Loading Page: ബ്രെക്‌സിറ്റ്: ബ്രിട്ടന്‍ ഊരാക്കുടുക്കില്‍

രാഷ്ട്രീയ വിശകലനം

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷത്തോടെ പരാജയപ്പെട്ടു. ഉടനെ തന്നെ ലേബര്‍ പാര്‍ട്ടി മേയ്‌ക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ കണ്‍സര്‍വേറ്റീവ് എം.പിമാര്‍ പിന്തുണച്ചതോടെ അത് പരാജയപ്പെടുകയും ചെയ്തു.

ഈ സംഭവഗതികള്‍ ബ്രിട്ടീഷ് ഭരണ-സാമ്പത്തിക ബന്ധത്തെ കുഴപ്പത്തിലാക്കി. ഒപ്പം ലോകത്താകെ വലിയ ഇളക്കങ്ങള്‍ക്കത് വഴി വക്കുകയും ചെയ്തു. ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് യൂറോപ്പന്‍ യൂണിയനില്‍ നിന്നു പുറത്തു പോരാനുള്ള ഹിതപരിശോധനയില്‍ 51-1/2 ശതമാനം വോട്ട് നേടി പുറത്തു പോകാന്‍ വിധിയെഴുത്തു വന്നപ്പോള്‍ ബ്രിട്ടനില്‍ ജനങ്ങള്‍ ചിന്തിച്ചത് വളരെയേറെ കുഴപ്പങ്ങളുള്ള ഗ്രീസ്, സ്‌പെയിന്‍, ഇറ്റലി, പോര്‍ട്ടുഗല്‍ തുടങ്ങിയവ തകര്‍ന്നാലുണ്ടാകുന്ന പിന്നോട്ടടി ഏശാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് തങ്ങള്‍ പുറത്തു കടക്കുന്നത് നന്നായിരിക്കുമെന്നാണ്. തുടര്‍ന്ന് ഇംഗ്ഗീഷ് സംസാരിക്കുന്ന അമേരിക്ക, കാനഡ ആസ്‌ട്രേലിയ തുടങ്ങിയവയുമായി അടുത്ത ബന്ധം ഉണ്ടാക്കി പോയ കാലമഹത്വം കുറെയെല്ലാം തിരിച്ചുപിടിക്കാമെന്നാണ്.

ഡേവിഡ് കാമറൂണ്‍ രാജിവക്കുകയും തെരേസ മേയ് പ്രധാനമന്ത്രിയാകുകയും ചെയ്ത് ബ്രെക്‌സിറ്റ് ചര്‍ച്ചകളാരംഭിച്ചു. പക്ഷേ വെറും ഒന്നര വര്‍ഷങ്ങള്‍ക്കകം ലോക സ്ഥിതിഗതികള്‍ പൊടുന്നനെ മാറി. ഒരു പക്ഷേ, സോവിയറ്റ് തകര്‍ച്ചയുടെ ശേഷമുള്ളകാല്‍ നൂറ്റാണ്ടിനേക്കാള്‍ കൂടുതല്‍.

ചൈനയുടെ ലോക സാമ്പത്തിക വേദിയിലേക്കുള്ള നിശ്ശബ്ദമായ ഇടിച്ചു കയറ്റം കാര്യങ്ങളെയാകെ മാറ്റിമറിച്ചു. അവരുടെ മത്സരത്തിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതായ ഡൊണാള്‍ഡ് ട്രംപ് സകല സഖ്യരാജ്യങ്ങളോടും wto കാരാര്‍ തോട്ടിലെറിഞ്ഞ് തങ്ങളുടെ ഉല്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് വാങ്ങാനാവശ്യപ്പെട്ടു. അതല്ലെങ്കില്‍ വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടണം. അതിനു വഴിപ്പെടാതെ കാനഡയും ആസ്‌ട്രേലിയയും പിന്മാറി. അവര്‍ ചൈനയുമായി ബന്ധം സുദൃഢമാക്കി. പതിയെ ജപ്പാനും കൊറിയയും യൂറോപ്യന്‍ യൂണിയനും ആ വഴിക്കു പോയി. വഴിയിലായ ബ്രിട്ടനെ സഹായിക്കാനോ പ്രത്യേക പരിഗണന നല്കാനോ ട്രംപും തയ്യാറായില്ല. കാര്യങ്ങള്‍ മാറി മറിഞ്ഞതോടെ യൂറോപ്യന്‍ യൂണിയന്‍ വിലപേശല്‍ ശക്തമാക്കി.

മേ പറയുന്നത് താന്‍ കര്‍ക്കശമായി വിലപേശിയെന്നും ഇതിലേറെ നല്ലൊരു കരാര്‍ കിട്ടില്ലെന്നുമാണ്. പക്ഷേ ബ്രിട്ടീഷ് ജനത തൃപ്തരല്ല. അവരുടെ അസംതൃപ്തിയാണ് വലിയ കാലുമാറ്റത്തില്‍ കലാശിച്ചത്. ഇനി മെയ് 29 വരെ 72 ദിവസത്തില്‍ മറ്റൊരു കരാര്‍ കൊണ്ടുവന്നു പാസ്സാക്കണം. അതു നടന്നില്ലെങ്കില്‍ ബ്രിട്ടന്‍ ഭീമമായ തുക യൂറോപ്പന്‍ യൂണിയനു നല്കണം. കൂടുതല്‍ അനുകൂലമായ ഒരു കരാര്‍ നല്കി യൂറോപ്യന്‍ യൂണിയന്‍ മേയെ രക്ഷിക്കാന്‍ സാധ്യതയില്ല. പിന്നെയുള്ളത് വീണ്ടും യുറോപ്പന്‍ യൂണിയനില്‍ ഒരു ഹിതപരിശോധന നടത്തലാണ്. അതില്‍ വിട്ടു പോകേണ്ട എന്ന തീരുമാനം വന്നാല്‍ തല്ക്കാലം തടി തപ്പാം.

പക്ഷേ അത് ബ്രിട്ടന് വലിയ നാണക്കേടായിരിക്കും. മറുവശത്ത് ഇപ്പാഴത്തെ പിന്നോട്ടടി തുടരും. ചൈനക്കൊപ്പം പോകുന്ന യൂറോപ്യന്‍ നയത്തെ പിന്താങ്ങേണ്ടിയും വരും. ബ്രിട്ടന്‍ എത്തിചേര്‍ന്ന പ്രതിസന്ധി മേയുടെ കഴപ്പമല്ല. ലോകത്തിന്റെ de -facto സാമ്പത്തിക മേധാവിത്വം ചൈനക്ക് ഏതാണ്ട് കൈവന്നതാണ്. സ്വയം മുങ്ങുന്ന അമേരിക്കക്ക് ബ്രിട്ടനെ പരിഗണിക്കാനൊന്നും നേരമില്ല. ട്രംപ് പാരീസ് കാലാവസ്ഥാക്കരാറടക്കം റദ്ദാക്കി ലോകത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്നതിന് പിന്നാലെ പോകാന്‍ ബ്രിട്ടീഷ് ജനത തയ്യാറല്ല. ഇന്നത്തെ പരസ്പര ബന്ധിത ലോകത്ത് ബ്രിട്ടന് ഒറ്റക്ക് പോകല്‍ സാധ്യവുമല്ല.

മുതലാളിത്ത വളര്‍ച്ച ലോകത്തെ അതിവേഗം ഒരൊറ്റ ലോകമാക്കുകയാണ്. പാരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഒരു ആഗോള ഗവര്‍ണന്‍സ് (ഭരണം) ശക്തിപ്പെടുത്താതെ മുതലാളിത്തത്തിനെന്നല്ല, മൊത്തം. മനഷ്യരാശിക്കു തന്നെ ഭാവിയില്ലെന്നു വരുത്തുകയാണ്. ഇതിലേക്ക് വേണ്ട കാതലായ ഉല്ലാദന മേഖലയിലെ മാറ്റങ്ങളും അതിനനുസൃതമായ രാഷ്ട്ര നിലപാടുകളും സ്വീകരിക്കാതെ ഏകധ്രുവലോകം കൊണ്ടുവരാനും ലോക പോലീസിങ്ങ് ഊര്‍ജിതമാക്കാനുമായി ബ്ലെയറും ബുഷും ഉണ്ടാക്കിയ സഖ്യവും സാഹസിക സൈനിക കടന്നാക്രമണങ്ങളും ( ഇറാക്ക് മുതല്‍ സിറിയ വരെ) ഇരു രാജ്യങ്ങളെയും വല്ലാതെ തിരിച്ചടിക്കുന്നതാണ് നാമിപ്പോള്‍ കാണുന്നത്.

NB: കഴിഞ്ഞ നാലരക്കൊല്ലം അമേരിക്കക്കു പിന്നിലിഴയാന്‍ നോക്കിയ മറ്റൊരുവലിയ രാജ്യം മോഡിയുടെ ഇന്ത്യയാണ്. അത് ബ്രിട്ടനെക്കാള്‍ വലിയ പിന്നോട്ടടിയിലേക്കാണ് ഇന്ത്യയെയും കൊണ്ടെത്തിച്ചിരിക്കുന്നത്.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow