സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മ പുറത്തുവിട്ട 'പനാമ പേപ്പേഴ്‌സ്' എന്ന അഴിമതിക്കഥകള്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയിലെത്തുകയും, ഒടുവില്‍ കോടതി പ്രധാനമന്ത്രി നവാസ് ഷെറീഫിനെയും മൂന്ന് ബന്ധുക്കളെയും രാഷ്ട്രീയത്തില്‍ നിന്നു വില്ക്കുകയും ചെയ്ത വിധി പൊതുവില്‍ സ്വാഗതം ചെയ്യപ്പെടുകയായിരുന്നു. വിദേശ അക്കൗണ്ടുകളില്‍ രാജ്യത്തു നിന്നടിച്ചു മാറ്റിയ പണം നിക്ഷേപിച്ച മറ്റൊരു പ്രമുഖന്‍ കൂടി കുടുങ്ങി എന്നായിരുന്നു ആദ്യ പ്രതികരണം. നവാസ് ഷെറീഫത് ചെയ്തുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ നവാസ് ഷെരീഫിനെ അയോഗ്യനാക്കാന്‍ സുപ്രീംകോടതി പറഞ്ഞ കാര്യങ്ങള്‍ പാക്കിസ്ഥാനിലിനിയൊരു ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരുന്നത് അസാധ്യമായേക്കാവുന്ന അത്ര അപകടങ്ങള്‍ നിറഞ്ഞതാണെന്ന കാര്യമാണിപ്പോള്‍ പുറത്തുവരുന്നത്.

ഇമ്രാന്‍ഖാനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമാണ് സുപ്രീം കോടതിയിലേക്ക് കേസെത്തിച്ചത്. നവാസ് ഷെറീഫിനെതിരായ ഇമ്രാന്റെ നീക്കത്തില്‍ പട്ടാളത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. ഇമ്രാന്‍ഖാനനെതിരെ തന്നെ ഷെറീഫിനെ പുറത്താക്കിയ അറുപിന്തിരിപ്പിന്‍ വകുപ്പുപ്രകാരം കേസ്സുണ്ട്. ഒടുവില്‍ ഇമ്രാന്‍ തന്നെ നിലം പൊത്തുകയും പാക്കിസ്ഥാനിലെ പട്ടാളത്തിന്റെ നിയന്ത്രണം പതിന്മടങ്ങ് ശക്തമാകുകയും ചെയ്യുന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മൂന്നുതവണ തെരഞ്ഞടുക്കപ്പെടുകയും മൂന്നു തവണയും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രിയാണ് ഷെറീഫ്. പാക്കിസ്ഥാന്റെ 70 വര്‍ഷ ചരിത്രത്തില്‍ ഒരാളും തെരഞ്ഞെടുപ്പിലൂടെ ജയിച്ച് അഞ്ചുവര്‍ഷം ഭരിച്ചിട്ടില്ല എന്ന കാര്യവും ശരിയായി വന്നു.

പനാമ പേപ്പേഴ്‌സ് പുറത്തുവന്നപ്പോള്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുയര്‍ത്തിയ പ്രക്ഷോഭക്കൊടുങ്കാറ്റ് ശമിപ്പിക്കാനാണ് സുപ്രീംകോടതി ഇടപെട്ട് ഒരു ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിച്ചത്. അതിനകത്ത് പാക്കിസ്ഥാന്‍ ഐ.എസ്.ഐ. യുടെയും മിലിട്ടറി ഇന്റലിജന്‍സിന്റെയും പ്രതിനിധികളുമുണ്ടായിരുന്നു. ആ ടീം ജൂലൈ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അത് ഷെറീഫ് കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളിലെ നിരവധി ക്രമക്കേടുകള്‍ തുറന്നുകാട്ടി.

പക്ഷേ വിചിത്രമായ കാര്യം ഒരു സാങ്കേതികത്വത്തിന്റെ പേരിലാണ് സുപ്രീം കോടതി ഷെറീഫിനെയും മറ്റു മൂന്നു പേരെയും വിലക്കിയിരിക്കുന്നത് എന്നതാണ്. ഏകാധിപതിയായിരുന്ന പട്ടാള മേധാവി സിയം-ഉല്‍-ഹക്ക് കൊണ്ടുവന്ന 62-ാം വകുപ്പാണ് സുപ്രീം കോടതി ഉപയോഗിച്ചത്. അതുപ്രകാരം പാക്കിസ്ഥാന നാഷണല്‍ അസംബ്ലിയിലെ അംഗങ്ങളെല്ലാം സത്യസന്ധരും നേര്‍വഴിക്കു നടക്കുന്നവരും മറ്റുമായിരിക്കണം. നവാസ് ഷെറീഫ് അങ്ങനെയല്ല എന്നു വിധിക്കാന്‍ വിധിക്കാന്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്ന സംഭവം വിചിത്രമാണ്. ഷെറീഫ് ചെയര്‍മാനായ ഒരു ദുബായി കമ്പനിയില്‍ നിന്ന് ഷെറീഫിനവകാശപ്പെട്ട പ്രതിമാസ വേതനമായ പതനായിരം ദിര്‍ഹം 2013 തെരഞ്ഞടുപ്പില്‍ വരുമാനപ്പട്ടികയില്‍ക്കാണിച്ചില്ല എന്നതാണത്. ആ കമ്പനി നടത്തിയിരുന്നത് ഷെറീഫിന്റെ മകനായിരുന്നുവെന്നും ഷെറീഫ് ഒരിക്കലും ആ ശമ്പളം വാങ്ങിയിരുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി പറഞ്ഞത് വേണമെങ്കില്‍ ഫെറീഫിന് പണം വാങ്ങാമായിരുന്നു എന്നതുകൊണ്ട് അത് ആസ്തിയില്‍ കാണിക്കണമായിരുന്നു എന്നാണ്!!

യഥാര്‍ത്ഥത്തില്‍ ഫെറീഫിനെതിരെ പട്ടാളത്തിലുരുണ്ടൂകൂടുന്ന അസംതൃപ്തികണക്കിലെടുത്ത് സുപ്രീം കോടതി തന്നെ ഒരു ജൂഡിഷ്യല്‍ അട്ടിമറി നടത്തുകയായിരുന്നു. പകരം വരുന്ന ഷെറീഫിന്റെ അനുജന്‍ ഷഹബാസ് ഷെറീഫിന് പട്ടാളത്തെ പ്രീണിപ്പിച്ചു ഭരിക്കാം!

ഫെറീഫ് അഴിമതിക്കാരനാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അഴിമതി ഒട്ടും തൊട്ടുതീണ്ടാത്ത ഒരു പരിശുദ്ധനും പാക്കിസ്ഥാനി രാഷ്ട്രീയ പാര്‍ട്ടികളിലില്ല. ഷെറീഫിന് പഞ്ചാബില്‍ നല്ല സ്വാധീനമുണ്ട്. വലിയൊരു പറ്റം വിദ്യാഭ്യാസം സിദ്ധിച്ച യുവതലമുറ- പ്രത്യേകിച്ചും സ്ത്രീകള്‍- മധ്യവര്‍ഗ്ഗത്തില്‍ നിന്ന് ഷെറീഫ് ഭരണത്തില്‍ ഉയര്‍ന്നുവരുന്നു. അവര്‍ അധുനിക ജനാധിപത്യ മൂല്യങ്ങളെ പുണരുന്നവരും ഇസ്ലാമിസ്റ്റ് ഭരണത്തിനെതിരുമാണ്. അതിനെ വലിയ ഭീഷണിയായാണ് പട്ടാളവും ഐ എസ് ഐ യും, ഇസ്ലാമിസ്റ്റുകളും തീവ്രവാദികളും കാണുന്നത്. അവരുടെ ഇഷ്ടമാണിപ്പോള്‍ നടന്നത്. ഇനി ഇതേ കാടന്‍ വകുപ്പ് ഏതൊരു പ്രധാനമന്ത്രിക്കും നേരെ പ്രയോഗിക്കാമെന്നു വരുമ്പോള്‍ കാര്യങ്ങള്‍ വളരെ അപകടകരമാണ്. പാക്കിസ്ഥാനില്‍ ഉയര്‍ന്നുവരുന്ന ജനാധിപത്യ ദിശയിലുള്ള മാറ്റങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഇതുണ്ടാക്കിയിരിക്കുന്നത്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow