ദക്ഷിണകൊറിയയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ മുന്‍ വനിതാപ്രസിഡണ്ട് പാര്‍ക്ക്, അവരുടെ ഉറ്റചങ്ങാതി, രാജ്യത്തിന്റെ ലോകതലത്തിലെ ഐക്കണ്‍ കമ്പനി തന്നെയായ സാംസങ്ങിന്റെ മേധാവികളിലൊരാള്‍, മറ്റൊരുവന്‍വ്യവസായഗ്രൂപ്പിന്റെ തലവന്‍ എന്നിവര്‍ ജയിലിലായിരിക്കുന്നുവെന്നാണ്.

അഴിമതിയുടെ പേരില്‍ പ്രസിഡണ്ടിനെതിരെ വന്‍ ജനകീയ പ്രക്ഷോഭമുയര്‍ന്നു വരികയും ഒടുവില്‍ പ്രസിഡണ്ട് ഇംപീച്ച് ചെയ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണങ്ങളിലാണ് ഇവര്‍ നാലാളും അറസ്റ്റ്‌ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ടത്. പ്രസിഡണ്ട് തന്റെ ഉറ്റതോഴിയുടെ ഇടനിലയില്‍ വന്‍കമ്പനികളുമായി ഗൂഢാലോചന നടത്തി വഴിവിട്ട സഹായങ്ങള്‍ നല്കി എന്നതാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

രണ്ടാംലോകയുദ്ധാനന്തരം സ്വാതന്ത്ര്യം നേടിയ മൂന്നാംലോകരാജ്യങ്ങളുടെയും അതിനും മുമ്പേ ഔപചാരിക സ്വാതന്ത്ര്യത്തിലെത്തിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും ഏറ്റവും വലിയ ശാപമായിരുന്നു (ഇന്നുമതങ്ങനെ തന്നെ) ക്രോണിക്യാപിറ്റലിസം (ചങ്ങാത്തമുതലാളിത്തം). പൊതുപ്പണം കൊള്ളയടിച്ചുതടിച്ചുകൊഴുക്കുന്ന നാടന്‍ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിച്ചും, മറുവശത്ത് അവരുടെ ധനസഹായത്തിന്മേലാശ്രയിച്ചുമാണ് മുന്നാംലോക ഭരണവര്‍ഗ്ഗപാര്‍ട്ടികള്‍ നിലനില്ക്കുന്നതുതന്നെ. ഇതില്‍ നിന്നു വിട്ടുമാറി പൗരന്മാരുടെ പൗരബോധത്തിന്മേലാശ്രയിച്ചുനില്ക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തനരീതി ഇന്ത്യയടക്കമുള്ള ഈ രാജ്യങ്ങളിലൊന്നും നിലനില്ക്കുന്നില്ല.

ഇക്കാര്യത്തില്‍ ലോകത്തിലൊന്നാമതുനില്കുന്ന രാജ്യം ഇന്ത്യതന്നെയാണ്. അംബാനിയുടെയും അദാനിയുടെയും വിജയഗാഥകള്‍ അതിന്റെ തിളങ്ങുന്ന ഉദാഹരണങ്ങളാണ്. സ്‌പെക്ട്രം, കല്‍ക്കരിപ്പാടം എന്നീ മെഗാ അഴിമതികളില്‍ 7ലക്ഷം കോടിരൂപ അഴിമതി നടന്നത് ചങ്ങാത്തമുതലാളിത്തത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. പക്ഷെ മന്‍മോഹന്‍ ഇപ്പോഴും പുറത്താണ്. ഒരു രാജയും കനിമൊഴിയും മാത്രമേ ജയിലില്‍ കിടന്നുള്ളു.

അക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി അധികാരത്തിലേറിയ മോഡിയാകട്ടെ ഒരൊറ്റ എപ്പിസോഡില്‍ മാത്രം പതിനൊന്നരലക്ഷം കോടിയുടെ അഴിമതിക്കു മുകളിലാണിരിക്കുന്നത്. രാജ്യത്തെ പത്തുപ്രമുഖ കുത്തകകള്‍ പൊതുമേഖലാബാങ്കുകള്‍ക്ക് അത്രയും വലിയ കിട്ടാക്കടം വരുത്തിയിട്ടും അതു പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനുപകരം സാധാരണ ഇടപാടുകാര്‍ക്കുമേല്‍ നൂറുതരം സര്‍വ്വീസ് ചാര്‍ജ്ജുകള്‍ അടിച്ചേല്പിക്കാന്‍ ബാങ്കുകള്‍ക്ക് മൗനാനുവാദം നല്കുകയാണദ്ദേഹം. പക്ഷെ ഞെട്ടിക്കുന്ന വസ്തുത ഇതിനെ മോഡി സര്‍ക്കാരിന്റെ ഒരഴിമതിയോ കുഭകോണമോ ആയി ഉന്നയിക്കാന്‍ പോലും ഒരാളും  തയ്യാറാകുന്നില്ലെന്നതാണ്.

വമ്പന്‍ അഴിമതികള്‍ക്കും കൊള്ളകള്‍ക്കും തയ്യാറാകുന്ന കോര്‍പ്പറേറ്റുകള്‍, അവര്‍ക്ക് കുടപിടിക്കുന്ന ഭരണാധികാരികള്‍ എന്ന ദൂഷിതവലയത്തിനെതിരെ ദക്ഷിണ കൊറിയന്‍ ജനത ഉണര്‍ന്നേഴുന്നേറ്റു. ദക്ഷിണകൊറിയന്‍ ജനാധിപത്യശക്തിയെന്നും നമുക്കതിനെക്കാണാം.

രാജ്യത്തിനകത്തുതന്നെയുള്ള 'ശത്രുക്കളായ' മത-ജാതി വിഭാഗങ്ങള്‍ക്കും,അയല്‍പക്കത്തുള്ള 'ശത്രു'വിനെതിരെയും വികാരങ്ങളാളിക്കത്തിച്ച് വളരെ എളുപ്പത്തില്‍ ജനാധിപത്യപൗരബോധത്തെ മെജോറിറ്റേറിയന്‍ (ഭൂരിപക്ഷ) തീവ്രപക്ഷമാക്കി രൂപാന്തരപ്പെടുത്താന്‍ കഴിയുന്നേടത്തോളം കാലം ഇന്ത്യന്‍ ചങ്ങാത്തമുതലാളിത്തം തടിച്ചുകൊഴുക്കുകതന്നെ ചെയ്യും. ക്രോണിക്യാപിറ്റലിസം, ആഗോളകോര്‍പ്പറേറ്റുകള്‍, ഇന്ത്യന്‍ മെജോറിറ്റേറിയനിസം എന്നിവയുടെ കൂട്ടുകെട്ടിനെ തിരിച്ചറിയുന്ന ഒരിന്ത്യന്‍ പൗരബോധരൂപീകരണത്തിന്റെ ആവശ്യകതയിലേക്കാണ് ദക്ഷിണകൊറിയ വിരല്‍ ചൂണ്ടുന്നതെന്നും തോന്നുന്നു.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow