Loading Page: ജി-7 ഉച്ചകോടിയിലെ ട്രംപുമായുള്ള വാക്‌പോരും രാഷ്ട്രീയ സാമ്പത്തിക സുചനകളും

രാഷ്ട്രീയ വിശകലനം

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വികസിത മുതലാളിത്ത ക്യാമ്പില് ഇത്തരമൊരു പിളര്‍പ്പും വാക്കേറ്റവുമുണ്ടായിട്ടില്ല. ട്രംപ് പോയതിനുശേഷം അതിഥേയ രാജ്യമായ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ, ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് പത്രസമ്മേളനം നടത്തി. അതിന് ട്രംപ് നല്കിയ മറുപടി 'ട്രൂഡോ ഞങ്ങളെ പിന്നില്‍ നിന്നും കുത്തി' എന്നാണ്. ട്രംപിന്റെ പെരുമാറ്റത്തെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ ഓഫീസ് പ്രതികരിച്ചത്, 'അന്താരാഷ്്ട്ര സഹകരണം കലിതുള്ളലുകളാലും, തോന്നിവാസ അഭിപ്രായ പ്രകടനങ്ങളാലും ആധിപത്യം ചെലുത്തപ്പെടുന്ന ഒന്നായികൂടാ' എന്നാണ്.

 

ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്തവണ അതിന്റെ ചരിത്രത്തിലില്ലാത്ത രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുകയും അമേരിക്കയുടെ 'ന്യായമായ' ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമേരിക്കയാവശ്യപ്പെടുന്ന കാര്യങ്ങള്‍ അമേരിക്കയടക്കം WTO അംഗീകരിച്ച നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും, അതിനു വഴങ്ങുന്ന പ്രശ്‌നമില്ലെന്നും മറ്റു രാജ്യത്തലവന്മാര്‍ മിതഭാഷയിലും, എന്നാല്‍ ശക്തമായ രീതിയിലും മറുപടി പറഞ്ഞു. തുടര്‍ന്ന് കാലാവസ്ഥ മാറ്റം, മഹാസമുദ്രങ്ങളുടെ ആരോഗ്യം എന്നീ വിഷയങ്ങളിലുള്ള ചര്‍ച്ചക്കു നില്ക്കാതെ ട്രംപ് സ്ഥലം വിട്ടു. ജി-7 രാജ്യങ്ങളുടേതായ വ്യാപാര സംബന്ധമായ ചര്‍ച്ച മാറ്റിവച്ചു. ഇത്രയുമാണ് 'ദി ഹിന്ദു' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുപ്രസ്താവനയുണ്ടായില്ല.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വികസിത മുതലാളിത്ത ക്യാമ്പില് ഇത്തരമൊരു പിളര്‍പ്പും വാക്കേറ്റവുമുണ്ടായിട്ടില്ല. ട്രംപ് പോയതിനുശേഷം അതിഥേയ രാജ്യമായ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ, ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് പത്രസമ്മേളനം നടത്തി. അതിന് ട്രംപ് നല്കിയ മറുപടി 'ട്രൂഡോ ഞങ്ങളെ പിന്നില്‍ നിന്നും കുത്തി' എന്നാണ്. ട്രംപിന്റെ പെരുമാറ്റത്തെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ ഓഫീസ് പ്രതികരിച്ചത്, 'അന്താരാഷ്്ട്ര സഹകരണം കലിതുള്ളലുകളാലും, തോന്നിവാസ അഭിപ്രായ പ്രകടനങ്ങളാലും ആധിപത്യം ചെലുത്തപ്പെടുന്ന ഒന്നായികൂടാ' എന്നാണ്.

ട്രംപ് കാനഡ, യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള സ്റ്റീല്‍-അലുമിനിയം ഉല്പന്നങ്ങളുടെ ഇറക്കുമതിക്കുമേല്‍ വലിയ ചുങ്കം പ്രഖ്യാപിച്ചിരുന്നു. അതാണ് വാഗ്വാദങ്ങള്‍ക്ക് ഇടവരുത്തിയത്. ജര്‍മ്മനി പ്രതികരിച്ചത്: 'ഒരു സംയുക്ത പ്രസ്താവനക്ക് വിസമ്മതിക്കുക വഴി ട്രംപ് അമേരിക്കയും യൂറോപ്പും തമ്മിലുള്ള വിശ്വസ്തയുള്ള ബന്ധം ഭാഗികമായി നശിപ്പിച്ചു' എന്നാണ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ട്രംപിനെ ശക്തമായി വിമര്‍ശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു രണ്ടു രാജ്യങ്ങളായ ഇറ്റലിയും ബ്രിട്ടനും ട്രംപിനെ നിശിതമായി വിമര്‍ശിച്ചതായി റിപ്പോര്‍ട്ടില്ല എങ്കിലും ട്രംപിനെ പിന്താങ്ങാന്‍ അവരും തയ്യാറായില്ല.

'നിരവധി ദശകങ്ങളായി മറ്റുരാജ്യങ്ങള്‍ അമേരക്കയെക്കൊണ്ട് മുതലെടുക്കകയാണ്, അമേരിക്കക്ക് മുന്നില്‍ തങ്ങളുടെ വിപണികള്‍ കൊട്ടിയടക്കുകയാണ്, അവര്‍ അവരുടെ വിപണികളില്‍ അമേരിക്കക്ക് മാന്യമായ ഇടം നല്കണം' എന്നാണ് ട്രംപിന്റെ വാദം. ജി-7 രാജ്യങ്ങളിലെ ഭിന്നതയെ കണക്കിലെടുത്തുകൊണ്ട് റഷ്യക്ക് ഈ കൂ്ട്ടായ്മയില്‍ ഇടം നല്കണമെന്നും ട്രംപ് മുമ്പ് പ്രസ്താവിച്ചിരുന്നു. ട്രംപ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ വമ്പന്‍ വ്യാപാര ചുങ്കങ്ങള്‍ക്കു മറുപടിയായി ജൂലൈ-1 മുല്‍ തങ്ങള്‍ പകരം നടപടികള്‍ സ്വീകരിക്കുമെന്ന് കാനഡ മന്ത്രി പ്രസ്താവിച്ചു.

ട്രംപിന്റേത് സമര്‍ദ്ദ തന്ത്രമാണെന്നും, വരുന്ന രണ്ടാഴ്ചക്കാലത്ത് നടക്കുന്ന ഉദ്യോഗസ്ഥ ചര്‍ച്ചകളില്‍ ചില ധാരണകളുണ്ടാകുമെന്നുമാണ് മറ്റുരാജ്യങ്ങളും മാധ്യമ ലോകവും കരുതുന്നത്. ഇന്ത്യക്കെതിരെയും ട്രംപ് വ്യാപാര ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. അതുണ്ടായതോടെ പ്രധാന മന്ത്രി ചൈനയിലേക്ക് പറക്കുകയും ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഗ്രുപ്പില്‍ (SCO) റഷ്യക്കും പാക്കിസ്ഥാനുമൊപ്പം മുഖ്യപങ്ക് വഹിക്കകയും ചെയ്തു. SCO യുടെ ഭീകരവാദ വിരുദ്ധ പ്രസ്താവനയില്‍ പാക്കിസ്ഥാനൊപ്പം ഒപ്പിട്ടു!!! ട്രംപ് കൈവിടുകയും ചൈനയും റഷ്യയുമായി ബന്ധം ദൃഢപ്പെടുത്തേണ്ടി വരികയും ചെയ്യുമ്പോള്‍ പാക്കിസ്ഥാനെതിരായ കൂടിയ സംഘര്‍ഷവും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ചെറുകിടയുദ്ധമോ മോഡിക്ക് വളരെ ബുദ്ധിമുട്ടാകും. ഇതിനകം തകര്‍ച്ചയുടെ വക്കിലെത്തിയ സമ്പദ്ഘടനയെ വരുന്ന തെരഞ്ഞെടുപ്പു വരെ എങ്ങനെയും ബാലന്‍സ് ചെയ്തുകൊണ്ടു പോകാന്‍ പ്രമുഖ ഗ്രൂപ്പുകളിലൊന്നിന്റെ എങ്കിലും സഹായം വേണം! അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ തടിതപ്പാന്‍ ഇനിയും പുതിയ വധഭീക്ഷണി നാടകങ്ങള്‍ക്കു പകരം വധശ്രമ നാടകം പോലും എടുത്തു പ്രയോഗിക്കേണ്ട സ്ഥിതിയിലാണ് മോഡി!!
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow