ട്രംപ് പ്രഖ്യാപിച്ച അഫ്ഗാന്‍ പദ്ധതിയുടെ തനിനിറം വേണ്ടത്ര രീതിയില്‍ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ മുന്‍ പ്രസിഡന്റുമാരില്‍ നിന്ന് വ്യത്യസ്തമായി താന്‍ പ്രായോഗികമായ പദ്ധതിയാണ് ഇട്ടിരിക്കുന്നത് എന്നാണ് ട്രംപിന്റെ അവകാശവാദം. കഴിഞ്ഞ വര്‍ഷം താലിബാന്‍ ഉണ്ടാക്കിയ നേട്ടങ്ങളെ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു യുദ്ധം നടത്തി പിന്നോട്ടടിപ്പിച്ചു അവരെ ചര്‍ച്ചക്ക് മേശയിലേക്കു കൊണ്ട് വരലാണ് തന്റെ ലക് ഷ്യമെന്നാണ് ട്രംപ് പച്ചയായി പറയുന്നത്. ''ഇന്ത്യക്ക് അമേരിക്കയുമായി ബില്യനുകളുടെ വ്യാപാര മിച്ചമാണുള്ളത്. അതുകൊണ്ടു അവര്‍ നമ്മെ കൂടുതല്‍ സഹായിക്കണമെന്നതാണ് നമ്മുടെ ആവശ്യം, പ്രത്യേകിച്ചും സാമ്പത്തിക സഹായത്തിലും, വികസനത്തിലും''ട്രംപ് പറഞ്ഞു. ഇതേ ഡിമാന്‍ഡ് താന്‍ അമേരിക്കയുമായി വലിയ വ്യാപാര മിച്ചമുള്ള ദക്ഷിണകൊറിയ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അതായതു മുഖ്യ പരിഗണന ഇന്ത്യക്കാണ് .

ഈ വാക്കുകളുടെ അര്‍ഥം വ്യക്തമാണ്. ആദ്യത്തെ ഇറാക്ക് യുദ്ധത്തിന്റെ ചെലവ് എന്ന പേരില്‍ ജോര്‍ജ് ബുഷ് സീനിയര്‍ സൗദി, കുവൈത്ത്, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വാങ്ങിയെടുത്തിരുന്നു. അങ്ങനെ ആ യുദ്ധം അമേരിയ്ക്കു വലിയ ലാഭക്കച്ചവടമായി. അതെ രീതിയില്‍ കുറെ ആയുധങ്ങള്‍ ചെലവാക്കി യുദ്ധം നടത്തി പണം മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങിയെടുക്കുക. അത്രയെങ്കിലും അമേരിക്കയുടെ ആയുധ നിര്‍മ്മാണം ഉഷാറാക്കി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാം. ഈ കെണിയില്‍ ഇന്ത്യയെ കുടുക്കാനായി തീവ്രവാദികളെ സഹായിക്കുന്നുവെന്ന പേരില്‍ പാക്കിസ്ഥാനെ കുറെ വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ മണ്ടന്മാര്‍ക്കു അത് മതിയെന്ന് ട്രംപ് കരുതുന്നുണ്ടാവും. അത് വലിയ നേട്ടമാണ്, ഇന്ത്യ ആദ്യമായി അമേരിക്കയുടെ ഓമനയായി, മോദിക്ക് കൈവന്ന വലിയ സൗഭാഗ്യമാണത് എന്ന മട്ടിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ട്രംപിന്റെ ഈ പദ്ധതിയെ അമേരിക്കയുമായി വ്യാപാര മിച്ചമുള്ള മറ്റേതെങ്കിലും രാജ്യം സ്വാഗതം ചെയ്തിട്ടില്ല. അവരാരും അമേരിക്കക്കു അഫ്ഗാന്‍ യുദ്ധം നടത്താന്‍ പണം വാഗ്ദാനം ചെയ്തിട്ടുമില്ല.

കുറെ ആയുധങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ കൊണ്ടിട്ടും കുറെ പട്ടാളക്കാരെ നിലനിര്‍ത്തിയും ഒരു യുദ്ധം നടത്തി അതിന്റെ പേരില്‍ കുറെ പണം തട്ടാനുള്ള പദ്ധതി മാത്രമേ അഫ്ഗാന്‍ നയത്തിലുള്ളു. താലിബാനെ അവസാനിപ്പിക്കല്‍ പോലും ലക്ഷ്യമല്ല. അമേരിക്കയുമായി ഏറ്റവും വലിയ വ്യാപാര മിച്ചമുള്ള ചൈനയുടെ പേര് പണം തരേണ്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പുടുത്തിയിട്ടുമില്ല എന്നത് രസകരമാണ്. അവരോടു ഇത്തരം കളികള്‍ ഏശില്ല എന്നതാകാം കാരണം. കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ മോഡി ട്രംപിനെ മൂന്ന് തവണ കെട്ടിപ്പിടിച്ചു. ട്രംപിന്റെ ആ കെട്ടിപ്പിടിത്തം ഒരു ധൃതരാഷ്ട്രാലിംഗനം ആയിത്തീരുന്നതാണ് നാം കാണുന്നത്.

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow