Loading Page: ഉത്തരകൊറിയയില്‍ നിന്നുള്ള ആണവഭീഷണി ഒഴിവാക്കി ട്രംപ് നല്കുന്ന 'സമാധാനം'

രാഷ്ട്രീയ വിശകലനം

ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോകേന്ദ്രികൃതമായ ഒരു 'നിഷ്‌ക്കളങ്ക' പൊതുബോധത്തിലാണ് ജീവിക്കുന്നതെന്നതിനു തെളിവാണ് സിംഗപ്പൂരില്‍ നടന്ന ട്രംപ്-കിം കൂടിക്കാഴ്ചയുടെ വാര്‍ത്തകള്‍. ലോകസമാധാനത്തിന് 'കടുത്ത ഭീഷണി' ഉയര്‍ത്തികൊണ്ട് ദീര്‍ഘദൂരമിസൈലുകള്‍ പരീക്ഷിക്കുകയും, ട്രംപിന്റെ ഭീഷണികള്‍ക്ക് അതേ ഭാഷയില്‍ മറുപടി പറയുകയും ചെയ്തതോടെയാണ് ഉത്തര കൊറിയ വലിയ സമാധാന പ്രശ്നവും ഭീഷണിയുമായത്.

തുടര്‍ന്നുണ്ടായ സംഭവ-വികാസങ്ങള്‍ ഈ വിധമായിരുന്നു: ഒരു നാള്‍ നാടകീയമായി ഉത്തരകൊറിയ ആണവ പരീക്ഷണങ്ങളും ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള സംവിധാനങ്ങളും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് ട്രംപ്-കിം കൂടിക്കാഴ്ചക്ക് തിയതി നിശ്ചയിക്കപ്പെട്ടു. എന്നാല്‍ ട്രംപ് ഏകപക്ഷീയമായി ഉച്ചകോടി റദ്ദാക്കി. ഇതിനിടയില്‍ ഇരു കൊറിയകളുടെയും പ്രസിഡന്റുമാര്‍ ഹാര്‍ദ്ദമായി ആലിംഗനം ചെയ്തുകൊണ്ട് സമാധാനവും സഹകരണവും പ്രഖ്യാപിക്കുച്ചു. ഉടന്‍ ട്രംപ് വീണ്ടും ഉച്ചകോടിക്കു തയ്യാറെന്നു പ്രഖ്യാപിക്കുന്നു. സിംഗപ്പൂരില്‍ ഉച്ചകോടി! ഇരുവരും ലോകത്തെ 'അമ്പരപ്പിച്ചു' കൊണ്ട് സമാധാനക്കരാറൊപ്പിടുന്നു. അത്തരമൊരു ഒപ്പിടല്‍ നടന്നതോടെ, പിന്നീട് 'ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണിയൊഴിഞ്ഞു' എന്നു ട്രംപ് ലോകത്തെ ആശ്വസിപ്പിക്കുന്നു. തുടര്‍ന്ന് നാമെല്ലാവരും ആശ്വാസ നിശ്വാസം വിടുന്നതും!!

ഇവിടെ എല്ലാവരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. അത് ലോകത്തിന് അമേരിക്കയില്‍ നിന്നാണോ, ഉത്തര കൊറിയയില്‍ നിന്നാണോ ആണവ ഭീഷണിയുണ്ടായത് എന്ന ചോദ്യമാണ്. ആണവഭീഷണിയുടെ ചരിത്രം ഇവിധമാണ്: ജപ്പാന്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നിട്ടും, രണ്ടാം ലോകയുദ്ധം ഫലത്തില്‍ അവസാനിച്ചു മാസങ്ങള്‍ കഴിഞ്ഞിരുന്ന സന്ദര്‍ഭത്തില്‍, സമാധാനസന്ധി കര്‍ശന ഉപാധികള്‍ വച്ചു നീട്ടിക്കൊണ്ടു പോയാണ് അമേരിക്ക ആഗസ്റ്റ് 6, 9 തിയതികളില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബിട്ടത്. അതിന് രണ്ട് ലക്ഷ്യങ്ങളാണുയിരുന്നത്. (1) തങ്ങളുടെ കൈവശമുള്ള രണ്ടുതരം ആണവബോംബുകളും (യുറേനിയം, പ്ലൂട്ടോണിയം ബോംബുകള്‍) എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ജനവാസ കേന്ദ്രങ്ങളിലിട്ട് പരീക്ഷിക്കുക, (2) തങ്ങളുടെ കൈയ്യില്‍ ഏറ്റവും വിനാശകരമായ അണവായുധമുണ്ടെന്ന കാട്ടിക്കൊടുത്ത് ലോകത്തിനുമേല്‍ സൈനികാധിപത്യം സ്ഥാപിക്കുക.

അന്നു മുതലിന്നു വരെ ലോകം നേരിടുന്ന ഏറ്റവും വലിയ ആണവഭീഷണി അമേരിക്കയില്‍ നിന്നാണ്. 1960 കളില്‍ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി ലോകത്തെ ഒരു ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചു. റഷ്യ ഏകപക്ഷികമായി പിന്‍വാങ്ങിയതു കൊണ്ടുമാത്രമാണ് ആണവയുദ്ധമൊഴിവായത്. പിന്നീട് വിയറ്റ് നാമില്‍ ഡിപ്ലീറ്റഡ് യുറേനിയം ബോംബുകള്‍ പ്രയോഗിച്ചു. വിയറ്റ്‌നാമിലെ കാര്‍പറ്റ് ബോംബിങ്ങിനെ എതിര്‍ത്ത് റഷ്യയോ ചൈനയോ വിയറ്റ്‌നാം പക്ഷത്ത് അണിനിരുന്നാല്‍ ആണവയുദ്ധമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. 1991 ല്‍ ഇറാക്കിനെ ആക്രമിച്ചു തകര്‍ത്ത് കീഴടക്കി. 2003 ല്‍ ഇറാക്ക് കീഴടക്കി അധിനിവേശം നടത്തുകയും പതിനായിരുങ്ങളെ കശാപ്പുചെയ്യുകയും ചെയ്തു. 1945 മുതല്‍ 2018 വരെ അമേരിക്ക എത്ര രാജ്യങ്ങളെ ആക്രമിച്ചു വെന്നതിന് കൈയ്യും കണക്കുമില്ല. ഇപ്പോള്‍ ഉത്തര കൊറിയയില്‍ നിന്ന് ഭീഷണി ഒഴിവാക്കുമ്പോള്‍ നാളതിലേറെ അണുബോംബ് കൈവശമുള്ള ഇസ്രയേല്‍ ഗാസയില്‍ കൂട്ടക്കൊല തുടരുകയാണ്. പകഷെ ലോകത്തിന് ഇസ്രയേലില്‍ നിന്ന് യാതൊരു ആണവ ഭീഷണിയുമില്ല!!!.

1949-53 കാലത്തെ കൊറിയന്‍ യുദ്ധകാലത്ത് അമേരിക്ക ജനസംഖ്യയില്‍ 20 ശതമാനം പേരെ കൊന്നൊടുക്കി പിന്നീട് ഉത്തര കൊറിയ-ദക്ഷിണ കൊറിയ വിഭജനം നടന്നു. അതിനുശേഷം ഇന്നേവരെ ഉത്തരകൊറിയ, ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. അവര്‍ മിസൈല്‍ വികസിപ്പിക്കാനും അണുബോംബ് വികസിപ്പിക്കാനും ശ്രമിച്ചു. ലോകത്തെ നിരവധിത്തവണ തകര്‍ക്കാനാവശ്യമായ അണുവായുധം സൂക്ഷിക്കുമ്പോള്‍ അമേരിക്ക പറയുന്ന അതേ ന്യായം അവരും പറഞ്ഞിട്ട് 'ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.' മലയാളം ടി വി ചാനലുകള്‍ വരെ 'ഉത്തരകൊറിയയില്‍ നിന്നുള്ള ആണവഭീഷണിയൊഴിഞ്ഞു' എന്ന ട്രംപിന്റെ പ്രസ്താവന അതേ സ്പിരിറ്റില്‍ ഏറ്റുപറമ്പോള്‍ നാമറിയുന്നു, ഈ ലോകം എത്ര കടുത്ത തോതില്‍ യൂറോകേന്ദ്രികൃത ആശയങ്ങള്‍ക്ക് മേല്‍ക്കോഴ്മയുള്ളതാണെന്ന്.
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow