ലേഖനം

പി.ജെ. ബേബി

ഭൂമിയുടെയും മനുഷ്യരാശിയുടെയും അതിജീവനത്തിനുവേണ്ടി നമുക്ക് നിരന്തരം മുന്നറിയിപ്പു നല്കിക്കൊണ്ടിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ശബ്ദം നാമിനി കേള്‍ക്കില്ല.

20-ാം വയസ്സില്‍ പേശീചലനം തലച്ചോറിന്റെ നിയന്ത്രണത്തിലല്ലാതാകുന്ന അപൂര്‍വ്വരോഗത്തിന്റെ പിടിയിലാകുകയും രണ്ടുവര്‍ഷത്തിലധികം ആയുസ്സില്ലെന്നു ഡോക്ടര്‍മാര്‍ വിധിച്ച ഹോക്കിങ്ങ് മരിക്കുന്നത് 76-ാം വയസ്സിലാണ്. ചെരിച്ചുവച്ചതലയുമായി ചക്രക്കസേരയിലൊതുങ്ങിയ ശേഷവും അദ്ദേഹം എഴുത്തും വായനയും ഗവേഷണ പഠനങ്ങളും പ്രഭാഷണങ്ങളും കൊണ്ട് കഴിഞ്ഞ അരനൂറ്റാണ്ടിലെ ലോകം ഏറ്റവും ശ്രദ്ധിച്ച ശാസ്ത്രജ്ഞനായി.

വലിയ വലിയ ശാസ്ത്രസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുമ്പോഴും ഗണപതിക്കു തേങ്ങയടിക്കലും ജ്യോതിഷവും ശകുനം നോക്കലുമെല്ലാം നടത്തുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ നിന്നു തികച്ചും വിഭിന്നനായി അദ്ദേഹം പ്രപഞ്ചകാര്യങ്ങല്‍ നടക്കുന്നതില്‍ ദൈവത്തിന് യാതൊരു പങ്കുമില്ല എന്നും ഉറപ്പിച്ചു പറഞ്ഞു. മുതലാളിത്ത ലോകക്രമം ഭൂമിയെ ഒരു സര്‍വ്വനാശത്തിലെത്തിച്ചതിനെ കൃത്യമായി തിരിച്ചറിഞ്ഞ് ഉച്ചത്തിലുച്ചത്തില്‍ വിളിച്ചു പറയാനാണ് തന്റെ അവസാന നാളുകള്‍ അദ്ദേഹം വിനിയോഗിച്ചത്. ഭൗമതാപനമടക്കമുള്ള കാര്യങ്ങള്‍ തടയാന്‍ വികസിത രാജ്യങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നതും, അത്തരം ഒരു പ്രശ്നമേയില്ലെന്ന അമേരിക്കയുടെ പ്രസിഡന്റ് ഭ്രാന്തന്‍ ട്രംപിന്റെ നിലപാടുകളും അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു, നിരാശനാക്കി. നൂറുവര്‍ഷത്തിനകം ജീവിക്കണമെന്നുണ്ടെങ്കില്‍ മനുഷ്യരാശി വേറെ ഗ്രഹം നോക്കിക്കോളൂ എന്നദ്ദേഹം മുന്നറിയിപ്പു നല്കി. അദ്ദേഹം എന്തുകൊണ്ടങ്ങനെ പറഞ്ഞു എന്നതു മനസ്സിലാക്കാതെ അദ്ദേഹത്തെ പെസിമിസ്റ്റ് എന്നു മുദ്രകുത്താന്‍ പോലും ഈ കേരളത്തിലും ചില വിവര ദോഷികള്‍ മുന്നോട്ടു വന്നു. ഐന്‍സ്റ്റീനു ശേഷം ഇത്രമാത്രം ജനകീയ ഭാവനയെ സ്വാധീനിച്ച ഒരു ശാസ്ത്രജ്ഞനുണ്ടായിട്ടില്ല. ചക്രക്കസേരയിലിരുന്ന് രണ്ടു വിരലുകള്‍ മാത്രം ചലിപ്പിച്ച് എല്ലാം ചെയ്യാന്‍ നിബ്ബന്ധിതമായിത്തീര്‍ന്ന ഒരു മനുഷ്യന്‍! അയാള്‍ ആ കിടപ്പിനെ ഒരു സൗകര്യമാക്കി പ്രപഞ്ച രഹസ്യങ്ങളിലേക്ക് തന്റെ ബുദ്ധിയെ തുറന്നുവിട്ട് തന്റെ കാലത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞനാകുക. ശാസ്ത്രത്തിന്റെ ദന്തഗോപുരത്തിലടയിരിക്കാതെ മനുഷ്യരാശി നേരിടുന്ന കാതലായ പ്രശ്നങ്ങളില്‍ ജനകീയ പക്ഷത്തുനിന്നു പോരടിക്കുക. എത്ര വലിച്ചുനീട്ടിയ ഭാവനയിലും അസ്വാഭാവികം, അയഥാര്‍ത്ഥം എന്നു മാത്രം പറയാവുന്ന കാര്യങ്ങളാണദ്ദേഹം സാധിച്ചത്.

ഈ 76 വയസ്സിനു ശേഷവും അദ്ദേഹം ജീവിച്ചിരിക്കണമായിരുന്നു എന്നു പറയാന്‍ നമുക്കര്‍ഹതയില്ല. മനുഷ്യരാശിക്കദ്ദേഹം നല്കിയ ദിശാബോധങ്ങളും മുന്നറിയിപ്പുകളും നെഞ്ചേറ്റിക്കൊണ്ടാണ് ആ മഹാപോരാളിക്ക് നമുക്ക് വിടവങ്ങള്‍ സല്യൂട്ട് നല്കേണ്ടത്. മനുഷ്യരാശിയുടെ ഭാവിയെ അവതാളത്തിലാക്കുന്ന സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥക്കും തീരുമാനങ്ങള്‍ക്കെതിരെ അദ്ദേഹത്തെപ്പോലെ ആവോളം പൊരുതുമെന്ന് നമുക്ക് ഈ വേളയില്‍ പ്രതിജ്ഞ ചെയ്യുക.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow