ദക്ഷിണ കൊറിയയിലേക്ക് ആണവ അന്തര്‍വാഹിനിയയ്ക്കുകയും അടിയന്തിരസെനറ്റ് യോഗം വിളിക്കുകയും ചെയ്തുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ഉത്തര കൊറിയയുമായി ഉടനടി ഒരു യുദ്ധമെന്ന ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്.

ഉത്തര കൊറിയ ലോകത്തിന് കടുത്ത ആണവ ഭീഷണിയുയര്‍ത്തുന്നുവെന്നാണ് ട്രംപിന്റെ വാദം. ആ ഭീഷണി ഒഴിവാക്കാന്‍ ഒന്നര ദശകം മുമ്പത്തെ ഇറാക്ക് യുദ്ധത്തിന്റെ മാതൃകയില്‍ മിസൈലാക്രമണമാരംഭിച്ച് യുദ്ധം തുടങ്ങുമെന്ന സൂചനയാണ് ട്രംപ് ഭരണകൂടം നല്കുന്നത്.

ഉത്തരകൊറിയ ഒരു മാതൃക രാജ്യമാണെന്ന് ലോകത്താരും പറയുകയില്ല. പക്ഷേ, അമേരിക്ക ആണവ ബോംബ് നിര്‍മ്മാണശ്രമത്തിന്റെ പേരില്‍ ഉത്തര കൊറിയയെ ഒരു തിന്മയുടെ അച്ചുതണ്ട് രാജ്യമായി പ്രഖ്യാപിക്കുന്നതുവരെ ഇടക്കിടെ ഉത്തരകൊറിയ-ദക്ഷിണകൊറിയ അതിര്‍ത്തിയില്‍ നടക്കുന്ന ചില്ലറ ഏറ്റുമുട്ടലുകള്‍ക്കപ്പുറം ഉത്തരകൊറിയയെ ലോകത്താരും ശ്രദ്ധിച്ചിരുന്നുപോലുമില്ല.

കമ്യൂണിസത്തിന്റെ പേരില്‍ കിം ഇല്‍ സൂങ്ങിന്റെ കുടുംബ വാഴ്ച നടപ്പാക്കുന്ന ഒരേകാധിപത്യ സംവിധാനമാണ് ഉത്തര കൊറിയയില്‍ നില നില്ക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഉത്തര കൊറിയയേക്കാള്‍ ഭീകരമായ ഹിംസകള്‍ നടപ്പാക്കുന്ന നിരവധി സ്വേച്ഛാധിപത്യങ്ങളെ ഇന്നത്തെ അമേരിക്ക സ്വന്തം ചിറകിനു കീഴില്‍ സംരക്ഷിക്കുന്നുണ്ട്.

ഉത്തരകൊറിയ ആണവ ഭീക്ഷണിയുയര്‍ത്തുന്നു എന്ന അമേരിക്കയുടെ വാദം തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. അണുബോംബ് പ്രയോഗിച്ച ഏകരാജ്യം അമേരിക്കയാണ്. ലോകത്തെ പലവട്ടം ഭസ്മമാക്കാന്‍ പോന്ന ആണവ ശേഖരവും അതിനുണ്ട്. ആ നിലക്ക് ലോകത്തിനു മുന്നിലെ ഏറ്റവും വലിയ ആണവ ഭീഷണി വരുന്നത് അമേരിക്കയില്‍ നിന്നാണ്. മുമ്പ് അഞ്ച് വന്‍ശക്തികള്‍ക്കു മാത്രമേ അണുബോംബ് നിര്‍മ്മിക്കാനവകാശമുള്ളുവെന്നായിരുന്നു അമേരിക്കന്‍ നയം. തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും അണുവിസ്ഫോടനം നടത്തി അണുബോംബു ക്ലബ്ബിലംഗത്വംനേടി. ഇസ്രായേല്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ അണുബോംബ് വികസിപ്പിച്ചു. ഇന്നതിന്റെ കൈയ്യില്‍ ഏതാണ്ട് 40 അണുബോംബുണ്ടെന്ന കാര്യമെല്ലാവര്‍ക്കുമറിയാം. അമേരിക്ക, പക്ഷേ, അതറിഞ്ഞിട്ടില്ല. ഏതാണ്ടറുനൂറോളം യുഎന്‍ പ്രമേയങ്ങള്‍ കാറ്റില്‍ പറത്തിയ, പാലസ്തീന്‍ പ്രദേശങ്ങളില്‍ നിരന്തരം ആക്രമണങ്ങളും യുദ്ധങ്ങളും നടത്തികൊണ്ടിരിക്കുന്ന, അയല്‍ രാജ്യങ്ങളുടെ ഭൂപരമായ അഖണ്ഡത അംഗീകരിക്കാതെ അവിടങ്ങളില്‍ നിരന്തരം ബോംബ് വര്‍ഷം നടത്തുന്ന ഇസ്രായേല്‍ ലോകത്തിന് ഭീഷണിയല്ല, മറിച്ച് ഉത്തര കൊറിയയാണ് ഭീഷണിയെന്ന അമേരിക്കന്‍ വാദം പൊള്ളയാണ്.

വന്‍ തോതില്‍ കൂട്ട നശീകരണായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ലോകത്തിനു ഭീഷണിയാണെന്നുപറഞ്ഞ് ഇറാക്കിനെ ആക്രമിച്ച് ലക്ഷകണക്കിനു മനുഷ്യരെ കശാപ്പ് ചെയ്യുകയും ആ രാജ്യത്തെ തീവ്രവാദികളുടെ കളിക്കളമാക്കുകയും ചെയ്തു, അമേരിക്ക. അത്തരം ആയുധങ്ങളൊന്നും സദ്ദാമിനുണ്ടായിരുന്നില്ലെന്ന് പിന്നീട് അമേരിക്ക തുറന്നുസമ്മതിച്ചു. അഫ്ഗാനിസ്ഥാന്റെ മേല്‍ താലിബാന്റെ പേരില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടി അഫ്ഗാനിസ്ഥാനുപുറമെ പാക്കിസ്ഥാനിലെ വിശാലഭാഗങ്ങളെക്കൂടി താലിബാന്‍ ഭരണത്തിലാക്കുന്നതിലാണ് ഇന്നെത്തിചേര്‍ക്കുന്നത്.

ആണവായുധഭീഷണിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാനായി അടുത്തിടെ 130 ലോകരാജ്യങ്ങള്‍ പങ്കെടുത്ത ഒരു സമ്മേളനം ഐക്യരാഷ്ട്രസഭക്കുകീഴില്‍ നടന്നിരുന്നു. അതില്‍ ആണവായുധമുള്ള ഒമ്പത് രാജ്യങ്ങള്‍ പങ്കെടുത്തില്ല (ഇന്ത്യയടക്കം). ലോകത്തെ ആണവഭീഷണിയില്‍ നിന്നുരക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ ആണവായുധങ്ങള്‍ കയ്യൊഴിക്കുകയാണാദ്യം വേണ്ടത്. തുടര്‍ന്ന് ആരെങ്കിലുമതിന് തയ്യാറാകാത്തവരുണ്ടെങ്കില്‍ അവരെ വരുതിക്കുകൊണ്ടുവരുവാന്‍ ഐക്യരാഷ്ട്രസഭയിലൂടെ ശ്രമങ്ങളാരംഭിക്കണം.

ഇന്നത്തെ ട്രംപിന്റെ നീക്കം അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ്. തന്റെ ഇസ്ലാമികവിരുദ്ധ, കുടിയേറ്റവിരുദ്ധ, ദരിദ്ര വിരുദ്ധ തീവ്രപരിപാടികളൊന്നും നടപ്പാക്കാന്‍ കോടതികളും അമേരിക്കന്‍ ജനപ്രാതിനിധിസഭകളുമനുവദിക്കുന്നില്ല. ആ ക്ഷീണം തീര്‍ക്കാന്‍ സിറിയയില്‍ മിസൈല്‍ വര്‍ഷം നടത്തുകയും അഫ്ഗാനിസ്ഥാനില്‍ ഭീമന്‍ ബോംബ് വര്‍ഷിക്കുകയും ചെയ്തു. അതിനൊന്നും വലിയ കൈയ്യടി കിട്ടിയില്ലെന്നു വന്നപ്പോഴാണ് ഇന്ന് ഉത്തരകൊറിയക്കെതിരെ ഒരുയുദ്ധത്തിന്റെ വക്കിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow