ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേപ്പാളിലെ രണ്ടു പ്രമുഖ ഇടതുപക്ഷ കക്ഷികളായ സി.പി.ഐ-യു(എം.എല്‍), സിപിഐ (Maoist -സെന്റര്‍)എന്നിവയും എന്‍.സി.പി യും ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിനെത്തുടര്‍ന്നു പാര്‍ട്ടിതലത്തില്‍ ലയന പ്രക്രിയക്ക് തുടക്കമിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

നേപ്പാളില്‍ ഇപ്പോള്‍ ഭരിക്കുന്നത് പ്രചണ്ഡയുടെ മാവോയിസ്റ്റുകളും നേപ്പാളി കോണ്‍ഗ്രസ്സും ചേര്‍ന്നാണ്. ആ സഖ്യം വിട്ട് മുന്‍പ് ഭരിച്ചിരുന്ന യു.എം.എല്‍ നേതാവ് കെ.പി.ശര്‍മ ഒലിയുടെ സി.പി.ഐ-യു. (എം.എലും) മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ ബാബുറാം ഭട്ടറായിയുടെ യു.എസ്.പിയുമായി ഒന്നിക്കുമ്പോള്‍ മൂന്നു മുന്‍ പ്രധാനമന്ത്രിമാരുടെ പാര്‍ട്ടികളാണ് ഒന്നാകുക. സായുധ സമരത്തിലൂടെ രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കിയ ശേഷം പ്രചണ്ഡ സമാധാന-പാര്‍ലിമെന്ററി പാതയിലേക്ക് വരുന്നത് രാജ്യത്തെ ഒരു പാര്‍ലിമെന്ററി പാതയിലുള്ള റിപ്പബ്ലിക്കാക്കുക എന്ന നിലപാടിന് വേണ്ടി വദിച്ചു കൊണ്ടാണ്. തുടര്‍ന്നു നടന്ന 2008 ലെ കോണ്‍സ്റ്റിറ്റുവന്റ അസ്സംബ്ലി തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയും പ്രധാനമന്ത്രിയുമാകാന്‍ പ്രചണ്ഡക്കു കഴിഞ്ഞെങ്കിലും 2013 ലെ തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റുകള്‍ക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. അതിനിടയില്‍ വിപ്ലവം കൈയ്യൊഴിച്ചതിന്റ പേരില്‍ മോഹന്‍ വൈദ്യ, നേത്ര ബിക്ര തുടങ്ങിയവര്‍ പിളര്‍ന്നു പോയത് മാവോയിസ്റ്റുകളെ കുറെയേറെ ദുര്ബലമാക്കി. മാവോയിസ്റ്റുകളെ പാര്‍ലമെന്ററി പാതയിലേക്കു കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കു വഹിച്ച ബാബുറാം ഭട്ടറായിയുടെ നയാ ശക്തി പാര്‍ട്ടി (എന്‍ .എസ.പി ) കൂടുതല്‍ വിപുലമായ ഫെഡറലിസത്തിനു വേണ്ടിയാണു വാദിക്കുന്നത്. കടുത്ത യുണിയണിസ്റ്റുകളായാണ് സി.പി.ഐ-യു .എം.എല്‍ അറിയപ്പെടുന്നത്. ഈ വിഷയത്തില്‍ ഒരു മധ്യപാതക്കാരാണ് മാവോയിസ്റ്റുകള്‍. ഇവരെല്ലാം ഒന്നിക്കുമ്പോള്‍ ഇക്കാര്യത്തില്‍ യോജിപ്പിന്റെ സ്വഭാവമെന്ത് എന്നത് വ്യക്തമല്ല.

ഈയിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ സി.പി.ഐ-യു.എം.എല്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ നല്ല പ്രകടനം കാഴ്ചവച്ചു. എന്നാല്‍ ടെറായി മേഖലയില്‍ നല്ല പ്രകടനം കാഴ്ച വച്ചത് മാവോയിസ്റ്റുകളാണ്. അതാണ് പ്രചണ്ഡയെ ഇപ്പോഴത്തെ മുന്നണി വിട്ടു പുതിയ സഖ്യത്തിലേക്കു നീങ്ങാന്‍ പ്രേരിപ്പിച്ചത്. ഇപ്പോഴത്തെ നിലക്ക് ഈ ഇടതുസഖ്യം അധികാരത്തിലെത്താനാണ് സാധ്യത.

നേപ്പാള്‍ സംഭവ വികാസങ്ങള്‍ ഇന്ത്യയിലെ മോദീസംഘത്തിനും സംഘ്പരിവാറിനും ശക്തമായ തിരിച്ചടിയാണ്. നേപ്പാളില്‍ രാജഭരണം ഇല്ലാതാകുന്നത് തടയാന്‍ മുന്‍പ് സംഘപരിവാര്‍ പരമാവധി ശ്രമിച്ചിരുന്നു. മോഡി അധികാരത്തിലെത്തിയ ശേഷം മധേസികളെ ജാതിയടിസ്ഥാനത്തില്‍ കുത്തിയിളക്കിവിട്ട് പുതിയ ഭരണഘടന നിലവില്‍ വരുന്നത് തടയാന്‍ ശ്രമിച്ചു. നേപ്പാളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള റോഡുകള്‍ ഉപരോധിച്ചു കൊണ്ട് ആവശ്യ സാധനങ്ങളുടെ ലഭ്യതയില്ലാതാക്കി ശ്വസം മുട്ടിച്ചു വഴിക്കു വരുത്താനുള്ള നീക്കം നേപ്പാളിനെ ചൈനയുടെ പക്ഷത്തേക്ക് നീങ്ങുന്നതിനാണിടയാക്കിയത്. മധേസി സംഘടനകളുടെ ആ നീക്കം പൊളിഞ്ഞതും നേപ്പാള്‍ ചൈനീസ് പക്ഷത്തേക്ക് നീങ്ങിയതും മോദീ സംഘത്തിന്് ലഭിച്ച ഇരട്ട പ്രഹരങ്ങളായി. ഇപ്പോള്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ മധേസി പാര്‍ട്ടികള്‍ തോറ്റമ്പുമ്പോള്‍ നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ ഹിന്ദുത്വവാദികള്‍ക്കു കിട്ടുന്ന തിരിച്ചടി കൂടിയാണത്. അതിന്റെ കൂടെ കമ്യുണിസ്‌റ് സഖ്യം അധികാരത്തില്‍ വരിക കൂടി ചെയ്താല്‍ അതു മോഡി സര്‍ക്കാരിനും ഇന്ത്യന്‍ ഹിന്ദുത്വവാദികള്‍ക്കും കിട്ടുന്ന മറ്റൊരു കനത്ത പ്രഹരമാകും.

മോഡി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയുടെ വിദേശനയമെന്നത് വേറും വര്‍ഗീയ പ്രതികരണങ്ങള്‍ മാത്രമാണ്. അതിന്റെ ഫലം സകല അയല്‍രാജ്യങ്ങളും ചൈനയുടെ പക്ഷത്തേക്ക് നീങ്ങുകയെന്നതാണ്. ''ഹിന്ദു ഭൂരിപക്ഷ''നേപ്പാള്‍ ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ അകന്നു കഴിഞ്ഞു. പാക്കിസ്ഥാന്‍ നിത്യശത്രുവാണ്. ബംഗ്ലാദേശുമായി താരതമ്യേന നല്ല ബന്ധമാണെങ്കിലും റോഹിന്‍ഗ്യ പ്രശ്‌നത്തിലെ വികൃത നിലപാട് അവരെയും ചൈനയുടെ പക്ഷത്തേക്ക് തള്ളി നീക്കുകയാണ്. മ്യാന്മറിന് റോഹിന്‍ഗ്യ പ്രശ്‌നത്തില്‍ മോഡി പിന്തുണ നല്‍കിയതും, ബംഗ്ലാദേശ് നേരിടുന്ന ഗുരുതരമായ പ്രശനം പരിഹരിക്കാന്‍ ഒന്നും ചെയ്യാത്തതുമാണ് കാരണം. മാലിദ്വീപോ, ശ്രീലങ്കയെ പോലും ഔപചാരികമായല്ലാതെ ഇന്ത്യക്കൊപ്പമില്ല.

ഇപ്പോള്‍ വര്‍ഗീയതയുടെ പേരില്‍ ഇന്ത്യ പിന്തുണ നല്‍കിയ മ്യാന്മര്‍ പോലും ഇന്ത്യയുമായി നല്ല ബന്ധത്തിലേക്ക് വരില്ല. കാരണം ഇന്ത്യയിലെ രോഹിന്‍ഗ്യകളെ മ്യാന്മറിലേക്കു നാടുകടത്തുമെന്നിന്ത്യ പറയുമ്പോള്‍ അവരെ സ്വീകരിക്കാന്‍ മ്യാന്മര്‍ തയ്യാറല്ല. രോഹിന്‍ഗ്യകള്‍ തങ്ങളുടെ പൗരന്മാരല്ല എന്നാണ് അവര്‍ പറയുന്നത്. രോഹിന്‍ഗ്യ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചും, വലിയ സാമ്പത്തിക-വായ്പ്പ പദ്ധതികള്‍ നല്‍കിയും, ഒബോര്‍ പദ്ധതിയിലുള്‍പ്പെടുത്തിയും ചൈന ബംഗ്ലാദേശിനെയും മ്യാന്മറിനെയും സ്വാധീന വലയത്തിലാക്കുമ്പോള്‍ മോഡീസംഘം അമേരിക്കയുമായും ഇസ്റയേലുമായും മുസ്ലിം വിരോധത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധം ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത്രയും വികൃതവും, പൊളിഞ്ഞുപാളിസായതുമായ വിദേശനയം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലിന്നു വരെ ഉണ്ടായിട്ടില്ല.

മറുവശത്തു ഇന്ത്യയില്‍ ഇടതുപക്ഷത്തിനും നേപ്പാള്‍ ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഇന്നത്തെ നേപ്പാള്‍ ഇടതുപക്ഷ ഐക്യം പാര്‍ലമെന്ററി സംവിധാനത്തിലൂടെ ജനാധിപത്യത്തെയും സാമൂഹ്യ പുരോഗതിയെയും മുന്നോട്ടു കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. സായുധവിപ്ലവം-സര്‍വാധിപത്യം-സോഷ്യലിസം എന്നത് നേപ്പാളില്‍ അവര്‍ മുന്നോട്ടുവക്കുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ സി.പി.ഐ.എം മുതല്‍ മാവോയിസ്റ്റുകള്‍ വരെയുള്ളവര്‍ ഇന്നും സായുധവിപ്ലവവും, സോവിയറ്റ് -ചൈനീസ് മോഡല്‍ സോഷ്യലിസവും കൈയ്യൊഴിയാന്‍ തയ്യാറല്ല. എന്നാല്‍ പ്രയോഗിക തലത്തില്‍ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന ഭരണങ്ങള്‍ നേടിയെടുക്കല്‍, കുറെ ആദിവാസി മേഖലകളില്‍ സ്വാധീനം നിലനിര്‍ത്തല്‍ എന്നിവക്കപ്പുറം ഈ വിഭാഗങ്ങള്‍ക്ക് ലക്ഷ്യങ്ങളൊന്നുമില്ല താനും. മോഡിയുടെ ഹിന്ദുത്വ-ജനാധിപത്യവിരുദ്ധ (ഫാസിസ്റ്റല്ലങ്കില്‍) ഭരണത്തെ താഴെയിറക്കാനോ, ഭരണഘടനാ മൂല്യങ്ങളെ തിരിച്ചുപിടിക്കാനോ പോലും പ്രയോഗികമായ മുന്നണികളും ഐക്യങ്ങളുമുണ്ടാക്കുന്നതിന് സ്വയം നടക്കില്ലെന്നുറച്ചു വിശ്വസിക്കുന്ന സിദ്ധാന്തങ്ങളിലുള്ള ശാഠ്യങ്ങള്‍ തടസ്സങ്ങളുമാകുന്നു. നേപ്പാള്‍ പരീക്ഷണം നാളെ, ഒരുപക്ഷെ, പൊളിഞ്ഞേക്കാം. എന്നാലും ആ ശ്രമങ്ങള്‍ തികച്ചും സ്വാഗതാര്‍ഹങ്ങളാണ്.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow