പശുവിന്റെ പേരിൽ ഗോരക്ഷകർ എന്ന പേരിൽ ഗുണ്ടാസംഘങ്ങൾ ആളുകളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന നടപടി ലോകശ്രദ്ധയാകര്ഷിച്ചു കൊണ്ടിരിക്കുകയാണ്.ന്യുയോർക്ക് ടൈംസ് എഡിറ്റോറിയലിനു പിന്നാലെ ഇപ്പോൾ ഇസ്ലാമിക രാജ്യ സഖ്യവും (organisation of islamic countries)അതിന്റെ വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ കൗ വിജിലൻറിസത്തിന്റെ പേരിൽ ഇന്ത്യയെ വിമർശിച്ചു.ഇത്തരമൊരു വിമര്ശനം

“വസ്തുതാപരമായി ശരിയല്ല”എന്നാണ് ഇന്ത്യൻ വിദേശമന്ത്രാലയം പറഞ്ഞത്.ലോകത്തെല്ലാവർക്കുമറിയാവുന്ന ഒരു കാര്യം, ഇന്ത്യൻ മീഡിയകളിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിറഞ്ഞു നിൽക്കുന്ന ഒരു കാര്യം,തെറ്റാണ്, വസ്തുതാവിരുദ്ധമാണ്, എന്ന് പറഞ്ഞു എത്ര നാൾ മോദി സർക്കാരിനു കണ്ണടച്ചിരുട്ടാക്കാനാകും? ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവരയക്കുന്ന പണവും,അവിടേക്കുള്ള കയറ്റുമതി വരുമാനവുമില്ലെങ്കിൽ ഇന്ത്യൻ സമ്പദ് ഘടനക്കു ഒരു മാസം പോലും പിടിച്ചുനിൽക്കാനാവില്ല. അതുകൊണ്ടാണ് വീര-ശൂരപ്രകടനങ്ങൾക്കൊന്നിനും മുതിരാതെ മര്യാദയോടെയുള്ള “വസ്തുത നിഷേധിക്കൽ” മാത്രം നടത്തിയത്. ”ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഐ.ഓ.സി.ക്ക് കാര്യമൊന്നുമില്ലെന്നും” “തീവ്ര ഹിന്ദുഗ്രൂപ്പുകൾ “എന്ന് അവർ വിളിക്കുന്ന ഗ്രൂപ്പുകളുടെ ഇത്തരം ആക്രമണങ്ങൾക്കെതിരെ യു. എൻ. മനുഷ്യാവകാശ ചാർട്ടറിനകത്തു നിന്ന് ഐ.ഓ.സി രാജ്യങ്ങൾ നടപടിയെടുക്കുകയും അത് വ്യാപാര-തൊഴിൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്താൽ ഇന്ത്യക്കെന്തു ചെയ്യാൻ കഴിയും?

വിദേശത്തു നിന്നുയരുന്ന പ്രതിഷേധശബ്ദം തീർത്തും ദുര്ബലാവസ്ഥയിലെത്തിയ ഇന്ത്യൻ സമ്പദ് ഘടനയെ ബാധിക്കുന്നതിലേക്കു വളരാതിരിരിക്കാൻ കൂടിയാണ് മോഡി ഈയിടെ ഗോരക്ഷകർക്കെതിരെ ചില മൃദു വിമര്‍ശനങ്ങള്‍ നടത്തിയതെന്ന് കാണാം

ഇന്ത്യയിൽ പശുവിന്‍റെ പേരിൽ കൊലകളും,ആക്രമണങ്ങളും നടക്കുന്നില്ല, അങ്ങനെ പറയുന്നത് വസ്തുതാവിരുദ്ധമാണ്, എന്ന് പച്ചക്കള്ളം പറയുന്നതിലൂടെ മോദിസർക്കാർ ഗാന്ധിജിയുടെ ഇന്ത്യയെ നാണം കെടുത്തുകയാണ്.മറുവശത്തു എത്ര വലിയ കള്ളവും പറയുന്നതിനു മടിയില്ലാത്ത സർക്കാർ എന്ന നിലയിൽ സ്വയം ത്തന്നെ നാണം കെടുത്തുകയും ചെയ്യുന്നു.

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow