രാഷ്ട്രീയ വിശകലനം

പി.ജെ. ബേബി

   ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ നാലാംവട്ടവും എന്‍ജെല മെര്‍ക്കല്‍ വിജയിച്ചു. പക്ഷെ, ഇത്തവണ വളരെ കുറഞ്ഞ ഭൂരിപക്ഷമേ മാര്‍ക്കെലിനു നേടാന്‍ കഴിഞ്ഞുള്ളു. രണ്ടു വര്‍ഷം മുന്‍പ് യുറോപ്പ്    തീവ്രവലതു പക്ഷത്തേക്ക് പോകുമോ എന്ന ചോദ്യം വളരെ ശക്തമായി ഉയര്‍ന്നിരുന്നു. അന്നു നെതര്‍ലാന്‍ഡ്സ് തീരഞ്ഞെടുപ്പ് ക്വാര്‍ട്ടര്‍ഫൈനല്‍, ഫ്രഞ്ച് തെരഞ്ഞെടുപ്പു സെമിഫൈനല്‍, ജര്‍മ്മന്‍ തെരഞ്ഞെടുപ്പ് ഫൈനല്‍ എന്നൊരു മത്സരക്രമവും മാധ്യമലോകം മുന്നോട്ടുവച്ചിരുന്നു. നെതര്‍ലാന്‍ഡ്സ് തെഞ്ഞെടുപ്പില്‍ പുതിയതായി ഉയര്‍ന്നു വന്ന വലതുപക്ഷ പാര്‍ട്ടിക്ക് ആറിലൊന്നു വോട്ടേ നേടാന്‍ കഴിഞ്ഞുള്ളു. ഫ്രാന്‍സില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവസാന രണ്ടു സ്ഥാനാര്‍ഥികളിലൊന്നായി മാറിത്തീരാന്‍ ജീന്‍ മേരി ലെ പെന്  കഴിഞ്ഞെങ്കിലും പിന്നീട് കുത്തനെ ജനപിന്തുണ താഴേക്ക് പോകുകയായിരുന്നു. ട്രംപിന്റെ അധിരത്തിലേറലും, ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കെന്തെങ്കിലും കാര്യമാത്ര പ്രസക്തമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ വലതുപക്ഷത്തിനു വക്കാനില്ലെന്നതിന്റെ വെളിവാകലുമാണ്  ഫ്രാന്‍സിലെ വലതുപക്ഷത്തിനു തിരിച്ചടിയായത്. അതോടെ ജര്‍മ്മന്‍ തെരഞ്ഞെടുപ്പില്‍ വലതുപക്ഷം വിജയിക്കുമെന്ന സാധ്യത പാടെ മങ്ങിയിരുന്നു.

     ട്രംപിന്റെ തീവ്ര ദേശീയവാദ നിലപാടിനോട് ജര്‍മ്മന്‍ വലതുപക്ഷത്തിന് യോജിക്കാന്‍ സാധ്യമല്ലായിരുന്നു. ജര്‍മ്മനിക്ക് അമേരിക്കയുമായുള്ള വലിയ വിദേശവ്യാപാര മിച്ചമില്ലാതാക്കാന്‍ ജര്‍മ്മനി വന്‍തോതില്‍ അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടണമെന്നതായിരുന്നല്ലോ ട്രംപിന്റെ ഡിമാന്‍ഡ്. അതുകൊണ്ടു കുടിയേറ്റ പ്രശ്‌നമാണ് അവരുന്നയിച്ചത്. തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത നാളുകളില്‍ നാസി യുദ്ധവീരന്മാരെ ആദരിക്കണമെന്നതടക്കമുള്ള നിലപാടുകളും അവര്‍  മുന്നോട്ടുവച്ചു. അതിപ്പോള്‍ പാര്‍ട്ടിയില്‍ കടുത്ത ഭിന്നിപ്പിനും ഇടയാക്കിയിരിക്കുകയാണ്.

 ജര്‍മനി സാമ്പത്തികമായി വളരെ നല്ല നിലയിലാണെന്നതും മറ്റു വികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികളൊന്നും തങ്ങള്‍ക്കില്ലെന്നതുമായിരുന്നു മെര്‍ക്കെലിന്റെ പ്രധാന പ്രചണവിഷയം. എങ്കിലും രണ്ടുവര്‍ഷം മുന്‍പ് സിറിയയില്‍ നിന്നുള്ള അഞ്ചുലക്ഷം അഭയാര്‍ത്ഥികളെ സ്വീകരിച്ച നടപടിയുണ്ടാക്കിയ വംശീയ-മത വിദ്വേഷങ്ങള്‍ ഇന്നും ശമിച്ചിട്ടില്ലെന്നതിന്റെ തെളിവ് കൂടിയായി തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പിന്റെ അടിയന്തിരഫലം സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പിന്നോട്ടടിയും അവര്‍ മെര്‍ക്കലിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് പിന്മാറിയതുമാണ്. ഇതോടെ ഭൂരിപക്ഷത്തിനു മെര്‍ക്കല്‍ ഗ്രീന്‍ പാര്‍ട്ടിയും ഫ്രീ ഡെമോക്രാറ്റുകളുമായി കൂട്ടുപിടിക്കേണ്ട അവസ്ഥയാണ്. ഒബാമയുടെ കൂടെക്കൂടി അറബ് വസന്തത്തെ തകര്‍ക്കാന്‍ സിറിയയില്‍ തീവ്രവാദത്തെ വളര്‍ത്താന്‍ പുറപ്പെട്ട ജര്‍മ്മനിക്ക് അവിടെ ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സൃഷ്ടിക്കേണ്ടി വന്നു. അതാണിന്നു തീവ്ര വലതു പക്ഷത്തിന് വളമായി മാറിയത്. ഇതില്‍നിന്നു പാഠം പടിച്ചു കൊണ്ട് അമേരിക്കയുമായി വിട്ടുനില്‍ക്കുക, കൂടുതല്‍ പരിസ്ഥിതി സൗഹൃദ നടപടികള്‍ സ്വീകരിക്കുക എന്നീ വാഗ്ദാനങ്ങള്‍ മുന്നോട്ടു വച്ചാണ് മെര്‍ക്കല്‍ നാലാമതും അധികാരമേല്‍ക്കുന്നത്. ഈ നയങ്ങള്‍ക്കനുസരിച് ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങള്‍ക്കെതിരെ ശക്തമായ ഒരെതിര്‍ ചേരിയുണ്ടാക്കാന്‍ മെര്‍ക്കല്‍ പുറപ്പെടുമോ എന്നതാണ് പ്രധാനചോദ്യം.

     അതേസമയം, ജര്‍മ്മന്‍ തെരഞ്ഞെടുപ്പ് വലതുപക്ഷത്തിനു പ്രതീക്ഷകളും നല്‍കുന്നുണ്ട്. പഴയ ''കമ്മ്യൂണിസ്‌റ്''കിഴക്കന്‍ ജര്‍മന്‍ പ്രദേശത് രണ്ടു വലതുപക്ഷകക്ഷികള്‍ക്കും കൂടി 40 ശതമാനം വോട്ടു കിട്ടി. വലിയ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന സ്ഥിതി വലതു പക്ഷത്തിനാണ് ഗുണം നല്കിയതെന്നര്‍ത്ഥം.

  അതേസമയം അമേരിക്കയില്‍ ട്രംപ് ആഭ്യന്തരമായി വലിയ വംശീയ വിടവുണ്ടാക്കി തീവ്ര വംശീയ വാദികളുടെ പിന്തുണയുറപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി സ്പോര്‍ട്‌സ് വേദികളില്‍ വംശീയതക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ അത്‌ലറ്റുകളെ  പിരിച്ചുവിടാത്ത ടീമുകളുടെ  കളി ബഹിഷ്‌കരിക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തു. ആ നീക്കം വെള്ളക്കാരും ട്രംപിനെ പിന്തുണച്ചവരുമായ ടീമുടമകളുടെ പോലും ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

 

അടുത്തിടെ നടന്ന യു .എന്‍ പൊതു സമ്മേളനത്തെ യുദ്ധവെറി പ്രദര്‍ശിപ്പിക്കാനാണ് ട്രംപ് ഉപയോഗിച്ചത്. കൊറിയ, ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളെ തകര്‍ക്കും, പൊടിക്കും, ഭസ്മമാക്കും എന്നമട്ടിലുള്ള പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഹിന്ദു വര്‍ഗീയ വാദികളൊഴികെ ആരുടേയും കൈയ്യടി  കിട്ടിയില്ല. താറുമാറായ സമ്പത്തിക രംഗത്തു ഒന്നും ചെയ്യാനില്ലാത്ത കഴിവുകേട് മറച്ചുവെക്കാന്‍ ആഭ്യന്തരരംഗത്തു വംശവെറി, വിദേശ രംഗത്തു യുദ്ധം എന്നിവ പറയാനല്ലാതെ ഏതു വിധം നടപ്പാക്കാനാകും എന്നതാണ് പ്രശനം. ഇതെല്ലാം  അമേരിക്കയുടെ ഭ്രാന്തന്‍ നയങ്ങള്‍ക്കെതിരെ നിലപാടെടുക്കാതെ പിന്നാലെ ഇഴയുന്ന നയം ജര്‍മനിക്ക് അസാധ്യമാകുന്ന ഒരു സ്ഥിതിവിശേഷമാണു ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെ മെര്‍ക്കല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് ലോകത്തിന്റെ ഭാവിയില്‍ത്തന്നെ സുപ്രധാന റോള്‍ കൈവന്നിരിക്കുകയാണിന്ന്.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow