Loading Page: ഇറാനിലെ കലാപവും, പാക്കിസ്ഥാനെതിരെ തിരിയുന്ന ട്രംപും - മധ്യപൂര്‍വ്വദേശത്തെ മാറ്റത്തിന്റെ സൂചനകള്‍

ഒപ്പീനിയന്‍

 സുജിത്ത്‌

വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്‍ക്കാരിനെ പിടിച്ചുകുലുക്കുകയാണ്. 12 പേര്‍ മരിച്ചുവെന്നും ആയിരങ്ങള്‍ അറസ്ററിലായി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 'അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കാം, പക്ഷേ അക്രമം പാടില്ല' എന്ന പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ പ്രസ്താവന തന്നെ സര്‍ക്കാരിന്റെ അങ്കലാപ്പ് വ്യക്തമാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിച്ചാല്‍ വന്‍തോതിലുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും എന്നതായിരുന്നു ഇന്നേവരെയുള്ള സാഹചര്യം.

1970-കളുടെ അവസാനം ഇറാന്‍ വിപ്ലവം വിജയിക്കുകയും കമ്യൂണിസ്റ്റുകാരെയും ജനാധിപത്യവാദികളെയും കൂട്ടക്കൊല ചെയ്ത് തനി സ്വേച്ഛാധിപത്യ ഭരണം നിലവില്‍ വരികയും ചെയ്തപ്പോള്‍ ലോകമെങ്ങുമുള്ള മുസ്ലീം മതരാഷ്ട്ര വാദികള്‍ അതിനെ ന്യായീകരിച്ചത് 'അമേരിക്കന്‍ കഴുകന്റെയും റഷ്യന്‍ കരടി'യുടെയും പിടിയില്‍ നിന്ന് ഇറാന്‍ ഇസ്ലാമിലേക്ക് വീണ്ടെടുക്കപ്പെട്ടിരിക്കുന്നുവെന്നാണ്. അമേരിക്ക ഉള്ളുപൊള്ളയായ പടിഞ്ഞാറന്‍ ജീര്‍ണ്ണസംസ്‌കാരത്തിന്റെയും മുതലാളിത്ത ചൂഷണത്തിന്റെയും പ്രതീകമാണ്, റഷ്യ ദൈവരഹിതമായ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ പ്രതീകമാണ്, ഇതിനു രണ്ടിനും ഉപരിയായ ഉന്നതമായ ഇറാനിയന്‍ ഇസ്ലാമിക സംസ്‌കാരത്തിന്റെ 'നീതിയും സമത്വവും സദാചാരവും പുലരുന്ന' ഇസ്ലാമിക റിപ്പബ്ലിക്കാണ് തങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന പ്രചരണം ശക്തമായി. ഇന്ത്യയില്‍ മുഖ്യമായും ജമാ അത്തെ ഇസ്ലാമിയും അതിനോടു ബന്ധപ്പെട്ടു നിന്ന സംഘടനകളുമായിരുന്ന ആ പ്രചരണത്തില്‍ മുന്നില്‍. മുസ്ലീംലീഗിലെ വിദ്യാഭ്യാസം നേടിയ ഒരു യുവതലമുറയടക്കം സാമ്രാജിത്വ വിരോധത്തിന്റെ പേരില്‍ 'ഇസ്ലാ'മിനെ ഉറ്റുനോക്കിത്തുടങ്ങി.

അമേരിക്ക സദ്ദാമിനെ കുത്തിയിളക്കി വിട്ട് നടത്തിയ യുദ്ധം 1987 വരെ ഇറാന്‍ പുരോഗതിയെ തടഞ്ഞു നിര്‍ത്തി എന്ന് വാദത്തിനുവേണ്ടി നമുക്ക് സമ്മതിക്കാം. പിന്നീടും 30 വര്‍ഷം കഴിഞ്ഞു പോയി. സമൃദ്ധമായ എണ്ണസമ്പത്ത് ഇറാനുണ്ടായിരുന്നു. അതിവിപുലമായ ഭൂപ്രദേശവും മറ്റു ഖനിജ സമ്പത്തുക്കളുമുണ്ടായിരുന്നു. ഇതൊക്കെയുണ്ടായിട്ടും മുതലാളിത്തത്തിനു ബദലായ ഒറു സമത്വവും നീതിയും പുലരുന്ന പുതിയവ്യവസ്ഥിതി അവിടെയുണ്ടായോ? മുതലാളിത്തത്തിനു ബദലായ ഒന്നും ഇറാന്‍ കാഴ്ച വച്ചില്ല. ഒരു മുന്നാം ലോകരാജ്യമായ ചൈന ഇതേകാലയളവില്‍ മുതലാളിത്ത രീതിയില്‍ നേടിയ വളര്‍ച്ചയുമായി താരതമ്യം ചെയ്യമ്പോള്‍ ഇറാന്റെ സാമ്പത്തികാവസ്ഥ 'ഇസ്ലാമിക' രീതിയില്‍ എവിടെയെത്തി എന്നു വ്യക്തമാണ്.

ഇന്ന് ലോകത്തിന്റെ എണ്ണ സമ്പദ്ഘടന അനുദിനം പിന്നോട്ടടിക്കുകയാണ്. ഫോസിലിന്ധനങ്ങളുടെ കത്തികല്‍ ഇന്നത്തെ നിലിയില്‍പ്പോലും തുടരുക അധികനാള്‍ സാധ്യമല്ല. മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് ഒരുദശകത്തിനകം ലോകം മാറും. സൗരോര്‍ജ്ജത്തിന്റെയും മറ്റും സാധ്യത ഇറാന് അളവറ്റ തോതിലുണ്ട്. പക്ഷേ അത് കയറ്റുമതി ചെയ്ത് വിദേശനാണ്യം നേടാനാകില്ല. അതായത്, ഇറാക്ക്-സിറിയ-ഹിസ്ബുള്ള-യമനിലെ ഹൂതി അച്ചുതണ്ടിന് അധികകാലം പിന്‍ബലം നല്കാന്‍ ഇറാനാകില്ല. മറുവശത്ത് എണ്ണവരുമാനമിടിയുന്നതു കൊണ്ടുതന്നെ സൗദി മുതല്‍ ഖത്തര്‍ വരെയുള്ള സുന്നി രാഷ്ട്രങ്ങള്‍ക്കും പൊളിറ്റിക്കല്‍ ഇസ്ലാമിനായി പണമൊഴുക്കാനിനി പഴയതു പോലെ കഴിയില്ല.

മധ്യപൂര്‍വ്വദേശ രാജ്യങ്ങളുടെ എണ്ണ തട്ടിയെടുക്കുന്നതിനൊരു മറയായാണ് അമേരിക്ക സകലതരം ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെയും പോറ്റി വളര്‍ത്തിയതും അവക്കായി രാജഭരണകൂടങ്ങളെക്കൊണ്ട് ഭീമമായ സഹായം ചെയ്യിച്ചതും. ഇപ്പോള്‍ എണ്ണയൂറ്റല്‍ കുറക്കേണ്ടിവരുമ്പോള്‍ സുന്നി അച്ചുതണ്ടിനും പഴയ പോലെ ലോകമാസകലം പണമൊഴുക്കാന്‍ പോയിട്ട്, സ്വന്തം നാട്ടിലെ തദ്ദേശീയ ജനതക്ക് താരതമ്യേന സമൃദ്ധമായ, ഇന്നത്തേതു പോലൊരു ജീവിതം പ്രദാനം ചെയ്യാനാകില്ല. അതായത് സുന്നി രാജാക്കന്മാര്‍/ എമീര്‍/ഷേക്കു/സുതത്താന്മാര്‍ തുടങ്ങിയവരെയും കാത്തിരിക്കുന്നത് ജനകീയ കലാപങ്ങളാണ്. ഏറെക്കുറെ ഒരു ഇരുപതാണ്ടിനുള്ളില്‍ ലോകഎണ്ണ കത്തിക്കലില്‍ നിന്നു സമ്പൂര്‍ണ്ണമായി പിന്മാറുമെന്നു കണക്കാക്കിയാല്‍ മധ്യപൂര്‍വ്വദേശ മതരാഷ്ട്രീയത്തിന് അതിനും വളരെ മുമ്പേ കത്തിത്തീരേണ്ടി വരും.

ഈ മാറുന്ന രാഷ്ട്രീയത്തിന്റെ മുഖമാണ് പാക്കിസ്ഥാനെ കൈയ്യൊഴിയുന്ന അമേരിക്ക. 33 ബില്യന്‍ ഡോളര്‍ നല്കിയിട്ട് ചതിയാണ് തിരിച്ചുകിട്ടിയതെന്ന് ഇപ്പോള്‍ ട്രംപ് പറയുന്നു. അഫ്ഗാന്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെ കാലാളാക്കി അമേരിക്ക തുടങ്ങിയ കളികളാണ് പാക്കിസ്ഥാനി പൊതുസമൂഹത്തില്‍ ഇസ്ലാമിസ്റ്റുകളെ ഇത്രയേറെ വളര്‍ത്തിയത്. അമേരിക്ക കൈയ്യൊഴിഞ്ഞാല്‍ പാക്കിസ്ഥാന് ചൈനയെ ആശ്രയിക്കേണ്ടിവരും. പക്ഷേ ചൈനയും പൊളിറ്റിക്കല്‍ ഇസ്ലാമിനെ അടവച്ചു വിരിയിക്കുന്ന പാക്കിസ്ഥാനെ പിന്തുണച്ചേക്കില്ല.

ആ നിലയില്‍ ഇറാനിയന്‍ കലാപം മുഴക്കുന്നത് ലോകമെങ്ങുമുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അഥവാ പെട്രോ-ഡോളര്‍ ഇസ്ലാമിന്റെ മരണ മണിയാണ്. ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിന്റെ ആദിമ വിശുദ്ധിയിലേക്ക് മടങ്ങുക എന്ന ആശയം വമ്പിച്ച വിദേശപ്പണത്തിന്റെ കുത്തൊഴുക്ക് നിലച്ചാല്‍ കരയില്‍ പിടിച്ചിട്ട മീന്‍ പോലെപിടഞ്ഞുമരിക്കും. ആ അര്‍ത്ഥത്തില്‍ ഇറാനിയല്‍ സംഭവ വികാസങ്ങള്‍ ലോകത്താകെയുള്ള ജനാധിപത്യ-പുരോഗമന ശക്തികള്‍ക്ക് വലിയ ആത്മവിശ്വാസം നല്കുന്ന ഒന്നാണ്. ഇറാനിയന്‍ പോരാളികളുടെ പുതുവത്സര സമ്മാനമാണത്.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow