മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന്ന് പുതിയ ഗവേഷണ ഫലം. അവര്‍ ആഫ്രിക്കയില്‍ നിന്ന് യൂറേഷ്യയിലേക്ക് കുടിയേറിയത് എഴുപതിനായിരത്തിനും അമ്പത്തയ്യായിരത്തിനും ഇടയിലുള്ള വര്‍ഷങ്ങളിലാണ്. അവര്‍ ആഫ്രിക്കവിട്ടപ്പോള്‍ ഈര്‍പ്പമുള്ള കാലാവസ്ഥക്കു പകരം അവിടെ ഉണങ്ങിയ കാലാവസ്ഥയായിരുന്നുവെന്ന് പ്രൊഫസര്‍ ജസ്സീക്കാ ടിയേര്‍ണി പറഞ്ഞു. ഏറെക്കുറെ 70,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഹോണ്‍ ഓഫ് ആഫ്രിക്ക പ്രദേഷത്തെ (എത്യോപയും സോമാലിയയും മറ്റുമുള്‍പ്പെടുന്ന വടക്കു കിഴക്കന്‍ ഭാഗം) കാലാവസ്ഥ നനവുള്ള 'ഹരിത സഹാറ' എന്നതില്‍ നിന്ന് വരണ്ടതായി മാറി. ഇന്നുള്ളതിനേക്കാള്‍ വരണ്ട സ്ഥിതിയിലേക്ക്. ഏഡന്‍ ഗള്‍ഫിന്റെ പടിഞ്ഞാറ് അറ്റത്തുള്ള കടല്‍ത്തട്ടിലെ ഊറലുകള്‍ പരിശോധിച്ച് രണ്ടു ലക്ഷം വര്‍ഷങ്ങളിലെ ആഫ്രിക്കയിലെ കാലാവസ്ഥ പരിശോധനാ വിഷയമാക്കി. ഇതിനു മുമ്പേ നാല്പതിനായിരം വര്‍ഷക്കാലത്തെ ഹോണ്‍ ഓഫ് ആഫ്രിക്ക പ്രദേശത്തെ കാലാവസ്ഥ പരിശോധിക്കാന്‍ കഴിഞ്ഞിരുന്നു.

ലാമോണ്ട്-ഡോഹര്‍ട്ടി 'കോര്‍' ഡെപ്പോസിറ്ററിയില്‍ നിന്ന് (അവിടെയാണ് എല്ലാ പ്രധാന സമുദ്രങ്ങളിലെയും ഊറലുകളുടെ 'കോറു'കള്‍ സൂക്ഷിച്ചിരിക്കുന്നത്) 1965 ല്‍ ശേഖരിച്ച ഒരു 'കോര്‍' ആണ് ഗവേഷക സംഘം പഠന വിഷയമാക്കിയത്.

മനുഷ്യര്‍ ഭൂമിയിലുടലെടുത്തിട്ട് ഏറെക്കുറെ രണ്ടുലക്ഷം വര്‍ഷങ്ങളേ ആയുള്ളുവെന്നും ഉടലെടുത്തശേഷം മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്നു പുറത്തേക്കു കടന്നിട്ട് ഉദ്ദേശം 50,000-60,000 കൊല്ലങ്ങളേ ആയുള്ളുവെന്നും ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. ആഫ്രിക്കയില്‍ നിന്ന് മധ്യപൂര്‍വ്വദേശത്തേക്ക് വ്യാപിച്ച മനുഷ്യര്‍ പിന്നീട്ട് ചെന്നെത്തിയ കാലാവസ്ഥകള്‍ക്കും ഭൂപ്രകൃതികള്‍ക്കുമനുസരിച്ചാണ് അവരുടെ തൊലിനിറവും വംശീയ-ദേശീയ ശാരീരിക സവിശേഷതകളും രൂപപ്പെട്ടതെന്നതും ഇപ്പോള്‍ തര്‍ക്കവിഷയമല്ലാതെ തെളിയിക്കപ്പെട്ടു കഴിഞ്ഞു.

അതായത്, വംശീയതയുടെ പേരിലുള്ള മേധാവിത്വ ചിന്തക്കും വെറുപ്പിനും അതൊരു അലകളായി പലപല ഭാഗങ്ങളിലേക്കു വ്യാപിച്ചവരില്‍ തുടക്കത്തില്‍ ത്തന്നെ ചില കൊടുങ്കാടിന്റെ ഹരിത സമൃദ്ധിയിലെത്തിച്ചേര്‍ന്ന വിഭാഗങ്ങള്‍ കാലങ്ങളിലൂടെ ചില ആദിവാസി സമൂഹങ്ങളാകുകയും കാര്യമായി കാടത്തത്തിന്റെ ഉയര്‍ന്ന ഘട്ടങ്ങളിലേക്ക് നീങ്ങാതിരിക്കുകയും ചെയ്തു. ആന്‍ഡമാനിലും മറ്റും കാണുന്ന ചില ആദിമനിവാസികള്‍ നാഗരിക ജനവിഭാഗങ്ങളുമായി തീര്‍ത്തും വേറിട്ടുനില്ക്കുന്നവരാണ്. ആദ്യകാലത്ത് പുറപ്പെട്ട് ചില ചെറിയ സംഘങ്ങള്‍ ഹരിതാഭമായ നിബിഡ വനമേഖലകളില്‍ നീണ്ടകാലം ഒരേ ജീവിത രീതിയില്‍ തുടരുകയും തുടര്‍ന്നൊരു കടിയേറ്റം അവര്‍ക്ക് പിന്നീടാവശ്യമില്ലാതായി വരികയും ചെയ്തതാകാം അതിനുകാരണം.

എന്തുതന്നെയായാലും ഏറ്റവും പരിഷ്‌കൃതനെന്നു ചിന്തിക്കുന്ന യൂറോപ്യന്‍ ആര്യനും ഏറ്റവും കാടനെന്നു കരുതുന്ന ആന്‍ഡമാനിലെ ആദിമവാസിയും ആഫ്രിക്കക്കു പുറത്തു കടന്നിട്ട് വെറും 50,000-60,000 വര്‍ഷങ്ങളെ ആയിട്ടുള്ളു. അതിനുമുമ്പുള്ള വളരെ നീണ്ടൊരു കാലം അവര്‍ അഫ്രിക്കയില്‍ ഒന്നിച്ചു കഴിഞ്ഞു പോന്നവരാണ്.

ഇങ്ങനെ ശാസ്ത്രീയമായി വംശീയ വാദത്തിന്റെ സകല അടിത്തറയും പൊളിയുമ്പോഴും വിദ്യാസമ്പന്നരായ യൂറോപ്പിലെയും അമേരിക്കയിലെയും വലിയൊരു പറ്റം യൂറോപ്യന്‍ വെള്ളക്കാര്‍ കടുത്ത വംശീയവാദം വച്ചു പുലര്‍ത്തകയാണ്. ആഫ്രിക്കയില്‍ നിന്നു കിട്ടിയ വളരെ വളരെ പഴയ ഒരു സ്ത്രീയുടെ ഫോസില്‍ (ലൂസിയെന്ന ആദി മാതാവായി അവര്‍ വിളിക്കപ്പെടുന്ന) ഡി.എന്‍.എ യുമായി നിസ്സരമായ വ്യത്യസങ്ങളെ ഉള്ളൂവെന്നു തെളിയുകയുണ്ടായി. മുതലാളിത്ത മൂലധന താല്പര്യങ്ങള്‍ മാത്രമാണിന്ന് വംശീയതയെ പോഷിപ്പിച്ച വളര്‍ത്തുന്നത്. അതിന്റെ പിടിയിലമരുന്ന വെള്ളക്കാരാണിന്ന് യഥാര്‍ത്ഥ കാടന്മാരോ, അതിലും അധഃപതിച്ചവരോ ആയിക്കൊണ്ടിരിക്കുന്നത്.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow