പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ്ഥാന് തങ്ങള്‍ നല്കിയിരുന്ന എല്ലാ സഹായവും നിര്‍ത്തിവക്കുകയാണെന്നുമുള്ള ട്രംപിന്റെ പ്രസ്താവന തങ്ങളുടെ വിജയമായി കൊണ്ടാടുകയായിരുന്നു മോഡിയും സംഘപരിവാറും. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ട്രംപിനെ കെട്ടിപ്പിടിച്ചതും അമേരിക്കയെ ഇന്ത്യന്‍ പക്ഷത്തണിനിരക്കാനും പാക്കിസ്ഥാനെ കൈയ്യൊഴിയാനും പ്രേരിപ്പിച്ചു; അത് തങ്ങളുടെ വിജയമാണ് എന്നവര്‍ വീമ്പടിച്ചു. ഗുജറാത്തിലെ മുഖം നഷ്ടപ്പെടല്‍, മന്‍മോഹസിംഗിന്റെ ഗൂഡാലോചനാ പ്രസ്താവനയുണ്ടാക്കിയ നാണക്കേടില്‍ നിന്നു തടിതപ്പാന്‍ പാര്‍ലമെന്റില്‍ 'തങ്ങള്‍ക്ക് മന്‍മോഹന്റെ ആര്‍ജ്ജവത്തില്‍ സംശയമില്ല' എന്ന് ജെയ്റ്റിലിക്ക് പ്രസ്താവന നടത്തേണ്ടിവന്നത് (ഫലത്തില്‍ മോഡിയെ തള്ളിപ്പറയല്‍), അനുദിനം വഷളാകുന്ന സാമ്പത്തിക നില എന്നിവക്കിടയില്‍ പൊക്കിപ്പിടിക്കാനൊരു പിടിവള്ളി എന്ന നിലയിലാണ് ട്രംപിന്റെ പ്രസ്താവനയെ സംഘപരിവാര്‍ ആഘോഷിച്ചത്.

എന്നാല്‍ കാര്യങ്ങള്‍ അതിവേഗം മാറിമറിയുകയാണ്. പാക്കിസ്ഥാനില്‍ എന്തുനടക്കുന്നുവെന്നു കാര്യം പാക്കിസ്ഥാനി ഭരണകര്‍ത്താക്കളേക്കാള്‍ നന്നായി അറിഞ്ഞുകൊണ്ടിരിക്കുന്നവരാണ് അമേരിക്കന്‍ സി.ഐ.എ. അതുകൊണ്ടുതന്നെ പാക്കിസ്ഥാന്‍ ചതിച്ചു എന്ന ട്രംപിന്റെ നിഷ്‌കളങ്കതാ നാട്യം വെറും തട്ടിപ്പാണന്നാര്‍ക്കും മനസ്സിലാകും. പാക്കിസ്ഥാനെക്കൊണ്ട് സകല മുസ്ലീം ഭീകരവാദ സംഘടനകളെയും പ്രോത്സാഹിപ്പിച്ചതും, ഗള്‍ഫ് രാജ്യങ്ങളെക്കൊണ്ട് പണമൊഴുക്കിച്ചതും അമേരിക്ക സി.ഐ.എ യിലൂടെയാണ്. ഇപ്പോള്‍ പാക്കിസ്ഥാന് വന്‍തോതില്‍ ആയുധം വാങ്ങാന്‍ ശേഷിയില്ല, കടമായി ആയുധം കൊടുത്തിട്ട് ലാഭവുമില്ല എന്നു വന്നതോടെയാണ് ഒറ്റയടിക്ക് അതിനെതിരെ ട്രംപ് കുതിര കയറിയത്. അത് ഇന്ത്യക്കും ഒരു മുന്നറിയിപ്പാണ്. ചൈനയുടെ അപകടത്തെ നേരിടാന്‍ എന്ന പേരില്‍ വന്‍തോതില്‍ ആയുധം വാങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്കും ഇതേ ഗതിവരാം എന്ന മുന്നറിയിപ്പ്. ചൈനയെ ഒരുക്കാന്‍ ചതുര്‍രാഷ്ട്ര സഖ്യം (ജപ്പാന്‍-അമേരിക്ക-ഇന്ത്യ-ആസ്ട്രേലിയ) എന്ന പദ്ധതി മറ്റു മൂന്നു രാജ്യങ്ങളെക്കൊണ്ടും ആയുധം വാങ്ങിപ്പിക്കാനുള്ള തുറന്ന സമ്മര്‍ദ്ദമായതോടെ സാമാന്യം വേഗത്തില്‍ത്തന്നെ ജപ്പാന്‍ കാലുമാറുകയാണ്. ചൈന-ജപ്പാന്‍ ഐക്യത്തിലേക്ക് വളരെ വേഗം കാര്യങ്ങള്‍ മാറുന്നു. വടക്കന്‍ കൊറിയക്കെതിരായ അമേരിക്കന്‍ ഭീഷണിയുടെ അര്‍ത്ഥം തങ്ങളും നന്നായി ആയുധം വാങ്ങിക്കോളണം എന്നാണെന്നു മനസ്സിലാക്കിയ തെക്കന്‍ കൊറിയയും വടക്കന്‍ കൊറിയയുമായി സൗഹൃദത്തിലേക്കു നീങ്ങുകയാണ്. ഇതോടെ അമേരിക്കന്‍ ചേരിയില്‍ ചേര്‍ന്ന് വന്‍തോതില്‍ ആയുധം വാങ്ങണ്ട അടിയന്തിര ചുമതല മോഡിയുടേതാകുന്നു. ട്രംപിന്റെ കെട്ടിപ്പിടിത്തം മോഡിയെ സംബന്ധിച്ച് ശരിക്കും ധൃതരാഷ്ട്രാലിംഗനമാകുകയാണ്.

പുതവത്സരമാരംഭിച്ചത് സംഘപരിവാറിന്റെ സവര്‍ണ്ണാധിപത്യ രാഷ്ട്രീയത്തിനെതിരെ മഹാരാഷ്ട്രയാകെ ദളിത് രോഷംകൊണ്ട് തിളച്ചു മറിയുന്നതിലൂടെയാണ്. കര്‍ഷകരുടെയും ചെറുകിടവ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും നില അനുദിനം വഷളാകുന്നു. ബങ്കുകള്‍ പത്തുലക്ഷത്തിലേറെക്കോടിക്കിട്ടാക്കത്തിലായതിനാല്‍ നിക്ഷേപകരുടെ ട്രംപിന്റെ 'നല്ല, മനോഹരമായ' ആയുധങ്ങല്‍ വാങ്ങിക്കൂട്ടി എത്രഡോളര്‍ സംഭാവന ചെയ്യാന്‍ മോഡിക്കാകും?

മോഡി അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യ താരതമ്യേന നല്ല നിലയിലായിരുന്നു. രാജ്യത്തിന്റെ വലിപ്പവും അന്തസ്സും സാമ്പത്തിക നിലയും വച്ച് ചൈനക്കൊപ്പം ഒരു ലോക ശക്തിയായി ഉയര്‍ന്നുവരാന്‍ ഇന്ത്യക്കു കഴിയുമായിരുന്നു. അതിനുപകരം അമേരിക്കു പിന്നിലിഴയാന്‍ പോയ നാണം കെട്ട വിദേശനയവും, സമ്പദ്ഘടനയെ അടിച്ചു താഴെയിട്ട നോട്ട് റദ്ദാക്കല്‍ പോലുള്ള അതിസാഹസികത്വങ്ങളും വഴി മോഡി ഇന്ത്യയുടെ നിലപാടെ പരുങ്ങലിലാക്കി. വന്‍തോതില്‍ വര്‍ഗ്ഗീയ-ജീതീയ സംഘര്‍ഷങ്ങള്‍ കെട്ടഴിച്ചുവിട്ട് രാജ്യത്തെ കൂടുതല്‍ പിന്നോട്ടടിപ്പിച്ചല്ലാതെ നിലനില്‍ക്കല്‍ അസാധ്യമാണെനന അവസ്ഥയിലാണ് സംഘപിരവാറും മോഡിയും. അതിനായി അവര്‍ വമ്പന്‍ വര്‍ഗ്ഗീയലഹളകള്‍ പോലുള്ള അറ്റകൈപ്രയോഗങ്ങള്‍ നടത്തുമോ എന്ന ഭീതിയും ഇന്ന് ശക്തമാകുകയാണ്. അതെന്തുതന്നയായാലും, അനുദിനം മാറുന്ന ലോകസംഭവഗതികള്‍ക്കിടയില്‍ തികഞ്ഞ പരാജയമാകുകയാണ് മോഡിയും കേന്ദ്രസര്‍ക്കാരും.

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow