Loading Page: മോഡിയുടെ വെര്‍ജീനിയന്‍ വീമ്പടികള്‍

മോഡിയുടെ പ്രധാനമന്ത്രിയായ ശേഷമുള്ള വിദേശ സന്ദര്‍ശനങ്ങളിലെ തിളക്കമുള്ള രണ്ട് സംഭവങ്ങളായിരുന്നു അമേരിക്കന്‍ ഇന്ത്യക്കാരുടെ വമ്പന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ അമേരിക്കന്‍ സന്ദര്‍ശനവും ഗള്‍ഫ് സന്ദര്‍ശനവും. രണ്ടിടത്തും മോഡിക്കു കൈയ്യടിക്കാന്‍ നേരിട്ടും ടിവി ചാനലുകളിലുമായി ദശലക്ഷങ്ങള്‍ സന്നിഹിതരായിരുന്നു. മോഡിയുടെ ലക്ഷകണക്കിനു വരുന്ന സോഷ്യല്‍ മീഡിയാസംഘം അത് ഗംഭീരമായ ആഘോഷമാക്കുകയും ചെയ്തു. പക്ഷേ മൂന്നുവര്‍ഷത്തിനു ശേഷമിപ്പോള്‍ ട്രംപിനെ കാണാന്‍ അമേരിക്കയിലെത്തിയ മോഡി സന്ദര്‍ശനത്തിനു മുന്നോടിയായി വെര്‍ജീനിയയില്‍ നടത്തിയ പ്രസംഗം വാക്കുകള്‍കൊണ്ട് വളരെയേറെ ഊതിവീര്‍പ്പിക്കപ്പെട്ടതായിരുന്നുവെങ്കിലും ഒരു പരാജിതന്റെ പയ്യാരം പറച്ചില്‍ പോലെയായി ലോകത്തിനു മുന്നില്‍.
മോഡി ഏറ്റവുമുയര്‍ത്തിപ്പിടിച്ചത് പാക്കിസ്ഥാനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്. ആ സര്‍ജിക്കല്‍ സ്‌ട്രെക്കിനിരയായവരൊഴികെ ലോകത്ത് മറ്റാരും അക്കാര്യത്തില്‍ പരാതി പറഞ്ഞില്ലെന്നതാണ് തന്റെയും രാജ്യത്തിന്റെയും വലിയ നേട്ടമായി അദ്ദേഹം ഉദ്‌ഘോഷിച്ചത്. രാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി കടുത്ത തീരുമാനങ്ങളെടുക്കാന്‍ മടിയില്ലെന്നും മോഡി പറഞ്ഞു. ഇന്ത്യയൊരു വികസിത രാജ്യമായി കാണാനാഗ്രഹിക്കുന്ന അമേരിക്കനിന്ത്യക്കാര്‍ക്കത് സ്വന്തം ജീവിതകാലത്ത് കാണാനാകും. ഇപ്പോള്‍ ചരിത്രത്തിലാദ്യമായി ശരിയായ വേഗത്തിലും ശരിയായ ദിശയിലുമാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നും മോഡി പറഞ്ഞു. മൂന്നുവര്‍ഷ കാലത്ത് ഒരു ചെറിയ കറ പോലും തന്റെ ഭരണത്തെക്കുറിച്ചാര്‍ക്കും ചൂണ്ടിക്കാണിക്കാനായിട്ടില്ലെന്നും മോഡി വീമ്പടിച്ചു.
പക്ഷെ, ഈ എടുത്തുപറഞ്ഞ ഓരോ കാര്യവും കഴിഞ്ഞ മൂന്നുവര്‍ഷ ഭരണത്തിലെ ആദ്യ ദിിനങ്ങളിലെ വീമ്പടികള്‍ പാടെ പാഴായതിന്റെ ഓര്‍മ്മയുണര്‍ത്താന്‍ മാത്രമാണുപകരിച്ചത്.
ഒന്നാമത് ഭീകരവാദം തുടച്ചുമാറ്റുമെന്നു പറഞ്ഞിടത്തുനിന്ന് ഇന്ത്യയില്‍ എല്ലാത്തരം തീവ്രവാദവും ശക്തിപ്പെടുകയാണ് ചെയ്തത്. പാക്കിസ്ഥാനില്‍ കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതോടെ തീവ്രവാദം തകര്‍ന്നു, നോട്ട് നിരോധനത്തോടെ കള്ളനോട്ടു നിന്നു എന്നൊക്കെപ്പറഞ്ഞെങ്കിലും ജമ്മുകാശ്മീരില്‍ കലാപവും സര്‍ക്കാര്‍ വിരുദ്ധ വികാരവും രൂക്ഷമായതായി ഇന്ന് മെഹ്ബൂബാ മുഫ്ത്തിയടക്കം സമ്മതിക്കുകയാണ്. ഒരു യുവാവിനെ മനുഷ്യക്കവചമാക്കിയതും അതിനെ കരസേനമേധാവി തന്നെ ന്യായീകരിച്ചതും ലോകവ്യാപകമായി ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ആശങ്കയുണര്‍ത്തുകയാണ് ചെയ്തത്.
സാമ്പത്തികരംഗമാണ് ഏറ്റവും ദയനീയമായത്. സ്വകാര്യമേഖലയുടെ വായ്പയെടുക്കല്‍ 1951നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുമ്പോള്‍, നോട്ട് നിരോധന ഇരുട്ടടി മൂലം ഗ്രാമീണ മേഖലയുടെ നട്ടെല്ലൊടിഞ്ഞിരിക്കുമ്പോള്‍, എയര്‍ ഇന്ത്യെയെന്ന സര്‍ക്കാരിന്റെ പ്രസ്റ്റീജ് മഹാരാജാവിന് പാട്ടവിലപോലും കിട്ടാതെ നഷ്ടം കയറി മുടിഞ്ഞ് സ്വകാര്യമേഖലക്കേല്പിച്ചുകൊടുക്കുമ്പോള്‍ ശരിയായ നിലയില്‍, ശരിയായ വേഗത്തില്‍ ഒരു വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും അതിനു തടയിടാന്‍ മോഡിസര്‍ക്കാരൊന്നും ചെയ്യുന്നില്ലെന്നുമുള്ള ചിന്താഗതി സാമ്പത്തിക വൃത്തങ്ങളില്‍ ശക്തമാകുകയാണ്.
അഴിമതിയുടെ കാര്യമാണതിലും രസകരം. ലോകത്തെ പത്ത് അഴിമതിക്കാരായ ഭരണനേതാക്കളിലൊരാളെന്ന ബിരുദം ഈയിടെ മോഡിക്ക് ലഭിച്ചത് ആരും മറന്നീട്ടില്ല. വ്യാപം അഴിമതിയും, ഡിമോണിട്ടൈസേഷന്‍ കാലത്തെ വന്‍നോട്ടുമാറ്റല്‍ വെട്ടിപ്പുകളും മാറ്റിനിര്‍ത്തിയാല്‍ത്തന്നെ ബി.ജെപി നേതാക്കളുള്‍പ്പെട്ട ഒട്ടനവധി പെണ്‍വാണിഭം, രാജ്യരഹസ്യം ചോര്‍ത്തല്‍, കള്ളനോട്ടടി തുടങ്ങിയ വിവാദങ്ങള്‍ സകലസംസ്ഥാനങ്ങളിലും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. ബി.ജെപിയുടെ പ്രമുഖ നേതാക്കളും അവരുടെ ബിനാമികളെന്നാരോപിക്കപ്പെടുന്നവരുമാണ് എല്ലായിടത്തും പ്രതികള്‍. ഒടുവില്‍ തൃശ്ശൂരില്‍ പിടികൂടപ്പെട്ട യുവമോര്‍ച്ച കള്ളനോട്ട് നേതാവിനൊപ്പം തീപ്പൊരി 'രാജ്യദ്രോഹ' വിരുദ്ധരായ സുരേന്ദ്രന്‍, രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍ എന്നിവരൊക്കെയാണ് സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ അഭിമാനപൂര്‍വ്വം ചിരിച്ചുനില്ക്കുന്നത്. ഇതിനെല്ലാം ശേഷവും ഒരു കറപോലും പുരളാത്ത മൂന്നുവര്‍ഷ ഭരണമെന്ന് മോഡി പറഞ്ഞാല്‍ എഴുതാനും ഏറ്റുപാടാനും മാധ്യമങ്ങളുണ്ടാകും.പക്ഷെ അവയുടെ ഏറ്റുപാടല്‍ നടത്തുന്നത് അര്‍ണാബുമാരായാലും ജനങ്ങളിില്‍ പരിഹാസ്യത മാത്രമേയുണ്ടാക്കു.
എന്തായാലും ഒബാമക്കു മുന്നിലെ വേഷം കെട്ടലുകളൊന്നും ട്രംപിനു മുന്നിലില്ല. കോടിയുടെ കോട്ടിടുന്നില്ല, പ്രൊട്ടോക്കള്‍ ലംഘിക്കുന്ന പരിപാടികളുമില്ല. വെറും 20 മിനിട്ട് മാത്രമാണ് നേരിട്ടുള്ള കൂടിക്കാഴ്ച. ആദ്യ അമേരിക്കന്‍ സന്ദര്‍ശനം മാധ്യമങ്ങളിലെങ്കിലും വന്നു, കണ്ടു കീഴടക്കി എന്ന മട്ടിലാക്കിയ മോഡി മൂന്നുവര്‍ഷം കഴിയുമ്പോള്‍ വന്നു, ശരിക്കൊന്നു കാണാന്‍ പറ്റിയില്ല, തടി രക്ഷപ്പെടുത്താന്‍ പോലും കഴിഞ്ഞില്ല, എന്ന മട്ടില്‍ തിരിച്ചുവരുന്നതിന്റെ ദൃശ്യമാണ് പതിയെ തെളിഞ്ഞുവരുന്നത്.
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow