Loading Page: ലോകത്തിനു മുന്നില്‍ ഇന്ത്യയെ പരിഹാസ പത്രമാക്കിയ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം

പ്രധാനമന്ത്രി മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഊഷ്മളമായി, വിജയമായി, എന്നെല്ലാം സര്‍ക്കാരും ചില ദേശീയ മാധ്യമങ്ങളും പതിവ് മട്ടില്‍ വീമ്പടിക്കുമ്പോഴും മോദിയെ സംബന്ധിച്ചും, രാജ്യത്തെ സംബന്ധിച്ചും അതൊരു ദുരന്തം എന്ന് പോലും വിശേഷിപ്പിക്കാനാകാത്ത തരത്തില്‍ സമ്പൂര്‍ണ്ണ പരാജയമായി, നാണക്കേടായി.
ട്രംപുമായി കെട്ടിപ്പിടിച്ചു; ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ''എന്നത്തേക്കാളും ശക്തം,എന്നത്തേക്കാളുംമെച്ചം'' എന്ന് ട്രംപ് തന്നെ ഉയര്‍ത്തിപ്പറഞ്ഞു; പാക്കിസ്ഥാന്‍ അതിന്റെ മണ്ണ് ഭീകരര്‍ക്ക് താവളത്തിനു വിട്ടുകൊടുക്കരുത് എന്ന് സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞതിലൂടെ അമേരിക്ക ചരിത്രത്തിലാദ്യമായി പ്രകടമായി ഇന്ത്യക്കൊപ്പം നിന്നു ;എന്നതെല്ലാമാണ് ഇന്ത്യയുടെ വിജയമായി സര്‍ക്കാര്‍ പക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.
എന്നാല്‍ വമ്പിച്ച തൊഴിലില്ലായ്മയും, ആയുധമല്ലാതെ കയറ്റുമതി ചെയ്യാന്‍ യാതൊന്നുമില്ലാത്ത ദയനീയാവസ്ഥയും നേരിടുന്ന അമേരിക്ക ആയുധം വാങ്ങാന്‍ തയ്യാറാകുന്ന ആരെയും പ്രീണിപ്പിക്കാന്‍ തയ്യാറാകുന്നത് ട്രംപ് അധികാരത്തിലേറിയതോടെ നാം നിരന്തരം കാണാറുണ്ട്. ഇസ്ലാമിക രാജ്യ കോണ്ഫറന്‌സിലെത്തിയ ട്രംപ് തന്റെ പതിവ് ഇസ്ലാമോഫോബിയ മാറ്റിവച്ചു ഇസ്ലാം മഹത്തായ മതവിശ്വസമാണെന്നു വരെ തട്ടിവിട്ടു.അത്തരമൊരു കച്ചവടക്കാരന്‍ പത്തൊന്‍പതു ബില്യന്റെ ആയുധം വാങ്ങാന്‍ ഇന്ത്യ തയ്യാറായപ്പോള്‍ ''സോഷ്യല്‍ മീഡിയയില്‍ നാം രണ്ടുമാണ് വമ്പന്മാര്‍'' എന്ന് പറഞ്ഞതുകേട്ട് തുള്ളിച്ചാടണമെങ്കില്‍ ചില്ലറ തൊലിക്കട്ടി പോരാ.വളരെ ലളിതമായി ട്രംപ് കാര്യം നേടിയപ്പോള്‍ മോദിക്ക് വീമ്പടിക്കാനുള്ളത് കെട്ടിപ്പിടിച്ച കഥ മാത്രം.പഴയ കൊളോണിയല്‍ ദാസ്യമനോഭാവത്തിന്റെ കാര്യത്തില്‍ സകല ഇന്ത്യന്‍ പ്രധാനമന്ത്രിമാരെയും കടത്തിവെട്ടിക്കൊണ്ടു പെരുമാറിയ ശേഷം ''ട്രംപ് ഞങ്ങളില്‍ കടാക്ഷിച്ചേ'' എന്ന മട്ടിലുള്ള മോഡീഭക്തരുടെ തുള്ളിച്ചാട്ടമാണ് ഏറ്റവും അശ്ലീലമായിരിക്കുന്നത് .
ലോകത്തിന്റെ ഭാവിയെ മുഴുവന്‍ അപകടത്തിലാക്കിക്കൊണ്ടു പാരീസ് കാലാവസ്ഥക്കരാറില്‍ നിന്നു പിന്മാറിയ ട്രംപിനെ നമുക്ക് കാലാവസ്ഥ ഭീകരനെന്നു മാത്രമേ വിളിക്കാന്‍ കഴിയൂ. ആ ഭീകരതയാകട്ടെ മറ്റേതു ഭീകരതയെക്കാളും കാള്‍ മനുഷ്യന്റെ ഭൂമിയിലെ നിലനില്‍പ്പിനു തന്നെയാണ് ഭീഷണിയുയര്‍ത്തുന്നത്. അതിനുമപ്പുറം ഇന്ത്യക്കു അനാവശ്യ സൗജന്യം കിട്ടിയിരിക്കുന്നു എന്ന് പറഞ്ഞു ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവന്‍ എന്ന സുപ്രധാന സ്ഥാനത്തിരിക്കുന്ന മോഡി ഇക്കാര്യത്തില്‍ സംഭാഷണങ്ങളിലോ പുറത്തു നടത്തിയ പ്രസംഗങ്ങളിലോ ഒരു നേരിയ പ്രതിഷേധം പോലും രേഖപ്പെടുത്തിയില്ല. ഫോസിലിന്ധനങ്ങള്‍ പുറത്തു വിടുന്നതില്‍ അഞ്ചിലൊന്നും അമേരിക്കയുടെ സംഭാവനയാണ്. 30 കോടി ജനസംഖ്യയുള്ള അമേരിക്കയുടെ നാലിരട്ടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യ പുറത്തുവിടുന്നത് വെറും എട്ടു ശതമാനം! എന്നിട്ടു ഇന്ത്യക്കു അനാവശ്യ സൗജന്യം കിട്ടിയെന്നു പറഞ്ഞു ട്രംപ് കാലാവസ്ഥക്കരാറില്‍നിന്നു പിന്മാറി മനുഷ്യരാശിയുടെ ഭാവിയെയാകെ അവതാളത്തിലാക്കിയതിനെതിരെ ഒരക്ഷരം പറയാതെ, കെട്ടിപ്പിടിച്ചതില്‍ സുഖിച്ചു തിരിച്ചിങ്ങ് പോന്നു എന്നതില്‍പ്പരം നാണക്കേട് ഈ രാജ്യത്തിന് വരാനുണ്ടോ?
മറ്റൊരു നാണക്കേട് ഇന്ത്യയെ പാടെ നിസ്സാരവല്‍ക്കരിച്ചു കൊണ്ട് അമേരിക്ക കാശ്മീരിനെക്കുറിച്ചു പ്രസ്താവനയിറക്കിയത് ''ഇന്ത്യന്‍ അഡ്മിനിസ്റ്റേര്‍ഡ് കശ്മീര്‍'' എന്നാണ് എന്നതാണ്.നാളിതുവരെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നു പറഞ്ഞു പോരുകയും കശ്മീരിന്റെ കുറച്ചു ഭാഗം പാകിസ്താന്റെ കൈയ്യിലാണെന്ന വസ്തുതയെങ്ങാന്‍ പറഞ്ഞു പോയാല്‍ അത്തരക്കാരെ രാജ്യദ്രോഹികളെന്നു വിളിക്കുകയും ചെയ്യുന്നതാണ് ബി.ജെ.പി.യുടെ പാരമ്പര്യം. ഇതും പറഞ്ഞധികാരത്തിലേറിയ ബി.ജെ.പി.യുടെ വീരശൂ രപരാക്രമിയായ നേതാവ് മോഡി അമേരിക്ക ഇത്തരത്തില്‍ പ്രസ്താവനയിറക്കിയിട്ടു ഒരു പ്രതിഷേധക്കുറിപ്പു പോലുമിറക്കാതെ വാലും ചുരുട്ടി തിരിച്ചു വരുന്നു! മറ്റൊരു പ്രധാനമന്ത്രിയാണിത് ചെയ്തതെങ്കില്‍ സംഘപരിവാറും ദേശീയ പത്ര-ടി.വി.ചാനലുകളും എന്തൊരു പുകിലായിരുന്നു ഉണ്ടാക്കുക? മോദിയായതുകൊണ്ട് ഏതു നിലക്കും കീഴടങ്ങാം , മുട്ടിലിഴയാം .
ഇനി നമുക്ക് ചര്‍ച്ച ചെയ്യാന്‍ പോയ പ്രശ്‌നങ്ങളുടെ കാര്യമെടുക്കുക. ഇന്ത്യന്‍ ഐ.ടി.ജോലിക്കാര്‍ക്ക് വിസ വെട്ടിക്കുറച്ച നടപടിയുടെ കാര്യത്തില്‍ ഒരു ചര്‍ച്ചക്ക് പോലും അമേരിക്ക തയ്യാറായില്ല. മറുവശത്തു ''പത്തൊന്പതു ബില്യന്‍ ഡോളറിന്റെ ആയുധം ഇന്ത്യ വാങ്ങി, അത് ഒട്ടനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും'' എന്ന് അമേരിക്ക ഫാക്ട് ബുക്കു പുറത്തിറക്കിയപ്പോള്‍ ഇന്ത്യ അതിന്റെ വിശദ വിവരം പോലും പുറത്തുപറയുന്നില്ല. അതും പോരാഞ്ഞു, ഇന്ത്യക്കു അമേരിക്കയുമായുള്ള 25 ബില്യണ്‍ ഡോളറിന്റെ വ്യാപാരമിച്ചതിന്റെയും, പാപ്പരായിപ്പോയ വെസ്റ്റിംഗ് ഹൌസ് എന്ന ആണവക്കമ്പനിയെ പൊടിതട്ടിയെടുത്തു ആണവ റിയാക്ടര്‍ വില്‍ക്കുന്നതിന്റെയും കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യുമെന്നും, ഇന്ത്യ അമേരിക്കയില്‍ നിന്ന് കൂടുതലിറക്കുമതി നടത്തണ്ടതിന്റെ കാര്യം ചര്‍ച്ച ചെയ്യുമെന്നും അമേരിക്ക പറഞ്ഞിട്ടുണ്ട്. അതായതു, 25 ബില്യണ്‍ ഡോളറിന്റെ വ്യാപാരമിച്ചത്തിനു ബദലായി 19 ബില്യണ്‍ ഡോളറിന്റെ ആയുധം തലയില്‍ക്കെട്ടിവച്ചു.എന്നിട്ടു ഇനിയും അവര്‍ക്കു പരാതിയുള്ള കര്യങ്ങളാണ് ചര്‍ച്ച ചെയ്യാന്‍ പോകുന്നത്!
മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച ലോകസമാധാനത്തിന്റെയും സമത്വത്തിന്റെയും അന്തസ്സിന്റെയും സകല പൈതൃകങ്ങളും കളഞ്ഞു കളിച്ചു, ട്രംപിനെ വാഴ്ത്തി പ്പാടി, ഇന്ത്യയെ മോഡി ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസപാത്രമാക്കി. പകരം കിട്ടിയതോ ലോകം വെറുക്കുന്ന ഒരു ഭീകരന്റെ ,ഒരു ഭ്രാന്തന്റെ, കെട്ടിപ്പിടിത്തം മാത്രം.
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow