Loading Page: ട്രംപും കിമ്മും സമാധാനക്കരാറൊപ്പിടുമ്പോള്‍ ചിന്താവിഷയമാക്കേണ്ട ചില കാര്യങ്ങള്‍

രാഷ്ട്രീയ വിശകലനം

സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോഗ് ഉന്നും സമാധാനക്കരാറൊപ്പിട്ടതായാണ് ലോകം മുഴുവന്‍ കഴിഞ്ഞ ദിവസങ്ങളിലെ മുഖ്യവര്‍ത്ത. ഇതോടെ ലോക സമാധാനം വന്നിരിക്കുന്നു എന്ന മട്ടിലാണ് വാര്‍ത്തകള്‍.

യഥാര്‍ത്ഥത്തില്‍ രണ്ടുദിവസം മുമ്പ് ജി-7 ഉച്ചകോടിയില്‍ നിന്ന് ട്രംപ് ഇറങ്ങിപ്പോന്നപ്പോള്‍ തന്നെ ഇന്ന് ഒരു സമാധാനക്കരാറൊപ്പിടലും, താന്‍ യുദ്ധ ഭ്രാന്തനല്ല എന്നു വരുത്തിത്തീര്‍ക്കലും, ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നത് വ്യക്തമായിരുന്നു. ഉത്തരകൊറിയ ആണവായുധവും അത് ദീര്‍ഘ ദൂരം വഹിച്ചുകൊണ്ടു പോകാനുള്ള മിസൈലുകളും പരീഷിച്ചു വിജയിക്കുന്നു, ജപ്പാന്റെ മുകളില്‍ക്കൂടി റോക്കറ്റ് വിട്ടു, അത് ലോക സമാധാനത്തിന് മഹാഭീഷണിയാണ്, എന്നു കൂവിയാര്‍ത്തത് അമേരിക്കയും പാശ്ചാത്യമാധ്യമങ്ങളുമാണ്. ഇപ്പോള്‍ ഉത്തരകൊറിയ ആണവ പദ്ധതികളുപേക്ഷിച്ചു, അതുകൊണ്ട് സമാധാനക്കരാറൊപ്പിട്ടു എന്നു പറഞ്ഞ് വിജയം ആഘോഷിക്കാന്‍ ട്രംപിന് യാതൊരു ബുദ്ധിമുട്ടുമില്ല.

പക്ഷേ ഈ കരാറൊപ്പിടല്‍ ലോകത്ത് ഒട്ടും സമാധാനം കൊണ്ടുവരുന്നില്ല. പാലസ്തീന്‍ ജനതയെ ഭീകരമായി കശാപ്പു ചെയ്യാന്‍ അമേരിക്കയനുവദിച്ചതിനനുസരിച്ച് അവിടെ നല്ലതോതില്‍ കൂട്ടക്കൊലനടക്കുന്നുണ്ട്. സിറിയ്ക്കു പിന്നാലെ യെമനിലും ആഭ്യന്തരയുദ്ധം നടക്കുന്നു. അവിടെയെല്ലാം വന്‍തോതില്‍ അമേരിക്ക ആയുധം വില്‍ക്കുന്നുമുണ്ട്. സൗദി അറേബ്യ, ഇന്ത്യ, ഖത്തര്‍ എന്നീ രാജ്യങ്ങളല്ലാം അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങുന്നു. ഇതിനിടെ ട്രംപ് ഉപരോധഭീഷണി മുഴക്കിക്കഴിഞ്ഞു.

ഉത്തരകൊറിയന്‍ പ്രശ്നം പരിഹരിച്ചത് ചൈനയാണ്. മുഖ്യമായും തങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ചൈനയില്‍ നിന്നാകുമ്പോള്‍ ഉത്തരകൊറിയക്ക് ചൈന പറയുന്നതു കേട്ടേപറ്റൂ. വെറുതെ അണവായുധം ഉണ്ടാക്കിവച്ച് അമേരിക്കയുടെ വല്ല മിസൈലാക്രമണവും മറ്റും ക്ഷണിച്ചുവരുത്തിയിട്ട് എന്തു നേടാന്‍ എന്നു ചോദിച്ചപ്പോള്‍ കിം ചൈന പറയുന്നതു പോലെ കേള്‍ക്കാമെന്നു പറഞ്ഞു കാണും.

ലോകം അതിരൂക്ഷമയ ഒരു വ്യാപാരയുദ്ധത്തിലേക്കാണ് നീങ്ങുന്നത്. ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കെല്ലാമെതിരെ അമേരിക്ക വ്യാപാരച്ചുങ്കങ്ങള്‍ വന്‍തോതില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അവരില്‍ ഇന്ത്യയൊഴികെ സകലരും പ്രതികാര നടപടികളും പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇതിനിടെ, റഷ്യയെ ഭീഷണിപ്പെടുത്തിയിരന്ന ട്രംപ് പൊടുന്നനെ കരണം മറിഞ്ഞ് റഷ്യയെ ജി-7 ഗ്രൂപ്പില്‍ അംഗമാക്കണം എന്നു പറഞ്ഞു! പരിസ്ഥിതി സംബന്ധമായ ജി-7 ചര്‍ച്ച ട്രംപ് ബഹിഷ്‌ക്കരിച്ചു. ട്രംപ് അധികാരമൊഴിയുന്നതു വരെയുള്ള കാലയളവില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് ഇന്നത്തെ നില്ക്ക പോയാല്‍ 415 എന്ന തോതിലെത്തിച്ചേരും. ട്രംപ് എന്ന ഭ്രാന്തനെ കടിഞ്ഞാണിടാന്‍ പാരിസ്ഥിതികാവബോധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കാകുമോ? ഇപ്പോള്‍ നടക്കുന്ന വ്യാപാരയുദ്ധം വീണ്ടുമൊരു വമ്പിച്ച സാമ്പത്തിക മാന്ദ്യത്തിനു വഴിവെക്കുമോ? ആ സാമ്പത്തിക മാന്ദ്യം പുതിയ സൈനികച്ചേരികളുണ്ടാകുന്നതിലേക്ക് നയിക്കുമോ? ലോകം രണ്ടാം ലോകയുദ്ധത്തനു ശേഷമുള്ള ഏറ്റവും വലിയൊരു സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നിപതിക്കന്നത്. ആ പ്രതിസന്ധി അതിഗുരതരമായി പാരിസ്ഥിതിക പ്രതിസന്ധിയുടെ പടിവാതില്‍ക്കലാണ് നടക്കുന്നതും. അതുകൊണ്ട് ട്രംപ്-കിം സമാധാനക്കാരാര്‍ ലോക രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലാണെന്നു മാത്രമേ കാണിക്കുന്നുള്ളൂ.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow