അമേരിക്കയുമായി 12 ബില്യണ്‍ ഡോളറിന്റെ ആയുധം വാങ്ങാനുള്ള കരാര്‍ ഖത്തര്‍ ഒപ്പിട്ടു. അതോടെ സൗദിയും മറ്റ് അറബ് രാജ്യങ്ങളുമുയര്‍ത്തിയ ഖത്തര്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന വിമര്‍ശനത്തിനും പരിഹാരമായി.

ഈയിടെ ട്രംപ് ഇസ്ലാമികരാജ്യ ഉച്ചകോടിക്ക് റിയാദിലെത്തിയപ്പോള്‍ സൗദി അറേബ്യ 110 ബില്യണ്‍ ഡോളറിന്റെ ആയുധം വാങ്ങി. 'നമുക്കുമനോഹരമായ ആയുധങ്ങളുണ്ട്, കുറച്ചെടുത്താലെന്താ' എന്ന ട്രംപിന്റെ ചോദ്യത്തിന് ഖത്തറിലെ എമീര്‍ മറുപടിപറഞ്ഞില്ല. ഇതോടെയാണ് യുസുഫ് അല്‍ ഖറദാവിയെയും പൊളിറ്റിക്കല്‍ ഇസ്ലാമിനെയും ധനസഹായവും രാഷ്ട്രീയ അഭയവും നല്കി പ്രോത്സാഹിപ്പിക്കുന്ന ഖത്തറിനെതിരെ ശക്തമായി നീങ്ങാന്‍ സൗദിയോടും കൂട്ടാളികളോടും അമേരിക്ക ആവശ്യപ്പെട്ടത്. സൗദി അറേബ്യ തീവ്രവാദമെന്നു വിളിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിനെ പണം കൊടുത്ത് സഹായിക്കലും അതിന്റെ പ്രത്യയ ശാസ്ത്രജ്ഞനായ യുസുഫ് അല്‍ ഖറദാവിയെ സ്വന്തം നാട്ടില്‍ അഭയം നല്കി സംരക്ഷിക്കലും ഖത്തര്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പക്ഷേ അമേരിക്കയുടെ പച്ചക്കൊടി ഉയരാത്തിടത്തോളം അതിനെതിരെ രംഗത്തിറങ്ങാന്‍ സൗദിക്കും സംഘത്തിനും ധൈര്യമുണ്ടായില്ല.

ഇപ്പോള്‍ ട്രംപ് എങ്ങനെയും ആയുധങ്ങള്‍ക്ക് ഓര്‍ഡര്‍ പിടിച്ച് ആയുധ വ്യവസായത്തെ ഉത്തേജിപ്പിച്ച് തൊഴിലുകള്‍ സൃഷ്ടിക്കാനും വ്യവസായ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും ലോകം മുഴുവന്‍ ഓടിനടക്കുകയാണ്. വ്യാവസായികോല്പാദന രംഗത്ത് പാടെ പിന്നോട്ട് പോയ അമേരിയ്ക്ക് ഇന്ന് മുഖ്യമായി കയറ്റുമതി ചെയ്യാനുള്ളത് ആയുധമാണ്. അമേരിക്കയുമായി 149 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി മിച്ചമുണ്ടായിട്ടും നാറ്റോക്കുവേണ്ടിയോ സ്വന്തം നിലയിലോ ആയുധം വാങ്ങാന്‍ തയ്യാറാകാതിരുന്ന ജര്‍മ്മനിയുടെ നടപടി ട്രംപിനെ വന്‍തോതില്‍ ചൊടിപ്പിച്ചിരുന്നു. 'അവരുടെ കാറുകളാണ് നമ്മുടെ ഹൈവേകളിലോടുന്നത്, എന്നിട്ടുമവര്‍ നമ്മുടെ ഉല്പന്നം വാങ്ങാന്‍ തയ്യാറായില്ല, കാണിച്ചുതരാം' എന്നായിരുന്നു ജര്‍മ്മനിയോടുള്ള ട്രംപിന്റെ പ്രതികരണം. താന്‍ പേടിപ്പിച്ചിട്ടും ആയുധം വാങ്ങാതിരിക്കാന്‍ ഇങ്ങനെ സകല രാജ്യങ്ങളും ധൈര്യംകാണിച്ചാല്‍ അമേരിക്കയില്‍ തൊഴിലില്ലായ്മ കുറയില്ല. കമ്മി വര്‍ദ്ധിക്കും. ഇതാണ് ഖത്തറിനെതിരെ സൗദിയെയും സംഘത്തെയും കയറൂരിവിടാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.

ഇപ്പോള്‍ ഖത്തര്‍ വഴിക്കുവന്നു. സൗദി 110 ബില്യണ്‍ ഡോളറിന് ആയുധം വാങ്ങുമ്പോള്‍ വെറും ആറു ലക്ഷം തദ്ദേശീയ ജനസംഖ്യയുള്ള ഖത്തര്‍ 12 ബില്യണ്‍ ഡോളറിന് ആയുധം വാങ്ങുന്നു. ഇതുമതി ട്രംപ് തൃപ്തനാകാന്‍. അണ്ണാറക്കണ്ണനും തന്നാലായത് എന്നതാണല്ലോ ചെല്ല്.

അടുത്ത ഊഴം മിക്കതും മോഡിജിക്കാണ്. പത്തുലക്ഷത്തിന്റെ കോട്ടിട്ടാലൊന്നും ട്രംപിനെ വിരട്ടാന്‍ പറ്റില്ല. ഇന്ത്യക്കും അമേരിക്കയുമായി കഴിഞ്ഞവര്‍ഷം 25 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി മിച്ചമുണ്ട്. അതുകൊണ്ടാണ് ഇന്ത്യന്‍ ഐടിക്കുള്ള വിസ വ്യവസ്ഥകള്‍ അമേരിക്ക കടുപ്പിച്ചത്. ട്രംപ് വന്നതിനുശേഷം കൂടുതല്‍ ഇറക്കുമതി നടത്താന്‍ അമേരിക്ക നിര്‍ബ്ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. ലാഭകരമായി അമേരിക്കയില്‍ നിന്നിറക്കുമതി ചെയ്യുവാന്‍ ഇന്ത്യക്ക് ആയുധങ്ങളല്ലാതെ കാര്യമായ മറ്റൊരുല്പന്നവുമില്ല. അതുകൊണ്ട് മോഡിയെക്കൊണ്ട് ആയുധം വാങ്ങിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. അതെത്ര ബില്യന്റേതായിരിക്കും, അക്കാര്യം ഉടനടി പരസ്യമാക്കുമോ, എന്നതേ സംശയമുള്ളു.

ടൈംസ് നൗ, റിപ്പബ്ലിക്ക് ചാനലുകളിലിരുന്ന് കഴിഞ്ഞ ഒന്നുരണ്ടുമാസമായി 'രാജ്യ സ്നേഹികള്‍' പാക്കിസ്ഥാന്‍ വിരോധം നല്ലവണ്ണം ആളിക്കത്തിച്ചതുകൊണ്ട് പാക്കിസ്ഥാനെ നേരിടാന്‍ മോഡിയുടെ ശക്തമായ സമ്മര്‍ദ്ദം മൂലം അമേരിക്ക നല്ലനല്ല ആയുധങ്ങള്‍ തന്നുവെന്നും, അത് മോഡിയുടെ മഹാനേട്ടമാണെന്നും അവതരിപ്പിച്ചാല്‍ മതി.

പക്ഷേ, ഇന്നത്തെ നിലയില്‍ ഏതുരാജ്യം അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങിയാലും വെറുതെ കുറെ ആയുധങ്ങള്‍ വാങ്ങി പകരം പണം വെറുതെ കൊടുക്കുന്നു എന്നേ അര്‍ത്ഥമുള്ളു. ഖത്തറും വഴങ്ങിയ നിലക്ക് രാജ്യത്തെ വന്‍ പ്രതിസന്ധിക്കിടയിലും അമേരിക്കയെ രക്ഷിക്കാനായി കുറെ ബില്യണ്‍ ഡോളര്‍ മോഡി വച്ചുനീട്ടാന്‍ തയ്യാറാകുമോ എന്ന കാര്യം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാന്‍ കഴിഞ്ഞേക്കും.

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow