വാര്‍ത്താ വിശകലനം

ഈയിടെ ട്രംപിന്റെ ഭീഷണിക്കു വഴങ്ങി ആഡംബര ബൈക്കുകളുടെ ചുങ്കം ഇന്ത്യ 75 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി വെട്ടിക്കുറച്ചിരുന്നു. തന്റെ ഭീഷണിക്കു മുന്നില്‍ മോഡി നിസ്സാരമായി വഴങ്ങും എന്നു വന്നതോടെയാണ് ട്രംപ് ഭീഷണിക്ക് ഒന്നുകൂടി ശക്തി നല്കിയത്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചൈനക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും, 50-കള്‍ മുതല്‍ ഏഷ്യയിലെ തങ്ങളുടെ ശിങ്കിടിയായ ദക്ഷിണ കൊറിയക്കെതിരെ നടപടിയെടുക്കുന്നതിന്റെ തുടക്കമായി സ്വതന്ത്രവ്യാപാരക്കരാര്‍ റദ്ദാക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ നമുക്കത് ഗുണമാകുമെന്ന് പലതവണ ട്രംപിനെ കെട്ടിപ്പിടിച്ചും മകള്‍ ഇവാന്‍ ട്രംപിനു മുന്നില്‍ നാണം കെട്ട് 'വിളക്കു പിടി'യായി നടന്നും പ്രീണനം നടത്തിയ നരേന്ദ്ര മോഡിക്കും ആശ്വസിക്കാന്‍ വകയില്ല. ചൈനയുടെയും ദക്ഷിണകൊറിയയുടെയും തലത്തില്‍ എത്തിയിട്ടില്ലെങ്കിലും കൂടുതല്‍ വലിയ ഭീഷണി ഇന്ത്യക്കെതിരെയുമുണ്ട്. അമേരിക്കയിലെ ആഢംബര ബൈക്കായ ഹാര്‍ലി-ഡേവിഡ് സണിന്റെ ഇറക്കുമതിക്ക് 50 ശതമാനം നികുതിചുമത്തുന്നത് തുടര്‍ന്നാല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ബൈക്കു കയറ്റുമതിക്കുമേല്‍ കൂടുതല്‍ വലിയ ചുങ്കം അടിച്ചേല്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയില്‍ ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്കു ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന ലക്ഷക്കണക്കായ അമേരിക്കല്‍ പൗരത്വം റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന ഭീഷണി ഇതുവരെ മയപ്പെടുത്താന്‍ ട്രംപ് തയ്യാറായിട്ടില്ല. ആ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ പോലും തയ്യാറാകാതെ ട്രംപിനു മുന്നില്‍ മുട്ടിലിഴഞ്ഞു. പീന്നിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നു മാത്രമല്ല, ഇപ്പോള്‍ കൂടുതല്‍ വലിയ ഭീഷണി മുഴക്കുകയും ചെയ്യുന്നു.

ഈയിടെ ട്രംപിന്റെ ഭീഷണിക്കു വഴങ്ങി ആഡംബര ബൈക്കുകളുടെ ചുങ്കം ഇന്ത്യ 75 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി വെട്ടിക്കുറച്ചിരുന്നു. തന്റെ ഭീഷണിക്കു മുന്നില്‍ മോഡി നിസ്സാരമായി വഴങ്ങും എന്നു വന്നതോടെയാണ് ട്രംപ് ഭീഷണിക്ക് ഒന്നുകൂടി ശക്തി നല്കിയത്.

താനധികാരത്തിലേറിയാല്‍ വിദേശ വ്യാപാരക്കമ്മി കുറക്കുമെന്നു വാഗ്ദാനം ചെയ്തങ്കിലും കഴിഞ്ഞ ഒരൊറ്റ വര്‍ഷം കൊണ്ട് അമേരിക്കയുടെ കമ്മി 566 ബില്യന്‍ ഡോളര്‍ കണ്ട് വര്‍ദ്ധിച്ചതാണ് ട്രംപിന്റെ കലിതുള്ളലിനു പിന്നില്‍. പക്ഷേ ട്രംപിന്റെ നയങ്ങള്‍ എതിര്‍ഫലങ്ങളാണുണ്ടാക്കുന്നത്. പസഫിക് കരാര്‍ അമേരിക്ക റദ്ദാക്കിയതോടെ ജപ്പാന്‍ ചൈനയുമായി സൗഹൃദത്തിലേക്ക് നീങ്ങി. തങ്ങളുടെമേലാണ് ട്രംപ് അടുത്തതായി കണ്ണു വക്കുന്നത് എന്നു മനസ്സിലാക്കിയതോടെ ദക്ഷിണ കൊറിയ ഉത്തരകൊറിയയുമായി സൗഹൃദത്തിനു തയ്യാറാകുന്നു. പ്രമുഖ മൂന്നാം ലോക രാജ്യങ്ങളില്‍ ഇനി ഇന്ത്യയാണ് ബാക്കി. മോഡിക്ക് ട്രംപിനെ പരമാവധി സംപ്രീതനാക്കാനാഗ്രഹമുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയുടെ വക്കിലാക്കിയ നിലക്ക് അത്രഭീമമായ ആയുധ ഇറക്കുമതിക്കൊന്നും സാധ്യതയില്ല.

ട്രംപിന്റെ നടപടി ലോക സമ്പദ്ഘടനയെ തകര്‍ക്കുമെന്ന് ചൈന മുന്നറിയിപ്പു നല്കിയിട്ടുണ്ട്. അമേരിക്ക കൂടിയ ചുങ്കം ചുമത്തിയാല്‍ തങ്ങളും കൂടിയ ചുങ്കം ചുമത്തി തിരിച്ചടിക്കുമെന്നും ചൈന പറയുന്നു. അങ്ങനെ വന്നാല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ലോകസമ്പദ് ഘടന വീണ്ടും കുഴപ്പത്തിലാക്കുമെന്നും ചൈന പറയുന്നു. ചുരുക്കത്തില്‍ ട്രംപിന്റെ അമേരിക്കയെ രക്ഷിക്കാനുള്ള വ്യപാരയുദ്ധം ലോകസമ്പദ്ഘടനയെയും അമേരിക്കയെയും കൂടുതല്‍ വലിയ തകര്‍ച്ചയിലേക്കു നയിച്ചേക്കും. അമേരിക്കക്കും, ഇസ്രയേലിനും പിന്നിലിഴയാന്‍ ശ്രമിച്ച മോഡിയുടെ നടപടി, ഇന്ത്യക്ക് അന്യഥാലഭിക്കാമായിരുന്ന വലിയ സാധ്യതകളെ പാടെ തകര്‍ത്തുകളയുന്നതുമാണ് നാം കാണുന്നത്. ഇന്ത്യയുടെ വിദേശ - വ്യാപാര നയങ്ങള്‍ മോഡി എന്ന പടുവിഡ്ഡിയുടെ വിഡ്ഡിത്തത്തിന്റെ ഭാഗമായി സമ്പൂണ്ണ പരാജയങ്ങളാകുകയാണ്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow