വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക്കുന്നതിനെതിരെ വ്യാഴാഴ്ച ഡൊണാള്‍ഡ് ട്രമ്പ് പരസ്യമായി രംഗത്തുവന്നു. അതോടെ ട്രംപിനെതിരെ അമേരിക്കയിലാകെ ആഞ്ഞടിക്കുന്ന പ്രതിഷേധത്തിന് ശക്തി കൂടിയിരിക്കുകയാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരായ നിരവധി നേതാക്കന്മാര്‍ ട്രംപിന്റെ പേര് പറയാതെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നതു തന്റെ പാര്‍ട്ടിയല്‍ തന്നെ ട്രംപ് കൂടുതല്‍ ഒറ്റപ്പെടുന്നതിന്റെ തെളിവാണ്. ട്രംപ് രൂപം കൊടുത്ത ബിസിനസ്സ് കൗണ്‍സിലുകളുടെ തലവന്മാരായ നിരവധി ബഹുരാഷ്ട്രക്കുത്തക കമ്പനികളുടെ മേധാവികള്‍ തങ്ങളുടെ സ്ഥാനം രാജിവച്ചു. ട്രംപിനെ വിമര്‍ശിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും രംഗത്തുവന്നു.

1861-ല്‍ അബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ അടിമക്കച്ചവടം നിരോധിച്ചപ്പോള്‍ ഏഴ് തെക്കന്‍ സംസ്ഥാനങ്ങള്‍ അതംഗീകരിക്കാതെ യൂണിയന്‍ വിട്ടുപോകാന്‍ തീരുമാനിച്ചു. അവര്‍ എന്തുവിലകൊടുത്തും അടിമത്വം നിലനിര്‍ത്താന്‍ തീരുമാനമെടുത്തവരായിരുന്നു. അവര്‍ രൂപം കൊടുത്ത സൈന്യത്തിന്റെ തലവനായിരുന്നു റോബര്‍ട്ട് ലീ. വെള്ള വര്‍ണ്ണ വെറിയന്മാരാണ് അയാളുടെ പ്രതിമകള്‍ രാജ്യത്തുടനീളം സ്ഥാപിച്ചത്. വിര്‍ജീനിയ സംസ്ഥാനം ലീയുടെ പ്രതിമ നീക്കാന്‍ തീരുമാനിച്ചത് വെള്ളമേധാവിത്വവാദികള്‍ക്കും നവനാസികള്‍ക്കും സഹിച്ചില്ല. അവരാണ് പ്രതിമ നീക്കുന്നതിനെതിരെ കഴിഞ്ഞ ശനിയാഴ്ച പ്രകടനം സംഘടിപ്പിച്ചത്. ആ പ്രകടനത്തിനെതിരെ ജനാധിപത്യവാദികളും കറുത്തവരുടെ അവകാശത്തിനുവേണ്ടി പോരാടുന്നവരും എതിര്‍ പ്രകടനവും സംഘടിപ്പിച്ചു. ആ എതിര്‍ പ്രകടനത്തിലേക്കു ഒരു നവനാസി യുവാവ് കാറോടിച്ചു കയറ്റിയതിന്റെ ഫലമായി 32-കാരിയായ ഒരു കറുത്തവര്‍ഗക്കാരി സ്ത്രീ കൊല്ലപ്പെട്ടു. രാജ്യമാകെ നവനാസിയുടെ ഈ കൊലപാതകത്തിനെതിരെ ജനരോഷം ഉയരുമ്പോള്‍ ട്രംപ് ട്വിറ്ററില്‍ രണ്ടുകൂട്ടരേയും വിമര്‍ശിച്ചുകൊണ്ട് പ്രസ്താവനയിറക്കി. അത് വന്‍ പ്രതിഷേധത്തിനിടയാക്കിയപ്പോള്‍ വര്‍ണവെറിയെ മൃദുവായി വിമര്‍ശിച്ചു ട്രംപ് വീണ്ടുമൊരു പ്രസ്താവനയിറക്കി. ഇതു കൂടിയായതോടെ ചാര്‍ലോട്ടസ്വില്ലെയില്‍ അക്രമമഴിച്ചുവിട്ട വെള്ള വര്‍ണവെറിയന്മാരെ പരസ്യമായി വിമര്‍ശിക്കാന്‍ ട്രംപ് തയ്യാറാകാത്തത് വലിയ ചര്‍ച്ചാവിഷയമായി.

ഇതോടെയാണ് പരസ്യമായി വെള്ള വര്ണവെറിയന്മാരുടെ പക്ഷം പിടിച്ചു ട്രംപ് രംഗത്തുവന്നത്. ''നമ്മുടെ മനോഹരമായ പ്രതിമകളും സ്മാരകങ്ങളും തകര്‍ത്തു നമ്മുടെ മഹത്തായ രാജ്യത്തിന്റെ സംസ്‌കാരത്തേയും ചരിത്രത്തെയും താറുമാറാക്കുന്നതു കാണുന്നത് ദുഖകരമാണ്.......നിങ്ങള്ക്ക് ചരിത്രത്തെ മാറ്റാനാകില്ല, അതില്‍നിന്നു പാഠം പഠിക്കാം, റോബര്‍ട്ട് ലീ, സ്റ്റോണ്‍ വാള്‍ ജാക്‌സണ്‍ .....അടുത്തതാരാണ്....വാഷിംഗ്ടണ്‍, ജെഫേഴ്‌സന്‍ .....തികഞ്ഞ മണ്ടത്തരം', ട്രംപ് ട്വിറ്ററില്‍ എഴുതി.

ലീയും ജാക്‌സണും അടിമക്കച്ചവടം നിലനിര്‍ത്താനായി പല്ലും നഖവുമുപയോഗിച്ചു പോരാടിയവരാണ്. അവര്‍ക്കു 80 വര്‍ഷങ്ങള്‍ക്കു മുന്‍പ്അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ നേതാക്കളായിരുന്നവരാണ് വാ ഷിംഗ്ടണും ജെഫേഴ്സനും. അവരെ ഒന്നിച്ചു ചേര്‍ത്തുകെട്ടുമ്പോള്‍ ട്രംപിന്റെ യാഥാര്‍ത്ഥ നിറമാണ് വെളിവാകുന്നത്. തന്റെ വെള്ള -വര്‍ണവെറിയന്‍-നവനാസി പിന്തുണക്കാരെ ഉറപ്പിച്ചുനിര്‍ത്താനും, കടുത്ത സാമ്പത്തിക-സാമൂഹ്യ പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുമുള്ള തന്ത്രം, പക്ഷേ, തിരിച്ചടിക്കാനുമിടയുണ്ട്. ട്രംപ് ഇംപീച്‌മെന്റിനു വിധേയായേക്കുമെന്ന സാധ്യത തന്നെ ഉയര്‍ന്നു വരുന്നുണ്ട്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow