ഈ വരികളെഴുതിക്കൊടിരിക്കുമ്പോള്‍ ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തു കനത്ത നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഹാര്‍വി ചുഴലിക്കൊടുങ്കാറ്റ് ടെക്‌സാസ്, ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനങ്ങളില്‍ വീശിയടിച്ച്് നൂറോളം മരണത്തിനും, ഉദ്ദേശം അന്പത്തിനായിരം കോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ക്കുമിടയാക്കിയത്. അതിനു തൊട്ടു പിന്നാലെ വന്ന ഈ ഇര്‍മ അമേരിക്ക ഇന്നേവരെ നേരിട്ടുള്ള ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കുമെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. എങ്കിലും കരീബിയന്‍ കടലില്‍ ചുറ്റിത്തിരിഞ്ഞു കരയിലേക്ക് അല്‍പ്പം വൈകി അതടിച്ചു കയറുമ്പോള്‍ അതിന്റെ രൂക്ഷത കുറെ കുറഞ്ഞിട്ടുണ്ട്. ഫ്‌ളോറിഡ സംസ്ഥാനത്ത് വന്‍നാശം വിതക്കുമെന്നതിനാല്‍ ഏതാണ്ട് 63 ലക്ഷം പേരെ ഇതിനകം ഒഴിപ്പിച്ചു. ഈ ചുഴലിക്കൊടുങ്കാറ്റിനു തൊട്ടു പിന്നാലെ മറ്റൊരു ചുഴലിക്കൊടുകാറ്റും ഏതാണ്ടതേ പാതയില്‍ പ്രയാണമാരംഭിച്ചിട്ടുണ്ട്. അതുകൂടി കരയില്‍ കയറാതെ ഒഴിപ്പിക്കപ്പെട്ടവര്‍ക്കു സ്വന്തംവീടുകളിലേക്കു മടങ്ങാനാകില്ല.

കാലാവസ്ഥക്കരാറില്‍ നിന്ന് അധികാരമേറ്റയുടന്‍ പിന്മാറിയ കാലാവസ്ഥ ഭീകരനാണ് ട്രംപ്. കാലാവസ്ഥാ മാറ്റം വെറും കള്ളക്കഥയാണെന്നു പറഞ്ഞിരുന്ന ചിലരെയാണ് ട്രംപ് വിശ്വസത്തിലെടുത്തിരുന്നത്. ട്രംപിന്റെ ആ നിലപാട് അമേരിക്കയില്‍ത്തന്നെ വലിയ വിമര്ശനത്തിനിടയാക്കിയിരുന്നു. പല ബഹുരാഷ്ട്രക്കമ്പനികള്‍ തന്നെയും തങ്ങള്‍ പാരീസ് കാലാവസ്ഥ കരാര്‍ പാലിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.

മുന്‍പ് ജോര്‍ജ്ജ് ബുഷ് ജൂനിയര്‍ പ്രസിഡന്റായിരുന്നപ്പോള്‍ കത്രീന ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയിലടിച്ചു കയറി പതിനായിരത്തോളം പേരുടെ മരണത്തിനിടയാക്കിയിരുന്നു. അന്ന് ആ ചുഴലിയുടെ തീവ്രതയല്ല, മറിച്ച്്, കടല്‍ഭിത്തികള്‍ വേണ്ടവിധം പുതുക്കാന്‍ പണമനുവദിക്കാതിരുന്ന ബുഷിന്റെ നയങ്ങള്‍ കാരണം കടല്‍ഭിത്തികള്‍ തകര്‍ന്നു കടല്‍ വെള്ളം ഇരച്ചുകയറിയതാണ് അത്രയും മരണങ്ങള്‍ക്കിടയാക്കിയത്. അതിനെത്തുടര്‍ന്ന് ന്യൂ യോര്‍ക്ക് സംസ്ഥാനത്തു അടിച്ചു കയറിയ മറ്റൊരു ചുഴലിക്കൊടുങ്കാറ്റിന്റെ ഭീകരത കൂടിയായപ്പോള്‍ അത് ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് കളമൊരുക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കാലാവസ്ഥാ വ്യതിയാനത്തോട് സ്വീകരിച്ചിരുന്ന നിഷേധാത്മക നിലപാട് കൂടിയാണ് ഒബാമയുടെ വിജയത്തിന് കരണമായത്. പിന്നീടുള്ള കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ വലിയ നാശനഷ്ടമുണ്ടാക്കുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ അമേരിക്കയിലടിച്ചു കയറിയിരുന്നില്ല. അതുകൂടിയാണ് താന്‍ അധികാരത്തില്‍ വന്നാല്‍ കാലാവസ്ഥ കാരാര്‍ റദ്ധാക്കുമെന്നും, കാലാവസ്ഥാമാറ്റം വെറും കള്ളമാണെന്നും പറഞ്ഞു വോട്ടു പിടിക്കാന്‍ ട്രംപിന് സഹായകമായത്.

ഇപ്പോള്‍ ട്രംപിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായിത്തീര്‍ന്ന ഫ്‌ളോറിഡ സംസ്ഥാനത്താണ് ഇര്‍മ വന്‍ നാശം വിതക്കുന്നത്. കാലാവസ്ഥാമാറ്റം മൂലം ഏറ്റവും വലിയ പ്രത്യാഘാതം ഉടനെ ഉണ്ടാകാനിടയുള്ള ഭൂപ്രദേശമാണ് അമേരിക്കയെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. കാലിഫോര്‍ണിയ സംസ്ഥാനത്ത് മഴയില്ലായ്മയും കാട്ടുതീയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വലിയ പ്രശ്‌നമായിരിക്കുകയാണ്. ആ സംസ്ഥാനം ട്രംപിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ചുഴലിക്കൊടുങ്കാറ്റ് ഭീതി നേരിടുന്ന തെക്കന്‍ സംസ്ഥാനങ്ങള്‍ (അവ പരമ്പരാഗത വലതുപക്ഷ, അടിമക്കച്ചവട സംസ്ഥാനങ്ങളാണ്) ട്രംപിനെ പിന്തുണച്ചു. ട്രംപിന്റെ വെള്ള വര്‍ണവെറിയന്മാരോടുള്ള ചങ്ങാത്തം അയാളെ അധികാരത്തിലെത്തിച്ചു. പക്ഷെ, ഇപ്പോള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഭീകരത ഈവിധം മടങ്ങിവരുമ്പോള്‍ ആ സംസ്ഥാനങ്ങള്‍ക്ക് എത്രനാള്‍ ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങളെ പിന്താങ്ങാനാകും? ആ ചോദ്യമാണ് ട്രംപിന്റെ ഉറക്കം കെടുത്തുന്നത്. ഭൗമതാപനം ഓരോ വര്‍ഷവും ചുഴലിക്കൊടുങ്കാറ്റുകളുടെ തീവ്രതയെ ശരാശരി ഒരു കിലോമീറ്റര്‍ വേഗം എന്ന തോതില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രലോകം പറയുന്നു. ഒരു കിലോമീറ്റര്‍ വേഗം വര്‍ധിക്കുമ്പോള്‍ കാറ്റിന്റെ ഭീകരത അനുപാതികമായല്ല വര്‍ധിക്കുക. അതിനേക്കാള്‍ വലിയ തോതിലാണ്. ക്രമേണ മനുഷ്യവാസം തന്നെ അത് അസാധ്യമാക്കിത്തീര്‍ക്കും. ഭൗമതാപനത്തിനു തടയിടുകയെന്നതല്ലതെ അതിനു പ്രതിവിധിയില്ല.

ട്രംപ് ഈവിധ ഭ്രാന്തന്‍ നയങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ജര്‍മനി അതിന്റെ പരിസ്ഥിതി ബജറ്റ് ഇരട്ടിയാക്കിയിരിക്കുകയാണ്. ഇതേവരെ പരിസ്ഥിതി പ്രശ്‌നത്തില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്ന ഏഞ്ജല മെര്‍ക്കല്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ആയിരം ബില്യണ്‍ യൂറോയാണ് ഇതിനായി മാറ്റിവച്ചിരുനിക്കുന്നത്. രാജ്യത്തെ 53 ലക്ഷം വരുന്ന ഡീസല്‍ കാറുകള്‍ ഉടനെ ഒഴിവാക്കാനാണ് തീരുമാനം. 2040 -ഓടെ മുഴുവന്‍ കാറുകളും ബാറ്ററിക്കാറുകളാക്കാന്‍ (വൈധ്യുതി) നേരത്തെ തീരുമാനമെടുത്തിരുന്നു. ഫ്രാന്‍സും ഹോളണ്ടുമടക്കം പലരാജ്യങ്ങളും നേരത്തെ തന്നെ ഈ തീരുമാനമെടുത്തിരുന്നു. ചൈന പരിസ്ഥിതിക്കാര്യത്തില്‍ ഏറ്റവും വലിയ വിമര്ശനം നേരിടുന്ന രാജ്യമാണ്. അവരും ഡീസല്‍ കാറുകളുടെ ഇറക്കുമതി സമ്പൂര്‍ണ്ണമായി നിരോധിക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. മോദിയുടെ ഇന്ത്യന്‍ സര്‍ക്കാര്‍ പോലും ട്രംപ് യജമാനന്റെ ഓമനായകന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ ലോക ജനവികാരത്തിനു മുന്നില്‍ 2030 -ല്‍ ഡീസല്‍-പെട്രോള്‍ക്കറുകള്‍ ഒഴിവാക്കുമെന്നൊക്കെ വിദേശ രാജ്യങ്ങള്‍ക്കു ധാരണ കൊടുക്കുന്നുണ്ട്-പ്രായോഗികതലത്തില്‍ ഒന്നും കാര്യമായി ചെയ്യുന്നില്ലെങ്കിലും.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ട്രംപിന് തന്റെ ഭ്രാന്തന്‍ പരിസ്ഥിതി നയവുമായി മുന്നോട്ടു പോകാന്‍ ഹാര്വിയും ഇര്‍മയും വലിയ പ്രശ്‌നങ്ങളാകുമെന്നുറപ്പാണ്. സകല മേഖലകളിലും തന്റെ നയങ്ങള്‍ നടപ്പാക്കാന്‍ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന ട്രമ്പിനു വരും നാളുകളില്‍ ഏറ്റവും വലിയ തലവേദനയാകാന്‍ പോകുന്നത് ഈ പ്രശ്‌നമായിരിക്കും.

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow