അനുദിനം വിവാദങ്ങളും നിയമനങ്ങളും രാജികളുമായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ട്രംപ് അമേരിക്കന്‍ പോലീസ് കൂടുതല്‍ പരുക്കന്‍ സ്വഭാവം കാട്ടണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. അത്ര സൗമ്യസ്വഭാവമൊന്നും പോലീസ് കാട്ടണ്ടതില്ല എന്നാണ് ട്രംപിന്റെ നിര്‍ദ്ദേശം.

ന്യൂയോര്‍ക്കിലെ പോലീസ് മേധാവികളുടെ യോഗത്തിലാണ് ട്രംപിന്റെ ഉപദേശം. ട്രംപ് ഈ ഉപദേശം നല്കിയത് ന്യൂയോര്‍ക്കിലെ സഫ്‌ഫോള്‍ക്ക് കൗണ്ടിയില്‍ വച്ചാണ്. നിരന്തരമായ അക്രമസ്വഭാവത്തിന്റെയും വംശീയ മുന്‍വിധികളുടെയും പേരില്‍ ഫെഡറല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരീക്ഷണത്തിലുള്ള പോലീസാണിവിടെയുള്ളത്. വിലങ്ങണിയിച്ച ഒരു പ്രതിയെ മര്‍ദ്ദിച്ചവശനാക്കിയതിന് കുറ്റം ചുമത്തപ്പെട്ടയാളാണ് ഇവിടെയുണ്ടായിരുന്ന പോലീസ് മേധാവി. അത്തരമൊരു സേനക്കാണ് 'നിങ്ങള്‍ മാന്യരാകണ്ട, കുറച്ചു കൂടി കടുപ്പക്കാരാകണം' എന്ന ട്രംപിന്റെ ഉപദേശം.

സംശയം തോന്നുന്നവരെ പോലീസ് കൈകാര്യം ചെയ്യുന്ന കാടന്‍രീതി കാരണം പ്രതിവര്‍ഷം ആയിരം അമേരിക്കക്കാര്‍ കൊല്ലപ്പെടുന്നു. അതില്‍ 300 പേര്‍ അഫ്രിക്കന്‍ അമേരിക്കക്കാരാണ്.

ട്രംപിന്റെ ആഹ്വാനത്തെ പൗരാവകാശ ഗ്രൂപ്പുകളും ക്രമസമാധാന വിദഗ്ദ്ധരും ഒറ്റക്കെട്ടായി അപലപിച്ചു. അമേരിക്കക്ക് ഏറ്റവും മോശമായ സന്ദേശമാണ് ട്രംപ് നല്കുന്നതെന്നവര്‍ പറഞ്ഞു.

ട്രംപ് വെള്ള വര്‍ണ്ണവെറിയന്മാരുടെ വോട്ട് കൊണ്ടാണ് ജയിച്ചത്. ട്രംപിന്റെ കാടന്‍ നയങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുയരുന്നതിനാല്‍ അവ നടപ്പാക്കാനാകുന്നില്ല. ട്രംപിന്റെ സാമ്പത്തിക, വിദേശകാര്യ നയങ്ങള്‍ പൂര്‍ണ്ണപരാജയമാണ്. തൊഴിലില്ലാത്ത വെള്ളക്കാരും ദ്രരിദ്രരായ വെള്ളക്കാരും കടുത്ത പ്രതിഷേധത്തിലുമാണ്. ഇതു മറികടക്കാനാണ് കറുത്തവരോട് കുറച്ചുകൂടി കടുപ്പം കാട്ടണമെന്ന വംശവെറിയന്‍ നിര്‍ദ്ദേശം ട്രംപ് നല്കുന്നത്. പക്ഷേ, ഈ നയം അമേരിക്കയില്‍ നിന്നും ലോകമെമ്പാടു നിന്നും വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നതുറപ്പാണ്.

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow