്‍മ്മനി-റഷ്യ എന്ന വന്‍കര യൂറോപ്പിന്റെ ഐക്യവും ബ്രെക്സിറ്റിലൂടെ പുറത്തുപോയ ബ്രിട്ടന്റെ അമേരിക്കന്‍ പക്ഷത്തേക്കുള്ള നീക്കവും പലരും പ്രവചിക്കുന്നുണ്ട്. പക്ഷേ ഭ്രാന്തന്‍ ട്രംപിന്റെ കൂടെ ചേരാന്‍ ബ്രിട്ടിഷ് ജനത ബ്രിട്ടിഷ് ഭരണനേതൃത്വത്തെ അനുവദിക്കുമോയെന്ന പ്രശ്നമുണ്ട്.

Like our Facebook Page

പ്രഖ്യാപിത ശത്രു ഇസ്ലാമിന്റെ പ്രമുഖ ഭരണാധികാരി സാല്‍മന്‍ രാജാവുമായി ട്രംപ് ഊരിപ്പിടിച്ച വാളുമായി നൃത്തം ചെയ്യുന്നു; മഹത്തായ വിശ്വാസമായി ഇസ്ലാമിനെ പുകഴ്ത്തുന്നു. മറുവശത്ത് പ്രഖ്യാപിത ജനാധിപത്യകൂട്ടാളിയായി യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ ഭരണാധികാരി രാഷ്ട്രീയമായ എറ്റുമുട്ടലിനായി ശരിക്കും വാളൂരുന്നു. ലോകസാമ്പത്തിക പ്രതിസന്ധിയും, പാരിസ്ഥിതിക പ്രതിസന്ധിയും ചേര്‍ന്ന് ഷേക്ക്സ്പിയറിന്റെ 'എ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീമിലേതു'പോലുള്ള വിചിത്രമായ കാഴ്ചകളാണ് നമുക്കുമുന്നില്‍ കാഴ്ചവെക്കുന്നത്.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow