ഏപ്രില്‍ 6ന് സിറിയയിലെ ഷര്യാത് വിമാനതാവളത്തിലേക്ക് അമ്പത് ടോമോഹോക്ക് മിസൈലുകള്‍ തൊടുത്തുവിട്ടു. ആക്രമണം കഴിഞ്ഞയുടന്‍ ട്രംപ് നടത്തിയ പത്രസമ്മേളനത്തില്‍ അമേരിക്ക പിന്താങ്ങുന്ന സിറിയന്‍ വിമതരുടെ അധീനതയിലുള്ള ഇദ്‌ലിബ് നഗരത്തില്‍ സിറിയന്‍ സര്‍ക്കാര്‍ നടത്തിയ രാസായുധാക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് പറഞ്ഞിരിക്കുന്നത്. പരിഷ്‌കൃതരാജ്യങ്ങളുടെയെല്ലാം പിന്തുണ തന്റെ നടപടിക്കുണ്ടാകുമെന്നുപറഞ്ഞ ട്രംപ് ആക്രമണം നടത്തിയത്. അമേരിക്കയുടെ  സുരക്ഷാതാല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും തട്ടിവിട്ടു. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ട്രംപ് നടത്തിയ പത്രസമ്മേളനവും അതിനുമണിക്കുറുകള്‍ക്കുമുമ്പ് നടത്തിയ മിസൈലാക്രമണവും ശ്രദ്ദേയമായിതീരുന്നത് മറ്റൊരു കാരണംകൊണ്ടുംകൂടിയാണ്. അന്നേദിവസം ചൈനയുടെ പ്രധാനമന്ത്രിയെ വരവേല്‍ക്കാനും ചര്‍ച്ചനടത്താനും തീരുമാനിച്ചിരുന്നു. ആ പരിപാടിക്കുതൊട്ടുമുമ്പായിരുന്നു ട്രംപിന്റെ പത്രസമ്മേളനം. ചൈനയ്‌ക്കൊരു സൂചന നല്കുക, ചൈനയെങ്ങനെയാണ് പ്രതികരിക്കുകയെന്നു പരിശോധിക്കുക എന്നിവയും ലക്ഷ്യങ്ങളായിരുന്നിരിക്കാം.

ഇദ്‌ലിബില്‍ നടത്തിയ രാസാക്രമണത്തില്‍ സരിന്‍ എന്ന വിഷവാതകമുപോയോഗിച്ചുവെന്നും കുട്ടികളടക്കം  80 പേര്‍ കൊല്ലപ്പെട്ടുവെന്നും  അമേരിക്ക പറയുന്നു. പക്ഷെ, അമേരിക്കയുടെയും സിറിയന്‍ വിമതരുടെയും ഈ ആരോപണങ്ങള്‍ ശരിയാകാന്‍ വലിയ സാധ്യതയൊന്നുമില്ല. നേരിട്ടുള്ള അമേരിക്കനാക്രമണത്തിന് അരങ്ങൊരുക്കാന്‍ അമേരിക്കന്‍ പക്ഷം തന്നെയാണോ കൃത്യം നടത്തിയതെന്നുവരാനാണ് സാധ്യതയേറെയും. മുമ്പ് ബഷര്‍അല്‍ ആസ്സാദിന്റെ ഭരണം ഡമാസ്‌കസ്സില്‍ മാത്രമൊതുങ്ങുകയും ഏതുനിമിഷവും നിലംപൊത്തുമെന്ന നിലയിലെത്തുകയും ചെയ്തിരുന്നു. അപ്പോള്‍ പോലും രാസായുധമുപയോഗിച്ചിരുന്നില്ല.അങ്ങനെയുള്ളപ്പോള്‍ ഇപ്പോള്‍ ഏറ്റവും വലിയ നഗരമായ അലപ്പോ അടക്കം തിരിച്ചുപിടിക്കുകയും സിറിയന്‍ വിമതര്‍ ശിഥിലീകരണപ്രക്രിയയിലായിരിക്കുകയും ചെയ്യുമ്പോള്‍ വെറും 80 സിവിലിയന്മാരെ കൊല്ലാനും ലോകത്തിന്റെയാകെ പ്രതിക്ഷേധത്തിനിരയാകാനുമായി സിറിയന്‍ സര്‍ക്കാരതുചെയ്തുവെന്നുവിശ്വസിക്കാന്‍ പ്രയാസമാണ്.

പക്ഷേ, ട്രംപിന്റെ നടപടിയും അതിനുമുന്‍പ് നടന്ന ചിലസംഭവങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. അധികാരത്തില്‍ വരുന്നതിനുമുമ്പ് ട്രംപ് പറഞ്ഞിരുന്നത്. ഐ.എസിനെ സൃഷ്ടിച്ചതും വളര്‍ത്തിയതും ഒബാമയും ഹില്ലാരിയുമാണെന്നായിരുന്നു. അതില്‍ വസ്തുതയുമുണ്ടായിരുന്നു. താനധികാരത്തില്‍ വന്നാല്‍ റഷ്യയുമായി സഹകരിച്ചുകൊണ്ട് ഐഎസിനെ ഇല്ലാതാക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ആ നിലപാടിലൊരു കരണം മറച്ചിലാണിപ്പോള്‍ നടന്നിരിക്കുന്നത്.

അറബ് നാടുകളില്‍ ഈ ദശകത്തിന്റെ ആരംഭത്തിലാഞ്ഞടിച്ചമുല്ലപൂവിപ്ലവത്തില്‍ രാജഭരണങ്ങളെല്ലാം  തകിടം മറിഞ്ഞേക്കുമെന്നും, ദേശീയതാല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നജനാധിപത്യസര്‍ക്കാരുകളധികാരത്തില്‍ വന്നേക്കുമെന്നും അങ്ങനെവന്നാല്‍ എണ്ണയുടെ മേലുള്ള തങ്ങളുടെ പിടിയും ഇസ്ലാം വിരുദ്ധരാഷ്ട്രീയത്തിന്റെ സകല അടിത്തറയും പൊളിഞ്ഞുപോയേക്കുമെന്നും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഭയന്നു. അങ്ങനെയാണ് ലിബിയയിലും സിറിയയിലും തങ്ങളുടെ സ്വന്തം തീവ്രവാദികള്‍ കയറൂരിവിടപ്പെട്ടത്

മേഖലയിലാകെ സുന്നി-ഷിയാ സംഘര്‍ഷങ്ങളാളിക്കത്തിക്കാനായി അമേരിക്കതുര്‍ക്കിയില്‍ ആയുധപരിശീലനക്യാമ്പുകള്‍ തുറന്നു. വിമതര്‍ക്കെല്ലാം പരിശീലനവും ആയുധവും നല്കി സിറിയയിലേക്കുവിട്ടു.സൗദിയും ഖത്തറും ജോര്‍ദ്ദാനും യു.എ.ഇയും കുവൈത്തുമെല്ലാം സിറിയയില്‍ താന്താങ്ങളുടെ തീവ്രവാദി സംഘങ്ങള്‍ക്ക് പണവും ആയുധവുമൊഴുക്കി. അങ്ങനെ രൂപം കൊണ്ടുവന്ന തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരത്തില്‍ ഐഎസ് മേല്‍ക്കൈ നേടിയതൊടെ, സുന്നിപോരാളികളെല്ലാം ഐ.എസില്  ഒന്നിച്ചു ചേരുകയായിരുന്നു.

റഷ്യ സിറിയന്‍ സര്‍ക്കാരിനെ പിന്താങ്ങുകയും തുര്‍ക്കി-ഇറാന്‍-റഷ്യ അച്ചുതണ്ട് നിലവില്‍ വരികയും ചെയ്തതോടെ അമേരിക്ക പിന്താങ്ങുന്ന സിറിയന്‍ വിമതര്‍ തകര്‍ന്നുപോയി. സിറിയന്‍ സര്‍ക്കാര്‍ കരുത്താര്‍ജ്ജിക്കുകയും ഇറാക്ക് സര്‍ക്കാര്‍ ഇറാന്‍ പിന്തുണയോടെ കടന്നാക്രമണമാരംഭിക്കുകയും ചെയ്തതോടെ ഐ.എസ്  വല്ലാതെ ക്ഷീണിച്ചു. സൗദി അറേബിയയുടെ തൊട്ടുകിടക്കുന്ന യമനില്‍ ഷിയാമുസ്‌ളിംങ്ങള്‍ ഭരണം പിടിച്ചു. ബഹറിനില്‍ രാജഭരണം അവസാനിപ്പിക്കാനും അവര്‍ രംഗത്തിറങ്ങി. ഇതോടെ പരിഭ്രാന്തരായ സുന്നി ഭരണാധികാരികള്‍ സിറിയയില്‍ ഷിയാ ഭരണകര്‍ത്താവായ ബഷര്‍-അല്‍-അസ്സാദിനെ ആക്രമിക്കാന്‍ അമേരിക്കിയല്‍ സമ്മര്‍ദ്ദം ചെലുത്താനുമാരംഭിച്ചു.അമേരിക്കനാക്രമണത്തിനു തൊട്ടുതലേന്ന് ബഹറൈന്‍ ഭരണാധിപതി അമേരിക്കയോട്  ഇത്തരത്തില്‍ പരസ്യമായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. അതിനു തൊട്ടു മുമ്പു നടന്ന ജോര്‍ദ്ദാന്‍ രാജാവുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയും ഈ കാര്യങ്ങളാകും ചര്‍ച്ചചെയ്തിരിക്കുക.

മിസൈലാക്രമണത്തിനുശേഷം ബി.ബി.സി -സി.എന്‍.എന്‍ തുടങ്ങിയ ചാനലുകളിലെ പ്രധാന ചര്‍ച്ച ഇറാന്റെ പ്രതികരണമെന്തായിരിക്കുമെന്നതിനെക്കുറിച്ചായിരുന്നു. ഇതെല്ലാം നല്‍കുന്നത് തന്റെ സ്വന്തം വാക്കുകളെല്ലാം വിഴുങ്ങി ഒബാമയുടെ നയങ്ങളിലേക്ക് ട്രംപ് മടങ്ങുന്നുവെന്ന ധാരണയാണ്.

ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം അയാളുടെ വര്‍ണ്ണവെറിയന്‍ നയങ്ങളില്‍ മിക്കതും നടപ്പിലാക്കാന്‍ കഴിയുന്നില്ല. മെക്‌സിക്കനതിര്‍ത്തിയില്‍ മതില്‍കെട്ടല്‍, ഒബാമകെയര്‍ റദ്ദാക്കല്‍, 7 മുസ്ലിം രാജ്യക്കാരുടെ യാത്രാ വിലക്ക് എന്നിവയെല്ലാം കോടതി നടപടികള്‍ കാരണവും, സ്വന്തം പാര്‍ട്ടിക്കാര്‍ കൂറുമാറുന്നതിനാല്‍ സെനറ്റിന്റെ ഭുരുപക്ഷമില്ലാത്തിനാലും ട്രംപിന് നടപ്പിലാക്കാന്‍ കഴിയുന്നില്ല. അങ്ങനെ ഒന്നും ചെയ്യാനാകാതെ, വെറും പ്രസംഗങ്ങള്‍ മാത്രമായി ട്രംപിന് അടങ്ങിയിരിക്കേണ്ടിവന്നു

അങ്ങനെ സാധ്യമായതിലേക്കു മടങ്ങുക എന്ന നയമാകാം ഇപ്പോള്‍ ട്രംപിനെ ഈ സൈനീക നടപടിയിലേക്കു നയിച്ചത്.

സൈനീകാക്രമണത്തില്‍ റഷ്യ പ്രതിഷേധിച്ചപ്പോള്‍ അറബ് രാജ്യങ്ങളൊന്നടങ്കം അതിനെ പിന്താങ്ങിയെന്നാണ് വാര്‍ത്തകള്‍. സുന്നി ഭരണാധികാരികളധികാരത്തിലിരിക്കുന്ന ഈ രാജ്യങ്ങളെല്ലാം ഷേക്ക്-സുല്‍ത്താന്‍ രാജഭരണങ്ങളാണ്. മുല്ലപ്പൂവിപ്ലവം ആ ഭരണാധികാരികളുടെയെല്ലാം നട്ടെല്ലിലൂടെ ഇടിമിന്നല്‍ പായിച്ചു. അവരെല്ലാം തന്നെ തങ്ങളുടെ അധികാരം  നിലനിറുത്താനും ജനാധിപത്യത്തെ തടഞ്ഞുനിറുത്താനും ഷിയാ-സുന്നി സംഘര്‍ഷത്തെ ഏതുപരിധിവരെയും ആളിക്കത്തിക്കാന്‍ തയ്യാറുമാണ്.

ട്രംപിന്റെ മധ്യപൂര്‍വ്വദേശസൈനീകാക്രമണവും മറ്റും ചൂണ്ടികാട്ടുന്നത് അദ്ദേഹത്തിന്റെ ശക്തിയെയല്ല ദൗര്‍ബ്ബല്യത്തെയാണ്. മുതലാളിത്തക്രമത്തിന്റെ പൊതുവായ പ്രതിസന്ധിയും താന്‍ മുന്നോട്ടുവെച്ച വമ്പന്‍ വാചകമടികള്‍ നടപ്പാക്കാന്‍ കഴിയായ്കയുമെല്ലാം ചേര്‍ന്ന് പഴയ ചക്രച്ചാലിലേക്ക് തന്നെ പോകുകയെന്നതിലപ്പുറം ട്രംപായാല്‍ തന്നെയും മറ്റുസാധ്യതകളൊന്നുമില്ല എന്നതിന്റെ വിളംബരം കൂടിയാണോ ഒരു നിസ്സഹായ രാജ്യത്തിന്റെ നെഞ്ചിലേക്കുള്ള മിസ്സൈല്‍ വര്‍ഷമെന്ന സംശയമുയര്‍ത്തുന്നു.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow