വെബ്-ഡെസ്‌ക്‌

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫ്രാൻസ് 2040 -ഓടെ പെട്രോൾ,ഡീസൽ കാറുകൾ പൂർണ്ണമായി ഒഴിവാക്കാൻ തീരുമാനിച്ചതായി വാർത്ത വന്നു. ഇപ്പോൾ ബ്രിട്ടനും 2040-ഓടെ പെട്രോൾ-ഡീസൽ കാറുകൾ പരിപൂര്‍ണമായി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും അന്തരീക്ഷത്തിലേക്കുള്ള കാര്‍ബൺ പുറന്തള്ളുന്നത് കുറക്കാനും ലക്‌ഷ്യം വച്ചാണിത്.

എന്നാൽ ഈ തീരുമാനത്തെ ബ്രിട്ടനിലെ പരിസ്ഥിതി സംഘടനകൾ രൂക്ഷമായി വിമര്ശിക്കുകയാണുണ്ടായത്. 2040 എന്ന ഈ ടാർജറ്റ് വളരെ അകലെ, കാൽനൂറ്റാണ്ടിനു ശേഷമുള്ള ഒരു തിയ്യതിയാണെന്നും ഇപ്പോൾ മുതൽ കാര്യക്ഷമമായ നടപടികളെടുത്തു കൊണ്ടു ഈ ലക്‌ഷ്യം വളരെ മുമ്പേ നേടിയെടുക്കണമെന്നുമാണവർ ആവശ്യപ്പെടുന്നത്.

തങ്ങളുടെ വാദത്തിനു ഉപോൽബലകമായി അവർ ചുണ്ടിക്കാട്ടുന്നത് ഇന്ത്യയും ഹോളണ്ടും 2030 -ൽ തന്നെ പെട്രോൾ-ഡീസൽ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ്. ഇത് നമ്മെ അതിശയിപ്പിക്കും. അന്താരാഷ്ട്ര വേദികളിൽ ഇത്തരം ധാരണകൾ നൽകി കൈയ്യടി നേടുന്നതിപ്പുറം ഇത്തരമൊരു ലക്‌ഷ്യം നേടാൻ ഇന്ത്യ കാര്യക്ഷമമായി എന്തെങ്കിലും ചെയ്യുന്നത്‌ നാം കണ്ടിട്ടില്ല.

എങ്കിലും സമീപകാലത്തു കേരളമൊഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിൽ സൗരോർജം ഉണ്ടാക്കുന്നതിൽ വലിയ പുരോഗതിയുണ്ട്. അങ്ങനെ താപവൈധ്യുതിയുടെ ഡിമാന്റിൽ വലിയ കുറവും വന്നു. പക്ഷേ കേരളം സൗരോർജ-വിൻഡ് എനര്ജിയുണ്ടാക്കാൻ ഒന്നും ചെയ്യാതെ അതിരപ്പള്ളി എന്ന് നാമം ജപിച്ചുകൊണ്ടു നടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഫോസിലിൻഡനങ്ങളുടെ കത്തിക്കൽ എത്രയും വർധിപ്പിച്ചു ഭൂമിയെ വാസയോഗ്യമല്ലാത്തതാക്കി മാറ്റിയാൽ അതാണ്” ഇടതുപക്ഷ, മാർക്സിസ്റ്” നയം എന്നമട്ടിലാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്. അത് നടപ്പാക്കാൻ വോൾട്ടും വാട്ടും തമ്മിൽ തിരിച്ചറിയാത്ത ഒരു വൈദ്യുതി മന്ത്രിയെയും വച്ചിരിക്കുന്നു.

ഈ യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ വേണം നാം വൈപ്പിനിലും പയ്യന്നൂരിലും മറ്റിടങ്ങളിലും നടക്കുന്ന ഐ.ഓ.സിയുടെ വമ്പൻ സംഭരണി നിർമാണങ്ങളെ വീക്ഷിക്കാൻ.പാരിസ്ഥിതികമായി ഏറ്റവും പറ്റിയ സ്ഥലത്തു,എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടാണവ സ്ഥാപിക്കാൻ പോകുന്നതെന്നാല് പ്പോ ലും നാ മതനുവദിച്ചുകൂടാ. കാരണം ഐഒസിയായാലും മറ്റാരായാലും ഫോസിലിൻഡനങ്ങളുടെ ഉപയോഗം,ഇപ്പോഴുള്ളതിനെ പരമാവധിയെന്നു കണ്ടു കൊണ്ട്, അതിവേഗം കുറച്ചു കൊണ്ടുവരാനുള്ള പദ്ധതികളാണ് കൊണ്ടുവരേണ്ടത്.അതിനു പകരം ഓരോ വർഷവും പെട്രോൽ-ഡീസൽ, ഗ്യാസ് ഉപയോഗം പത്തുശതമാനം വച്ചുകൂടുമെന്ന തരത്തിൽ കണക്കുണ്ടാക്കി സംഭരണികൾ പണിതു കൂട്ടുന്നത് നിർമ്മാണത്തിന്റെ പേരിൽ വലിയ കമ്മീഷൻ അടിച്ചുമാറ്റാനുള്ള ഗൂഢതന്ത്രം മാത്രമാണ്. അത് അവർ പറയുന്നതു പോലെ പ്രവർത്തികമായാൽത്തന്നെ അതിനർത്ഥം ഭൂമിയുടെ നാശത്തിനും അതിലൂടെ പെട്രോൾ-ഡീസൽ ഉപയോഗവും മറ്റും എന്നേക്കുമായി അവസാനിക്കുന്നതിനും വേഗത കൂട്ടുന്നുവെന്നു മാത്രമാണ്.

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow