ഒപ്പീനിയന്‍

പി.ജെ. ബേബി

...ഹമാസിന്റെ ഭരണ പ്രദേശങ്ങളില്‍ കടുത്ത ക്ഷാമവും ദുരിതങ്ങളും നേരിടാന്‍ തുടങ്ങി. ഇതോടെ ഹമാസ് നേതൃത്വത്തിലും ഭിന്നതകള്‍ രൂപപ്പെട്ടു. അങ്ങനെയാണ് പലസ്തീന്‍ അതോറിറ്റിക്കു കീഴില്‍ ഗാസയിലെ ഭരണം നടക്കുന്നതില്‍ തങ്ങള്‍ക്കെതിപ്പില്ല എന്ന നിലപാടിലേക്ക് ഹമാസ് എത്തിച്ചേര്‍ന്നത്. ... ഇസ്ലാമിസമുപേക്ഷിച്ചു പലസ്തീന്‍ ഐക്യത്തിനും, പലസ്തീന്റെ വിഘടനത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഇസ്റയേലിനുമെതിരെ രംഗത്തിറങ്ങാനുള്ള അവസരമാണിത് വഴി സംജാതമാകുന്നത്. പക്ഷെ ഇസ്രയേലും, സി.ഐ.എ യും ഇതൊക്കെ നോക്കിയിരുന്നുകൊള്ളുമെന്ന് കരുതാനാവില്ല. ...

വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷപാത ഉപേക്ഷിച്ച് ഹമാസ് ഒടുവില്‍ ഫത്താ പ്രസ്ഥാനവുമായി ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയ്യാറായിരിക്കുകയാണ്. അതിന്റെ പരിണതികളെന്താകും എന്നതിനെക്കുറിച്ചു ഇപ്പോള്‍ പ്രവചിക്കുന്നതിലര്‍ത്ഥമില്ലെങ്കിലും മധ്യപൂര്‍വദേശ രാഷ്ട്രീയത്തിലെ കാര്യമായ ഒരു ദിശാവ്യതിയാനത്തിനു വഴിമരുന്നിടാന്‍ പര്യാപ്തമാണത്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ലോകവ്യാപകമായി വലതുപക്ഷ ശക്തികള്‍ക്ക് ആധിപത്യം കൈവന്ന സാഹചര്യത്തിലാണ് ഇസ്മായില്‍ ഹനിയയുടെ നേതൃത്വത്തില്‍ പലസ്തീനിലെ ഗാസ പ്രദേശത്തു ഇസ്ലാമിസ്‌ററ് നിലപാടുമായി ഹമാസ് ഉയര്‍ന്നു വന്നത്. പി.എല്‍.ഓ-യും അതിന്റെ നേതൃസ്ഥാനത്തുള്ള ഫത്താ പ്രസ്ഥാനവും യാസര്‍ അരഫാത്തും മധ്യപൂര്‍വദേശത്തു ഉടനീളമുള്ള യുവജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനവും അതിന്റെ മതേതര നിലപാടുകളും തങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാണെന്ന് കണ്ട മധ്യപൂര്‍വദേശ ഷെയ്ക്കുമാരും രാജാക്കന്മാരും സുല്‍ത്താന്മാരും അമേരിക്കക്കൊപ്പം ചേര്‍ന്ന് പ്രദേശത്തിന്റെ ഇസ്ലാമികാവല്‍ക്കരണത്തിന് വന്‍തോതില്‍ ആളും അര്‍ത്ഥവും ഒഴുക്കുന്ന കാലമായിരുന്നു അത്. ഇസ്ലാമികവല്‍ക്കരണമെന്നു പറയുമ്പോള്‍ ഈ ഏകാധിപതികളുടെ ഭരണത്തിന് കുഴപ്പമുണ്ടാക്കാത്ത തരം ഇസ്ലാം എന്ന്കൂടി കൂട്ടി വായിക്കണം. അങ്ങനെ ഈജിപ്തില്‍ നാസ്സര്‍ മോഡല്‍ ദേശീയവാദം മുസ്ലിം ബ്രദര്‍ഹുഡ് മോഡല്‍ ഇസ്ലാമിസത്തിനു വഴിമാറി. ആ ഇസ്ലാമിനെ അഫ്ഗാനിസ്ഥാനിലെ മതേതര ഭരണത്തെ അട്ടിമറിക്കാനുള്ള ''വിമോചന''പ്രസ്ഥാനമാക്കാനായപ്പോള്‍ അമേരിക്കയുടെ മധ്യപൂര്‍വദേശ പദ്ധതികള്‍ക്ക് ഏറ്റവും പറ്റിയ ഒന്നായിത്തീര്‍ന്നു അത്. ഭീകരവാദ രീതികള്‍ പിന്തുടര്‍ന്ന ഹമാസിന്റെ ഇസ്ലാമിസം യൂറോപ്യന്‍, അമേരിക്കന്‍ ജനതകളില്‍ പലസ്തീന്‍ പോരാട്ടത്തോടുള്ള അനുഭാവത്തിനു കാര്യമായ പോറലേല്‍പ്പിച്ചപ്പോള്‍ അതേറ്റവുമധികം ഗുണകരമായത് ഇസ്രയേലിനാണ്. ഇസ്രായേല്‍ ഇതിനുപ്പുറം പോയി ഫത്ത പ്രസ്ഥാനത്തിന്റെ സ്വാധീനം കുറക്കാനും പലസ്തീന്‍ പ്രസ്ഥാനത്തിന്റെ ഐക്യം സാധ്യമാകാതിരിക്കാനുമായി ഹമാസിനെ പരോക്ഷമായി സഹായിക്കുക കൂടി ചെയ്തിരുന്നു.

ഇറാക്കും, സദ്ദാം ഹുസൈനും അമേരിക്കക്കു അക്രമിക്കേണ്ട വില്ലന്മാരായപ്പോള്‍ മധ്യപൂര്‍വദേശത് പലസ്തീന്‍ പ്രശ്‌നം ജനശ്രദ്ധയില്‍നിന്നു മറഞ്ഞു പോയി. അതും ഏറ്റവും ഗുണം ചെയ്തത് ഇസ്രയേലിനാണ്. പിന്നീട് മുല്ലപ്പൂ വിപ്ലവങ്ങള്‍ വന്നു. ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് അധികാരത്തിലേറി. അതോടെ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന വെല്ലുവിളിയും അവര്‍ക്കു മുന്‍പില്‍ വന്നു. ഇന്നത്തെ ലോകത്തു ടൂറിസം മുഖ്യവരുമാനമായുള്ള ഈജിപ്തിന് ഇസ്ലാമിക ഭരണവുമായി മുന്നോട്ടുപോകുക സാധ്യമായിരുന്നില്ല. അതോടെ ഈജിപ്തില്‍ വലിയൊരു മതേതര വിഭാഗം രൂപപ്പെട്ടു. അവരും ബ്രദര്‍ഹുഡുകാരും തമ്മിലുള്ള സംഘര്‍ഷത്തെ മറയാക്കി അമേരിക്ക സൈനിക അട്ടിമറി നടത്തിച്ചു തങ്ങളുടെ ശിങ്കിടികളെ അധികാരത്തിലേറ്റി. ഗാസയോട് ചേര്‍ന്ന് കിടന്ന ഈജിപ്തിന്റെ സീനായ് പ്രദേശങ്ങളില്‍ താരതമ്യേന സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദികളില്‍ നല്ലൊരു പങ്ക് ഇതിനകം ഐഎസ്സിന്റെ സ്വാധീനത്തിലായിക്കഴിഞ്ഞിരുന്നു. ഇതോടെ ഈജിപ്ത് ഐഎസ്സിനും അവരോടു അനുഭവം പുലര്‍ത്തുന്ന ഹമാസിനുമെതിരെ ശക്തമായ സൈനിക നടപടിക്ക് മുതിര്‍ന്നു. ഗാസയില്‍ നിന്ന് സീനായിലേക്കുള്ള രഹസ്യപാതകളടഞ്ഞതോടെ ഹമാസിന്റെ ഭരണ പ്രദേശങ്ങളില്‍ കടുത്ത ക്ഷാമവും ദുരിതങ്ങളും നേരിടാന്‍ തുടങ്ങി. ഇതോടെ ഹമാസ് നേതൃത്വത്തിലും ഭിന്നതകള്‍ രൂപപ്പെട്ടു. അങ്ങനെയാണ് പലസ്തീന്‍ അതോറിറ്റിക്കു കീഴില്‍ ഗാസയിലെ ഭരണം നടക്കുന്നതില്‍ തങ്ങള്‍ക്കെതിപ്പില്ല എന്ന നിലപാടിലേക്ക് ഹമാസ് എത്തിച്ചേര്‍ന്നത്.

ഇസ്ലാമിസമുപേക്ഷിച്ചു പലസ്തീന്‍ ഐക്യത്തിനും, പലസ്തീന്റെ വിഘടനത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഇസ്റയേലിനുമെതിരെ രംഗത്തിറങ്ങാനുള്ള അവസരമാണിത് വഴി സംജാതമാകുന്നത്. പക്ഷെ ഇസ്രയേലും, സി.ഐ.എ യും ഇതൊക്കെ നോക്കിയിരുന്നുകൊള്ളുമെന്ന് കരുതാനാവില്ല.

അതെന്തായാലും, ഇന്ത്യയിലെ ഇസ്ലാമിസ്റ്റുകളെന്നു പറഞ്ഞു നടക്കുന്നവര്‍ക്ക് വലിയ പാഠങ്ങള്‍ ഇത് നല്‍കുന്നുണ്ട്. ഹമാസിന് ഭരണം കിട്ടിയിട്ടും ഇസ്ലാമിക ഭരണം സ്ഥാപിക്കാനായില്ല. ഇസ്ലാമികഭ രണമെന്ന ആശയത്തിന് ആകെ കഴിഞ്ഞത് പലസ്തീന്‍ ഐക്യം തകര്‍ത്ത് ഇസ്രായേലിനു സഹായം ചെയ്യാന്‍ മാത്രമാണ്.

അറബ് വസന്തത്തെ തങ്ങളുടേതായ ചാലുകളിലൂടെ വഴിതിരിച്ചു വിടാന്‍ ഒബാമയുടെ നേതൃത്വത്തില്‍ അമേരിക്ക നടത്തിയ ശ്രമങ്ങളാണ് ഐ.എസിന്റെ രൂപീകരണത്തിലേക്കും വളര്‍ച്ചയിലേക്കും നയിച്ചത്. പണം പ്രധാനമായും വന്നത് സൗദി അറേബ്യാ, ജോര്‍ദാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. അത്തരമൊരു ''സാമ്രാജ്യത്വ'' ഇസ്ലാമിന്റെ വളര്‍ച്ചക്ക് തടയിടാന്‍ ഹമാസിനെന്തു കൊണ്ട് കഴിയാതെ പോയി? ദേശീയതയെ പാടെ ഒഴിവാക്കി ആഗോള ഭരണത്തിനായുള്ള പൊളിറ്റിക്കല്‍ ഇസ്ലാം എന്ന മുദ്രാവാക്യം വെക്കുമ്പോള്‍ അത് താത്വിക തലത്തില്‍ കറകളഞ്ഞ ഒന്നായിത്തീരുന്നു. അതിനു പണം നല്കാന്‍ ആളുള്ളേടത്തോളം അത് നന്നായി വളരും. എന്നാല്‍ മധ്യ പൂര്‍വദേശത്തു അത്തരമൊരു ഇസ്ലാമിനെ പാരമ്പര്യമാക്കിയ ഒരു ജനവിഭാഗങ്ങളുമില്ല. ഷിയാ, സുന്നി, എന്ന വിശാലതല വിടവും അതിനു താഴെ കുര്‍ദ്, അലവി എന്നിങ്ങനെയുള്ള എണ്ണമറ്റ വംശീയ സ്വഭാവമുള്ള ജനവിഭാഗങ്ങളുമാണുള്ളത്. അതുകൊണ്ടാണ് ഇസ്ലാമിക ഖിലാഫത്തു സ്ഥാപിക്കാനുള്ള ഐ എസിന്റെ ശ്രമം സിറിയയിലെ ഒന്നരക്കോടി വരുന്ന മുസ്ലീങ്ങളുടെ നാടുവിട്ടോടലിലും, ഐലന്‍ കുര്‍ദി പോലെ എണ്ണമറ്റ നിസ്സഹായരുടെ മരണത്തിലും, ലക്ഷക്കണക്കിന് മുസ്ലീങ്ങളെ മുസ്ലീങ്ങള്‍ തന്നെ കശാപ്പു ചെയ്യുന്നതിലുമെത്തിയത്.

ആ കളി തങ്ങളുടെ ഭരണത്തിനും ഭാവിയില്‍ വെല്ലുവിളിയാകുമെന്നു കണ്ടതോടെയാണ് സൗദി അറേബിയയും, യു.എ.ഇ-യും ബഹ്‌റൈനുമെല്ലാം ഖത്തറിനെതിരെ കടുത്ത ഉപരോധം സ്ഥാപിച്ചത്. ഖത്തറാണ് മുസ്ലിം ബ്രദര്‍ഹുഡ് സൈദ്ധാന്തികാചാര്യന്‍ യൂസുഫുല്‍ ഖറദാവിക്ക് അഭയം നല്‍കിയിരുന്നത്. ആ മോഡല്‍ ഇസ്ലാമിസത്തിന്റെ പ്രചാരണത്തിന് വന്‍ തുകയും ഖത്തര്‍ നല്കിപ്പോന്നു. ഇപ്പോള്‍ ഖത്തറിന്റെ സഹായത്തിന് തുര്‍ക്കിയും ഇറാനും രംഗത്ത് വരുമ്പോള്‍ അവരും മുസ്ലിം ബ്രദര്‍ഹുഡ് മോഡല്‍ ഇസ്ലാമിസത്തിനെതിരാണ്. അതോടെ ഹമാസ് നേതൃത്വത്തിലൊരു വിഭാഗത്തിനും ഇസ്ലാമിസം വെറും ഒരു ജഡഭാരമായി അനുഭവപ്പെട്ടു തുടങ്ങി. സാമ്രാജ്യത്തിന്റെ താല്പര്യങ്ങളെ സേവിക്കുക, ജനതയുടെ ദേശീയ ഐക്യം തകര്‍ക്കുക എന്നിവക്കപ്പുറം മധ്യപൂര്‍വദേശത്തെ പൊളിറ്റിക്കല്‍ ഇസ്ലാം മറ്റൊന്നും നേടിയിട്ടില്ല. ഇക്കാര്യം താത്വികമായി ഹമാസ് തുറന്ന് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. അംഗീകരിച്ചാലുമില്ലെങ്കിലും, ഫത്തയുമായി നിരുപാധിക ചര്‍ച്ച നടത്തി ഒരേകീകൃത പലസ്തീന്‍ എന്ന നിലപാട് വെക്കുമ്പോള്‍ത്തന്നെ അതില്‍ ഇസ്ലാമിക ഭരണമെന്നതിന്റെ പൊള്ളത്തരം വ്യക്തമാണ്. ഈ നിലപാടിനെതിരെ ഹാമസിനകത്തെ തീവ്രവാദികള്‍ കലാപമുണ്ടാക്കുമെന്നതില്‍ സംശയമില്ല. അതിനെ അതിജീവിച്ചു ദേശീയ ഐക്യത്തിന്റെയും പലസ്തീന്റെ താല്പര്യങ്ങളുടെയും പക്ഷത്തു അടിയുറച്ചു നില്‍ക്കാന്‍ ഫത്താക്കും ഹമാസിനും കഴിയട്ടെ എന്നാശംസിക്കാന്‍ മാത്രമേ ഇപ്പോള്‍ നമുക്ക് കഴിയൂ.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow