Loading Page: ചൈനവിരോധവും, പാക്കിസ്ഥാന്‍ വിരോധവും ബി ജെ പി രാഷ്ട്രീയവും

രാഷ്ട്രീയ വിശകലനം

'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാജ്യം ഭരിച്ചവരില്‍ ചൈനയുമായോ, പാക്കിസ്ഥാനുമായോ സൗഹൃദം വേണമെന്നു പറഞ്ഞവര്‍ രാജ്യദ്രോഹികളാണ്,' ഇതായിരുന്നു സംഘപരിവാറിന്റെ സ്ഥിരം പ്രചരണം. 2004 മുതലുള്ള പത്തുവര്‍ഷ യുപിഎ ഭരണ കാലത്ത് നിരന്തരമായി നടത്തിപ്പോന്ന ഈ പ്രചരണത്തിന്റെ മുന്‍നിര നായകന്‍ നരേന്ദ്രമോഡിയായിരുന്നു. മോഡി അധികാരത്തിലേറിയ ശേഷം നടന്ന ഗുജറാത്ത് വംശഹത്യയില്‍ 2000ത്തിലേറെ മുസ്ലീങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നു നമുക്കറിയാം. ഗര്‍ഭണിയുടെ വയര്‍ കുത്തിപ്പിളര്‍ന്ന് ശിശുവിനെ ശൂലത്തില്‍ കോര്‍ക്കുന്നതു പോലുള്ള ഭീകരതകള്‍ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലെ മോഡിയുടെ തെരഞ്ഞെടുപ്പു പ്രസംഗം പ്രസിദ്ധമാണ്. 'അരേ, മിയാന്‍ മുഷാറഫ്' എന്ന് പാക്കിസ്ഥാനിലെ അന്നത്തെ പ്രസിഡന്റിനെ അഭിസംബോധന ചെയ്തുകൊണ്ട്, 'ഗുജറാത്തില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനുള്ള താങ്കളുടെ കുതന്ത്രങ്ങള്‍ വിജയിക്കാന്‍ ഞാന്‍ അനുവദിക്കില്ല' എന്ന് മോഡി നെഞ്ചത്തടിച്ചാക്രോശിച്ചു. അതിലൂടെ ഗുജറാത്തിലെ മുസ്ലീങ്ങളെയും പ്രതിപക്ഷ കക്ഷികളെയും മുഴുവന്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ നിയോഗിക്കപ്പെട്ട മുഷാറഫിന്റെ ഏജന്റുന്മാര്‍ എന്നു മുദ്രകുത്തി. ഈയിടെ കഴിഞ്ഞ ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പില്‍ മണി ശങ്കര്‍ അയ്യരുടെ വീട്ടില്‍ വച്ച് പാക്കിസ്ഥാന്‍ ഏജന്റുന്മാരും മന്‍മോഹന്‍ സിങ്ങും ഗൂഢാലോചന നടത്തിക്കൊണ്ട് അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണം മോഡി ഉന്നയിച്ചു. എന്നാല്‍ കേന്ദ്രഭരണകൂടം മുഴുവന്‍ കൈയ്യിലുണ്ടായിട്ടും ഗൂഢാലോചനക്കെതിരെ ഒരു എഫ.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തുമില്ല.

ഇപ്പോഴിതുപറയാന്‍ കാരണം ചൈനീസ് പ്രധാനമന്ത്രി ഫി ജിന്‍ പിംഗുമായി മോഡിയുടെ ഹൈലെവല്‍ കൂട്ടിക്കാഴ്ച നടന്ന ശേഷം ആര്‍മിയുടെ ഉന്നത നേതൃത്വം ചൈനീസ് പട്ടാളക്കാരുമായി അതിര്‍ത്തി സംഘര്‍ഷം പാടില്ലെന്ന് സര്‍ക്കുലറയച്ചു എന്ന വാര്‍ത്തയാണ്. ഈ വാര്‍ത്ത ശരിയാണെങ്കില്‍ അതിനെന്താണര്‍ത്ഥം? പല അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കും കാരണം പട്ടാളക്കാരുടെ വേണ്ടത്ര വീണ്ടുവിചാരമില്ലാത്ത നടപടികളാണ് എന്നല്ലേ?

ഇന്ത്യയിന്ന് ഷാംഗ്ഹായ് സഖ്യത്തിലെ ഫുള്‍ മെംബറാണ്. പാക്കിസ്ഥാനും അങ്ങനെ തന്നെ. അടുത്ത സഖ്യ സമ്മേളനം റഷ്യയില്‍ വച്ചാണ്. അവിടെ ഇന്ത്യന്‍-പാക്കിസ്ഥാന്‍ പട്ടാളങ്ങള്‍ സംയുക്ത സൈനികാഭ്യാസം നടത്തുമെന്നാണ് വാര്‍ത്ത. ഇത്തരമൊരു തീരുമാനം വന്നത് തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമ്പോഴാണെങ്കില്‍ സംഘപരിവാര്‍ എത്ര വലിയ പുകിലുണ്ടാക്കുമായിരുന്നു? ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് താരങ്ങളും വിശുദ്ധ പശുക്കളാണ്. രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്കു ബാധകമല്ല എന്നു പറഞ്ഞുകൊണ്ട് ബി സി സി ഐ താന്തോന്നിത്ത ഭരണമാണ് നടത്തുന്നത്. അവരതിന് മറയിടുന്നതും രാജ്യസ്നേഹവും പാക്കിസ്ഥാന്‍ വിരോധവും ഉപയോഗിച്ചും തന്നെ. ഇതിന്റെ ഭാഗമായി ഡല്‍ഫി ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീര്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റിലോ മറ്റു മേഖലകളിലോ യാതൊരു ബന്ധവും പാടില്ലെന്നു പ്രസ്താവനയിറക്കുന്നവരില്‍ ഒന്നാമനാണ്. പക്ഷേ, സംയുക്ത സൈനികാഭ്യാസം മോഡിക്കു കീഴിലായതുകൊണ്ട് ഗംഭിര്‍ അതറിഞ്ഞിട്ടില്ല

ഇന്ന് പാക്കിസ്ഥാന്‍ വളരെ വേഗം മുന്നോട്ടുകുതിക്കുകയാണ്. പലമേഖലകലിലും ഇന്ത്യയെക്കാള്‍ മുന്നിലാണവര്‍. അഞ്ച് കോടിക്കും പത്തുകോടിക്കുമിടയില്‍ വരുന്ന മികച്ച ക്രിയശേഷിയുള്ള ഒരു മധ്യവര്‍ഗ്ഗമവിടെയുണ്ട്. ചൈനയിന്ന് ട്രംപിന്റെ താന്തോന്നിത്ത വ്യാപാരനയങ്ങളെ ശക്തമായി എതിര്‍ക്കുന്നു. ചൈനക്കെതിരെ അമേരിക്കയുണ്ടാക്കുന്ന സൈനിക സഖ്യത്തില്‍ച്ചേരുന്നത് വലിയ നഷ്ടമുണ്ടാകും എന്നു തിരിച്ചറിഞ്ഞ ജപ്പാനും ദക്ഷിണ കൊറിയയും ചൈനക്കൊപ്പം ഉന്നതതല ഉച്ചകോടി ചേര്‍ന്ന് ഐക്യം ശക്തിപ്പെടുത്തുകയാണ്. അമേരിക്കക്കൊപ്പം നില്ക്കാനുള്ള മോഡിയുടെ തീവ്രശ്രമം ട്രംപ് കടുത്ത സാമ്പത്തിക ഭീഷണികള്‍ പുറപ്പെടുവിക്കുന്നതിലേക്കാണെത്തിയത്. ട്രംപ് ആവശ്യപ്പെടുന്ന വിധം അമേരിക്കയുടെ പഴഞ്ചന്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ആരോഗ്യം ഇന്ന് ഇന്ത്യക്കില്ല. ഈ സാഹചര്യത്തില്‍ ചൈനയും പാക്കിസ്ഥാനും ഷാങ്ങ്ഹായ് സഖ്യ രാജ്യങ്ങളുമായി നല്ല സാമ്പത്തിക സഹകരണം കെട്ടിപ്പടുക്കുന്നത് എന്തുകൊണ്ടും ഇന്ത്യയുടെ ഭാവിക്കു നല്ലതാണ്. പക്ഷേ ഞങ്ങള്‍്ക്കെന്തുമാകാം, മറ്റാരെങ്കിലും പാക്കിസ്ഥാനും ചൈനയുമായി സമാധാനം വേണമെന്നു പറഞ്ഞാല്‍ അവരെ ഞങ്ങള്‍ രാജ്യദ്രോഹികളാക്കും എന്ന സംഘപരിവാര്‍ തന്ത്രം തുറന്നുകാട്ടപ്പെടണം. മോഡിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനും അയല്‍രാജ്യങ്ങളുമായി സമാധാനം, സഹകരണം എന്ന ഉറച്ച നിലപാടെടുക്കാനും രാജ്യസ്നേഹികള്‍ ഇന്ന് മുന്നോട്ടു വരണം.
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow