ഫ്രാന്‍സില്‍ അടുത്തിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം വെറും ഒരു മാസത്തിനുള്ളില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ജനങ്ങളിലാകെ നിലനില്‍ക്കുന്ന അങ്ങേയറ്റത്തെ അവ്യക്തതയും ആശങ്കയും അസ്ഥിരതയുമാണ് വെളിവാക്കുന്നത്.''മുന്നോട്ട്'' എന്നൊരു മുദ്രാവാക്യം വെച്ച് ഒരു പാര്‍ട്ടി പോലുമില്ലാതെ മത്സരിച്ച ഇമ്മാനുവല്‍ മാക്രോണും തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ മേരിന് ലെ പെനും തമ്മില്‍ നടന്ന അന്തിമവട്ട പോരാട്ടത്തോടെയാണ് മാക്രൊനെ ലോകവും ഫ്രാന്‍സ് തന്നെയും ശ്രദ്ധിച്ചുതുടങ്ങിയത്.

ഇതിനിടയില്‍ അമേരിക്കയില്‍ അധികാരത്തിലെത്തിയ ട്രംപ് തന്റെ ഭ്രാന്തന്‍ നടപടികളും പ്രഖ്യാപനങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതോടെ വലിയൊരുഭാഗം ജനങ്ങള്‍ വലതുപക്ഷം അധികാരത്തില്‍ വരാതിരിക്കാനായി മക്രോണിന്റെ പക്ഷത്തേക്കുനീങ്ങി. അങ്ങനെ 66% വോട്ടു നേടി മാക്രോണ്‍ അധികാരത്തില്‍ വന്നു. ആരംഭത്തില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയിരുന്ന ലെ പെന്‍ 33% വോട്ടുമായി വളരെ പിന്നോട്ട് പോയി.

തുടര്‍ന്ന് പെട്ടെന്നൊരു പാര്‍ട്ടി തട്ടിക്കൂട്ടി അറുനൂറു പേരെ ജോലിക്കാരെ ഇന്റര്‍വ്യൂ ചെയ്തു നിയമിക്കുന്നത് പോലെ റിക്രൂട്ട് ചെയ്ത് സ്ഥാനാര്ഥികളാക്കി നിര്‍ത്തിയിട്ടും മക്രോണിന്റെ പാര്‍ട്ടിക്ക് നല്ല ഭൂരിപക്ഷം കിട്ടി. പഴയ യാഥാസ്ഥിതിക കക്ഷി (വലതുപക്ഷം) വെറും 60 സീറ്റിലൊതുങ്ങിയപ്പോള്‍ 70 വര്‍ഷമായി പ്രമുഖ പാര്‍ട്ടിയായിരുന്ന സോഷ്യലിസ്‌റ് പാര്‍ട്ടി തുടച്ചുമാറ്റപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 33% വോട്ട് നേടിയ ലെ പെന്നിന്റെ പാര്‍ട്ടി വെറും 13% വോട്ടുകളുമായി എട്ടു സീറ്റുകളിലൊതുങ്ങി.

തീവ്രവലതുപക്ഷത്തിനു ട്രമ്പിന്റെതുപോലുള്ള ഭ്രാന്തന്‍ നടപടികള്‍ക്കപ്പുറം ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് യാതൊരുത്തരവും കാണാനാകില്ലെന്ന തിരിച്ചറിവാകാം നാടകീയമായ ഈ മാറ്റങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ കാരണം. ഇതോടെ ജര്‍മ്മന്‍ തെരഞ്ഞെടുപ്പിലും തീവ്രവലതുപക്ഷം വെറും ചെറുകിടപ്പാര്‍ട്ടിയായി ഒതുങ്ങുമെന്ന കാര്യം ഉറപ്പായി.

ഇങ്ങനെ തല്ക്കാലം യൂറോപ്പില്‍ നാസി മോഡല്‍ പാര്‍ട്ടികളധികാരത്തില്‍ വന്നേക്കുമെന്ന ഭീഷണി തല്‍ക്കാലം ഒഴിവായി. പക്ഷെ ഫ്രാന്‍സിലെ വോട്ടര്‍മാരില്‍ പകുതിപ്പേര്‍ പോലും വോട്ട് ചെയ്തില്ലെന്നത് ജനങ്ങളില്‍ നിലനില്‍ക്കുന്ന പ്രതീക്ഷാരാഹിത്യത്തിന്റെ തെളിവാണ്. 2008 മുതലാരംഭിച്ചിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി അവിടെ വളര്‍ച്ച വെറും ഒരു ശതമാനമാണ്. തൊഴിലില്ലായ്മ പത്തു ശതമാനവും. ഇന്ന് ലോകവ്യാപകമായി മുതലാളിത്തം എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധിക്കു മാക്രോണ്‍ എന്ത് പരിഹാരം കാണുമെന്ന ചോദ്യത്തിന് മറുപടിയൊന്നുമില്ല. അതിനു യാതൊരു പരിഹാരവും കാണാന്‍ കഴിയാതിരുന്ന പഴയ കക്ഷികളോടുള്ള വെറുപ്പും പുതിയ എന്തിലെങ്കിലും പ്രതീക്ഷയര്‍പ്പിക്കാനുള്ള വ്യഗ്രതയുമാണ് മാക്രൊനെ അധികാരത്തിലെത്തിച്ചത്, മക്രോണിന്റെ പരാജയം കൂടിയാകുന്നത്തോടെ മുതലാളിത്തത്തിനപ്പുറത്തേക്ക് കടക്കാതെ വേറെ രക്ഷയൊന്നുമില്ലെന്നുള്ള ബോധ്യത്തിലേക്കു ജനങ്ങള്‍ നീങ്ങിത്തുടങ്ങുമോ എന്നതാണ് ഫ്രാന്‍സ് ഉന്നയിക്കുന്ന ചോദ്യം.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow