രാഷ്ട്രീയ വിശകലനം

ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാധികാരിയായി പ്രവര്‍ത്തിച്ച ശേഷം അധികാരമൊഴിഞ്ഞ വ്യക്തി. അമേരിക്കയുടെ പാവയായിരുന്ന അതേ ഹമീദ് കര്‍സായി ഇന്ന് അമേരിക്കന്‍ കെണിയില്‍ ഇന്ത്യ വീഴരുതെന്ന് മുന്നറിയിപ്പ് നല്കുമ്പോള്‍ തിരിച്ചറിയേണ്ട പല യാഥാര്‍ത്ഥ്യങ്ങളും ഉണ്ട്.

ലണ്ടനില്‍ പത്രലേഖകര്‍ക്ക് നല്കിയ അഭിമുഖത്തിലാണ്, ഏതാനും വര്‍ഷം മുമ്പു വരെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായിരുന്ന കര്‍സായി ഇന്ത്യയ്ക്ക് ഈ മുന്നറിയിപ്പുകള്‍ നല്കുന്നത്്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ട്രംപ് ഭരണകൂടത്തിന്റെ നയം 'അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടുവരില്ല. മറിച്ച് ജനങ്ങളുടെ സഹനത്തെ വര്‍ദ്ധിപ്പി്ക്കുകയേയുള്ളൂ' അദ്ദേഹം പറഞ്ഞു. 'പാക്കിസ്ഥാനില്‍ ഭീകരര്‍ക്കുള്ള സുരക്ഷിത താവളങ്ങളെക്കുറിച്ച് ദൈനംദിനം പരാതിപ്പെട്ടിട്ടും അമേരിക്ക യാതൊന്നും ചെയ്തില്ല. പക്ഷേ, അന്നു പാക്കിസ്ഥാന്‍ ഒരു സഖ്യരാജ്യമായതു കൊണ്ട് അമേരിക്ക ഒളിച്ചു കളിച്ചു. ഇപ്പോഴത്തെ അമേരിക്കന്‍ നയം തീവ്രവാദത്തെ അവസാനിപ്പിക്കാന്‍ ലക്ഷ്യം വച്ചുള്ളതല്ല. ഇപ്പോള്‍ പാക്കിസ്ഥാന്‍ തങ്ങളുടെ പദ്ധതികള്‍ക്കു പറ്റിയതല്ല എന്നുവന്നപ്പോള്‍, അഥവാ പാക്കിസ്ഥാന്‍ മറ്റുവഴികളിലൂടെ നീങ്ങിയപ്പോള്‍, കൂടുതല്‍ വലിയ ഒരു തന്ത്രപരമായ ഗെയിമാണ് അമേരിക്ക കളിക്കുന്നത്. ഇന്ത്യ പരമ്പരാഗതമായി സ്വീകരിച്ചു പോന്ന ബുദ്ധിപരമായ സമീപനം സ്വീകരിക്കണം. പ്രത്യേക രാജ്യങ്ങളുമായി ചില താല്ക്കാലിക ക്രമീകരണങ്ങളിലുള്‍പ്പെടാന്‍ കഴിയാത്ത വിധം വമ്പിച്ചൊരു രാജ്യമാണ് ഇന്ത്യ.' - കര്‍സായി പറഞ്ഞു.

അമേരിക്കയുടെ സഹായം കൊണ്ടു മാത്രം നിലനിന്ന പോന്ന ഭരണാധികാരിയായിരന്നു കര്‍സായി. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാന്റെ നന്മയോ അവിടെ സമാധാനം സ്ഥാപിക്കലോ ആയിരുന്നില്ല അമേരിക്കയുടെ ലക്ഷ്യമാണ് കര്‍സായിയെക്കാള്‍ സാക്ഷിപറയാന്‍ യോഗ്യനായി ആരുമില്ല. ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കണം, അവിടെ അമേരിക്ക നടത്തുന്ന യുദ്ധത്തിന്റെ ചെലവിലൊരു ഭാഗം വഹിക്കണം എന്ന ട്രംപിന്റെ സമ്മര്‍ദ്ദം മോഡിക്കു മേല്‍ മുറുകുമ്പോഴാണ് കര്‍സായിയുടെ മുന്നറിയിപ്പ്.

അമേരിക്ക അഫ്ഗാനിസ്ഥാനിലും മധ്യപൂര്‍വ്വദേശത്തും ലക്ഷ്യം വക്കുന്നതെന്തെന്നകാര്യം കുറേക്കൂടി വെളിവാക്കുന്നതാണ് മുന്‍ യു എസ് സെനറ്റര്‍ ലാരിപ്രസ് ലര്‍ ചെന്നെയില്‍ പറഞ്ഞകാര്യങ്ങള്‍. തന്റെ 'ആയുധമേന്തിയ അയല്‍ക്കാര്‍' എന്ന പുസ്തകം പ്രചരിപ്പിക്കാന്നണദ്ദേഹം ഇന്ത്യയിലെത്തിയത്. 'അമേരിക്ക ഇറാനെക്കുറിച്ച് അലമുറയിടുകയും ബഹളം വക്കുകയും ചെയ്യുമ്പോഴും ഏറ്റവമധികം ആയുധങ്ങള്‍ പുറത്ത് തീവ്രവാദികളിലെത്തുന്നത് അമേരിക്കയില്‍ നിന്നാണ്.... ഞങ്ങള്‍ പ്രശ്നത്തിന്റെ ഭാഗമാണ്' അഫ്ഗാനിസ്ഥാനിയും സിറിയയിലും ലിബിയയിലുമെല്ലാം സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് എണ്ണപ്പണ രാജ്യങ്ങളെക്കൊണ്ട് തീവ്രവാദികള്‍ ആയുധം നല്കുന്ന അതേ അമേരിക്ക മറ്റുവശത്ത് തീവ്രവാദ വിരുദ്ധ-യുദ്ധമെന്ന പേരില്‍ സൈനിക ഇടപെടല്‍ നടത്തുകയും ചെയ്യുന്ന വന്‍തോതില്‍ ആയുധവില്പന നടത്തി പണമുണ്ടാക്കുക, ഈ മേഖലയില്‍ ജനാധിപത്യവും ദേശീയ താല്പര്യങ്ങളും മുന്നില്‍ നിര്‍ത്തുന്ന ഭരണകൂടങ്ങള്‍ കടന്നുവരുന്നത് ഒഴിവാക്കാനായി തീവ്ര മതവല്‍ക്കരണവും വര്‍ഗ്ഗീയ വല്‍ക്കരണവും നടത്തുക, എന്നതാണ് അമേരിക്കയുടെ ഇരട്ട ലക്ഷ്യം. ഇവിടങ്ങളില്‍ 'അങ്ങേയറ്റം കാടന്‍ മട്ടിലുള്ള തീവ്ര മുസ്ലീം ഭീകരന്‍ വളരുകയാണ്. ഞങ്ങളവര്‍ക്കെതിരെ മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടി കുരിശുയുദ്ധത്തിലാണ്' എന്ന് വരുത്തിത്തീര്‍ത്ത് സ്വന്തം രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധയും വെള്ള വംശ വെറിയന്‍ - മുസ്ലീം വിരുദ്ധ ക്രിസ്ത്യന്‍ ചാലുകളിലൂടെ തിരിച്ചു വിടാനും അമേരിക്കക്കു കഴിയുന്നു. ആ കളിയില്‍ സ്വന്തം കാലാളായി ഇന്ത്യയെ റിക്രൂട്ട് ചെയ്ത വന്‍തോതില്‍ പണം പിഴിഞ്ഞൂറ്റലാണ് അമേരിക്കയുടെ ലക്ഷ്യം. തീവ്ര പാക്കിസ്ഥാന്‍ വിരോധം പുലമ്പിക്കൊണ്ട് അതിന്റെ മറവില്‍ അമേരിക്കന്‍ ശിങ്കിടിയാകാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിനെതിരായ മുന്നറിയിപ്പുകളാണ് ഹമീദ് കര്‍സായിയുടെയും ലാരി പ്രസ് ലറുടെയും വക്കുകള്‍.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow